തെരുവുനായ്ക്കളെ കൊന്ന കേസ്; ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും

തിരുവനന്തപുരത്തും കാക്കനാടും നായ്ക്കളെ കൊന്ന സംഭവത്തില്‍ ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് ഇന്ന് വീണ്ടും പരിഗണിക്കും. വളര്‍ത്തുമൃഗങ്ങള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ വേഗത്തിലാക്കാന്‍ സര്‍ക്കാരിന് കോടതി നിര്‍ദേശം നല്‍കിയിരുന്നു. കൂടാതെ തെരുവ് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്ന കാര്യത്തിലും സര്‍ക്കാര്‍ നടപടിയെടുക്കണമെന്നാണ് ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദേശം.

നിലവില്‍ സംസ്ഥാനത്ത് തെരുവുനായ്ക്കൾക്കായി ഏഴ് അംഗീകൃത സംരക്ഷണ കേന്ദ്രങ്ങള്‍ മാത്രമാണുള്ളതെന്ന് അമിക്കസ് ക്യൂറി കോടതിയെ അറിയിക്കുകയും ചെയ്തിട്ടുണ്ട്. ജസ്റ്റിസുമാരായ എ കെ ജയശങ്കരന്‍ നമ്പ്യാര്‍, പി ഗോപിനാഥ് എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് കേസ് പരിഗണിക്കുന്നത്.

കഴിഞ്ഞ മാസമാണ് കാക്കനാട് നഗരസഭയില്‍ തെരുവുനായ്ക്കളെ വിഷം നല്‍കി കൂട്ടത്തോടെ കൊന്നത്. സംഭവത്തില്‍ നഗരസഭ അധ്യക്ഷ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെ പ്രതികള്‍ മൊ
ഴി നല്‍കിയിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *