Flash News

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസ്; ബന്ധു പൊലീസ് പിടിയിൽ

തിരുവനന്തപുരം വർക്കലയിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ബന്ധുവായ 45 കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. വർക്കല ആയിരൂർ നിഷാ സദനത്തിൽ മനോജാണ് പിടിയിലായത്. കൂലിപ്പണിക്ക് പോകുന്ന ഇയാൾ 15 വയസ്സുള്ള പെൺകുട്ടിയെ പല രീതിയിലുള്ള പ്രലോഭനങ്ങൾ നൽകിയാണ് സ്വന്തം വീട്ടിൽ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ചത്. ഇക്കഴിഞ്ഞ ഏപ്രിൽ മാസ മാണ് ആദ്യമായി ഇയാൾ കുട്ടിയെ പീഡിപ്പിച്ചത്. അതിനുശേഷം പലദിവസങ്ങളിലും പീഡനം ആവർത്തിച്ചു വരികയായിരുന്നു. ചൈൽഡ് ലൈനിന്റെ പരാതിയെ തുടർന്നാണ് പോക്സോ നിയമ പ്രകാരം പ്രതിയെ പിടികൂടിയത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Comments: 0

Your email address will not be published. Required fields are marked with *