Flash News
നമുക്ക് ആരെയാണ് ഇഷ്ടം അവരെ വിവാഹം ചെയ്യുക.ഇന്ന് പെണ്ണും ആണും മാത്രമല്ല പെണ്ണും പെണ്ണും ആണും ആണുമെല്ലാം വിവാഹം ചെയ്യുന്നു. മനുഷ്യനും വസ്തുക്കളുംവരെ വിവാഹം ചെയ്യുന്ന ഈ കാലഘട്ടത്തിൽ ഇതാ പൂച്ചയെ വിവാഹം ചെയ്ത യുവതിയുടെ കഥ സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നു.

പൂച്ചയെ വിവാഹം കഴിച്ച് യുവതി

നമുക്ക് ആരെയാണ് ഇഷ്ടം അവരെ വിവാഹം ചെയ്യുക.ഇന്ന് പെണ്ണും ആണും മാത്രമല്ല പെണ്ണും പെണ്ണും ആണും ആണുമെല്ലാം വിവാഹം ചെയ്യുന്നു. മനുഷ്യനും വസ്തുക്കളുംവരെ വിവാഹം ചെയ്യുന്ന ഈ കാലഘട്ടത്തിൽ ഇതാ പൂച്ചയെ വിവാഹം ചെയ്ത യുവതിയുടെ കഥ സോഷ്യൽ മീഡിയയിൽ ഹിറ്റാവുന്നു.

40 കാരിയായ ഡെബോറ ഹോഡ്ജാണ് യുകെയിലെ ഒരു പാർക്കിൽ വെച്ച് തന്റെ വിവാഹം പൂച്ചയുമായി കഴിഞ്ഞതായി പ്രഖ്യാപിച്ചത്. സാധാരണ വിവാഹം പോലെ തന്നെ ഇരുവരും വിവാഹ വസ്ത്രങ്ങൾ അണിഞ്ഞാണ് ചടങ്ങിനെത്തിയത്. കഴിഞ്ഞ വർഷങ്ങളിൽ ഭൂവുടമസ്ഥന്റെ വാശി കാരണം നിരവധി വളർത്തു മൃഗങ്ങളെ തനിക്ക് ഉപേക്ഷി വന്നെന്നും ഈ പൂച്ചയെ വേർപിരിയാനാകാത്തതു കൊണ്ടാണ് വിവാഹം ചെയ്തതെന്നും യുവതി പറയുന്നു.തന്റെ പൂച്ചയെ വീട്ടിൽ വളർത്തുന്നത് ഭൂവുടമസ്ഥൻ നിർബന്ധിച്ചതിനെ തുടർന്നുണ്ടായ തർക്കമുണ്ടായി. ഇതാണ് യുവതി പൂച്ചയെ തന്നെ വിവാഹം ചെയ്യാൻ തീരുമാനിച്ചതിന് കാരണമായത്.

ഇന്ത്യയെന്നാണ് പൂച്ചയ്‌ക്ക് യുവതി നൽകിയിരിക്കുന്ന പേര്. തനിക്ക് ഇന്ത്യയെ പിരിഞ്ഞിരിക്കുന്ന കാര്യത്തെക്കുറിച്ച് ആലോചിക്കാൻ കൂടി സാധിക്കില്ലെന്നാണ് യുവതി പറയുന്നത്. വിവാഹം കഴിച്ചതിലൂടെ തങ്ങളെ ഒരു മനുഷ്യനും പരസ്പരം വേർപിരിക്കാനാവില്ലെന്ന് വിശ്വാസമുണ്ടെന്നും ദൈവ നാമത്തിൽ പ്രതിജ്ഞ എടുത്തതായും യുവതി പറയുന്നു.

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *