യുവതിയുടേത് ആത്മഹത്യയല്ല; കേസിൽ നിർണായക വഴിത്തിരിവ്
തിരൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ യുവതി ആത്മഹത്യ ചെയ്ത സംഭവത്തിൽ നിർണായക വഴിത്തിരിവ്. യുവതിയുടെ മരണം ആത്മഹത്യ അല്ലെന്നും കൊലപാതകമാണെന്നും ആരോപിച്ച് വീട്ടുകാർ രംഗത്തെത്തി. ആലത്തിയൂർ നടുവിലപ്പറമ്പിൽ ലബീബയെയാണ് തിങ്കളാഴ്ച്ച ഭർത്താവിന്റെ വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭർത്താവ് ഹർഷാദിനെതിരെയും ഭർതൃ പിതാവ് മുസ്തഫയ്ക്കെതിരെയുമാണ് ലബീബയുടെ ബന്ധുക്കൾ പരാതി ഉന്നയിക്കുന്നത്. തിരൂർ പൊലീസ് അസ്വാഭാവിക…
ഇന്നത്തെ കോവിഡ് കണക്കുകൾ
ഇന്ന് 495 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു ഇന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചവര്‍ 64; രോഗമുക്തി നേടിയവര്‍ 850 കഴിഞ്ഞ 24 മണിക്കൂറിനിടെ 15,561 സാമ്പിളുകള്‍ പരിശോധിച്ചു തിരുവനന്തപുരം: കേരളത്തില്‍ 495 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു എറണാകുളം 117, തിരുവനന്തപുരം 79, കോട്ടയം 68, കോഴിക്കോട് 45, ഇടുക്കി 33, കൊല്ലം 31, തൃശൂര്‍ 30, ആലപ്പുഴ 18,…
കണ്ണീരണിഞ്ഞ് ബ്ലാസ്റ്റേഴ്സ്..!ഐഎസ്എൽ കിരീടം ഹൈദരാബാദിന്
ഐഎസ്എൽ കലാശ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി. പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിനെ തകർത്ത് ഹൈദരാബാദ് ഐഎസ്എൽ കിരീടം നേടി.ഇരു ടീമുകളും 1-1ന് എക്സ്ട്രാടൈമും പൂര്‍ത്തിയാക്കിയതോടെ പോരാട്ടം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. തോൽവിയിലും കിരീടത്തോളം പോന്ന റണ്ണറപ്പുമായാണ് മഞ്ഞപ്പടയുടെ മടക്കം. ഹൈദരാബാദിന്റെ കന്നി കിരീടമാണിത്. ഗോൾ നേടാനുള്ള ഇരു ടീമുകളുടേയും ശ്രമങ്ങൾ പരാജയപ്പെട്ട ആദ്യപകുതിക്ക് ശേഷം 69-ാം മിനുറ്റില്‍…
പ്രഭാത സവാരിക്ക് ഇറങ്ങിയവരെ ലോറി ഇടിച്ചു തെറിപ്പിച്ചു; രണ്ട് മരണം
ആലപ്പുഴ നൂറനാട് പ്രഭാത സവാരിക്ക് ഇറങ്ങിയ രണ്ട് പേർ ടോറസ് ലോറി ഇടിച്ച് മരിച്ചു. രാജു മാത്യു, വിക്രമൻ നായർ എന്നിവരാണ് മരിച്ചത്. പണയിൽ പാലംമുക്ക് ജംഗ്ഷനിൽവെച്ചാണ് ലോറി കാൽനടയാത്രക്കാർക്കിടയിലേക്ക് ഇടിച്ചുകയറിയത്. അപകടത്തിൽ രണ്ട് പേർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ അഞ്ച് മണിയോടെയാണ് അപകടം.
ആന്റി വൈറസിനും വിലക്ക്
യുക്രൈനിൽ റഷ്യൻ ആക്രമണം തുടരുന്ന പശ്ചാത്തലത്തിൽ റഷ്യൻ നിർമ്മിത ഉപകരണങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തുകയാണ് അന്താരാഷ്ട്ര സമൂഹം. ഇപ്പോഴിതാ റഷ്യൻ നിർമ്മിത ആന്റി വൈറസിനും വിലക്ക് ഏർപ്പെടുത്തിയിരിക്കുകയാണ്. റഷ്യന്‍ നിര്‍മിത ആന്റിവൈറസ് സോഫ്റ്റ് വെയറായ കാസ്പെര്‍സ്കി ഉപയോക്താക്കള്‍ക്ക് ജാഗ്രതാ നിര്‍ദേശം നൽകിയിരിക്കുകയാണ് ജര്‍മനി.യുദ്ധത്തിന്റെ പശ്ചാത്തലത്തില്‍ ഈ സോഫ്റ്റ് വെയര്‍ ഉപയോഗിക്കുന്നത് സുരക്ഷിതമല്ലെന്നാണ് ജര്‍മനിയുടെ സൈബര്‍ സുരക്ഷാ ഏജന്‍സിയുടെ…
മനുഷ്യത്വ രഹിതം! യുക്രൈനിൽ ആക്രമണം തുടർന്ന് റഷ്യ
അധിനിവേശത്തിന്റെ ഇരുപത്തിയൊന്നാം ദിനത്തിൽ യുക്രൈന്റെ കൂടുതൽ നഗരങ്ങളിലേക്ക് ആക്രമണം വ്യാപിപ്പിച്ച് റഷ്യ.സാധാരണക്കാരുടെ അഭയമായിരുന്ന സ്ഥലങ്ങൾ വരെ തകർത്താണ് റഷ്യയുടെ ആക്രമണം. ആയിരക്കണക്കിന് പേര്‍ക്ക് രക്ഷാകേന്ദ്രമായിരുന്ന മരിയുപോളിലെ ഒരു തീയറ്ററിനുനേരെ റഷ്യന്‍ സൈന്യം ആക്രമണം നടത്തിയെന്ന ആരോപണവുമായി യുക്രൈന് രംഗത്ത്. റഷ്യന്‍ വിമാനമെത്തി നാടക തീയറ്ററിന്റെ മധ്യഭാഗം തകര്‍ത്തെന്നാണ് മരിയുപോള്‍ സിറ്റി കൗണ്‍സിലര്‍ ആരോപിച്ചിരിക്കുന്നത്. ആക്രമണത്തില്‍ എന്തൊക്കെ…
മോഡലുകളുടെ അപകട മരണം: കുറ്റപത്രം ഇന്ന് നൽകും
മോഡലുകളുടെ അപകട മരണത്തില്‍ കുറ്റപത്രം ഇന്ന് നൽകും. കേസിൽ റോയി വയലാട്ടും, സൈജു തങ്കച്ചനുമടക്കം 8 പേർ പ്രതികളാണുള്ളത്. സൈജു തങ്കച്ചൻ അമിത വേഗതയിൽ ചേസ് ചെയ്തതാണ് അപകടത്തിന് ഇടയാക്കിയത്. ദുരുദ്ദേശത്തോടെ ഹോട്ടലിൽ തങ്ങാൻ റോയിയും,സൈജുവും മോഡലുകളെ നിർബന്ധിച്ചുവെന്നും കുറപത്രത്തിലുണ്ട്. അമിതമായി മദ്യപിച്ച് വാഹനമോടിച്ചതാണ് മോഡലുകളുടെ വാഹനമോടിച്ച അബ്ദുൾ റഹ്മാനെതിരെയുള്ള കുറ്റം. നവംബർ ഒന്നിനായിരുന്നു മോഡലുകളായ…
പോക്സോ കേസ്: സൈജു തങ്കച്ചന് കീഴടങ്ങി
മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയതിനു പിന്നാലെ ഒളിവില്‍പോയ നമ്പര്‍18 പോക്സോ കേസിലെ രണ്ടാം പ്രതി സൈജു തങ്കച്ചന് പോലീസില്‍ കീഴടങ്ങി. തിങ്കളാഴ്ച രാവിലെ കൊച്ചി മെട്രോ പോലീസ് സ്റ്റേഷനില്‍ എത്തിയാണ് സൈജു കീഴടങ്ങിയത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയുടെ അറസ്റ്റ് രേഖപ്പെടുത്തും. കേസിലെ ഒന്നാം പ്രതി നമ്പര്‍18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടും കഴിഞ്ഞ ദിവസം…
ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി
തരൂരിലെ യുവമോർച്ച നേതാവ് അരുൺ കുമാറിന്റെ കൊലപാതക കേസിൽ ഡിവൈഎഫ്ഐ യൂണിറ്റ് സെക്രട്ടറി കീഴടങ്ങി. പഴമ്പാലക്കോട് സ്വദേശി മിഥുനാണ് ആലത്തൂർ പൊലീസ് സ്റ്റേഷനിൽ കീഴടങ്ങിയത്. സംഭവത്തിന് ശേഷം ഒളിവിൽ കഴിയുകയായിരുന്നു ഇയാൾ. മിഥുനിന്റെ സഹോദരൻ അടക്കം ആറ് പേർ നേരത്തെ കീഴടങ്ങിയിരുന്നു. ഇതോടെ കേസിൽ പിടിയിലായവരുടെ എണ്ണം ഏഴ് ആയി. മാർച്ച് രണ്ടിന് ക്ഷേത്രോത്സവത്തിനിടെ ഉണ്ടായ…
ദിലീപ് നശിപ്പിച്ചത് 12 നമ്പറുകളിലേക്കുള്ള ചാറ്റ് വിവരങ്ങൾ
നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാൻ ഗൂഢാലോചന നടത്തിയ കേസിൽ ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ കൂടുതൽ കണ്ടെത്തലുമായി ക്രൈംബ്രാഞ്ച്. 12 ഫോൺ നമ്പറുകളിലേക്കുള്ള വാട്സപ്പ് ചാറ്റ് വിവരങ്ങൾ പ്രതികൾ നശിപ്പിച്ചു എന്നാണ് ക്രൈംബ്രാഞ്ചിന്റെ കണ്ടെത്തൽ. ഈ ചാറ്റുകൾ വീണ്ടെടുക്കാനായി ക്രൈംബ്രാഞ്ച് ഫൊറൻസിക് ലാബിൻ്റെ സഹായം ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ദിവസത്തിനകം തന്നെ ഫോറൻസിക് വിഭാഗം റിപ്പോർട്ട്…
തിരുവനന്തപുരത്ത് യുവാവിന് വെടിയേറ്റു
വാക്കുതർക്കത്തിനിടെ യുവാവിന് വെടിയേറ്റു. തിരുവനന്തപുരം പാങ്ങോട് സ്വദേശി റഹീമിനാണ് വെടിയേറ്റത്. എയർഗൺ ഉപയോഗിച്ച് കടയ്ക്കൽ അഞ്ചുമലകുന്ന് സ്വദേശി വിനീതാണ് വെടിയുതിർത്തത്. കടയ്ക്കൽ തിരുവാതിര കഴിഞ്ഞ് മടങ്ങുന്നതിടെയാണ് റഹിം ആക്രമിക്കപ്പെട്ടത്. റഹിമിന്റെ ബൈക്ക് വിനിതിന്റെ വർക്ക് ഷോപ്പിൽ റിപ്പയറിന് നൽകിയിരുന്നു. ഇതേ ചൊല്ലിയുള്ള തർക്കമാണ് വെടിവയ്പ്പിൽ കലാശിച്ചത്. പരിക്കേറ്റ് ആശുപത്രിയിൽ തുടരുന്ന റഹിമിന് തലക്ക് ശസ്ത്രക്രിയ നടത്തും….
മഠാധിപതിയിൽ നിന്ന് മുഖ്യമന്ത്രി സ്ഥാനത്തേക്കെത്തിയ യോഗിയുടെ ജീവിതയാത്ര
മൂന്നു പതിറ്റാണ്ടിലേറെ പാര്‍ട്ടികള്‍ മാറി മാറി ഭരിച്ച യു.പിയുടെ രാഷ്ട്രീയ ചരിത്രം യോഗി ആദിത്യനാഥ് തിരുത്തിയെഴുതി. ഭരണത്തുടര്‍ച്ച ബിജെപിക്ക് സമ്മാനിക്കുന്നതിലൂടെ മോദിയുടെ പിന്‍ഗാമിയായി ഇനി യോഗിയുടെ വരവോ എന്ന ചര്‍ച്ചകളും ചൂടിപിക്കുകയാണ്. കാഷായ വേഷം ചുറ്റിയ ഒരു മുഖ്യമന്ത്രിയെ ഇന്ത്യ ആദ്യമായി കണ്ടത് യോഗിയുടെ വരവോടെയാണ്. ഗോരഖ്നാഥ് മഠത്തിലെ മുഖ്യ പുരോഹിതനായിരുന്നു യോഗി ആദിത്യനാഥ്. പിന്നീട്…
യുപിയിൽ 200 കടന്ന് ബിജെപി
തപാൽ വോട്ടുകൾ എണ്ണുന്നത് പുരോഗമിക്കുമ്പോൾ യുപിയിൽ ഡബിൾ സെഞ്ചുറി കടന്നിരിക്കുകയാണ് ബിജെപി. ഉത്തർ പ്രദേശിൽ ബിജെപി 202 സീറ്റിൽ മുന്നിട്ട് നിൽക്കുന്നു. പിന്നാലെ തന്നെ സമാജ്വാദി പാർട്ടി 112 സീറ്റുകളിൽ മുന്നേറുന്നുണ്ട്. ബിഎസ്പി 7 സീറ്റിലും, കോൺഗ്രസ് 4 സ്ഥലത്തും ലീഡ് ചെയ്യുന്നുണ്ട്. 403 സീറ്റുകളാണ് യുപിയിൽ ഉള്ളത്. വിജയിക്കാനായി വേണ്ട കേവലഭൂരിപക്ഷം 202 ആണ്….
മണിപ്പൂരിൽ ബിജെപിയ്ക്ക് നേരിയ ലീഡ്
നിയമസഭാ തെരഞ്ഞെടുപ്പിൻ്റെ ആദ്യ ഫലസൂചനകൾ പുറത്തുവരുമ്പോൾ മണിപ്പൂരിൽ ബിജെപിയ്ക്ക് നേരിയ ലീഡ്. 16 സീറ്റുകളിൽ ബിജെപി മുന്നിട്ടുനിൽക്കുമ്പോൾ 12 ഇടങ്ങളിൽ കോൺഗ്രസ് ലീഡ് ചെയ്യുന്നു. അഞ്ച് സംസ്ഥാനങ്ങളിലെ ആകെ ഫലസൂചനകളിൽ ബിജെപി തന്നെയാണ് നേട്ടമുണ്ടാക്കിയിരിക്കുന്നത്. മൂന്നിടങ്ങളിൽ ബിജെപി ലീഡ് ചെയ്യുമ്പോൾ ആം ആദ്മിയും കോൺഗ്രസും ഓരോ സംസ്ഥാനങ്ങളിൽ മുന്നിട്ടുനിൽക്കുന്നു. മണിപ്പൂരിലെ 60 സീറ്റുകളിലും ബിജെപി മത്സരിച്ചത്…
ചരിത്രം കുറിച്ച് യോഗി: 37 വര്‍ഷത്തിന് ശേഷം യുപിയില്‍ തുടര്‍ഭരണം
ഉത്തർപ്രദേശിൽ ഭരണത്തുടർച്ച. 403 സീറ്റുകളുള്ള ഉത്തർപ്രദേശിൽ കേവല ഭൂരിപക്ഷമായ 201 എന്ന മാജിക് നമ്പർ കടന്ന് ബിജെപി 300 ലേക്ക് കടക്കുകയാണ്. എസ്പിയുടെ ലീഡ് 91 ലേക്ക് ഇടിഞ്ഞു. സംസ്ഥാനത്ത് കോൺഗ്രസും ബിഎസ്പിയും തകർന്നടിയുന്ന കാഴ്ചയാണ് കണ്ടത്. കോൺഗ്രസിനും ബിഎസ്പിക്കും നാല് സീറ്റുകളിൽ മാത്രമേ മുന്നേറ്റമുള്ളു. ബിജെപിയുടെ തട്ടകമെന്ന് വിശേഷിപ്പിക്കാവുന്ന സംസ്ഥാനമാണ് ഉത്തർ പ്രദേശ്. മുഖ്യമന്ത്രി…
ആപ്പിന്റെ ആറാട്ടും യോഗിയുടെ യോഗവും
വോട്ടെണ്ണൽ പുരോഗമിക്കുമ്പോൾ ചരിത്ര നേട്ടമുണ്ടാക്കി ആം ആദ്മി പാർട്ടിയും ബിജെപിയും. ഒരു സംസ്ഥാനം കൂടി കോൺഗ്രസിൽ നിന്ന് പിടിച്ചെടുത്തതോടെ എഎപിയുടെ രാഷ്ട്രീയം തന്ത്രം വിജയം കണ്ടു. യുപിയിൽ മുപ്പത്തേഴ് വർഷങ്ങൾക്ക് ശേഷം തുടർഭരണം നേടി യോഗി ആദിത്യനാഥും ചരിത്രം കുറിച്ചു. രണ്ടിടത്തും ഇരുപാർട്ടികളും മൃഗീയ ഭൂരിപക്ഷത്തിലാണ് മുന്നേറുന്നത്. പലരുടേയും സിംഹാസനം നഷ്ടപ്പെടുമെന്ന കേജരിവാളിന്റെ വാക്കുകൾ അക്ഷരാർഥത്തിൽ…
ഗോവയിൽ ത്രില്ലർ
അഞ്ച് സംസ്ഥാനങ്ങളില്‍ നിയമസഭാതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങിയപ്പോൾ ഗോവയിൽ വീണ്ടും ത്രില്ലർ. ഇത്തവണയും രാഷ്ട്രീയ നാടകങ്ങൾക്ക് ഗോവ വേദിയായേക്കും എന്ന സൂചന നൽകുന്ന ഫലങ്ങളാണ് പുറത്തുവരുന്നത്. ഗോവയിൽ കോൺഗ്രസ് മുന്നിട്ടു നിൽക്കുകയാണ്. എന്നാൽ ഇഞ്ചോടിഞ്ച് പൊരുതി ബിജെപിയും തൊട്ടുപിന്നാലെയുണ്ട്. ഇവിടെ ബിജെപി 16, കോൺഗ്രസ് 19, തൃണമൂൽ കോൺഗ്രസ് 4 എന്നിങ്ങനെയാണ് ലീഡ് നില. ഇനി മുതൽ…
മല്യക്ക് ലണ്ടനിലും കടക്കെണി; ആഡംബരവീട് ഉടൻ ജപ്തി ചെയ്യും
കോടികളുടെ വായ്പ തിരിച്ചടയ്ക്കാത്ത കേസിൽ മദ്യവ്യവസായി വിജയ് മല്യയുടെ ലണ്ടനിലെ ആഡംബര വീട് ഉടൻ ജപ്തി ചെയ്യും. സ്വിസ് ബാങ്കായ യുബിഎസില്‍ നിന്നെടുത്ത 20.4 മില്യണ്‍ പൗണ്ട് വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്നാണ് നടപടി.നിലവിൽ മല്യയുടെ 95 വയസുള്ള അമ്മ ലളിതയാണ് ഈ വീട്ടില്‍ താമസിക്കുന്നത്. യുബിഎസ് ബാങ്കിന്റെ ജപ്തി നടപടിക്ക് എതിരെ മല്യ കോടതിയെ സമീപിച്ചിരുന്നെങ്കിലും…
തെളിവ് തേടി…;നടിയെ ആക്രമിച്ച കേസ്, ദിലീപിന്റെ വീട്ടിൽ പരിശോധന
നടിയെ ആക്രമിച്ച കേസിൽ നിർണായക നീക്കവുമായി അന്വേഷണ സംഘം. കേസിലെ തെളിവുകൾ തേടി പ്രതി ദിലീപിന്റെ വീട്ടിൽ അന്വേഷണ സംഘം പരിശോധന നടത്തുന്നു. ഇന്ന് രാവിലെയാണ് ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള ഇരുപത്തയഞ്ച് അംഗ സംഘമാണ് ദിലീപിന്റെ ആലുവയിലെ വീട്ടിലെത്തിയത്.വീട് അടച്ചിട്ട നിലയിലായിരുന്നു.ഗേറ്റ് ചാടിക്കടന്ന് അന്വേഷണസംഘം അകത്തേക്ക് പ്രവേശിച്ചിട്ടുണ്ട്. തുടർന്ന് ദിലീപിന്റെ സഹോദരിയെത്തി വീട് തുറന്നു…
ശ്രീചിത്രയില്‍ എട്ടു ഡോക്ടര്‍മാര്‍ അടക്കം 20 ജീവനക്കാര്‍ക്ക് കോവിഡ്; ശസ്ത്രക്രിയകള്‍ വെട്ടിക്കുറച്ചു
ശ്രീചിത്ര ആശുപത്രിയില്‍ എട്ട് ഡോക്ടര്‍മാര്‍ ഉള്‍പ്പെടെ 20 ജീവനക്കാര്‍ക്ക് കോവിഡ്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി ശസ്ത്രക്രിയകള്‍ വെട്ടിക്കുറച്ചു. രോഗികളെ കാര്യമായി ബാധിക്കാത്തവിധമാണ് ആശുപത്രിയില്‍ ക്രമീകരണങ്ങള്‍ ഒരുക്കിയത്. കൂടുതല്‍ പേരിലേക്ക് രോഗവ്യാപനം ഉണ്ടാവാതിരിക്കാനാണ് അടിയന്തരമല്ലാത്ത ശസ്ത്രക്രിയകള്‍ മാറ്റിവെയ്ക്കാന്‍ തീരുമാനിച്ചത്. അതുപോലെ തന്നെ ഗുരുതരമല്ലാത്ത കേസുകളില്‍ രോഗികളുടെ ആശുപത്രിവാസത്തിലും ക്രമീകരണം ഏര്‍പ്പെടുത്തും. അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ…
ആലപ്പുഴ അരൂരിൽ വൻ തീപിടിത്തം
അരൂരില്‍ കമ്പനി കെട്ടിടത്തിൽ വന്‍ തീപിടിത്തം. ചന്ദിരൂരിലുള്ള സീഫുഡ് എക്സ്പോര്‍ട്ടിംഗ് കമ്പനിയായ പ്രീമിയര്‍ കമ്പനിയിലാണ് തീപിടിത്തമുണ്ടായത്. ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്ത് എത്തി ഒരു മണിക്കൂർ നീണ്ട പരിശ്രമത്തിന് ഒടുവിൽ തീ നിയന്ത്രണ വിധേയമാക്കി. ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്നാണ് പൊലീസിൻ്റെ പ്രാഥമിക വിലയിരുത്തൽ. അപകടത്തില്‍ കെട്ടിടത്തിന്റെ ഒരു ഭാഗം പൂര്‍ണമായും കത്തിനശിച്ചു. വലിയ നാശനഷ്ടവുമുണ്ടായി. ആളപായം…