Flash News
Archive

Category: Business

നഷ്ടത്തിന് താല്‍കാലിക വിരാമം; ഓഹരി വിപണി നേട്ടത്തില്‍ ക്ലോസ് ചെയ്തു

തുടർച്ചയായ നാല് ദിവസത്തെ നഷ്ടത്തിന് താൽകാലിക വിരാമമിട്ട് വിപണി. സെൻസെക്സ് 145.43 പോയിന്റ് ഉയർന്ന് 60,967.05 ലും നിഫ്റ്റി 10.50 പോയിന്റ് നേട്ടത്തിൽ 18,125.40 ലുമാണ് ക്ലോസ് ചെയ്തത്. ഐസിഐസിഐ ബാങ്കിന്റെ ഓഹരി 11.6 ശതമാനം നേട്ടത്തിൽ 847 നിലവാരത്തിലെത്തി. ആക്സിസ് ബാങ്ക്, ഒഎൻജിസി, ജെഎസ്ഡബ്ല്യു, ഡോ.റെഡീസ് തുടങ്ങിയ ഓഹരികളും നേട്ടത്തിലായിരുന്നു. ബജാജ് ഫിൻസർവ് 3…

പൊതുമേഖലാ നിക്ഷേപം ഇന്ത്യയ്ക്ക് വളരെ പ്രധാനം: ഗീത ഗോപിനാഥ്

ഇന്ത്യയെ സംബന്ധിച്ച് വികസനത്തിന് പൊതുമേഖലയിലെ നിക്ഷേപം വളരെ പ്രധാനമാണെന്ന് ഐഎംഎഫ് സാമ്പത്തിക വിദഗ്ധ ഗീത ഗോപിനാഥ്. അടിസ്ഥാന വികസനത്തിനുള്ള പൊതുനിക്ഷേപം ഇന്ത്യയെ സംബന്ധിച്ച് പ്രധാനമാണ്. വിദ്യാഭ്യാസം, ആരോഗ്യം, സാമൂഹ്യ സുരക്ഷ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുമെന്നും ഗീത ഗോപിനാഥ് പറഞ്ഞു. സ്വകാര്യ മേഖലയിലെ നിക്ഷേപവും വളര്‍ച്ചയും പ്രതീക്ഷിച്ചതിനേക്കാള്‍ കുറവാണ്. അതിനാൽ വരാനിരിക്കുന്ന കുറച്ചു വർഷങ്ങളിൽ പൊതുമേഖലയിലെ നിക്ഷേപം…

ഓണ്‍ലൈന്‍ ഉത്സവ വില്‍പ്പന ആഘോഷമാക്കി ജനങ്ങൾ; വാങ്ങിക്കൂട്ടിയത് 32,000 കോടിയുടെ സാധനങ്ങൾ

രാജ്യത്തെ ഉത്സവ കാലം മുന്നില്‍ക്കണ്ട് പ്രമുഖ ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്ഫോമുകള്‍ നടത്തിയ ഓഫര്‍ വില്‍പ്പനകളില്‍ ജനങ്ങൾ വാങ്ങിക്കൂട്ടിയത് 32,000 കോടി രൂപയുടെ സാധനങ്ങളെന്ന് റിപ്പോര്‍ട്ടുകള്‍. വ്യാഴാഴ്ച പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം ഈ ഉത്സവ വില്‍പ്പനകള്‍ ഇന്ത്യയിലെ ഓണ്‍ലൈന്‍ വില്‍പ്പനകളില്‍ ഈ വര്‍ഷം 23 ശതമാനം വര്‍ദ്ധനവാണ് വരുത്തിയിരിക്കുന്നത്. ഫാഷന്‍, മൊബൈല്‍ ഉത്പന്നങ്ങള്‍ എന്നിവയ്ക്കാണ് ആവശ്യക്കാര്‍ ഏറെയെന്നാണ്…

റെക്കോർഡ് കുതിപ്പ് തുടർന്ന് ഓഹരി വിപണി

ആറാമത്തെ ദിവസവും റെക്കോർഡ് നേട്ടത്തിൽ ഓഹരി സൂചികകൾ ക്ലോസ്ചെയ്തു. 568.90 പോയിന്റ് നേട്ടത്തിൽ സെൻസെക്സ് 61.305.95ലും നിഫ്റ്റി 176.70 പോയിന്റ് ഉയർന്ന് 18,338.50ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ഐആർസിടിസി, അദാനി പോർട്സ്, വിപ്രോ, ഗ്രാസിം തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ഓട്ടോ ഒഴികെയുള്ള സൂചികകൾ നേട്ടമുണ്ടാക്കി. ഇൻഫ്ര, ഐടി, റിയാൽറ്റി, പൊതുമേഖല ബാങ്ക്, പവർ, മെറ്റൽ സൂചികകൾ…

ഓഹരി വിപണി നേട്ടത്തിൽ ക്ലോസ്‌ ചെയ്തു

റെക്കോർഡ് കുതിപ്പ് തുടർന്ന് ഓഹരി വിപണി. സെൻസെക്സ് 452.74 പോയിന്റ് നേട്ടത്തിൽ 60,737.05ലും നിഫ്റ്റി 169.80 പോയിന്റ് ഉയർന്ന് 18,161.80ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ യഥാക്രമം 0.6ശതമാനവും 1.5ശതമാനവും നേട്ടമുണ്ടാക്കി. ടാറ്റ മോട്ടോഴ്സ് 20ശതമാത്തിലേറെ നേട്ടമുണ്ടാക്കി. മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ടാറ്റ കൺസ്യൂമർ പ്രൊഡക്ടസ്, പവർ ഗ്രിഡ് കോർപ്, ഐടിസി…

നേട്ടം തുടർന്ന് ഓഹരി വിപണി

നാലാം ദിവസവും സൂചികകൾ നേട്ടത്തിൽ ക്ലോസ്ചെയ്തു. സെൻസെക്സ് 148.53 പോയിന്റ് നേട്ടത്തിൽ 60,284.31ലും നിഫ്റ്റി 46 പോയിന്റ് ഉയർന്ന് 17,992ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകളും നേട്ടത്തിലാണ് വ്യാപാരം അവസാനിപ്പിച്ചത്. എസ്ബിഐ, ടൈറ്റൻ കമ്പനി, ബജാജ് ഓട്ടോ, ബജാജ് ഫിൻസർവ്, ഹിൻഡാൽകോ തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. കോൾ ഇന്ത്യ, എച്ച്സിഎൽ…

ആമസോണിൽ വമ്പൻ ഓഫർ! കുറഞ്ഞ വിലയ്ക്ക് ലാപ്ടോപ്പുകൾ വാങ്ങാം

ആമസോണിൽ ലാപ്ടോപ്പുകൾക്ക് വമ്പൻ ഓഫർ. ആമസോണിൽ ഇപ്പോൾ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ വിൽപന നടക്കുകയാണ്. ലാപ്ടോപ്പുകൾ ഉൾപ്പെടെയുള്ള വിഭാഗങ്ങളിൽ മികച്ച ഡീലുകളും വലിയ കിഴിവുകളും വാഗ്ദാനം ചെയ്യുന്നുണ്ട്. എയ്സർ സ്വിഫ്റ്റ് 3 ലാപ്‌ടോപ്പിന് വൻ ഡിസ്കൗണ്ടാണ് നൽകുന്നത്, 30000 രൂപ വരെയാണ് ഇളവ്. 89,999 രൂപ വിലയുള്ള എയ്സർ സ്വിഫ്റ്റ് 3 ആമസോൺ ഗ്രേറ്റ് ഇന്ത്യൻ…

സ്വര്‍ണം ഈ മാസത്തെ ഉയർന്ന വിലയിൽ; ഇന്നത്തെ വിലയറിയാം

നാല് ദിവസമായി മാറ്റമില്ലാതെ തുടർന്ന സ്വർണവിലയിൽ വർധന. പവന് 200 രൂപയാണ് കൂടിയത്. ഇതോടെ സ്വർണവില ഈ മാസത്തെ ഉയർന്ന നിരക്കിലെത്തി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 35,320 രൂപയാണ് ഇന്ന്. ഗ്രാമിന് 25 രൂപ കൂടി 4415 ആയി. ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. ഈ മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു വില….

സൂചികകൾ റെക്കോർഡ് ഉയരത്തിൽ ക്ലോസ്‌ ചെയ്തു

ഓഹരി സൂചികകൾ റെക്കോർഡ് നേട്ടത്തിൽ. സെൻസെക്സ് 76.72 പോയിന്റ് നേട്ടത്തിൽ 60,135.78ലും നിഫ്റ്റി 50.80 പോയിന്റ് ഉയർന്ന് 17,946ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ്, സ്മോൾ ക്യാപ് സൂചികകൾ 0.5ശതമാനം ഉയർന്നാണ് ക്ലോസ് ചെയ്തത്. ടാറ്റ മോട്ടോഴ്സ്, കോൾ ഇന്ത്യ, മാരുതി സുസുകി, ഗ്രാസിം, പവർഗ്രിഡ് കോർപ് തുടങ്ങിയ ഓഹരികളാണ് പ്രധാനമായും നേട്ടമുണ്ടാക്കിയത്. ടിസിഎസ്, ടെക്…

ഡിജിറ്റൽ സേവനങ്ങൾ തടസ്സപ്പെടുമെന്ന് എസ്ബിഐ

ഒക്ടോബർ 8, 9 തീയതികളിലായി ഒരു നിശ്ചിത സമയത്തേക്ക് എസ്ബിഐ ഉപഭോക്താക്കൾക്ക് ഇന്റർനെറ്റ് ബാങ്കിം​ഗ് സൗകര്യങ്ങൾ ഉപോ​ഗിക്കാൻ സാധിക്കില്ലെന്ന് അധികൃതർ വ്യക്തമാക്കി. ഡിജിറ്റൽ സേവനങ്ങൾ കൂടുതൽ മെച്ചപ്പെടുത്താനുള്ള അപ്ഡേഷൻ നടക്കുന്നത് മൂലമാണ് ഈ തടസം നേരിടുന്നതെന്ന് എസ്ബിഐ ട്വീറ്റിൽ അറിയിച്ചു. യോനോ ആപ്പിലും ഈ പ്രതിസന്ധിയുണ്ടാകുമെന്നും അറിയിപ്പുണ്ട്. ഔദ്യോ​ഗിക ട്വിറ്റർ പേജിലാണ് എസ്ബിഐ ഇക്കാര്യം അറിയിച്ചിരിക്കുന്നത്….

ഇന്ത്യയിലെ അതിസമ്പന്നരുടെ പട്ടികയിൽ ആറ് മലയാളികൾ

ഇന്ത്യയിലെ അതിസമ്പന്നരുടെ ഫോർബ്സ് പട്ടികയിൽ ആറ് മലയാളികൾ ഇടം പിടിച്ചു. ആസ്തികൾ എല്ലാം കൂട്ടിയതിൻ്റെ അടിസ്ഥാനത്തിൽ മുത്തൂറ്റ് കുടുംബമാണ് പട്ടികയിൽ ഒന്നാമത്. 6.40 ബില്യൺ ഡോളറാണ് (48,000 കോടി രൂപ) കുടുംബത്തിൻ്റെ മൊത്തം ആസ്തി. വ്യക്തിഗത അടിസ്ഥാനത്തിൽ ലുലു ഗ്രൂപ്പ് ചെയർമാൻ എം എ.യൂസഫലിയാണ് ഏറ്റവും സമ്പന്നനായ മലയാളി. അഞ്ച് ബില്യൺ ഡോളറോടെ (37,500 കോടി…

ഓഹരി സൂചികകൾ നേട്ടത്തിൽ; റെക്കോർഡ് നേട്ടം സ്വന്തമാക്കി നിഫ്റ്റി

ഓഹരി സൂചികകൾ നേട്ടത്തിൽ ക്ലോസ് ചെയ്തു. റെക്കോർഡ് നേട്ടത്തിലാണ് നിഫ്റ്റി ക്ലോസ് ചെയ്തത്. സെൻസെക്സ് 381 പോയിന്റ് നേട്ടത്തിൽ 60,059 ലും നിഫ്റ്റി 104.90 പോയിന്റ് ഉയർന്ന് 17,895 ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് 0.15 ശതമാനവും സ്മോൾക്യാപ് സൂചിക 0.92 ശതമാനവും ഉയർന്നു. എഷ്യൻപെയിന്റ്, ബജാജ് ഫിൻസർവ്, റിലയൻസ്, ടിസിഎസ്, എൽആൻഡ്ടി, ടാറ്റാ…

ഓഹരി സൂചികകൾ നേട്ടത്തിൽ

ഓഹരി സൂചികകൾ നേട്ടത്തിൽ വ്യാപാരം ആരംഭിച്ചു. സെൻസെക്സ് 260.83 പോയിന്റ് ഉയർന്ന് 59,938.66 ലും നിഫ്റ്റി 85.60 പോയിന്റ് ഉയർന്ന് 17,875 ലുമാണ് വ്യാപാരം ആരംഭിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് സൂചിക 0.55 ശതമാനവും സ്മോൾക്യാപ് സൂചിക 0.68 ശതമാനവും വർധിച്ചു. ഏഷ്യൻപെയിന്റ്, ആക്സിസ്ബാങ്ക്, ടാറ്റാസ്റ്റീൽ, എൽ ആൻഡ് ടി, മഹീന്ദ്ര ആൻഡ് മഹീന്ദ്ര, ബജാജ് ഓട്ടോ,…

അര ലക്ഷത്തിലധികം ബുക്കിംഗ്; നിസാനെ കരകയറ്റി മാഗ്നൈറ്റ്

ഇന്ത്യന്‍ വാഹന വിപണിയില്‍ പിടിച്ചുനില്‍ക്കാന്‍ പാടുപെടുകയായിരുന്നു ജാപ്പനീസ് വാഹന നിര്‍മ്മാതാക്കളായ നിസാന്‍. എന്നാൽ അതിനിടെ കമ്പനിയുടെ ഇന്ത്യയിലെ തലേവര മാറ്റിയെഴുതിയ വാഹനമാണ് മാഗ്നൈറ്റ്. ‘മേക്ക് ഇന്‍ ഇന്ത്യ, മേക്ക് ഫോര്‍ ദി വേള്‍ഡ്’ എന്ന ആശയത്തില്‍ ഇന്ത്യയില്‍ നിര്‍മ്മിച്ചിരിക്കുന്ന വാഹനം ഇന്ത്യന്‍ വിപണിയില്‍ സൂപ്പര്‍ഹിറ്റായിരിക്കുകയാണ്. 2020 ഡിസംബര്‍ ആദ്യവാരമാണ് നിസാൻ ഇന്ത്യ സബ് കോംപാക്റ്റ് എസ്‌യുവിയായ…

ഒരു വര്‍ഷം പിന്നിട്ട് മഹീന്ദ്ര ഥാർ; ഒരു ലക്ഷത്തോട് അടുത്ത് ബുക്കിങ്

എല്ലാം വാഹനപ്രേമികളെയും ഒരുപോലെ ആകർഷിച്ച വാഹനമാണ് മഹീന്ദ്രയുടെ രണ്ടാം തലമുറ ഥാർ. പ്രീമിയം എസ്.യു.വിക്കൊപ്പം നിൽക്കുന്ന ഭംഗിയും, ഏത് ഓഫ് റോഡ് വാഹനത്തിനോടും കിടപിടിക്കാൻ പോകുന്ന കരുത്ത് എന്നിവയായിരുന്നു രണ്ടാം വരവിൽ ഥാറിന്റെ കൈമുതൽ. 2020 ഒക്ടോബർ രണ്ടിന് ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ച ഈ വാഹനം ഒന്നാം വയസിന്റെ നിറവിലും റെക്കോഡ് നേട്ടങ്ങളുമായി കുതിപ്പ് തുടരുകയാണ്….

സ്വർണവിലയിൽ ഇടിവ്;പവന് 120 രൂപ കുറഞ്ഞു

സംസ്ഥാനത്ത് സ്വര്‍ണ വിലയില്‍ ഇടിവ്. പവന് 120 രൂപ താഴ്ന്ന് 34,880ല്‍ എത്തി. ഗ്രാം വില 15 രൂപ കുറഞ്ഞു. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4360 രൂപ. മൂന്ന് ദിവസമായി മാറ്റമില്ലാതെ തുടര്‍ന്ന വില ഇന്നലെ വര്‍ധിച്ചിരുന്നു. ഈ മാസത്തിന്റെ തുടക്കത്തില്‍ 34,720 രൂപയായിരുന്നു പവന് വില. പിന്നീട് 80 രൂപ വര്‍ധിച്ച് 34,800ല്‍…

എൻബിഡി ബാങ്കിന്​ ഇന്ത്യയിൽ കൂടുതൽ​ ശാഖകൾ തുടങ്ങാൻ അനുമതി

യു.എ.ഇ സർക്കാറിന്‍റെ ഉടമസ്ഥതയിലുള്ള എമിറേറ്റ്​സ്​ എൻബിഡി ബാങ്കിന്​ ഇന്ത്യയിൽ രണ്ട്​ ശാഖകൾ കൂടി തുടങ്ങാൻ അനുമതി. ഇന്ത്യ-യു.എ.ഇ ബന്ധം ദൃഢമാക്കുന്നതിന്‍റെ ഭാഗമായാണ്​ നീക്കം. ദുബെയിൽ നടന്ന ജോയിന്‍റ്​ ടാസ്​ക്​ഫോഴ്സ്​ യോഗത്തിന്​ ശേഷം കേന്ദ്രമന്ത്രി പിയൂഷ്​ ഗോയലാണ്​ ഇക്കാര്യം അറിയിച്ചത്​. എമിറേറ്റ്​സ്​ എൻബിഡി ​റെപ്രസെന്‍റീവ്​ ഓഫീസറെ 2000 മുതൽ ഇന്ത്യയിൽ നിലനിർത്തുന്നുണ്ട്​. 2017ലാണ്​ മുംബൈയിൽ ആദ്യ ബ്രാഞ്ച്​…

കാത്തിരിപ്പിന് വിരാമം; മഹീന്ദ്ര XUV 7OO കേരളത്തില്‍

വാഹനപ്രേമികളുടെ കാത്തിരിപ്പിനും ആകാംക്ഷയ്ക്കും വിരാമമിട്ട് XUV 7OO കേരളത്തിലെത്തി. കോട്ടയത്ത് ഹൊറൈസണ്‍ ഷോറൂമിലായിരുന്നു XUV 7OOന്‍റെ ഗ്രാന്‍റ് ലോഞ്ചിംഗ്. നടി പ്രയാഗമാര്‍ട്ടിനാണ് XUV 7OOനെ വാഹനപ്രേമികള്‍ക്ക് മുമ്പില്‍ അവതരിപ്പിച്ചത്. വാഹനപ്രേമികള്‍, പ്രത്യേകിച്ച് മഹീന്ദ്ര ആരാധകര്‍ മാസങ്ങളായി കാത്തിരിക്കുന്ന മോഡലാണ് XUV 7OO. കൊതിപ്പിക്കുന്ന രൂപഭംഗിയും ആഡംബര ഇന്‍റീരിയറും കരുത്തുറ്റ എന്‍ജിനുമാണ് വാഹനത്തിന്‍റെ പ്രത്യേകതകള്‍. മഹീന്ദ്രയുടെ പുതിയ…

ബിഗ് ബില്യണ്‍ ഡേയ്‌സ് വില്‍പ്പന ആരംഭിച്ചു: സ്മാർട്ട്ഫോണുകൾക്ക് വന്‍ ഓഫറുകള്‍

ഫ്ലിപ്കാർട്ട് ബിഗ് ബില്യണ്‍ ഡേയ്‌സ് സെയില്‍ പ്ലസ് അംഗങ്ങള്‍ക്കായി ആരംഭിച്ചു. ഒക്ടോബര്‍ 2 നു ശേഷം പ്ലസ് ഇതര അംഗങ്ങള്‍ക്കായി മെഗാ സെയില്‍ ലൈവാകും. ഇത് ഒക്ടോബര്‍ 10 വരെ നീണ്ടുനില്‍ക്കും, സ്മാര്‍ട്ട്ഫോണുകള്‍, ലാപ്ടോപ്പുകള്‍, സ്മാര്‍ട്ട് വാച്ചുകള്‍, ഇയര്‍ബഡുകള്‍, ഹെഡ്ഫോണുകള്‍, ഗൃഹോപകരണങ്ങള്‍ എന്നിവയക്കും അതിലേറെയും ഉള്‍പ്പെടെയുള്ള വിഭാഗങ്ങളില്‍ ചില മികച്ച ഡീലുകളും ഡിസ്‌ക്കൗണ്ടുകളും ഫ്‌ലിപ്കാര്‍ട്ട് വാഗ്ദാനം…

അങ്ങനെ മാരുതിക്കും പണി കിട്ടി!

ഇന്ത്യയിലെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കലായ മാരുതി സുസുക്കിയുടെ കാർ വിൽപ്പനയിൽ സെപ്റ്റംബർ മാസത്തിൽ വമ്പന്‍ ഇടിവെന്ന് റിപ്പോര്‍ട്ട്. 46 ശതമാനം കുറവാണ് വിൽപ്പനയിൽ രേഖപ്പെടുത്തിയത്. 2021 സെപ്റ്റംബറിൽ മൊത്തം വിൽപ്പന 86,380 യൂണിറ്റുകളായിരുന്നു. കഴിഞ്ഞ വർഷം ഇതേസമയം 1,60,442 യൂണിറ്റുകളുടെ വില്പനയാണ് മാരുതി നടത്തിയത്. ചിപ്പ് ഷോർട്ടേജ് കാരണം ഓട്ടോമൊബൈൽ വ്യവസായം പ്രതിസന്ധിയിൽ തുടരുന്ന…

ഓഹരി വിപണി നഷ്ടത്തിൽ ക്ലോസ് ചെയ്തു

തുടർച്ചയായി നാലാമത്തെ ദിവസവും ഓഹരി സൂചികകൾ നഷ്ടത്തിൽ. സെൻസെക്സ് 360.78 പോയിന്റ് നഷ്ടത്തിൽ 58,765.58ലും നിഫ്റ്റി 86.20 പോയിന്റ് താഴ്ന്ന് 17,532ലുമാണ് വ്യാപാരം അവസാനിപ്പിച്ചത്. ബിഎസ്ഇ മിഡ്ക്യാപ് 0.2 ശതമാനം താഴ്ന്നപ്പോൾ സ്മോൾക്യാപ് സൂചിക 0.3 ശതമാനം ഉയർന്നു. ബജാജ് ഫിനാൻസ്, ബജാജ് ഫിൻസർവ്, മാരുതി സുസുകി, ഏഷ്യൻ പെയിന്റ്സ്, ഭാരതി എയർടെൽ തുടങ്ങിയ ഓഹരികളാണ്…

തുടർച്ചയായി മൂന്നാം മാസവും ജിഎസ്ടി വരുമാനം ഒരു ലക്ഷംകോടിക്ക് മുകളിൽ

തുടർച്ചയായി മൂന്നാമത്തെ മാസവും ജിഎസ്ടി വരുമാനം ഒരു ലക്ഷം കോടി മറിടന്നു. അഞ്ചുമാസത്തെ ഉയർന്ന നിലവാരത്തിലെത്തുകയും ചെയ്തു. സെപ്റ്റംബറിൽ 1,17,010 കോടി രൂപയാണ് ജിഎസ്ടിയിനത്തിൽ സമാഹരിക്കാനായത്. ഇതിൽ കേന്ദ്ര ജിഎസ്ടി വരുമാനം 20,578 കോടി രൂപയും സംസ്ഥാന ജിഎസ്ടി വരുമാനം 26,767 കോടി രൂപയും സംയോജിത ജിഎസ്ടി വരുമാനം 60,911 കോടി രൂപയും (ചരക്ക് ഇറക്കുമതിയിൽ…

സ്വർണവില കൂടി;ഇന്നത്തെ വില അറിയാം

സംസ്ഥാനത്ത് സ്വർണവിലയിൽ വർധന. പവന് 280 രൂപ കൂടി 34,720 ആയി. ഗ്രാമിന് 35 രൂപ കൂടി 4340 ലാണ് വ്യാപാരം നടക്കുന്നത്. ആഗോള വിപണിയിൽ സ്പോട് ഗോൾഡ് വില ട്രോയ് ഔൺസ് 1759 ഡോളർ നിലവാരത്തിലാണ്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ ഗോൾഡ് ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 46,323 ആയി ഉയർന്നു. ഡോളറിലെ…

ഇ.വിയിലേക്ക് ചുവട് വച്ച് ആഡംബര വാഹനങ്ങളുടെ രാജാവ് ‘റോള്‍സ് റോയ്‌സ്’

റോള്‍സ് റോയ്സ് അവരുടെ ആദ്യ ഇലക്ട്രിക് വാഹനമായ സ്‌പെക്ടര്‍ അവതരിപ്പിച്ചു. വൈദ്യുതി വാഹനങ്ങളിലേക്കുള്ള ആഡംബര കാർ നിര്‍മാതാക്കളുടെ ഔദ്യോഗിക ചുവടുവെപ്പാണിത്. റോള്‍സ് റോയ്‌സ് ചീഫ് എക്‌സിക്യൂട്ടീവ് ഓഫിസറായ ടോര്‍സ്റ്റന്‍ മ്യുള്ളെര്‍ ഒറ്റെവോസ് ആണ് സ്‌പെക്ടറിന്റെ ആദ്യ ചിത്രം പങ്കുവച്ചത്. മറ്റു വാഹന ബ്രാന്‍ഡുകളെ അപേക്ഷിച്ച് വൈദ്യുത പവര്‍ട്രെയ്ന്‍ ഏറ്റവും ഇണങ്ങുക റോള്‍സ് റോയ്‌സ് കാറുകള്‍ക്കാണ്. നിശബ്ദവും…

ആസ്തി അഞ്ച് ലക്ഷം കോടി; ഏഷ്യയിലെ സമ്പന്നനായ രണ്ടാമത്തെ വ്യക്തിയായി ഇന്ത്യൻ വ്യവസായി

അഞ്ച് ലക്ഷം കോടി രൂപയുടെ ആസ്തിയുമായി ഗൗതം അദാനി ഏഷ്യയിലെ രണ്ടാമത്തെ ഏറ്റവും സമ്പന്നനായ വ്യക്തിയായി. റിലയൻസ് ചെയർമാൻ മുകേഷ് അംബാനി തുടർച്ചയായി പത്താമത്തെ വർഷവും ഒന്നാംസ്ഥാനം നിലനിർത്തി. രാജ്യത്തെ 1000ത്തിലധികംപേർ 1000 കോടിയിലേറെ ആസ്തി സ്വന്തമാക്കിയതായി ഐഐഎഫ്എൽ വെൽത്ത്-ഹുറൂൺ ഇന്ത്യ റിച്ച് ലിസ്റ്റ് 2021 റിപ്പോർട്ടിൽ പറയുന്നു. 119 നഗരങ്ങളിലായി 1,007 വ്യക്തികൾക്കാണ് 1000…