Archive

Category: Crime

ലഹരിമരുന്നുമായി യുവാക്കൾ പിടിയിൽ

കായംകുളം രാമപുരത്ത് ലഹരിമരുന്നുമായി യുവാക്കൾ പിടിയിൽ. ലഹരിമരുന്നുമായി ബൈക്കിൽ പോയ രണ്ട് യുവാക്കളാണ് പിടിയിലായത്. കൃഷ്‌ണപുരം സ്വദേശി മുനീർ, കീരിക്കാട് സ്വദേശി സക്കീർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 75 ഗ്രാം എം ഡി എം എ, 10 ലഹരി സ്റ്റാമ്പ് എന്നിവയാണ് ഇവരിൽ ഇന്നും കണ്ടെടുത്തത്. ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ…

റിഫയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

വ്ളോ​ഗർ റിഫയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കഴുത്തിൽ കണ്ടെത്തിയ പാട് തൂങ്ങിമരണം സ്ഥിരീകരിക്കുന്നതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. മറ്റ് ദുരൂഹതകളില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലമാണ് ഇനി കിട്ടാനുള്ളത്. ഈ മാസം ഏഴിനാണ് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയത്. മാർച്ച്‌ ഒന്നിനാണ് ദുബായ്…

വിസ്മയ കേസില്‍ തിങ്കളാഴ്ച്ച വിധി

വിസ്മയ കേസിൽ കൊല്ലം അഡിഷണൽ ജില്ലാ കോടതി തിങ്കളാഴ്ച വിധി പറയും. സ്ത്രീധനപീഡനത്തെ തുടര്‍ന്നാണ് കൊല്ലം നിലമേല്‍ സ്വദേശി വിസ്മയ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വർഷം ജൂൺ 21 നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃഗൃഹത്തിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്നാണ് കുറ്റപത്രം പറയുന്നത്. ആത്മഹത്യ പ്രേരണയടക്കം ഒന്‍പത് വകുപ്പുകൾ…

പാർട്ടി നേതാവിനെ കൊന്ന് വെട്ടിനുറുക്കി

ഡിഎംകെ പ്രാദേശിക നേതാവിനെ കൊന്ന് മൃതദേഹം വെട്ടിനുറുക്കി.ചെന്നൈയിലാണ് ദാരുണസംഭവം നടന്നത്. തിരുവട്ടിയൂർ മണലി സ്വദേശി ചക്രപാണി ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഒരു സ്ത്രീയടക്കം രണ്ട് പേരെ ചെന്നൈ പൊലീസ് അറസ്റ്റ് ചെയ്തു. ഡിഎംകെ വാർഡ് ഭാരവാഹിയായ ചക്രപാണിയെ ഈ മാസം പത്ത് മുതൽ കാണാനില്ലെന്ന് കാട്ടി കുടുംബം പൊലീസിൽ പരാതി നൽകിയിരുന്നു. ഇദ്ദേഹത്തിൻ്റെ മൊബൈൽ ഫോൺ…

ഷഹാനയുടെ മരണം കൊലപാതകമെന്ന് സഹോദരൻ

കോഴിക്കോട്ടെ മോഡൽ ഷഹാനയുടെ മരണം കൊലപാതകം തന്നെയാണെന്ന് സഹോദരൻ ബിലാൽ. നല്ല ഉയരമുള്ള ഷഹാന ജനലഴിയിൽ തൂങ്ങിമരിച്ചെന്ന വാദം അവിശ്വസനീയമെന്ന് ബിലാൽ പറഞ്ഞു. കൊന്നശേഷം കെട്ടിത്തൂക്കിയതാകാം. മരണത്തിൽ സജാദിന്റെ മാതാവിന്റെ പങ്കും അന്വേഷിക്കണമെന്ന് സഹോദരൻ പറഞ്ഞു. അതേസമയം ഷഹാനയുടെ മരണത്തിൽ ഭർത്താവ് സജാദ് ലഹരിക്കടിമയെന്ന് പൊലീസ്. സജാദിനെ ഇന്നലെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. ഫുഡ് ഡെലിവറിയുടെ…

വിവാഹ ചടങ്ങിനിടെ വധു കുഴഞ്ഞുവീണു മരിച്ചു

ആന്ധ്രയില്‍ വിവാഹ ചടങ്ങിനിടെ കുഴഞ്ഞുവീണ വധു ആശുപത്രിയില്‍ ചികിത്സയിലിരിക്കേ മരിച്ചു. മരണത്തില്‍ ദുരൂഹത സംശിച്ച് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. വിശാഖപട്ടണത്ത് ബുധനാഴ്ച വൈകീട്ടാണ് സംഭവം. വിവാഹ ചടങ്ങ് നടക്കുന്നതിനിടെ, വധു സൃജന കുഴഞ്ഞുവീഴുകയായിരുന്നു. ബന്ധുക്കള്‍ യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ എത്തിച്ചു. വ്യാഴാഴ്ച രാവിലെ ചികിത്സയിലിരിക്കേ ആരോഗ്യനില വഷളായതിനെ തുടര്‍ന്നാണ് വധു മരിച്ചത്. വിഷം…

മോഹന്‍ലാലിനെ ഇ.ഡി ചോദ്യം ചെയ്യും

പുരാവസ്തു തട്ടിപ്പിലൂടെ കോടികള്‍ തട്ടിയെടുത്ത മോന്‍സണ്‍ മാവുങ്കലിനെതിരായ കേസില്‍ നടന്‍ മോഹന്‍ലാലിനെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യും. ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ട് മോഹന്‍ലാലിന് ഇ.ഡി നോട്ടീസ് അയച്ചു. അടുത്തയാഴ്ച ഇ.ഡി കൊച്ചി മേഖല ഓഫീസില്‍ ഹാജരാകാനാണ് മോഹന്‍ലാലിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. ഈ കേസിന് പുറമേ മറ്റൊരു കേസിലും മോഹന്‍ലാലിന്റെ മൊഴിയെടുക്കും. മോന്‍സണ്‍ മാവുങ്കലിനന്റെ കലൂരിലെ വീട്ടില്‍…

ബലാത്സംഗം ചെയ്ത് കൊന്ന് മൃതദേഹത്തോട് ലൈംഗികാതിക്രമം

സ്ത്രീയെ ബലാത്സം​ഗം ചെയ്ത് കൊലപ്പെടുത്തിയ ശേഷം മൃതദേഹത്തോട് ലൈംഗികാതിക്രമം. സംഭവത്തിൽ 25 കാരനായ കൺസ്ട്രക്ഷൻ സൂപ്പർവൈസർ അറസ്റ്റിലായി. തെലങ്കാനയിലെ ചൌട്ടുപ്പാൽ ടൗണിലാണ് ദാരുണമായ സംഭവം നടന്നത്. ബലാത്സംഗം ചെയ്തതിന് ശേഷം ഇയാൾ സ്ത്രീയെ മർദ്ദിച്ച് കൊല്ലുകയായിരുന്നു. തുടർന്ന് മൃതദേഹത്തെ ലൈംഗികമായി ഉപയോഗിക്കുകയും ചെയ്തു. ഭർത്താവ് അടുത്തുള്ള കോളേജിൽ വാച്ച്മാനായി ജോലി ചെയ്യുമ്പോൾ സ്ത്രീ മണിക്കൂറുകളോളം തനിച്ചായിരിക്കുമെന്ന്…

മാംസ സ്റ്റോറേജ് കേന്ദ്രം പൂട്ടിച്ചു

കോഴിക്കോട് എരഞ്ഞിപ്പാലത്തെ സ്വകാര്യ മാംസ സ്റ്റോറേജ് കേന്ദ്ര ഭക്ഷ്യസുരക്ഷാ വകുപ്പ് പൂട്ടിച്ചു. അനുമതിയില്ലാതെയാണ് സ്ഥാപനം ഇത്രയും നാൾ പ്രവർത്തിച്ചിരുന്നത്. ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

മധ്യപ്രദേശ് മന്ത്രിയുടെ മരുമകൾ ജീവനൊടുക്കിയ നിലയിൽ

മധ്യപ്രദേശിലെ സ്കൂൾ വിദ്യാഭ്യാസ മന്ത്രിയുടെ മരുമകളെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. ഇന്ദർ സിംഗ് പരമറിന്റെ മരുമകൾ സവിത പർമർ (22)നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കുടുംബ പ്രശ്നങ്ങളാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് സൂചന. എന്നാൽ ഇക്കാര്യം പൊലീസ് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. ദേവരാജ് സിംഗിന്റെ ഭാര്യയാണ് സവിത. മൂന്ന് വർഷം മുൻപാണ് ഇരുവരും വിവാഹിതരായത്. ഇനി മുതൽ പുതിയ…

പിഞ്ചു കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു

മലപ്പുറം ഏലംകുളം പാലത്തോളിൽ പിഞ്ചുകുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു. 13 ദിവസം പ്രായമായ കുഞ്ഞിനെ അമ്മ പുഴയിലെറിഞ്ഞു. കുഞ്ഞിനായി തിരച്ചിൽ ആരംഭിച്ചു. അമ്മയ്ക്ക് മാനസികാസ്വാസ്ഥ്യം ഉള്ളതായാണ് സൂചന.

പോക്സോ കേസ് ഇര മരിച്ചനിലയിൽ

ഇടുക്കി വണ്ടൻമേട് പതിനാറ് ഏക്കറിൽ പോക്സോ കേസ് ഇര കുളത്തിൽ മരിച്ചനിലയിൽ. മാതാപിതാക്കൾ വീട്ടിലില്ലാത്ത സമയത്താണ് മുമ്പ് കുട്ടി പീഡനത്തിനിരയായത്. പ്രതി കുമളി സ്വദേശി ദിവസങ്ങൾക്കു മുമ്പ് അറസ്റ്റിലായിരുന്നു. ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

റസ്റ്റോറന്റിൽ വെടിവെപ്പ്

അറ്റ്‌ലാന്റയിലെ റസ്റ്റോറന്റിൽ രാവിലെ നടന്ന വെടിവെപ്പിൽ പോലീസ് ഉദ്യോഗസ്ഥന് പരിക്കേറ്റു. ഹൗവൽ മിൽ റോഡിന് സമീപമുള്ള 969 മരിയറ്റ സ്ട്രീറ്റിലാണ് വെടിവയ്പ്പുണ്ടായത്. കാലിന് പരിക്കേറ്റ ഉദ്യോ​ഗസ്ഥൻ ആശുപത്രിയിൽ ചികിത്സയിലാണെന്ന് പൊലീസ് ഉദ്യോ​ഗസ്ഥർ അറിയിച്ചു. ആക്രമിയെ തിരിച്ചറിയാനായിട്ടില്ല. പ്രതിക്കായുള്ള തിരച്ചിൽ ഊർജിതമാണെന്ന് പൊലീസ് പറഞ്ഞു. ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ്…

സംവിധായകൻ അറസ്റ്റിൽ

നടി മഞ്ജു വാര്യരുടെ പരാതിയിൽ സംവിധായകൻ സനൽകുമാർ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തു. എറണാകുളത്ത് നിന്ന് പൊലീസ് നെയ്യാറ്റിൻകരയിലെ വീട്ടിലെത്തിയാണ് പാറശ്ശാല പൊലീസ് കസ്റ്റഡിയിലെടുത്തത്. മഞ്ജു വാര്യരുടെ പരാതിയിൽ യുവാവിനെതിരെ പൊലീസ് കേസ് എടുത്തു എന്ന് രാവിലെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കമ്മീഷണർ ഓഫീസിൽ നേരിട്ടെത്തി മഞ്ജു വാര്യർ പരാതി നൽകിയിരുന്നു. സമൂഹമാധ്യമങ്ങളിലൂടെ തന്നെ അപമാനിക്കുകയും പിന്തുടരുകയും…

വീട്ടമ്മയെ കുത്തിക്കൊന്നു

തിരുവല്ലയിൽ വീട്ടമ്മയെ കുത്തിക്കൊന്നു. തിവല്ല കുന്നന്താനം സ്വദേശി വിജയമ്മ (62) ആണ് കുത്തേറ്റ് മരിച്ചത്. സംഭവത്തിൽ അയൽവാസിയെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിജയമ്മയെ ആക്രമിച്ചത് മാനസിക വൈകല്യങ്ങളുള്ളയാളാണ് എന്ന് സംശയിക്കന്നതായി പൊലീസ് പറഞ്ഞു. ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

11കാരന് പീഡനം; 61കാരന് കഠിന തടവ്

  തൃശൂര്‍ ചാവക്കാട് അഞ്ചങ്ങാടിയില്‍ 11 കാരനെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ 61കാരന് ഏഴു വര്‍ഷം കഠിന തടവ്. അഞ്ചങ്ങാടി സ്വദേശി പുത്തന്‍പുരയില്‍ കോയയെയാണ് കുന്നംകുളം ഫാസ്റ്റ്ട്രാക്ക് സ്‌പെഷ്യല്‍ കോടതി ശിക്ഷിച്ചത്. 2020 ല്‍ ആണ് കേസിന് ആസ്പദമായ സംഭവം. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ വന്ന കുട്ടിയെയാണ് ഇയാള്‍ ഉപദ്രവിച്ചത്.

വ്ളോ​ഗർ റിഫയുടെ മരണം; ആത്മഹത്യയല്ലെന്ന് കുടുംബം

വ്ളോ​ഗർ റിഫ മെഹ്നുവിന്റേത് ആത്മഹത്യയല്ലെന്ന് കുടുംബം. ഭർത്താവ് മെഹ്നാസ് റിഫയെ കൊലപ്പെടുത്തിയതാണെന്ന് സംശയിക്കുന്നതായി റിഫയുടെ പിതാവ് റാഷിദ് പറഞ്ഞു. മെഹ്നാസ് റിഫയെ ഉപദ്രവിക്കുന്നത് കണ്ടിട്ടുണ്ട്. സഹോദരി മരിച്ചതറിഞ്ഞ് ദുബൈയിലെ ഫ്ലാറ്റിലെത്തിയപ്പോൾ കണ്ട കാര്യങ്ങൾ മുഴുവൻ ദുരൂഹത നിറഞ്ഞതായിരുന്നുവെന്ന് സഹോദരൻ റിജുൻ വ്യക്തമാക്കി.ആത്മഹത്യ ചെയ്യുന്നതിനു മുന്‍‌പ് തന്നെ വിളിച്ചിരുന്നുവെന്നും അപ്പോള്‍ സന്തോഷത്തിലായിരുന്നുവെന്നും മാതാവ് പറഞ്ഞു. രണ്ടു കൊല്ലം…

ബന്ധുക്കളെ കൊണ്ട് ഭാര്യയെ ബലാത്സം​ഗം ചെയ്യിച്ചു ! ഭർത്താവിന്റെ കൊടും ക്രൂരത

ബന്ധുക്കളെ കൊണ്ട് ഭാര്യയെ കൂട്ടബലാത്സം​ഗം ചെയ്യിച്ച് ദൃശ്യങ്ങൾ പകർത്തി ഭർത്താവിന്റെ ക്രൂരത. പീഡനത്തിന്റെ വീഡിയോ യുട്യൂബിലിട്ട് പണം സമ്പാദിക്കുകയായിരുന്നു ലക്ഷ്യം. ഒന്നര ലക്ഷം രൂപ സ്ത്രീധനം നല്‍കിയില്ലെന്ന കാരണം പറഞ്ഞാണ് ഭാര്യയെ ലൈംഗികമായി ദുരുപയോഗം ചെയ്യുന്ന വീഡിയോ യു ട്യൂബിലിട്ടത്. ഭാര്യയുടെ അശ്ലീല വീഡിയോ കൊണ്ട് പണം സമ്പാദിക്കാമെന്ന് ലക്ഷ്യത്തോടെയാണ് ഭര്‍ത്താവ് വീഡിയോ പങ്കുവച്ചത്. രാജസ്ഥാനിലെ…

വിജയ് ബാബുവിനെതിരായ പുതിയ മീടു; പരാതി ലഭിച്ചിട്ടില്ലെന്ന് പൊലീസ്

നടനും നിർമ്മാതാവുമായ വിജയ് ബാബുവിനെതിരായ പുതിയ മീടു ആരോപണത്തിൽ പൊലീസിന് പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് കൊച്ചി സിറ്റി കമ്മീഷണർ സി എച്ച് നാ​ഗരാജു. സോഷ്യൽ മീഡിയയിലൂടെയാണ് കഴിഞ്ഞ ദിവസം പുതിയ ആരോപണം ഉയർന്നത്. വിഷയത്തിൽ പരാതി ലഭിച്ചാൽ കേസെടുക്കുമെന്നും കമ്മീഷണർ പറഞ്ഞു. അ​തേ​സ​മ​യം, മു​ൻ​കൂ​ർ ജാ​മ്യാ​പേ​ക്ഷ വി​ജ​യ് ബാ​ബു​വി​ന്‍റെ അ​റ​സ്റ്റി​ന് ത​ട​സ​മ​ല്ലെ​ന്നും ക​മ്മീ​ഷ​ണ​ർ അ​റി​യി​ച്ചു. ഹാ​ജ​രാ​വാ​ന്‍ ആ​വ​ശ്യ​പ്പെ​ട്ട്…

വിജയ് ബാബുവിന്റെ ഫ്ലാറ്റിൽ പരിശോധന; നിർണായക തെളിവ് ലഭിച്ചെന്ന് പൊലീസ്

പീഡന കേസിൽ നടൻ വിജയ് ബാബുവിന്റെ ഫ്ലാറ്റിൽ പൊലീസ് പരിശോധന നടത്തി. പീഡനം നടന്നുവെന്ന് പറയുന്ന കടവന്ത്രയിലെ നക്ഷത്ര ഹോട്ടലിലും പരിശോധന നടത്തി. പരിശോധനയിൽ നിർണായക തെളിവുകൾ കണ്ടെത്തിയെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ സി എച്ച് നാഗരാജു പറഞ്ഞു. അതേസമയം വിജയ് ബാബുവിനെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് നോട്ടിസ് പുറപ്പെടുവിച്ചു. വിജയ് ബാബു വിദേശത്തേക്ക്…

പട്ടാപ്പകല്‍ വിദ്യാര്‍ഥിയെ വെട്ടാന്‍ ശ്രമം

തിരുവനന്തപുരം കാട്ടാക്കട ബസ് സ്റ്റാന്‍ഡില്‍ പട്ടാപ്പകല്‍ യുവാക്കളും വിദ്യാര്‍ഥികളും തമ്മില്‍ സംഘര്‍ഷം. ഇരുവിഭാഗവും സംഘം ചേര്‍ന്ന് പരസ്പരം ഏറ്റുമുട്ടുകയായിരുന്നു. അരമണിക്കൂര്‍ നേരം യുദ്ധ സമാനമായ സാഹചര്യത്തിനാണ് ബസ് സ്റ്റാന്‍ഡ് സാക്ഷിയായത്. പൊലീസെത്തിയതോടെ എല്ലാവരും ഓടി മറയുകയായിരുന്നു. മൂന്ന് പേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട് ഇന്ന് വൈകീട്ടോടെയാണ് സംഭവം. വിദ്യാര്‍ഥിയെ വെട്ടിപ്പരിക്കേല്‍പ്പിക്കാന്‍ ശ്രമിച്ചതുമായി ബന്ധപ്പെട്ടാണ് സംഘര്‍ഷം ഉണ്ടായത്. ലഹരി ഇടപാടുമായി…

പെൺകുട്ടികൾക്ക് നടുറോഡിൽ മർദ്ദനം; യുവാവിനെതിരെ കേസ്

മലപ്പുറത്ത് വാഹനത്തിന്റെ അമിതവേഗം ചോദ്യം ചെയ്ത പെൺകുട്ടികൾക്ക് നടുറോഡിൽ വച്ച് മർദ്ദനമേറ്റു. പാണമ്പ്രയിലാണ് സംഭവം. സഹോദരിമാരായ അസ്ന, ഹംന എന്നീ പെൺകുട്ടികളാണ് അക്രമണത്തിനിരയായത്. തിരൂരങ്ങാടി സ്വദേശി സി എച്ച് ഇബ്രാഹിം ഷബീർ എന്നയാളാണ് ഇവരെ മർദ്ദിച്ചത്. പെൺകുട്ടികളുടെ പരാതിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.  

കരിപ്പൂരിൽ വീണ്ടും സ്വർണം പിടികൂടി

കരിപ്പൂരിൽ വീണ്ടും സ്വർണം വേട്ട. കരിപ്പൂർ വിമാനത്താവളത്തിൽ നിന്ന്‌ രഹസ്യഭാഗത്ത് ഒളിപ്പിച്ചുകടത്തിയ സ്വർണമാണ് പൊലീസ് പിടികൂടിയത്. സംഭവത്തിൽ അബുദാബിയിൽ നിന്നെത്തിയ യാത്രക്കാരനായ കൊണ്ടോട്ടി തുറക്കൽ സ്വദേശി മുഹമ്മദ് ആസിഫിനെ പൊലീസ് അറസ്റ്റ് ചെയ്തു. 851 ഗ്രാം സ്വർണമാണ് ഇയാളിൽ നിന്ന്‌ കണ്ടെടുത്തത്. കസ്റ്റംസ് പരിശോധന കഴിഞ്ഞിറങ്ങിയ ഇരുപത്തിയൊന്നാം യാത്രക്കാരനിൽ നിന്നാണ് പൊലീസ് തുടർച്ചയായി സ്വർണം പിടികൂടുന്നത്….

പതിനാറുകാരിയെ തീകൊളുത്തി

പാലക്കാട് കൊല്ലങ്കോട് പെൺകുട്ടിയെ തീകൊളുത്തി യുവാവ് ആത്മഹത്യക്ക് ശ്രമിച്ചു. ​ഗുരുതരമായി പൊള്ളലേറ്റ ഇരുവരും തൃശൂർ മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. പ്രണയനൈരാശ്യമാണ് തീ കൊളുത്തിയതിന് കാരണമെന്നാണ് പൊലീസ് പറയുന്നത്. ഇന്ന് രാവിലെ 9 മണിയോടെയാണ് സംഭവം. 21കാരനും പതിനാറുകാരിയും തമ്മില്‍ പ്രണയത്തിലായിരുന്നു. ഈ ബന്ധം വീട്ടുകാര്‍ എതിര്‍ത്തിരുന്നു. ഇന്ന് പിറന്നാളാണെന്ന് പറഞ്ഞ് ബാലസുബ്രഹ്മണ്യം പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു….

രേഷ്മയ്ക്ക് ജാമ്യം

പുന്നോൽ ഹരിദാസൻ വധക്കേസിലെ പ്രതിയെ വീട്ടിൽ ഒളിപ്പിച്ച കേസിൽ രേഷ്മയ്ക്ക് ജാമ്യം. രണ്ടാഴ്ചത്തേക്ക് പിണറായി- ന്യൂ മാഹി സ്റ്റേഷൻ പരിധിയിൽ പ്രവേശിക്കരുതെന്ന ഉപാധിയോടെയാണ് ജാമ്യം. പിണറായി പാണ്ട്യാലമുക്കിലുള്ള പ്രശാന്തിന്റെ വീട്ടിലാണ് വധക്കേസ് പ്രതി നിജിൻ ദാസ് ഒളിവിൽ താമസിച്ചത്. പ്രതിയെ സഹായിച്ച കേസിൽ പ്രശാന്തിന്റെ ഭാര്യയും അദ്ധ്യാപികയുമായ രേഷ്മയെയും പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കഴിഞ്ഞ ദിവസമായിരുന്നു…