Flash News
Archive

Category: Education

ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് വർധന മരവിപ്പിച്ച് സർക്കാർ

കോളജുകൾ ഉൾപ്പെടെയുള്ള ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഫീസ് വർധനയ്ക്ക് വിലക്ക്. സ്വകാര്യ, സ്വാശ്രയ കോളജുകളിൽ ഉൾപ്പെടെയാണ് സർക്കാർ വിലക്ക് ഏർപ്പെടുത്തിയത്. അഡ്മിഷൻ ഫീസ് ഉൾപ്പെടെയുള്ള ഫീസുകളിൽ ഒരുതരത്തിലും വർധനവ് പാടില്ലെന്നാണ് സർക്കാർ ഉത്തരവ്. വിദ്യാർത്ഥികളുടെ അക്കാദമിക താൽപര്യം സംരക്ഷിക്കാനൊണ് നിർദ്ദേശമെന്ന് സർക്കാർ വ്യക്തമാക്കി. എല്ലാ അധ്യാപക, അനധ്യാപകർക്കും മുഴുവൻ ശമ്പളവും നൽകണമെന്നും സർക്കാർ ഉത്തരവിൽ പറയുന്നു….

പ്ലസ് വൺ പ്രവേശനം; രണ്ടാം അലോട്ട്മെന്‍റ് പട്ടിക ഇന്ന്

പ്ലസ് വൺ പ്രവേശനത്തിനുള്ള രണ്ടാം അലോട്ട്മെന്‍റ് പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. മുഖ്യ ഘട്ടത്തിലെ അവസാന അലോട്ട്മെന്‍റ് പട്ടിക ആണ് പ്രസിദ്ധീകരിക്കുന്നത്. മറ്റന്നാൾ മുതൽ ഈ മാസം 21 വരെയാണ് രണ്ടാം അലോട്ട്മെന്‍റ് പട്ടികയിലുള്ളവരുടെ പ്രവേശന നടപടികൾ നടക്കുക. പ്ലസ് വൺ സീറ്റ് ക്ഷാമം രൂക്ഷമാണെന്ന പരാതികൾക്കിടെയാണ് രണ്ടാം അലോട്ട്മെന്റ് പട്ടിക പ്രസിദ്ധീകരിക്കുന്നത്. 4,65,219 പേർ ആകെ…

സിവില്‍ സര്‍വീസസ് പരീക്ഷയിൽ നേട്ടം കൊയ്ത് മലയാളികള്‍

സിവില്‍ സര്‍വീസസ് പരീക്ഷാഫലം പ്രഖ്യാപിച്ചു. ശുഭം കുമാറിനാണ് ഒന്നാംറാങ്ക്. ജാഗ്രതി അവസ്തി, അങ്കിത ജെയിന്‍ എന്നിവര്‍ രണ്ടും മൂന്നും റാങ്കുകള്‍ യഥാക്രമം നേടി. ഇത്തവണ റാങ്ക് പട്ടികയില്‍ മലയാളിത്തിളക്കം ഏറെയാണ്. തൃശൂര്‍ സ്വദേശിനി കെ മീര ആറാം റാങ്കും കോഴിക്കോട് വടകര സ്വദേശി മിഥുന്‍ പ്രേംരാജ് പന്ത്രണ്ടാം റാങ്കും നേടി. ഡോക്ടറായ പ്രേംരാജ് ജിയോഗ്രഫിയാണ് ഇഷ്ടവിഷയമായി…

ലീഡ് സ്പീക്കര്‍ 2021; ഹിബ ജേതാവായി

ലീഡ് ഐ എ എസ് അക്കാഡമിയും യങ്ങ് സ്പീക്കേഴ്സ് ഫോറവും സംയുക്തമായി ആയി സംഘടിപ്പിച്ച ‘ലീഡ്സ്പീക്കർ 2021’ എന്ന കേരളത്തിലെ ഏറ്റവും വലിയ ഓൺലൈൻ പ്രഭാഷണമത്സരത്തിൽ ഡൽഹി സർവകലാശാലയിലെ രണ്ടാംവർഷ MA ഇംഗ്ലീഷ് വിദ്യാർഥിനിയായ ഹിബ വി ജേതാവായി. പാളയം യൂണിവേഴ്സിറ്റി കോളേജിലെ മൂന്നാംവർഷ BA ഇംഗ്ലീഷ് വിദ്യാർത്ഥി അർജുൻ എസ് നായർ രണ്ടാം സ്ഥാനം…

ജെഇഇ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു; ഒന്നാം റാങ്കുകാരില്‍ മലയാളികളില്ല

എന്‍ജിനീയറിങ് പ്രവേശന പരീക്ഷയായ ജെഇഇ മെയിന്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു. 18 വിദ്യാര്‍ഥികള്‍ ഇത്തവണ ഒന്നാം റാങ്കിന് അര്‍ഹരായി. എന്നാൽ ഇവരില്‍ മലയാളികളില്ല. 44 പേര്‍ക്ക് 100 ശതമാനം മാര്‍ക്ക് ലഭിച്ചു. jeemain.nta.ac.in, ntaresults.nic.in എന്ന വെബ്‌സൈറ്റിൽ ഫലം ലഭ്യമാകും. ജെഇഇ മെയിന്‍ സെഷന്‍ 4 പരീക്ഷകള്‍ ആഗസ്റ്റ് 26, 27, 31, സെപ്റ്റംബര്‍ 1, 2…

കാലിക്കറ്റ്‌ സർവകലാശാല ബിഎഡ്. പ്രവേശനം: രജിസ്ട്രേഷൻ തുടങ്ങി

കാലിക്കറ്റ് സര്‍വകലാശാല 2021 അദ്ധ്യയന വര്‍ഷത്തെ ബി.എഡ്. പ്രവേശനത്തിനുള്ള ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. അപേക്ഷാ ഫീസ് ജനറല്‍ വിഭാഗം 555 രൂപയും എസ്.എസ്., എസ്.ടി. വിഭാഗം 170 രൂപയുമാണ്. 21 വരെ അപേക്ഷ സമര്‍പ്പിക്കാം. സ്‌പോര്‍ട്‌സ് ക്വാട്ട വിഭാഗത്തിലുള്ള റാങ്ക് ലിസ്റ്റ് തയ്യാറാക്കുന്നത് കേരള സ്റ്റേറ്റ് സ്‌പോര്‍ട്‌സ് കൗണ്‍സിലാണ്. സ്‌പോര്‍ട്‌സ് ക്വാട്ട അപേക്ഷകര്‍ അപേക്ഷയുടെ പ്രിന്റ്…

നീറ്റ് കഴിഞ്ഞു; കേരളത്തിൽ പരീക്ഷ എഴുതിയത് 116000ത്തിലധികം വിദ്യാര്‍ത്ഥികള്‍

സംസ്ഥാനത്ത് മെഡിക്കല്‍ പ്രവേശനത്തിനുള്ള നീറ്റ് പരീക്ഷ എഴുതിയത് 116000ത്തിലധികം വിദ്യാര്‍ത്ഥികള്‍. നീറ്റ് പരീക്ഷയുടെ മാനദണ്ഡള്‍ക്ക് പുറമെ കൊവിഡ് പ്രതിരോധത്തിന്റെ കര്‍ശന നിയന്ത്രണങ്ങളോടെയാണ് പരീക്ഷ നടന്നത്. ഇതുകൂടാതെ തദ്ദേശീയ ഭാഷയിൽക്കൂടി ചോദ്യങ്ങള്‍ ഉള്‍പ്പെടുത്തിയത് ഇത്തവണത്തെ പരീക്ഷയെ പ്രത്യേകതയുള്ളതാക്കി. മലയാള ഭാഷയിലും ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. കൃത്യം പതിനൊന്ന് മണിമുതല്‍ പരീക്ഷ കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിച്ചു. ഒരു പരീക്ഷ ഹാളില്‍…

ഇന്ന്‌ അന്താരാഷ്ട്ര സാക്ഷരതാ ദിനം ; 70 കോടി കുട്ടികളുടെ വിദ്യാഭ്യാസം മുടക്കി കൊവിഡ്

സെപ്റ്റംബർ എട്ട് അന്താരാഷ്ട്ര സാക്ഷരതാ ദിനമായി ആചരിക്കുകയാണ് ലോകം. ലോകമെമ്പാടുമുള്ള 70 കോടി കുട്ടികളുടെ വിദ്യാഭ്യാസം തന്നെ പ്രതിസന്ധിയിലായിരിക്കുന്ന കാലത്താണ് ഇത്തവണത്തെ സാക്ഷരതാ ദിനം ആചരിക്കുന്നത്. നിരക്ഷരതാ നിർമ്മാർജ്ജനമാണ് ഈ ദിനം ആചരിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. എല്ലാ വർഷവും സാക്ഷരതാ ദിനം കൊണ്ടാടുന്നതോടൊപ്പം ഒരു വിഷയവും മുന്നോട്ടു വയ്ക്കാറുണ്ട്. മനുഷ്യ കേന്ദ്രീകൃതമായ ഒരു വീണ്ടെടുക്കലിനായി സാക്ഷരത: ഡിജിറ്റൽ…

ഞായറാഴ്ച നീറ്റ് എഴുതാൻ തയ്യാറെടുക്കുകയാണോ..? ഇക്കാര്യങ്ങൾ മറക്കരുതേ..!!

മെഡിക്കൽ പ്രവേശനപരീക്ഷ നീറ്റ് യുജി ഞായറാഴ്ച നടക്കുന്നു. അവസാനവട്ട തയാറെടുപ്പിനൊപ്പം തന്നെ ഓർക്കേണ്ടതാണ് നീറ്റിൽ കർശനമായി പാലിക്കേണ്ട ഡ്രസ് കോഡും മറ്റു പരീക്ഷാ വ്യവസ്ഥകളും. 1.15നു തന്നെ പരീക്ഷാർഥികൾ സീറ്റിൽ എത്തിയിരിക്കണം. 1.30നു ശേഷം ഹാജരാകുന്നവരെ ഒരുകാരണവശാലും പരീക്ഷ എഴുതാൻ അനുവദിക്കില്ല. അതേസമയം, മതാചാര പ്രകാരമുള്ള ഇളവുകൾ ആവശ്യമുള്ളവർ 12.30നു മുൻപെങ്കിലും എത്തണം. ആൺകുട്ടികൾ ഇളംനിറത്തിലുള്ള…

കൈറ്റ് വിക്‌ടേഴ്‌സിന്റെ യുട്യൂബ് ചാനലിന് ‘ഗോൾഡൻ പ്ലേ ബട്ടൺ’ അംഗീകാരം

സർക്കാർ സ്ഥാപനങ്ങളിൽ ഏറ്റവും കൂടുതൽ യുട്യൂബ് വരിക്കാരുള്ള കൈറ്റ് വിക്‌ടേഴ്‌സ് ചാനലിന് ‘ഗോൾഡൻ പ്ലേ ബട്ടൺ’ അംഗീകാരം ലഭിച്ചു. പത്തു ലക്ഷത്തിൽ കൂടുതൽ വരിക്കാരുള്ള ചാനലുകളുടെ ഉള്ളടക്കത്തിന്റെ മൗലികത പരിശോധിച്ചാണ് യുട്യൂബ് ഈ അംഗീകാരം നൽകുന്നത്. നിലവിൽ ഫസ്റ്റ്‌ബെൽ ഡിജിറ്റൽ ക്ലാസുകൾ പ്രധാനമായും സംപ്രേഷണം ചെയ്യുന്ന കൈറ്റ് വിക്‌ടേഴ്‌സിന്റെ itsvicters യുട്യൂബ് ചാനലിന് 32.3 ലക്ഷം…

പ്രസ് ക്ലബ്ബ് ജേർണലിസം കോഴ്സ് ; 10 പേർക്ക് സ്കോളർഷിപ്പ് നൽകും

തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേർണലിസം നടത്തുന്ന സർക്കാർ അംഗീകൃത ബിരുദാനന്തര ഡിപ്ലോമാ കോഴ്സിലേക്ക് അപേക്ഷിക്കുന്നതിനുള്ള അവസാന തിയതി സെപ്റ്റംബർ 14 വരെ ദീർഘിപ്പിച്ചു. രണ്ട് ബാച്ചുകളിലായി 10 മെറിറ്റ് കം മീൻസ് സ്കോളർഷിപ്പുകൾ അർഹരായവർക്ക് ലഭ്യമാക്കും. ഒരുവർഷത്തെ ബിരുദാനന്തര കോഴ്സിനുള്ള അടിസ്ഥാന യോഗ്യത സർവകലാശാലാ ബിരുദമാണ്. ഡിഗ്രി പരീക്ഷാഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാം. തിരുവനന്തപുരത്ത്…

എ.പി.ജെ അബ്ദുൽ കലാം സ്‌കോളർഷിപ്പ്; ആർക്കൊക്കെ അപേക്ഷിക്കാം?

സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പിന്റെ ന്യൂനപക്ഷ വിഭാ​ഗങ്ങളിൽ ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്കായുള്ള എപിജെ അബ്ദുൽ കലാം സ്കോളർഷിപ്പിന് അപേക്ഷിക്കാം. സർക്കാർ/ എയ്ഡഡ്/ സർക്കാർ അംഗീകൃത സ്വാശ്രയ പോളിടെക്‌നിക്കുകളിൽ മൂന്നു വർഷ ഡിപ്ലോമ കോഴ്‌സുകൾക്ക് പഠിക്കുന്നവരും സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കേന്ദ്ര സർക്കാർ മത ന്യൂനപക്ഷങ്ങളായി അംഗീകരിച്ച് പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുള്ള മുസ്ലീം, ക്രിസ്ത്യൻ, സിഖ്, ബുദ്ധ, പാഴ്‌സി, ജൈന…

പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി; അവസാന തീയതി സെപ്റ്റംബർ ആറ്

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിന് അപേക്ഷിക്കാനുള്ള സമയപരിധി നീട്ടി. ഈ മാസം ആറ് വരെയാണ് സമയപരിധി നീട്ടിയത്. മറ്റന്നാൾ ആയിരുന്നു അവസാന തീയ്യതി. ട്രയൽ അലോട്ട്മെന്റ് ഏഴാം തീയതിയിൽ നിന്ന് പതിമൂന്നാം തീയതിയിലേക്കും, ആദ്യ അലോട്ട്മെന്റ് 13ൽ നിന്ന് 22ലേക്കും മാറ്റി. ക്ലാസുകൾ എപ്പോൾ തുടങ്ങുമെന്ന കാര്യത്തിൽ ഇത് വരെ തീരുമാനം ആയിട്ടില്ല. പത്താം ക്ലാസിൽ…

എംജി ബിരുദ ഏകജാലകം; നാളെ മുതൽ ഓപ്ഷനുകൾ പുനഃക്രമീകരിക്കാം

മഹാത്മാഗാന്ധി സർവകലാശാല ബിരുദ ഏകജാലക പ്രവേശനത്തിന്റെ രണ്ടാം അലോട്മെന്റിന് പരിഗണിക്കപ്പെടുന്നതിനായി അപേക്ഷകർക്ക് നേരത്തെ നൽകിയ ഓപ്ഷനുകൾ സെപ്റ്റംബർ രണ്ടിന് രാവിലെ 11 മുതൽ സെപ്റ്റംബർ മൂന്നിന് വൈകീട്ട് നാലുവരെ പുനക്രമീകരിക്കാം. അപേക്ഷകർക്ക് അപേക്ഷയുടെ നമ്പർ, പാസ് വേഡ് എന്നിവ ഉപയോഗിച്ച് ലോഗിൻ ചെയ്ത് ഓപ്ഷനുകളിൽ പുനക്രമീകരണം നടത്താം. എന്നാൽ പുതുതായി കോളേജുകളോ പ്രോഗ്രാമുകളോ കൂടുതലായി കൂട്ടിച്ചേർക്കുവാൻ…

ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ മോഡല്‍ പരീക്ഷകള്‍ നാളെ ആരംഭിക്കും

സംസ്ഥാനത്ത് ഹയര്‍സെക്കന്ററി ഒന്നാം വര്‍ഷ മോഡല്‍ പരീക്ഷകള്‍ നാളെ ആരംഭിക്കും. ഈ മാസം ആദ്യവാരം തന്നെ പരീക്ഷകളുടെ ടൈംടേബിള്‍ വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയിരുന്നു. നാളെ മുതല്‍ സെപ്തംബര്‍ നാലുവരെയാണ് മോഡല്‍ പരീക്ഷ. കൊവിഡ് പശ്ചാത്തലത്തില്‍ ഓണ്‍ലൈനായാണ് പരീക്ഷകള്‍ നടത്തുന്നത്. 4.35 ലക്ഷം വിദ്യാര്‍ത്ഥികളാണ് ഇത്തവണ പരീക്ഷയെഴുതുന്നത്. സെപ്തംബര്‍ ഏഴുമുതല്‍ 16 വരെ വൊക്കേഷണല്‍ ഹയര്‍സെക്കന്ററി പരീക്ഷയും…

സംസ്ഥാനത്ത് പ്ലസ് വണ്‍ പൊതുപരീക്ഷയും അലോട്ട്‌മെന്റും ഒരേദിവസം; നടപടിക്കെതിരെ പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ രംഗത്ത്

സംസ്ഥാനത്ത് പ്ലസ് വണ്‍ പൊതുപരീക്ഷയും അലോട്ട്‌മെന്റും ഒരേദിവസം നടത്തുന്നതിനെതിരെ പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ രംഗത്തെത്തി. അക്കാദമിക്, പരീക്ഷ വിഭാഗങ്ങള്‍ തമ്മിലുളള ഏകോപനമില്ലായ്മയാണ് നടപടിക്ക് കാരണമെന്നാണ് അസോസിയേഷന്‍ കുറ്റപ്പെടുത്തുന്നത്. പരീക്ഷയും അലോട്ട്‌മെന്റും ഒരേദിവസം നടക്കുമ്പോള്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുക പ്രയാസ്സമായിരിക്കുമെന്നും പ്രിന്‍സിപ്പല്‍സ് അസോസിയേഷന്‍ പറയുന്നു. തിയതി മാറ്റി പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് അസോസിയേഷന്‍ സര്‍ക്കാരിന് കത്തയച്ചു. വരുന്ന സെപ്തംബര്‍ 13നാണ്…

എം ജി ബിരുദ പ്രവേശനം; സാധ്യതാ അലോട്മെന്റ് പ്രസിദ്ധീകരിച്ചു

മഹാത്മാഗാന്ധി സർവ്വകലാശാല ഓൺലൈൻ ഏകജാലക ബിരുദ പ്രവേശനത്തിനുള്ള സാധ്യതാ അലോട്ട്മെൻ്റ് പ്രസിദ്ധീകരിച്ചു. ലിസ്റ്റ് cap.mgu.ac.in എന്ന വെബ് സൈറ്റിൽ പരിശോധിക്കാം. അപേക്ഷകർക്ക് ഓൺലൈൻ അപേക്ഷയിൽ തിരുത്തലുകൾ വരുത്തുന്നതിനും ഓപ്‌ഷനുകൾ ഒഴിവാക്കുന്നതിനും കൂട്ടിച്ചേർക്കുന്നതിനും പുനഃ:ക്രമീകരിക്കുന്നതിനുമുള്ള അവസരം ഓഗസ്റ്റ് 24ന് വൈകിട്ട് നാല് മണി വരെ ഉണ്ടായിരിക്കും. നിശ്ചിത സമയത്തിനുള്ളിൽ അപേക്ഷിക്കാൻ സാധിക്കാതിരുന്നവർക്ക് ഓൺലൈനായി അപേക്ഷിക്കുന്നതിനുള്ള സൗകര്യവും 24…

‘സ്കൂളുകള്‍ ദീര്‍ഘകാലമായി അടച്ചിടുന്നത് അപകടകരം’; പാര്‍ലമെന്‍ററി സമിതി

കൊവിഡ് സാഹചര്യത്തില്‍ സ്‌കൂളുകള്‍ ദീര്‍ഘകാലമായി അടച്ചിടുന്നത് അവഗണിക്കാനാവാത്ത അപകടമാണെന്ന് പാര്‍ലമെന്ററി സമിതി. ഒരു വര്‍ഷത്തിലേറെയായി സ്‌കൂളുകള്‍ അടച്ചുപൂട്ടിയത് വിദ്യാര്‍ഥികളുടെ ക്ഷേമത്തെയും അവരുടെ മാനസികാരോഗ്യത്തെയും പ്രതികൂലമായി ബാധിച്ചതായി സമിതി ചൂണ്ടിക്കാട്ടി. നാല് ചുമരുകള്‍ക്കുള്ളില്‍ കുട്ടികളുടെ ജീവിതം ഒതുങ്ങിയത് മാതാപിതാക്കളും കുട്ടികളും തമ്മിലുള്ള ബന്ധത്തെയും പ്രതികൂലമായി ബാധിച്ചതായും. സ്‌കൂളുകള്‍ അടച്ചുപൂട്ടുന്നത് ശൈശവ വിവാഹത്തിന് ആക്കം കൂട്ടി. വീട്ടുജോലികളില്‍ കുട്ടികളുടെ…

ബിടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു

സംസ്ഥാന സാങ്കേതിക ശാസ്ത്ര സർവകലാശാലയുടെ ബിടെക് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. 53.40 ശതമാനമാണ് വിജയം. 28,424 വിദ്യാർഥികളാണ് പരീക്ഷ എഴുതിയത്. ഇതിൽ 14,743 പേർ വിജയിച്ചു. ഇലക്ട്രോണിക്സ് വിഭാഗത്തിലാണ് വിജയം കൂടുതൽ. പെൺകുട്ടികളാണ് വിജയശതമാനത്തിൽ മുന്നിൽ. വിജയ ശതമാനം 65.57. ആൺകുട്ടികളുടെ വിജയശതമാനം 42.97 ശതമാനമാണ്. വിജയിച്ച 14,743 പേരിൽ 3008 വിദ്യാർഥികൾ ബി.ടെക്. ഓണേഴ്സ് ബിരുദത്തിന്…

ഓണ്‍ലൈന്‍ ബികോം പ്രോഗ്രാമുമായി ജെയിന്‍ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റി

ജെയിൻ ഡീംഡ് ടു ബി യൂണിവേഴ്‌സിറ്റിയുടെ ഓൺലൈൻ വിദ്യാഭ്യാസ പ്ലാറ്റ്‌ഫോമായ ജെയിൻ ഓൺലൈൻ വഴി ബികോം- കോർപ്പറേറ്റ് അക്കൗണ്ടിങ് എന്ന നൂതനവും സവിശേഷവുമായ പ്രോഗ്രാം ആരംഭിച്ചു. ബിരുദത്തിന് ശേഷം സിഎ പഠനം നടത്താൻ ആഗ്രഹിക്കുന്നവർക്ക് ആവശ്യമായ രീതിയിൽ ആവിഷ്‌കരിച്ചിരിക്കുന്നതാണ് ഈ പ്രോഗ്രാം. ബികോം പഠനം തുടരുന്നതിനൊപ്പം തന്നെ സിഎക്ക് വേണ്ട തയ്യാറെടുപ്പും നടത്താമെന്നതാണ് ഈ പ്രോഗ്രാമിന്റെ…

സിബിഎസ്ഇ പത്താംക്ലാസ് ഫലം ഇന്ന്

സിബിഎസ്ഇ പത്താംക്ലാസ് ഫലം ഇന്ന് പ്രസിദ്ധീകരിക്കും. കൊവിഡ് വ്യാപനത്തെ തുടർന്ന് പത്താം ക്ലാസ് വിദ്യാർത്ഥികളുടെ പരീക്ഷ റദ്ദാക്കിയിരുന്നു. വിദ്യാർഥികൾ വർഷം മുഴുവൻ എഴുതിയ പരീക്ഷകളുടെ മാർക്കും ഇന്റേണൽ അസെസ്മെന്റുകളുടെ മാർക്കും അടിസ്ഥാനമാക്കിയാണ് ഫലം. പത്താം ക്ലാസ് വിദ്യാർത്ഥികളുടെ ഫലം ജൂലൈ 15 -നകം പ്രസിദ്ധീകരിക്കുമെന്ന് മുൻ അറിയിപ്പുകളിൽ ബോർഡ് പറഞ്ഞിരുന്നു. പിന്നീട് ഈ തീയതി നീട്ടുകയായിരുന്നു….

ഡൽഹി സർവകലാശാല ബിരുദ​ പ്രവേശന രജിസ്​ട്രേഷൻ ആരംഭിച്ചു

ഡൽഹി സർവകലാശാല ബിരുദ കോഴ്​സുകളിലേക്ക്​ രജിസ്​ട്രേഷൻ ആരംഭിച്ചു. ആഗസ്​റ്റ്​ 31 വരെ അപേക്ഷ സ്വീകരിക്കും. സർവകലാശാല ഔദ്യോഗിക വെബ്​സൈറ്റിലൂടെ ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. ഇന്ന് വൈകിട്ട്​ മൂന്നുമുതൽ ആപ്ലിക്കേഷൻ ലിങ്ക്​ www.du.ac.in എന്ന വെബ്​സൈറ്റിൽ ലഭ്യമാകും. എം.ഫിൽ, പിഎച്ച്​ഡി, പി.ജി കോഴ്​സുകളിലേക്കുള്ള രജിസ്​ട്രേഷൻ ജൂലൈ 26 മുതൽ ആരംഭിച്ചിരുന്നു.

കൊവിഡ് വ്യാപനം; ബി.എസ്.സി നഴ്സിംഗ് പരീക്ഷാ നടത്തിപ്പിൽ ആശങ്ക പങ്കുവച്ച് വിദ്യാർഥികൾ

ബി.എസ്.സി. നഴ്സിംഗ് പരീക്ഷാ നടത്തിപ്പിൽ ആശങ്ക പങ്കുവച്ച് വിദ്യാർഥികൾ രംഗത്തെത്തി. പി.പി.ഇ. കിറ്റ് ധരിച്ച് പരീക്ഷാ എഴുതണമെന്ന അധികൃതരുടെ നിർദേശത്തിൽ വിദ്യാർഥികൾ എതിർപ്പ് പ്രകടിപ്പിച്ചു. പരീക്ഷ എഴുതേണ്ട പകുതിയോളം വിദ്യാർഥികൾ ഇപ്പോളും ക്വാറന്റൈനിൽ ആണെന്ന് വിദ്യാർഥികൾ അറിയിച്ചു. കൊവിഡ് ബാധിതരായവരും ക്വാറന്റൈനിൽ കഴിയുന്നവരും ഒരേ ഹോസ്റ്റലിലാണ് താമസം. ബുധനാഴ്ച നടത്താനിരിക്കുന്ന ബി.എസ്.സി. നഴ്സിംഗ് പരീക്ഷ സാഹചര്യം…

പ്ലസ് ടു പരീക്ഷാ ഫലം ഇന്ന്; മുൻ വർഷത്തെക്കാൾ വിജയശതമാനം കൂടുതലാകുമെന്ന് സൂചന

പ്ലസ് ടു, വി.എച്ച്.എസ്.ഇ പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ചയ്‌ക്കുശേഷം മൂന്നിന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി ആയിരിക്കും ഫലങ്ങൾ പ്രഖ്യാപിക്കുക. മുൻ വർഷത്തെക്കാൾ വിജയശതമാനം കൂടുതലാവുമെന്നാണ് പുറത്തുവരുന്ന സൂചന. ജൂലായ് 15ന് പ്രാക്‌ടിക്കൽ പരീക്ഷകൾ തീർന്ന് 15 ദിവസത്തിനുളളിലാണ് ഫലപ്രഖ്യാപനം വരുന്നത്. മേയ് 28ന് പ്ലസ്ടു പ്രാക്‌ടിക്കൽ പരീക്ഷകൾ തുടങ്ങിയെങ്കിലും കൊവിഡ് സാഹചര്യത്തിൽ രണ്ട് മാസത്തോളം…

സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷാഫലം നാളെ

സംസ്ഥാനത്തെ പ്ലസ്ടു പരീക്ഷാഫലം നാളെ ഉച്ചയ്ക്ക് മൂന്ന് മണിക്ക് പ്രഖ്യാപിക്കും. നാളെ ഉച്ചയ്ക്ക് മൂന്നുമണിക്ക് പിആര്‍ ചേംബറില്‍ വിദ്യാഭ്യാസമന്ത്രി ആയിരിക്കും പരീക്ഷാഫലം പ്രഖ്യാപിക്കുക. ഇത് സംബന്ധിച്ച് അധ്യാപക സംഘടനകള്‍ക്ക് സര്‍ക്കാര്‍ കത്ത് നല്‍കി കഴിഞ്ഞു. നാളെ പരീക്ഷാഫലം പ്രഖ്യാപിക്കുമെന്നും ഈ ചടങ്ങില്‍ താങ്കളുടെ സാന്നിധ്യമുണ്ടാകണമെന്നുമാണ് അധ്യാപക സംഘടനാ നേതാക്കള്‍ക്ക് സര്‍ക്കാര്‍ നൽകിയ കത്തിലെ സാരാംശം. ഇന്നലെ…