Archive

Category: Entertainment

നിങ്ങൾ ചെയ്ത കുറ്റം പറയൂ, എന്താണ് ശിക്ഷ ലഭിച്ചത്; സമ്മാനം നേടൂ…

നിങ്ങൾക്ക് പോലീസ് കേസ് ഉണ്ടായിട്ടുണ്ടോ? നിങ്ങൾ എന്തെങ്കിലും കുറ്റം ചെയ്തിട്ടാണോ കേസ് ആയത്. അങ്ങനെ കേസ് ആയിട്ടുണ്ടെങ്കിൽ നിങ്ങൾക്ക് എന്ത് ശിക്ഷയാണ് ലഭിച്ചത്. ഈ ഒരു അനുഭവം തുറന്നു പറഞ്ഞു സമ്മാനം നേടൂ. രാജീവ് രവി സംവിധാനം ചെയ്യുന്ന കുറ്റവും ശിക്ഷയും മെയ് 27ന് ചിത്രം തിയേറ്ററുകളിലെത്തും.ചിത്രത്തിന്റെ അണിയറ പ്രവർത്തകരാണ് രസകരമായ ഈ ചലഞ്ചിന് തുടക്കം…

തമിഴിലും പാടി മഞ്ജു വാര്യർ !

മഞ്ജു വാര്യർ പാടി ഹിറ്റാക്കിയ ഗാനമാണ് ജാക്ക് ആൻ്റ് ജില്ലിലെ ‘കിം കിം കിം’. പാട്ട് സോഷ്യൽ മീഡിയയിലും ഹിറ്റായിരുന്നു. ആ പാട്ടിനൊപ്പം ചുവടുവച്ച് താരങ്ങൾ ഉൾപ്പെടെ നിരവധി പേർ രംഗത്തെത്തിയിരുന്നു. ‍കെനിയയിൽ നിന്നുള്ള വിദ്യാർഥികൾ ചുവടുവച്ച വിഡിയോ വൈറൽ ആയിരുന്നു. പാട്ടിനൊപ്പം മഞ്ജു വാര്യറും നൃത്തം ചെയ്തിരുന്നു.ഇപ്പോഴിതാ ചിത്രത്തിലെ ‘കിം കിം കിം’ പാട്ടിൻ്റെ…

ഷെറിനെ അവസാനമായി വീഡിയോ കാൾ ചെയ്തതാര്? ആരാണ് ആ ശബ്ദം തിരിച്ചറിയാത്ത അജ്ഞാതൻ

കൊച്ചിയിൽ കഴിഞ്ഞ ദിവസം മരണപ്പെട്ട നടിയും മോഡലുമായ ട്രാൻസ് വുമൺ ഷെറിൻ സെലിന്‍ മാത്യുവിന്‍റെ മരണത്തിൽ ദുരൂഹതകളേറുന്നു. സുഹൃത്തുക്കൾ പോലും പറയുന്നത് ഷെറിന് പ്രത്യേകിച്ച് വിഷമതകളൊന്നും ഉണ്ടായിരുന്നില്ല, വ്യക്തിപരമായ കാരണങ്ങൾ ഉണ്ടോ എന്ന് തങ്ങൾക്ക് അറിയില്ലെന്നും സുഹൃത്തുക്കളിൽ ഒരാൾ പറഞ്ഞിരുന്നു.ഇപ്പോളിതാ ഷെറിന്റെ മരണം പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചറിയിച്ചു ആ അജ്ഞാതനെ തേടിയാണ് പോലീസ്. ആരായിരിക്കും ആ…

‘പുഷ്പ’യുടെ രണ്ടാം ഭാഗത്തിനായി ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കിടയില്‍ മത്സരം

അല്ലു അർജുൻ നായകനായി വിളയാടിയ ‘പുഷ്പ: ദി റൈസി’ന്റെ രണ്ടാം ഭാഗത്തിനായി ഒടിടി പ്ലാറ്റ്‌ഫോമുകള്‍ക്കിടയില്‍ മത്സരം. ഒന്നാം ഭാഗത്തിന്റെ വിജയം രണ്ടാം ഭാഗത്തിന്റെ ഡിജിറ്റൽ അവകാശത്തിനായി മത്സരം നടക്കുകയാണ്. രണ്ട് പ്രമുഖ ഒടിടി പ്ലാറ്റ്‌ഫോമുകളാണ് ഡിജിറ്റല്‍ സ്ട്രീമിംഗ് അവകാശങ്ങള്‍ക്കായി പോരാടുന്നത് എന്നാണ് പ്രമുഖ മാധ്യമം റിപ്പോര്‍ട്ട് ചെയ്യുന്നത്.ആദ്യ ഭാഗത്തിന്റെ വമ്പന്‍ വിജയം തന്നെയാണ് രണ്ടാം ഭാഗത്തിലേക്കും…

പോലീസ് വേഷത്തിൽ കൃഷ്ണ ശങ്കർ

കൃഷ്ണ ശങ്കർ പോലീസ് വേഷത്തിലെത്തുന്ന ശ്യാം മോഹന്‍ സംവിധാനം ചെയ്യുന്ന ‘കൊച്ചാള്‍’ റിലീസിനൊരുങ്ങി. ചിത്രത്തിന്റെ ടീസർ കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. കൃഷ്ണ ശങ്കർ നായകനിരയിലേക്ക് എത്തുന്ന ചിത്രം കൂടിയാണ് കൊച്ചാള്‍. ഷൈന്‍ ടോം ചാക്കോ, മുരളീഗോപി, ഇന്ദ്രന്‍സ്, വിജയരാഘവന്‍, രഞ്ജിപണിക്കര്‍, ശബരീഷ് വര്‍മ്മ, ഗോകുലന്‍, കൊച്ചുപ്രേമന്‍, ചെമ്പില്‍ അശോകന്‍, അസീം ജമാല്‍, വിജയന്‍ കാരന്തൂര്‍, വി…

പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെ നടിക്ക് ദാരുണാന്ത്യം

കന്നഡ നടി ചേതന രാജ് അന്തരിച്ചു. 21 വയസ്സായിരുന്നു. ബെംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ പ്ലാസ്റ്റിക് സർജറിക്ക് പിന്നാലെയാണ് അന്ത്യം. ഇന്നലെ രാവിലെയാണ് ചേതന ആശുപത്രിയിലെത്തിയത്. ശരീരത്തിൽ നിന്ന് കൊഴുപ്പ് നീക്കം ചെയ്യുന്ന ശസ്ത്രക്രിയയാണ് നടത്തിയത്. ശ്വാസകോശത്തിൽ വെള്ളം അടിഞ്ഞുകൂടാൻ തുടങ്ങിയതോടെ വൈകുന്നേരം ചേതനയുടെ ആരോഗ്യനില ഗുരുതരമാവുകയായിരുന്നു. ശസ്ത്രക്രിയയെ കുറിച്ച് ചേതന മാതാപിതാക്കളോട് പറഞ്ഞിരുന്നില്ല. സുഹൃത്തുക്കളോടൊപ്പമാണ് ആശുപത്രിയിലെത്തിയത്….

കൈ കാണിക്കില്ല, വയറ് കാണിക്കില്ലെന്നൊന്നും ഞാൻ പറയില്ല; രജിഷ വിജയന്‍

മലയാള സിനിമയിൽ യുവനടിമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള അഭിനേത്രിയാണ് രജിഷ വിജയന്‍. ഇപ്പോളിതാ നടി ഐറ്റം ഡാൻസിനെ കുറിച്ച് പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധേയമാവുന്നത്. ‘ഐറ്റം ഡാന്‍സ് കളിക്കാന്‍ എനിക്ക് ഇഷ്ടമല്ല. ഗ്ലാമറസായുള്ള റോളുകളോ, അല്ലെങ്കില്‍ ആ രീതിയിലുള്ള വസ്ത്രങ്ങള്‍ ഇടില്ല എന്നൊന്നും ഞാന്‍ ഒരിക്കലും പറയില്ല. അത് പോലുള്ള വേഷങ്ങള്‍ ഞാന്‍ അശ്ലീലമായി കാണാത്തിടത്തോളം…

ഇതെന്തൊരു ഹോട്ട് ലുക്കാണ് !

സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് പ്രയാഗ മാർട്ടിൻ. ഇപ്പോളിതാ പ്രയാഗയുടെ ഏറ്റവും പുതിയ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നു. ഒരു ഫാഷൻ ഷോയിൽ താരം റാംപ് വാക്ക് ചെയ്യുന്ന ദൃശ്യങ്ങളാണ് ഇത്. നോര്‍ത്തിന്ത്യന്‍ സ്‌റ്റൈലിലെത്തിയ താരത്തിന്റെ ലുക്ക് ഹൈലൈറ്റ് ചെയ്തിരിക്കുന്നത് ഡാര്‍ക്ക് നിറത്തിലുള്ള ലിപ്സ്റ്റിക്കാണ്.ഓര്‍ണമെന്റ്‌സ് ഒന്നും ധരിച്ചിട്ടില്ല എന്നതൊരു പ്രത്യേകതയാണ്. കറുത്ത നിറത്തിലുള്ള ലിപ്സ്റ്റിക്കും പൊട്ടും…

കീർത്തി സുരേഷ് എന്തിനുള്ള പുറപ്പാടാണ്..!

മേനക സുരേഷിന്റെയും സുരേഷ് കുമാറിന്റെയും മകളായി മലയാള സിനിമയിലേക്ക് എത്തിയ അഭിനേത്രിയാണ് കീർത്തി സുരേഷ്. എന്നാൽ മലയാള സിനിമയിൽ നിന്ന് തെന്നിന്ത്യയിലേക്ക് ചേക്കേറിയ കീർത്തി ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഇടം കണ്ടെത്തുകയായിരുന്നു. വലിയൊരു ഇടവേളയ്ക്ക് ശേഷം മലയാളത്തിൽ നടിയുടേതായി വാശി ഒരുങ്ങുകയാണ്.സമൂഹ മാധ്യമങ്ങളിൽ സജീവമായ നടി എപ്പോഴും നാടൻ ഔട്ട്ലുക്കിലുള്ള ഫോട്ടോകളാണ് കൂടുതലും പങ്കുവയ്ക്കാറുള്ളത്….

ജാക്വിലിന്‍ പരസ്യം ചെയ്യുന്ന ഒന്നും വാങ്ങില്ല :സോന മഹാപത്ര

നടി ജാക്വിലിന്‍ ഫെര്‍ണാണ്ടസ് പരസ്യം ചെയ്യുന്ന ഒന്നും താൻ വാങ്ങില്ലെന്ന് ഉറപ്പിച്ചു പറയുന്നു സംഗീതജ്ഞയും ഗാനരചയിതാവുമായ സോന മഹാപത്ര. എങ്ങനെയാണ് ജാക്വിലിന്‍ മറ്റുള്ളവർക്ക് മാതൃകയാവുന്നുവെന്നാണ് സോന മഹാപത്ര ചോദിക്കുന്നത്.കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖറുമായുള്ള ബന്ധത്തിന്റെ പേരില്‍ ജാക്വിലിന്‍ അന്വേഷണം നേരിട്ടിരുന്നു. ഈ വിവാദങ്ങൾക്ക് നടുവിലാണ് ജാക്വിലിന്‍ ഇക്കാര്യം തുറന്നു പറഞ്ഞത്. ഇത്തരത്തിലുള്ള…

വേഷം മാറി സായ് പല്ലവി എത്തി,ഒടുവിൽ നാട്ടുകാർ പിടിച്ചു…

മലയാളികൾക്ക് സായി പല്ലവി മലർ മിസ്സ് ആണ്. മലയാളത്തിൽ തുടങ്ങി പിന്നീട് തെന്നിന്ത്യയിൽ ഏറ്റവും കൂടുതൽ മാർക്കറ്റ് വാല്യൂവുള്ള നായികയിലേക്ക് ചുരുങ്ങിയ കാലം കൊണ്ടാണ് സായി വളർന്നത്. അഭിനേത്രി എന്നതിലുപരി സ്വന്തം നിലപാടുകൾ തുറന്നു പറയാൻ മടിയില്ലാത്ത അഭിനേത്രി. നേരത്തെ കോസ്മറ്റിക് ഉത്പന്നങ്ങളുടെ കോടികളുടെ പരസ്യത്തിൽ നിന്ന് പിന്മാറിയ സായി പല്ലവി വാർത്തകളിൽ നിറഞ്ഞു നിന്നിരുന്നു….

മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച ആ ചെറുക്കന് കല്യാണം !

മമ്മൂട്ടിയ്‌ക്കൊപ്പം വജ്രം എന്ന സിനിമയിൽ ബാലതാരമായി അഭിനയിച്ച മിഥുൻ മുരളിയ്ക്ക് കല്യാണം. നടിയും മോഡലുമായ മൃദുല മുരളിയുടെ സഹോദരനാണ് മിഥുൻ. മോഡലും എൻജിനീയറുമായ കല്യാണി മേനോൻ ആണ് വധു. വിവാഹനിശ്ചയ ചിത്രങ്ങൾ പങ്കുവച്ചാണ് സന്തോഷ വാർത്ത താരം പങ്കുവച്ചത്. നീണ്ടനാളത്തെ പ്രണയത്തിന് ശേഷമാണ് വിവാഹം. ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞ കാര്യം വളരെ രസകരമായാണ് മൃദുല…

വണ്ണം തോന്നിപ്പിക്കാനായി ദേഹത്ത് പാഡുകള്‍ വച്ചു: എരിക ഫെര്‍ണാണ്ടസ്

താൻ നേരിട്ട ബോഡി ഷെയ്മിംഗിനെ കുറിച്ച് ഇതാദ്യമായി തുറന്നു പറഞ്ഞിരിക്കുകയാണ് ടി എരിക ഫെര്‍ണാണ്ടസ്.താൻ മെലിഞ്ഞതുകൊണ്ട് ശരീരത്തിൽ പാഡുകള്‍ വച്ചിരുന്നുവെന്നും എരിക പറയുന്നു.മെലിഞ്ഞതിന്റെ പേരില്‍ അപമാനിച്ചിട്ടുണ്ട്. തെന്നിന്ത്യന്‍ സിനിമയില്‍ നായിക എങ്ങനെയായിരിക്കണം എന്ന സങ്കല്‍പ്പവുമായി തന്നെ എപ്പോഴും താരതമ്യം ചെയ്യുമായിരുന്നു. അവര്‍ക്ക് വേണ്ടിയിരുന്നത് ‘മദാലസ’യായ നായികയായിരുന്നു. ഇതിനായി തന്റെ ദേഹത്ത് പാഡ് വെക്കുമായിരുന്നു.ഒരുപാട് പാഡുകള്‍ ധരിക്കേണ്ടി…

കരാട്ടെ കല്യാണിക്കെതിരെ അന്വേഷണം

തെലുങ്ക് നടി കരാട്ടെ കല്യാണിക്കെതിരെയുള്ള പരാതിയിൽ അന്വേഷണം.കല്യാണിയുടെ വസതിയിലെത്തി സംസ്ഥാന ശിശുക്ഷേമ വകുപ്പ് ഉദ്യോഗസ്ഥര്‍ അന്വേഷണം നടത്തി.മൂന്ന് മാസം പ്രായമുള്ള കുഞ്ഞിനെ അനധികൃതമായി കല്യാണി ദത്തെടുത്തെന്ന പരാതിയിലാണ് നടപടി. രണ്ടു ദിവസം മുൻപ് കരാട്ടെ കല്യാണി യൂട്യൂബറെ തല്ലിയത് വലിയ വിവാദമായിരുന്നു. ചൈല്‍ഡ് ലൈനില്‍ ലഭിച്ച പരാതിയെ തുടര്‍ന്നാണ് അന്വേഷണം ആരംഭിച്ചത്. ഉദ്യോ​ഗസ്ഥർ ഹൈദരാബാദിലെ വസതിയിൽ…

‘എന്റെ അക്കൗണ്ട് കൈകാര്യം ചെയ്യുന്നത് റോബോട്ടല്ല’: സുപ്രിയ മേനോൻ

പൃഥ്വിരാജിന്റെ ഭാര്യ എന്നതിലുപരി നിർമാതാവ് കൂടിയാണ് സുപ്രിയ മേനോൻ.സോഷ്യൽ മീഡിയയിൽ സജീവമായ സുപ്രിയ ഇപ്പോൾ പങ്കുവച്ച പോസ്റ്റിന് പരിഹാസ തുല്യമായി കമന്റ് വന്നതിന് മറുപടി കൊടുത്ത് സുപ്രിയ മേനോൻ. കുറച്ചു മാസങ്ങളായി അച്ഛൻ നഷ്ടപ്പെട്ടതിന്റെ ദുഃഖത്തിലാണ് സുപ്രിയ. അച്ഛന്റെ ഓർമ്മകളെക്കുറിച്ച് നിരവധി പോസ്റ്റുകളാണ് താരം പങ്കുവയ്ക്കാറുള്ളത്. ഇപ്പോൾ അച്ഛന്റെ വേർപാടിനെ കുറിച്ചുള്ള പോസ്റ്റുകളെ പരിഹസിച്ച് കമന്റ്…

പ്രണവ് മച്ചാൻ വേറെ ലെവൽ !

താരരാജാവിന്റെ മകനെന്ന ഒരു ജാഡയുമില്ലാത്ത നടനാണ് പ്രണവ് മോഹൻലാൽ. അഭിനയം എന്നതിനേക്കാളേറെ യാത്രകൾ ഇഷ്ടപ്പെടുന്ന താര പുത്രൻ. മൊബൈൽ പോലും ഉപയോഗിക്കാത്ത പ്രണവിന്റെ യാത്രകളുടെ മനോഹര ചിത്രങ്ങളും വീഡിയോകളും ഒപ്പമുള്ളവർ പങ്കുവയ്ക്കാറുണ്ട്. നിമിഷനേരം കൊണ്ട് എല്ലാം വൈറലാവുകയും ചെയ്യാറുണ്ട്. ഇപ്പോളിതാ പ്രണവിന്റെ പുതിയ വീഡിയോകളാണ് വൈറലാവുന്നത്. സ്ലാക് ലൈൻ വാക്ക് നടത്തുന്ന പ്രണവിനെയാണ് വീഡിയോയിൽ കാണാനാകുക….

‘വൃദ്ധനേ, ഉച്ചയായി’:വിമർശിച്ചവർക്കുള്ള മറുപടിയുമായി ബിഗ് ബി

ഇന്ത്യൻ സിനിമയുടെ ബിഗ് ബിയാണ് അമിതാഭ് ബച്ചൻ. ബോളിവുഡ് സിനിമയെ ആഗോളനിലയിൽ ഉയർത്തിയതിൽ അമിതാഭ് ബച്ചൻ എന്ന നടന് വലിയ പങ്കുണ്ട്.ബോളിവുഡിലെ സ്നേഹിച്ചു തുടങ്ങിയത് പോലും അമിതാഭ് ബച്ചൻ എന്ന നടനെ കണ്ടിട്ടാണ്. ബോളിവുഡിന്റെ വളർച്ചയുടെ അടിസ്ഥാനം. 79ാം വയസിലും സിനിമയിലും ടെലിവിഷൻ പരിപാടികളിലുമായി നിറസാന്നിധ്യമാണ് അമിതാഭ് ബച്ചൻ.അതിനോടൊപ്പം സോഷ്യൽ മീഡിയ ഇടങ്ങളിലും സജീവമാണ്. ഇപ്പോളിതാ…

കോണ്ടം ഉണ്ട്, ഒരു രാത്രി വരുമോ? നല്ല മറുപടി കൊടുത്ത് അമേയ മാത്യു

കരിക്ക് സീരിസിലൂടെ ശ്രദ്ധേയായ അഭിനേത്രിയാണ് അമേയ മാത്യു. സമൂഹ മാധ്യമങ്ങളിൽ സജീവമായ നടി പങ്കുവയ്ക്കുന്ന പോസ്റ്റുകൾക്കെല്ലാം നിറഞ്ഞ സ്വീകാര്യത ലഭിക്കാറുണ്ട്. ഇപ്പോളിതാ നടി പങ്കുവച്ച ചിത്രത്തിന് താഴെ ചൊറിയാൻ വന്ന ഒരാൾക്ക് കൃത്യമായി നടി മറുപടി കൊടുത്തിരിക്കുന്നു. കഴിഞ്ഞ ദിവസം തന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ അഞ്ച് ലക്ഷം ഫോളോവേഴ്സ് ആയതിന്റെ സന്തോഷം പങ്കുവച്ചുകൊണ്ട് അമേയ ഒരു…

ഷൂട്ടിങ്ങിനിടെ നടന് പരിക്ക്

ബോളിവുഡ് യുവതാരം സിദ്ധാര്‍ത്ഥ് മല്‍ഹോത്രയ്ക്ക് ഷൂട്ടിങ്ങിനിടെ പരിക്ക്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന പുതിയ സീരീസായ ഇന്ത്യന്‍ പൊലീസ് ഫോഴ്‌സിന്റെ ഷൂട്ടിങ്ങിനിടെയാണ് താരത്തിന് പരുക്കേറ്റത്. ആക്ഷന്‍ രംഗങ്ങള്‍ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. പരുക്കേറ്റ വിവരം താരം തന്നെയാണ് ആരാധകരുമായി പങ്കുവച്ചത്. ഗോവയില്‍ ഷൂട്ടിങ് നടക്കുന്നതിനിടെ ഞായറാഴ്ചയാണ് അപകടമുണ്ടായത്. താരത്തിന്റെ കൈക്കാണ് പരുക്കേറ്റത്. ചോരയൊലിപ്പിക്കുന്ന മുറിവുകള്‍ കാണിച്ചുകൊണ്ടുള്ള വീഡിയോ…

വിജയ് ബാബു മോശമാണെങ്കിൽ എന്തിനാണ് ആ കുട്ടി അങ്ങോട്ട് വീണ്ടും പോയത്: മല്ലിക സുകുമാരൻ

മലയാള സിനിമ മേഖലയെ പിടിച്ചു കുലുക്കുകയാണ് വിജയ് ബാബു വിവാദം. യുവ നടി വിജയ് ബാബുവിനെതിരെ കൊടുത്ത പരാതിയിൽ സിനിമയ്ക്ക് അകത്തും പുറത്തും രണ്ടുതരത്തിലുള്ള അഭിപ്രായങ്ങൾ ഉയർന്നു വരുന്നുണ്ട്. ഇപ്പോളിതാ നടി മല്ലിക സുകുമാരൻ പറഞ്ഞ വാക്കുകൾ കൂടുതൽ ശ്രദ്ധേയമാവുന്നു. ഒന്നിലേറെ തവണ വിളിച്ചുവരുത്തി പീഡിപ്പിച്ചു എന്ന് പറയുന്നത് സത്യസന്ധമായി തോന്നുന്നില്ലെന്നാണ് വിജയ് ബാബു വിഷയത്തിൽ…

അദ്ദേഹത്തെ കണ്ടപ്പോൾ എന്റെ കണ്ണുനിറഞ്ഞു; ടി പി മാധവനെ കണ്ട ദുഃഖത്തിൽ നവ്യ

മലയാളികളുടെ സ്വന്തം ബാലാമണിയാണ് നവ്യ നായർ. ഇഷ്ടം എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച നടി പിന്നീട് ഒട്ടേറെ കഥാപാത്രങ്ങൾക്ക് നടി ജീവൻ നൽകി. വിവാഹ ശേഷം മലയാള സിനിമയിൽ നിന്ന് മാറിനിന്ന നടി നീണ്ട ഇടവേളയ്ക്ക് ശേഷം വീണ്ടും മലയാള സിനിമയിലേക്ക് തിരിച്ചു വരുകയായിരുന്നു. വി കെ പ്രകാശ് സംവിധാനം ചെയ്ത ഒരുത്തീ…

താൻ മൂത്രം കുടിക്കാറുണ്ട്: നടന്‍ കൊല്ലം തുളസി

യൂറിൻ തെറാപ്പിയെ കുറിച്ചുള്ള വിവാദങ്ങൾ ഉയർന്നു വരുന്ന സാഹചര്യത്തിൽ താൻ മൂത്രം കുടിച്ചിട്ടുണ്ടെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടന്‍ കൊല്ലം തുളസി. താൻ ദിവസവും മൂത്രം കുടിക്കുന്നത് കൊണ്ട് തന്റെ പല അസുഖങ്ങളും മാറിയെന്ന് നടൻ പറയുന്നു. തനിക്ക് ഒരുപാട് രോഗങ്ങളുണ്ടെന്നും എന്നാല്‍ മൂത്രം കുടിക്കാന്‍ തുടങ്ങിയതോടെ അത്ഭുതകരമായ മാറ്റം സംഭവിച്ചുവെന്നും കൊല്ലം തുളസി പറഞ്ഞു.തനിക്ക് കാന്‍സറുമായി…

പുഴു വിജയമായി മുന്നേറുമ്പോൾ, പാർവതി ദുബായിൽ പറക്കുന്നു

രത്തീന സംവിധാനം ചെയ്ത മമ്മൂട്ടി ചിത്രം പുഴുവിൽ സുപ്രധാന വേഷത്തിൽ പാർവതി തിരുവോത്തും എത്തിയിരുന്നു. ചിത്രം ഒടിടി പ്ലാറ്റ് ഫോമായ സോണി ലിവിലൂടെ വിജയകരമായി മുന്നേറുമ്പോൾ പാർവതി ദുബായിൽ പറക്കുന്നു. മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട അഭിനേത്രി എന്നതിലുപരി നിലപാടുകൾ ഉറക്കെ വിളിച്ചു പറയാൻ മടിയില്ലാത്ത നടിയാണ് പാർവതി. ഇപ്പോളിതാ താൻ ആദ്യമായി സ്കൈ ഡേവ് ചെയ്തതിന്റെ…

നടി പല്ലവി ഡേ വീടിനുള്ളിൽ മരിച്ച നിലയിൽ

ബംഗാളി അഭിനേത്രി പല്ലവി ഡേ മരിച്ച നിലയിൽ കണ്ടെത്തി. ഞായറാഴ്ച രാവിലെയാണ് പല്ലവി വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി.ഫ്ലാറ്റിൽ ഫാനിൽ തൂങ്ങിയ നിലയിലായിരുന്നു. 21 വയസായിരുന്നു.ആത്മഹത്യയാണെന്നാണ് പ്രാഥമിക നി​ഗമനമെന്ന് പൊലീസ് പറഞ്ഞു. മൃത​ദേഹം പോസ്റ്റമോര്‍ട്ടത്തിന് അയച്ചു.ബം​ഗാളി ടെലിവിഷൻ താരമായ പല്ലവി ‘മോന്‍ മാനേ നാ’ എന്ന സീരിയലിലെ ​ഗൗരി എന്ന കഥാപാത്രത്തിലൂടെയാണ് ശ്രദ്ധ നേടുന്നത്. അതു…

കാലത്താല്‍ മായ്ക്കപ്പെടുന്നവയല്ല കുറ്റകൃത്യങ്ങൾ: ധ്യാനിനെതിരെ എന്‍ എസ് മാധവന്‍

ലോകശ്രദ്ധ നേടിയ മി ടൂ മൂവ്‌മെന്റിനെതിരെ കളിയാക്കി സംസാരിച്ച നടൻ ധ്യാൻ ശ്രീനിവാസനെതിരെ എഴുത്തുകാരന്‍ എന്‍ എസ് മാധവന്‍.കാലത്താല്‍ മായ്ക്കപ്പെടുന്നവയാണ് കുറ്റകൃത്യങ്ങളെന്നാണ് കരുതുന്നതെങ്കില്‍ ധ്യാനിന് തെറ്റി. ഈ വീമ്പുപറച്ചിലുകാരനെതിരെ ഇരകള്‍ക്ക് സംസാരിക്കാനുള്ള സമയമാണിത്, എന്നാണ് എന്‍ എസ് മാധവന്റെ ട്വീറ്റ്. സമൂഹമാധ്യമങ്ങളിലൂടെ നിരവധി പേര്‍ ധ്യാനിന്റെ അഭിപ്രായ പ്രകടനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. പണ്ടൊക്കെ മി ടൂ…