Flash News
Archive

Category: Environmental

”ഇന്ത്യയിലെ കണ്ടാമൃഗങ്ങള്‍ക്കുവേണ്ടി നിലകൊണ്ടതിന് നന്ദി”; മോദിക്ക് നന്ദി പറഞ്ഞ് മുൻ ഇംഗ്ലണ്ട് ക്രക്കറ്റ് താരം

കണ്ടാമൃഗങ്ങളുടെ സംരക്ഷണത്തിനു വേണ്ടി പ്രവർത്തിച്ചതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിപറഞ്ഞ് മുൻ ഇംഗ്ലീഷ് ക്രിക്കറ്റ് താരം കെവിന്‍ പീറ്റേഴ്‌സണ്‍. മോദിയെ ഹീറോ എന്നു വിശേഷിപ്പിച്ച താരം, ഇന്ത്യയില്‍ കണ്ടാമൃഗങ്ങളുടെ എണ്ണം അതിവേഗത്തില്‍ വളരാനുള്ള കാരണം ഇതൊക്കെ തന്നെയാണെന്നും ട്വീറ്റ് ചെയ്തു.   ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കണ്ടാമൃഗങ്ങളുള്ള അസമില്‍ മൃഗവേട്ടയ്‌ക്കെതിരെ നടന്ന സര്‍ക്കാര്‍ പരിപാടിയെ അഭിനന്ദിച്ചുകൊണ്ടുള്ള…

ചരിത്രത്തിലാദ്യമായി ഗ്രീൻലാൻഡിലെ മഞ്ഞുപാളിയിൽ മഴ..; പ്രളയഭീതിയിൽ ലോകം, കൊച്ചിയുൾപ്പടെ മുങ്ങുമെന്ന് ​ഗവേഷകർ

ഗ്രീൻലാൻഡിലെ മഞ്ഞുപാളിയിൽ ചരിത്രത്തിലാദ്യമായി മഴ പെയ്‌തു. കഴിഞ്ഞ മാസമാണ് 10,551 അടി ഉയരമുള്ള മഞ്ഞുപാളിയിൽ മഴ പെയ്‌തത്‌. മണിക്കൂറുകളോളം മഴ നീണ്ടു നിന്നതായാണ് റിപ്പോർട്ട്. ഇത് മഞ്ഞുരുകുന്നതിന്റെ തോതുയർത്തും. 2030ഓടെ മുംബൈ അടക്കമുള്ള ലോകത്തെ പ്രധാന കടലോര നഗരങ്ങളിൽ മഹാ പ്രളയമടക്കമുള്ള കാലാവസ്‌ഥാ ദുരന്തങ്ങൾക്ക് ഇതിടയാക്കുമെന്ന് ശാസ്‌ത്രലോകം ഭയപ്പെടുന്നു. അന്റാർട്ടിക്ക കഴിഞ്ഞാൽ ലോകത്തെ രണ്ടാമത്തെ വലിയ…

കൊക്കകോള തടാകത്തിൽ നീന്തിത്തുടിച്ചാലോ..!! പ്രകൃതിയുടെ അത്ഭുതക്കാഴ്ച

വിസ്മയക്കാഴ്ചകൾ ഒരുക്കി പ്രകൃതി പലപ്പോഴും നമ്മെ അത്ഭുതപ്പെടുത്താറുണ്ട്. അത്തരത്തിലൊരു അത്ഭുതത്തെ പരിചയപ്പെടാം. ബ്രസീലിലെ ഒരു തടാകമാണ് അതിന്റെ പ്രത്യേകത കൊണ്ട് സഞ്ചാരികളെ ആകർഷിക്കുന്നത്. കൊക്കകോള തടാകം എന്നാണ് ഇത് അറിയപ്പെടുന്നത്, ബ്രസീലിലെ ലാഗ്വാ ഡ അരരാക്വറ തടാകത്തിലെ വെള്ളത്തിന് കൊക്കോ കോളയുടെ അതേ ഇരുണ്ട നിറമാണ്. അതുകൊണ്ടാണ് ഇതിന് കൊക്കകോള ലഗൂണ്‍ എന്ന് പേരുവന്നതും. റിയോ…

കോടികൾ വില മതിക്കുന്ന ഇന്ദ്രനീല കല്ല്; കിണറിനുള്ളിൽ കണ്ടെത്തിയ അപൂർവ്വ നിധി ശേഖരം

ഇന്നേവരെ ലോകത്ത് കണ്ടെത്തിയിട്ടുള്ളതിൽ വച്ച് ഏറ്റവും വലിയ നക്ഷത്ര ഇന്ദ്രനീല കല്ലുകളുടെ ശേഖരം ശ്രീലങ്കയിൽ നിന്നു കണ്ടെത്തിയതായി റിപ്പോർട്ട്. ഒരു രത്നവ്യാപാരിയുടെ വീടിനു സമീപത്തായി കിണർ കുഴിക്കുന്നതിനിടെയാണ് അപ്രതീക്ഷിതമായി രത്നശേഖരം കണ്ടെത്തിയത്. ഇളംനീല നിറത്തിലുള്ള വലിയ കല്ലുകണ്ട് സംശയം തോന്നിയ ജോലിക്കാരിലൊരാൾ ഉടമസ്ഥനെ വിവരമറിയിക്കുകയായിരുന്നു. രത്നങ്ങൾക്ക് പേരുകേട്ട രത്നപുര എന്ന പ്രദേശത്തുനിന്നുമാണ് വലിയ നക്ഷത്ര ഇന്ദ്രനീല…

ഇണയെത്തേടി നടന്നത് 99 കിലോമീറ്റർ!; റെക്കോർഡിട്ട് പെൺകടുവ

ഇണയെത്തേടി 99 കിലോമീറ്റർ നടന്ന് റെക്കോർഡിട്ടിരിക്കുകയാണ് ഒരു പെൺകടുവ. മധ്യപ്രദേശിലെ പന്നാ കടുവാ സങ്കേതത്തിൽ ജീവിച്ചിരുന്ന ഒരു പെൺകടുവയാണ് ഇണയെ തേടി 99 കിലോമീറ്ററുകൾ താണ്ടിയത്. പെൺകടുവകളുടെ സഞ്ചാരത്തിൽ ലോകത്തിലെ തന്നെ ഒരു റെക്കോർഡാണിത്. ആൺ കടുവകൾ താരതമ്യേന ദൂരെസ്ഥലങ്ങളിലേക്ക് സഞ്ചരിക്കാറുണ്ടെങ്കിലും പെൺകടുവകൾ അധികദൂരം പിന്നിടുന്നത് സാധാരണമല്ല. കടുവാ സങ്കേതത്തിലെ പി 213-22 എന്ന് പേരുള്ള…

105-ാം വയസ്സിലും തളരാതെ വത്സല എന്ന മുത്തശ്ശിയാന

105 വയസ്സുണ്ട് വത്സലയ്ക്ക്. വാര്‍ധക്യസഹജമാായ അസുഖങ്ങളെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി അല്‍പം ക്ഷീണിതയായിരുന്നെങ്കിലും ആരോഗ്യം വീണ്ടെടുത്തിരിക്കുകയാണ് വത്സല. ഇനിയാരാണ് ഈ വത്സല എന്നല്ലേ…. ആളൊരു ആനയാണ്. ലോകത്തിലെ തന്നെ ഏറ്റവും പ്രായംകൂടിയ പിടിയാന. മധ്യപ്രദേശിലെ പന്നാ കടുവ സങ്കേതത്തിലാണ് വത്സലയുള്ളത്. 1993-ലാണ് വത്സല ഇവിടെയെത്തിയത്. അതിന് മുന്‍പ് 1971 മുതല്‍ 1993- വരെയുള്ള കാലഘട്ടത്തില്‍…

കുള്ളത്തി പശുവിന് ഉയരം 51 സെമി, ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് ഉടമ

കൊവിഡ് കാലമായതിനാല്‍ ബംഗ്ലാദേശ് ഇപ്പോള്‍ അടച്ചുപൂട്ടലിലാണ്. എന്നാലും അവിടുത്തുകാര്‍ക്ക് റാണിയെ ഒരു നോക്കു കാണാതിരിക്കാന്‍ കഴിയുന്നില്ല. റാണിയുടെ പ്രത്യേകത അവളുടെ കുഞ്ഞന്‍ രൂപമാണ്. വെറും 20 ഇഞ്ച് (51 സെ.മി) മാത്രമാണ് ഈ കുള്ളത്തി പശുവിന്റെ ഉയരം. ലോകത്തിലെ ഏറ്റവും ഉയരം കുറഞ്ഞ പശു എന്ന പദവി കിട്ടാന്‍ കാത്തിരിക്കുകയാണിപ്പോള്‍ റാണിയുടെ ഉടമ. കോവിഡ് വ്യാപനം…

ഫോറസ്റ്റ് സ്റ്റേഷനിലെ പുതിയ അതിഥി; കൗതുകമായി സ്വർണ്ണ ആമ

പത്തനംതിട്ട റാന്നി ഫോറസ്റ്റ് സ്റ്റേഷനിലെ ഒരു വിഐപി അതിഥിയാണ് ഇപ്പോൾ താരമാകുന്നത്. മലയാളികള്‍ക്ക് അത്ര പരിചിതമല്ലാത്ത മഞ്ഞ ആമ. ആലപ്പുഴ തുറവൂരിൽ നിന്നു കണ്ടെത്തിയ ആമയെ വനംവകുപ്പിന് കൈമാറുകയായിരുന്നു. ജനിതകമാറ്റമല്ല മഞ്ഞനിറത്തിന് കാരണമെന്നാണ് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ജീവിക്കാന്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി മഞ്ഞ ആമയെ ഉടന്‍ തുറന്നു വിടാനാണ് തീരുമാനം. ഇന്ത്യയില്‍ മൂന്നാമത്തെ തവണയാണ്…

ക്ലബ്ഹൗസ് ലോഗോയിലെ പുതിയ മുഖമിതാണ്

ക്ലബ്ഹൗസിലെ ലോ​ഗോ വീണ്ടും മാറി. ഇത്തവണ ജാപ്പനീസ്-അമേരിക്കൻ ആക്ടിവിസ്റ്റും കലാകാരിയുമായ ഡ്രൂ കാറ്റേയോക്കയുടെ ചിത്രത്തിന് പകരം ബ്രസീലിയൻ ആക്ടിവിസ്റ്റും ക്രിയേറ്ററുമായ ദന്ദാരാ പാഗൂന്റെതാണ് പുതിയ മുഖം. കറുത്ത വർഗ്ഗക്കാരായുള്ള സ്ത്രീകളുടെ മനുഷ്യാവകാശങ്ങൾക്ക് വേണ്ടിയാണ് ദന്ദാരാ പാഗൂവിന്റെ പോരാട്ടങ്ങൾ. ബ്രസീലിലെ വടക്കുകിഴക്കൻ മേഖലയിലെ പെർനാംബുക്കോയിലെ റെസിഫിലാണ് ദന്ദാരായുടെ ജനിച്ചത്. രാജ്യത്തെ ഏറ്റവും ദരിദ്രമായ പ്രദേശങ്ങളിൽ ഒന്നിൽ. 12…

‘അമ്മ’യുടെ നേതൃത്വത്തിൽ വാക്സിനേഷൻ ഡ്രൈവിന് തുടക്കമായി

അമ്മയുടെ നേതൃത്വത്തിൽ സിനിമ പ്രവർത്തകർക്കും കുടുംബാംഗങ്ങൾക്കും പരിസരവാസികൾക്കുമായി ഒരുക്കുന്ന വാക്സിനേഷൻ ഡ്രൈവിന് തുടക്കമായി. കലൂരിലെ ‘അമ്മ’ ആസ്ഥാന മന്ദിരത്തിൽ നടത്തിയ ചടങ്ങ് നടി മഞ്ജു വാര്യ‍രാണ് ഉദ്ഘാടനം ചെയ്തത്. നമുക്കെല്ലാം സാധാരണ ജീവിതത്തിലേക്ക് തിരിച്ചുവരാനായുള്ള വലിയൊരു ചുവടുവയ്പ്പാണ് വാക്സിനേറ്റഡ് ആകുകയെന്നത് എന്ന് മഞ്ജു വാര്യർ പറഞ്ഞു. പലതാരങ്ങളും ചടങ്ങിൻറെ ഭാഗമായിരുന്നു. ഒരുമാസത്തോളമായി ‘അമ്മ’യ്ക്ക് വേണ്ടിയുള്ള വാക്സിൻ…

ഭീമൻ ഇലകളുമായി കാഴ്ചക്കാരെ വിസ്മയിപ്പിച്ച് ആനത്താമര

5 കിലോഗ്രാം വരെ ഭാരം താങ്ങാൻ കഴിയുന്ന ഭീമൻ ഇല. കാണികളെ അദ്ഭുതപ്പെടുത്തി മലപ്പുറം നിലമ്പൂർ തേക്ക് മ്യൂസിയത്തിലെ ആനത്താമര. ആമസോൺ നദീതടങ്ങളിൽ കണ്ടുവരുന്ന ഈ പ്രത്യേകതരം താമരയുടെ തൈ ബെംഗളൂരുവിലെ ലാൽബാഗിൽ നിന്നാണ് നിലമ്പൂരിലെത്തിച്ചത്. സാധാരണ താമരപ്പൂക്കൾ അധികം ദിവസം നിൽക്കുമെങ്കിലും ആനത്താമരയുടെ പൂക്കൾക്ക് ഒരു ദിവസമാണ് ആയുസ്സ്. അതിരാവിലെ വിരിയുന്ന പൂവിന് വെള്ള…

കേരളത്തിലെ 600 തിയറ്ററുകളില്‍ ‘മരക്കാര്‍’ റിലീസിനൊരുങ്ങുന്നുen

മോഹന്‍ലാല്‍ നായകനായി പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ബിഗ് ബഡ്ജറ്റ് ചിത്രം ‘മരക്കാര്‍, അറബിക്കടലിന്റെ സിംഹം’ കേരളത്തിലെ 600 തീയറ്ററുകളില്‍ റിലീസ് ആകുമെന്ന് റിപ്പോര്‍ട്ട്. ഈ തീയറ്ററുകളിലെല്ലാം മൂന്നാഴ്ചക്കാലത്തേക്ക് മരക്കാര്‍ മാത്രമേ പ്രദര്‍ശിപ്പിക്കൂ. കൊവിഡ് താറുമാറാക്കിയ സിനിമാ മേഖലയ്ക് ഉണര്‍വ് പകരാനായി ഫിലിം എക്‌സിബിറ്റേഴ്‌സ് അസോസിയേഷനും പ്രൊഡ്യൂസേഴ്‌സ് അസോസിയേഷനും തമ്മില്‍ ഇത്തരത്തില്‍ ഒരു കരാര്‍ ഉണ്ടാക്കിയെന്നാണ് റിപ്പോര്‍ട്ട്….

പ്രണയവും വിരഹവും കലര്‍ന്ന മനോഹരമായ വരികള്‍; വൈറലായി ദൂരിക

സോഷ്യല്‍ മീഡിയയില്‍ വൈറലായി തമിഴ് ഗാനം ദൂരിക . പ്രണയവും വിരഹവും കലര്‍ന്ന മനോഹരമായ വരികള്‍ ഗായകന്‍ ഹരിചരണ്‍ ആണ് ആലപിച്ചത്. ഗാനരചയിതാവായ നിരഞ്ജന്‍ ഭാരതിയുടെ വരികള്‍ക്ക് അയാസ് ഇസ്മയിലാണ് സംഗീതം നല്‍കിയിരിക്കുന്നത്.ഐ തിങ്ക് സ്റ്റുഡിയോയുടെ നിര്‍മ്മാണത്തില്‍ ദൂരികയുടെ ദൃശ്യാവിഷ്‌കാരമൊരുക്കിയിരിക്കുന്നത് അഫിന്‍ ആണ്. ഛായാഗ്രാഹണം:ഹിമല്‍ മോഹന്‍, എഡിറ്റിംഗ്: ഹരി ദേവകി, ആര്‍ട്ട്: അമലേഷ് എന്നിവർ നിർവഹിക്കുന്നു….

ഫെഫ്ക്കയുടെ കൊവിഡ് ദുരിതാശ്വാസം; രണ്ട് ലക്ഷം രൂപയുടെ സഹായവുമായി ടൊവിനോ തോമസും

ചലച്ചിത്ര തൊഴിലാളി സംഘടനയായ ഫെഫ്ക്കയുടെ കൊവിഡ് ദുരിതാശ്വാസത്തിലേക്ക് സഹായവുമായി നടന്‍ ടൊവിനോ തോമസും. രണ്ട് ലക്ഷം രൂപയാണ് താരം ഫെഫ്ക്കയുടെ കൊവിഡ് സാന്ത്വന പദ്ധതിയിലേക്ക് നല്‍കിയത്. നടന്‍ പൃഥ്വിരാജും നേരത്തെ സഹായം എത്തിച്ചിരുന്നു. മൂന്ന് ലക്ഷം രൂപയാണ് പൃഥ്വി സംഭാവന നല്‍കിയത്. ഫെഫ്കയ്ക്ക് കീഴിലെ 19 യൂണിയനുകളില്‍ അംഗങ്ങളായ മലയാള ചലച്ചിത്ര പ്രവര്‍ത്തകര്‍ക്ക് വേണ്ടിയുള്ള സഹായ…

കുഞ്ചാക്കോ ബോബനല്ല, ശാലിനിയുടെ ആദ്യ നായകനായെത്തിയത് മറ്റൊരു ബാലതാരം

ശാലിനിയുടെ ആദ്യ നായകന്‍ ആരാണെന്ന് ചോദിച്ചാല്‍ പലരും നല്‍കുന്ന ഉത്തരം ഒരു പക്ഷെ കുഞ്ചാക്കോ ബോബന്‍ എന്നായിരിക്കും. എന്നാല്‍ കുഞ്ചാക്കോ ബോബന്‍ അല്ല മറ്റൊരു ബാലതാരമാണ് ആദ്യം ശാലിനിയുടെ നായകനായെത്തിയത്. മുത്തോടുമുത്ത് എന്ന ചിത്രത്തില്‍ ബേബി ശാലിനിയെ നോക്കി ‘ഈ ഐസ്മിഠായി പോലത്തെ പെണ്ണ് ഏതാണെന്ന് ചോദിച്ച ബാലതാരമുണ്ട്. ഹരിദേവ് കൃഷ്ണന്‍. നന്ദി വീണ്ടും വരിക…

ലഗാന് 20 വയസ്, തയാറെടുപ്പില്ലാതെ നടത്തിയ പ്രകടനമെന്ന് അമീര്‍ ഖാന്‍

ഇന്ത്യന്‍ സിനിമകളിലെ മികവുറ്റ ചിത്രങ്ങളുടെ പട്ടികയില്‍ സ്ഥാനം പിടിച്ച ചിത്രമാണ് 2001ല്‍ പുറത്തിറങ്ങിയ ലഗാന്‍ എന്ന ഹിന്ദി ചലച്ചിത്രം. ആ സിനിമ കണ്ട ഏതൊരു ഇന്ത്യാക്കാരനും രാജ്യസ്‌നേഹം എന്തെന്ന് അനുഭവിച്ചറിയാതിരിക്കില്ല. അമീര്‍ ഖാന്‍ എന്ന നടന്റെ വിസ്മയിപ്പിക്കുന്ന പ്രകടനം കണ്ട് കണ്ണും മനസും നിറഞ്ഞ് കൈയടിച്ചവരാണ് കൂടുതലാളുകളും. ഓസ്‌കര്‍ നോമിനേഷന്‍ ലഭിച്ച ആ ചിത്രത്തില്‍ ഒരു…

എന്റെ ജീവിതത്തിലേക്ക് ഒളിഞ്ഞു നോക്കണ്ട, വന്നാല്‍ മറുപടി അങ്കമാലി സ്റ്റൈലില്‍: ചെമ്പന്‍ വിനോദ്

മലയാള സിനിമയിലെ മിന്നും താരമാണ് ചെമ്പന്‍ വിനോദ്. നായകനായും വില്ലനായും സഹനടനായുമെല്ലാം ചെമ്പന്‍ തിളങ്ങിയിട്ടുണ്ട്. കോമഡിയും വില്ലത്തരവുമൊക്കെ ഒരുപോലെ വഴങ്ങുന്ന അതുല്യ പ്രതിഭ. സോഷ്യല്‍ മീഡിയയിലും സജീവമാണ് താരം. തന്റെ സ്വകാര്യ ജീവിതത്തിലേക്കുള്ള ഒളിഞ്ഞ് നോട്ടങ്ങള്‍ക്കെതിരെ ശക്തമായ നിലപാടാണ് ചെമ്പന്‍ സ്വീകരിക്കാറുള്ളത്. ഇതുമായി ബന്ധപ്പെട്ട് മുമ്പൊരു അഭിമുഖത്തില്‍ ചെമ്പന്‍ വിനോദ് പറഞ്ഞ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍…

തയ്വാനിലെ എമ്മ എന്ന വെള്ള കണ്ടാമൃഗം ജപ്പാനില്‍ എത്തിയതിനു പിന്നില്‍

തയ്വാനിലെ ലിയോഫു സഫാരി പാർക്കിലെ എമ്മ എന്ന അഞ്ചു വയസ്സുകാരിയായ വെള്ള കണ്ടാമൃഗത്തെ ഇപ്പോൾ ജപ്പാനിലെ ടോബോ പാർക്കിലേക്ക് അയച്ചിരിക്കുകയാണ്. വ്യത്യസ്തമായി തോന്നുമെങ്കിലും ഇതിനു പിന്നിൽ ഗൗരവമുള്ള ഒരു കാര്യം ഉണ്ട്. ഏഷ്യയിൽ ഗണ്യമായി കുറയുന്ന വെള്ള കണ്ടാമൃഗങ്ങളുടെ എണ്ണം വർദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് എമ്മയെ പതിനാറ് മണിക്കൂർ നീളുന്ന യാത്രയ്ക്കൊടുവിൽ ടോബോയിൽ എത്തിച്ചത്. കൊവിഡ്…

ഈ മാസ്കിന്റെ വില കേട്ട് ഞെട്ടരുത്; സോഷ്യൽ മീഡിയയിൽ വൈറലായി എ.ആര്‍‌ റഹ്മാൻ

കൊവിഡ് കാലമായതുകൊണ്ട് തന്നെ മാസ്ക് ധരിക്കാതെ ആരും പുറത്തിറങ്ങാറില്ല. 10 രൂപയുടെ മുതല്‍ 100 ഉം 200 രൂപ വിലയുളള മാസ്കുകളാണ് സാധാരണയായി എല്ലാവരും ധരിക്കാറുളളത്. എന്നാല്‍ സെലിബ്രിറ്റികൾ പലപ്പോഴും സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്. ഏറ്റവും വിലയേറിയതും മികച്ച സുരക്ഷ ഉറപ്പുനല്‍കുന്നതുമായ മാസ്കുകളാണ് താരങ്ങള്‍ ധരിക്കുന്നതെന്നാണ് ബോളിവുഡില്‍ നിന്ന് വരുന്ന വാര്‍ത്തകള്‍. സം​ഗീത സംവിധായകന്‍…

നിമിഷയ്ക്ക് അവിടെ ഇഷ്ടപ്പെടുമോ എന്നായിരുന്നു പേടി, പക്ഷേ കാര്യങ്ങള്‍ മാറിമറിഞ്ഞു; അനു സിത്താര

മലയാളികളുടെ പ്രിയനടിയാണ് അനു സിത്താര. അനു സിത്താരയുടെ അടുത്ത സുഹൃത്താണ് നടി നിമിഷ സജയന്‍. പല അഭിമുഖങ്ങളിലും അനു സിത്താര അക്കാര്യം വെളിപ്പെടുത്തിയിട്ടുമുണ്ട്. യാത്രകള്‍ ചെയ്യാന്‍ ഏറെ ഇഷ്ടപ്പെടുന്ന അനു സിത്താര, നിമിഷയെയും സഹോദരിയേയും കൂട്ടി നടത്തിയ യാത്രയെക്കുറിച്ചാണ് പറയുന്നത്. മുത്തങ്ങ യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ നിമിഷയ്ക്ക് അവിടം ഇഷ്ടപ്പെടുമോ എന്ന് സംശയമായിരുന്നു. പക്ഷേ, അങ്ങോട്ടുള്ള…

2500 ബോണ്‍സായ് കൊണ്ട് ടെറസ്സില്‍ ഒരു ‘കുട്ടിവനം’

ബോൺസായ് കൊണ്ടൊരു വനമുണ്ടാക്കാമോ? സാധിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് മധ്യപ്രദേശിലെ ജബൽപൂരിൽ നിന്നുള്ള സോഹൻ ലാൽ ദ്വിവേദി. 40ഓളം വ്യത്യസ്ത ഇനങ്ങളിൽ പെട്ട 2,500ലധികം ബോൺസായ്കൾ കൊണ്ടാണ് വീടിന്റെ ടെറസിൽ അദ്ദേഹം ഒരു ചെറിയ വനം തന്നെ സൃഷ്ടിച്ചിരിക്കുന്നത്. സംസ്ഥാന വൈദ്യുതി ബോർഡിലെ വിരമിച്ച ഉദ്യോഗസ്ഥനാണ് സോഹൻ ലാൽ ദ്വിവേദി. 250ഓളം ബോൺസായ് മരങ്ങൾ വളർത്തുന്ന ഒരു മുംബൈ…

കയ്പ്പ് മാത്രമല്ല….; സൗന്ദര്യക്കൂട്ടിന്റെ കലവറയാണ് പാവയ്ക്ക

ഏറ്റവും കയ്പേറിയ പച്ചക്കറികളില്‍ ഒന്നാണ് പാവയ്ക്ക . ഇതിന് ധാരാളം ആരോഗ്യഗുണങ്ങളുണ്ട്, വാസ്തവത്തില്‍, പ്രമേഹരോഗികള്‍ പാവയ്ക്ക ജ്യൂസ് കുടിക്കാന്‍ വിദഗ്ദ്ധര്‍ ശുപാര്‍ശ ചെയ്യുന്നു. കാരണം, ഇത് രക്തത്തിലെ പഞ്ചസാരയുടെ അളവ് ആരോഗ്യകരമായി നിലനിര്‍ത്താന്‍ സഹായിക്കുന്നു. എന്നാല്‍ ആന്റിഓക്‌സിഡന്റുകളും വിറ്റാമിനുകളും അടങ്ങിയ പാവയ്ക്ക ജ്യൂസ് ചര്‍മ്മത്തിനും മുടിക്കും വളരെയധികം ഗുണം ചെയ്യും . യുവത്വം നിലനിര്‍ത്താന്‍ സഹായിക്കുന്ന…