Flash News
Archive

Category: Expatriate

ശഹീന്‍ തീരത്തേക്ക് അടുക്കുന്നു; ഒമാനിൽ കനത്ത മഴ

ശഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തോട് അടുക്കുന്നു. ഇന്ന് വൈകുന്നേരം അഞ്ചിനും എട്ടിനുമിടയില്‍ മുസന്നക്കും സഹത്തിനുമിടയില്‍ കാറ്റ് തീരം തൊടുമെന്ന് കാലാവസ്ഥാ നീരിക്ഷണ കേന്ദ്രം അറിയിച്ചു. ഇന്നലെ രാത്രി മുതല്‍ മസ്‌കത്ത്, ബാത്തിന ഗവര്‍ണറേറ്റുകളില്‍ കനത്ത മഴയാണ് പെയ്തുകൊണ്ടിരിക്കുന്നത്. വരും മണിക്കൂറുകളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ മഴ കൂടുതല്‍ കനക്കും. കനത്ത മഴയില്‍ വ്യാപക നാശനഷ്ടങ്ങളാണ് പലയിടത്തുനിന്നും…

എയര്‍ ആംബുലന്‍സ് വിമാനം തകർന്ന് വീണ് നാല് മരണം

യുഎഇയില്‍ ഡ്യൂട്ടിക്കിടെ എയര്‍ ആംബുലന്‍സ് വിമാനം തകര്‍ന്ന് നാല് മരണം. രണ്ട് പൈലറ്റുമാരും ഡോക്ടറും നഴ്‌സുമാണ് മരിച്ചത്. പൈലറ്റ് ട്രെയിനര്‍ ഖമീസ് സഈദ അല്‍ ഹോളി, ലഫ്റ്റനന്റ് പൈലറ്റ് നാസര്‍ മുഹമ്മദ് അല്‍ റാഷിദി, വിമാനത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍ ഷഹിദ് ഫറൂഖ് ഘോലം, നഴ്‌സ് ജോയല്‍ ക്വിയി സകാര മിന്റോ എന്നിവരാണ് മരിച്ചതെന്ന് അബുദാബി പൊലീസിന്റെ…

ഖത്തര്‍ ശൂറാ കൗൺസിൽ തെരഞ്ഞെടുപ്പ് നാളെ

ഖത്തര്‍ നിയമനിര്‍മ്മാണ സഭയായ ശൂറാ കൗണ്‍സിലിലേക്ക് നടക്കുന്ന പൊതുതെരഞ്ഞെടുപ്പ് നാളെ. രാജ്യത്തെ മൊത്തം 30 മണ്ഡലങ്ങളിലേക്കാണ് വോട്ടെടുപ്പ്. ഖത്തറിന്‍റെ ചരിത്രത്തിലാദ്യമായാണ് ശൂറാ കൗൺസിൽ ജനാധിപത്യ രീതിയില്‍ വോട്ടെടുപ്പ് നടക്കുന്നത്. രാജ്യത്തിന്‍റെ ചരിത്രത്തിലെ ഏറ്റവും സുപ്രധാനമായ തെരെഞ്ഞടുപ്പിനാണ് നാളെ ഖത്തര്‍ സാക്ഷ്യം വഹിക്കുന്നത്. നിയമനിര്‍മ്മാണ സഭയായ ശൂറാ കൗണ്‍സിലിലേക്ക് ജനാധിപത്യ രീതിയില്‍ നടക്കുന്ന പ്രഥമ വോട്ടെടുപ്പ് നാളെ…

വിദേശത്ത് നിന്നെത്തുന്നവർക്ക് ഇളവ് പ്രഖ്യാപിച്ച് അബുദാബി

വിദേശത്തു നിന്ന് അബുദാബിയിലേക്ക് എത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ക്ക് ഇലക്ട്രോണിക് റിസ്റ്റ്ബാന്‍ഡ് ഒഴിവാക്കി പുതിയ തീരുമാനം. അബുദാബി എമിറേറ്റ്‌സിലേക്ക് പ്രവേശിക്കാന്‍ കൊവിഡ് ടെസ്റ്റ് ഒഴിവാക്കിയതിനു പിന്നാലെയാണിത്. തീരുമാനം സെപ്റ്റംബര്‍ 19 ഞായറാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. അന്താരാഷ്ട്ര യാത്രക്കാര്‍ക്കും പോസിറ്റീവ് കേസുകളുമായി സമ്പര്‍ക്കം പുലര്‍ത്തുന്നവര്‍ക്കുമാണ് റിസ്റ്റ്ബാന്‍ഡ് ഉപയോഗിക്കാതെ അബുദാബി അധികൃതര്‍ ഹോം ക്വാറന്റൈന്‍ അംഗീകരിച്ചത്.

യുഎഇയില്‍ ഇന്ന് 725 പേര്‍ക്ക് കൊവിഡ്, രണ്ടു മരണം

യുഎഇയില്‍ ഇന്ന് 725 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 945 പേര്‍ സുഖം പ്രാപിച്ചു. രാജ്യത്ത് കൊവിഡ് ബാധിച്ച് രണ്ട് പേര്‍ കൂടി മരിച്ചെന്ന് ആരോഗ്യ-പ്രതിരോധ മന്ത്രാലയം അറിയിച്ചു. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം ആകെ 7,28,266 പേര്‍ക്ക് യുഎഇയില്‍ കൊവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇവരില്‍ 7,19,163 പേര്‍ രോഗമുക്തരാവുകയും 2,062 പേര്‍ മരണപ്പെടുകയും ചെയ്തു. നിലവില്‍…

ഒമാനിൽ 73 പേർക്ക് കൂടി കൊവിഡ്

ഒമാനില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 73 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് കൊവിഡ് മരണങ്ങളാണ് രാജ്യത്ത് പുതിയതായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 3,02,466 ആയി. ഇവരില്‍ 2,92,181 പേരും ഇതിനോടകം രോഗമുക്തരായി. 4, 070 പേര്‍ക്കാണ് കൊവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്‍ടമായത്. 96.6 ശതമാനമാണ്…

ഇന്ത്യയടക്കം നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്ന് ഒഴിവാക്കി ബഹറൈൻ

ഇന്ത്യയടക്കം നാല് രാജ്യങ്ങളെ റെഡ് ലിസ്റ്റിൽ നിന്ന് ബഹറൈൻ നീക്കി. ഇന്ത്യക്ക് പുറമേ പാകിസ്താൻ, പനാമ, ഡൊമിനിക്കൻ റിപ്പളബ്ലിക്, എന്നീ രാജ്യങ്ങളെയാണ് ഒഴിവാക്കിയത്. സെപ്തംബർ മൂന്ന് മുതൽ പുതിയ നിയമം പ്രാബല്യത്തിൽ വരും. രാജ്യത്ത് കൊറോണ വ്യാപനം കുറഞ്ഞതാണ് ഇന്ത്യക്ക് റെഡ് ലിസ്റ്റിൽ നിന്ന് പുറത്ത് കടക്കാനുള്ള കാരണമായി തീർന്നത്. റെഡ് ലിസ്റ്റിൽ നിന്ന് നീക്കിയ…

വാക്സീൻ സ്വീകരിച്ചവർക്ക് ഇന്ന് മുതൽ യുഎഇയിലേക്ക് യാത്ര ചെയ്യാം

ഇന്ത്യയിൽ നിന്നുള്ള സന്ദർശക വീസക്കാർക്കും ഇന്ന് മുതൽ യുഎഇയിലേക്ക് നേരിട്ട് പ്രവേശിക്കാം. ലോകാരോഗ്യസംഘടന അംഗീകരിച്ച വാക്സീൻ സ്വീകരിച്ചവർക്ക് ഇന്ന് മുതൽ യുഎഇയിലേക്ക് യാത്ര ചെയ്യാൻ കഴിഞ്ഞ ദിവസമാണ് അനുമതി ലഭിച്ചത്. പുതിയ തൊഴിൽ വീസക്കാർക്കും ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇയിലെത്താൻ അനുമതിയുണ്ട്.

വി മുരളീധരൻ്റെ ബഹ്റൈൻ സന്ദർശനം നാളെ മുതൽ; ഇന്ത്യക്കാരെ സന്ദർശിക്കും

കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി. മുരളീധരൻ്റെ ആദ്യ ബഹ്‌റൈൻ സന്ദർശനം നാളെ മുതൽ. ഓഗസ്റ്റ് 30 മുതൽ സംപ്റ്റംബർ ഒന്നുവരെയാണ് സന്ദർശനം. ബഹ്‌റൈൻ മന്ത്രിമാരുമായും വിശിഷ്ട വ്യക്തികളുമായും സന്ദർശനത്തിനിടെ കൂടിക്കാഴ്ച നടത്തും. ഏകദേശം 3,50,000 ഇന്ത്യക്കാരാണ് ബഹ്‌റൈനിലുള്ളത്. ആരോഗ്യം, വിദ്യാഭ്യാസം, വ്യവസായം, സാമൂഹിക സേവനം എന്നീ മേഖലകളിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ സ്വദേശികളെയും അദ്ദേഹം സന്ദർശിക്കും. തങ്ങളുടെ…

സന്ദർശക വീസക്കാർക്കും നാളെ മുതൽ യുഎഇയിലേക്ക് യാത്ര ചെയ്യാം

ഇന്ത്യയിൽ നിന്നുള്ള സന്ദർശക വീസക്കാർക്കും യുഎഇയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് അനുമതി. ലോകാരോഗ്യസംഘടന അംഗീകരിച്ച വാക്സീൻ സ്വീകരിച്ചവർക്ക് നാളെ മുതൽ യുഎഇയിലേക്ക് യാത്ര ചെയ്യാം. പുതിയ തൊഴിൽ വീസക്കാർക്കും ഇന്ത്യയിൽ നിന്ന് നേരിട്ട് യുഎഇയിലെത്താൻ അനുമതിയുണ്ട്.

ഒമാനില്‍ 101 പേർക്ക് കൂടി കൊവിഡ്, രണ്ടു മരണം

ഒമാനില്‍ 101 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. രണ്ട് കൊവിഡ് മരണങ്ങളാണ് പുതിയതായി രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. ഇതുവരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് 3,01,784 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. ഇവരില്‍ 2,91,039 പേര്‍ ഇതിനോടകം രോഗമുക്തരായി. 96.4 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. ആകെ 4,049 പേര്‍ക്ക് ഒമാനില്‍ കൊവിഡ് കാരണം ജീവന്‍ നഷ്ടമായി. കഴിഞ്ഞ…

ക്വാറന്റീന്‍ ആവശ്യമില്ലാത്ത ഗ്രീന്‍ രാജ്യങ്ങളുടെ പട്ടിക പുതുക്കി അബുദാബി

അബുദാബിയില്‍ ക്വാറന്റീന്‍ ആവശ്യമില്ലാതെ പ്രവേശനം അനുവദിക്കുന്ന ഗ്രീന്‍ രാജ്യങ്ങളുടെ പുതുക്കിയ പട്ടിക പുറത്തുവിട്ടു. ഓഗസ്റ്റ് 22 ഞായറാഴ്ച യുഎഇ സമയം രാത്രി 12 മണി മുതല്‍ പുതിയ പട്ടിക നിലവില്‍ വരും. ഈ രാജ്യങ്ങളില്‍ നിന്നെത്തുന്നവരെ അബുദാബിയില്‍ നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അല്‍ബേനിയ, അര്‍മേനിയ, ഓസ്ട്രേലിയ, ഓസ്ട്രിയ, ബഹ്‌റൈന്‍, ബെല്‍ജിയം, ബ്രൂണെ, ബള്‍ഗേറിയ, കാനഡ,…

ഇന്‍ഡിഗോ വിമാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി യു.എ.ഇ

ഇൻഡിഗോ വിമാനങ്ങൾക്ക് ഒരാഴ്ചത്തേക്ക് വിലക്കേർപ്പെടുത്തി യു.എ.ഇ. ഇന്ത്യയിലെ വിമാനത്താവളത്തിൽ നിന്ന് ആർ.ടി.പി. സി.ആർ. ടെസ്റ്റ് നടത്താതെ യാത്രക്കാരനെ ദുബായിയിൽ എത്തിച്ചതിനാണ് നടപടി. 48 മണിക്കൂറിനിടെയുള്ള പി.സി.ആർ. ടെസ്റ്റിന് പുറമേ വിമാനത്താവളത്തിൽ നിന്ന് റാപിഡ് പി.സി.ആർ. ടെസ്റ്റ് കൂടി വേണം എന്നാണ് യു.എ.ഇയുടെ ചട്ടം. ഇത് പാലിക്കാതിരുന്നതിനാണ് നടപടി. വിലക്ക് വന്നതോടെ ഇൻഡിഗോ വിമാനത്തിൽ ടിക്കറ്റ് ബുക്ക്…

ഒമാനില്‍ നാളെ പ്രവാസികള്‍ക്ക് സൗജന്യ വാക്‌സിനേഷന്‍

ഒമാനിലെ അല്‍ ദാഹിറ ഗവര്‍ണറേറ്റിലെ പ്രവാസികള്‍ക്ക് നാളെ കൊവിഡ് വാക്സിന്‍ നല്‍കും. 18 വയസിന് മുകളിലുള്ളവര്‍ക്കായിരിക്കും വാക്സിന്‍ ലഭ്യമാവുക. നാളെ രാവിലെ 8.00 മണി മുതല്‍ 1.30 വരെയാണ് വാക്സിനേഷന്‍. വാക്സിന്‍ സ്വീകരിക്കാനെത്തുന്നവര്‍ ലേബര്‍ കാര്‍ഡ് നിര്‍ബന്ധമായും കൊണ്ടുവരണം. ഇബ്രിയിലെ അല്‍ മുഹല്ലബ് ഇബ്‍ന്‍ അബി സുഫ്റ, വാലി ഓഫീസ് യങ്കല്‍, സ്‍പോര്‍ട്സ് സെന്റര്‍ ദങ്ക്…

ദുബായ്, അബുദാബി വിമാനത്താവളത്തിലേക്ക് പ്രവേശനം അതത് വിസക്കാര്‍ക്ക് മാത്രം

ദുബായ്, അബുദാബി വിമാനത്താവളത്തിലേക്ക് അതത് വിസക്കാര്‍ക്ക് മാത്രമേ പ്രവേശനം ഉണ്ടാവുകയുള്ളുവെന്ന് റിപ്പോര്‍ട്ട്. എയര്‍ ഇന്ത്യ എക്‌സ്പ്രസ് ആണ് ഇത് സംബന്ധിച്ച് സർക്കുലർ പുറത്തിറക്കിയത്. ദുബായ് വിമാനത്താവളത്തില്‍ ഇറങ്ങാന്‍ ദുബായ് വിസക്കാര്‍ക്കും അബുദാബിയിലിറങ്ങാന്‍ അബുദാബി വിസക്കാര്‍ക്കും മാത്രമേ അനുവാദം ഉണ്ടാവുകയുള്ളു. ഇതിന്‍പ്രകാരം ഓഗസ്റ്റ് അഞ്ചിന് മുമ്പെടുത്ത ജിഡിആര്‍എഫ്എ (ജനറല്‍ ഡയറക്ടറേറ്റ് ഓഫ് റെസിഡന്‍സി ആന്‍ഡ് ഫോറിന്‍ അഫയേഴ്‌സ്)…

ഒമാനിൽ വെള്ളക്കെട്ടില്‍ വീണ് കുട്ടി മരിച്ചു

ഒമാനിലെ സൊഹാർ വിലായത്തിൽ വെള്ളക്കെട്ടില്‍ വീണ് കുട്ടി മരിച്ചു. തുടർച്ചയായി പെയ്ത മഴ മൂലം രൂപപ്പെട്ട വെള്ളക്കെട്ടിൽ വീണാണ് ബാലന്‍ മരിച്ചതെന്ന് സിവിൽ ഡിഫൻസ് പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു. കുട്ടികളെ ജലാശയങ്ങളുടെ സമീപത്തേക്ക് പോകാൻ അനുവദിക്കരുതെന്നും അപകടങ്ങൾ ഒഴിവാക്കാൻ മഴയുള്ള കാലാവസ്ഥയിൽ ജാഗ്രത പാലിക്കണമെന്നും റോയൽ ഒമാൻ പൊലീസ് ജനങ്ങളോട് ആവശ്യുപ്പെട്ടു.

ചൂതാട്ടം നടത്തിയ 14 പ്രവാസികൾ അറസ്റ്റിൽ

ഒമാനില്‍ ചൂതാട്ടം നടത്തിയ 14 പ്രവാസികളെ അറസ്റ്റ് ചെയ്‍തതായി റോയല്‍ ഒമാന്‍ പൊലീസ് അറിയിച്ചു. സൗത്ത്‌ അല്‍ ബാത്തിനയിലാണ് സംഭവം. ബര്‍ക വിലായത്തില്‍ നിന്ന് 14 പ്രവാസികളെ സൗത്ത്‌ അല്‍ ബാത്തിന പൊലീസ് കമാന്‍ഡ് അറസ്റ്റ് ചെയ്‍തുവെന്നാണ് റോയല്‍ ഒമാന്‍ പൊലീസ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്‍താവനയില്‍ പറയുന്നത്. അറസ്റ്റിലായവരെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ഒമാനില്‍ 287 പേര്‍ക്ക് കൂടി കൊവിഡ്

കഴിഞ്ഞ 24 മണിക്കൂറിനിടെ ഒമാനില്‍ 287 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിക്കപ്പെട്ടവരുടെ എണ്ണം 2,97,122 ആയി.18 കൊവിഡ് മരണങ്ങളാണ് രാജ്യത്ത് ഇന്നലെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ആകെ കൊവിഡ് മരണം 3868 ആയി. രാജ്യത്ത് 2,80,423 കൊവിഡ് രോഗികള്‍ ഇതുവരെ രോഗമുക്തരായിട്ടുണ്ട്. 94.4 ശതമാനമാണ് ഇപ്പോഴത്തെ…

കുട്ടികള്‍ക്ക് സിനോഫാം വാക്സിന്‍ നല്‍കാന്‍ അനുമതിയുമായി യു.എ.ഇ

യു.എ.ഇയിൽ മൂന്ന് വയസ്സിന് മുകളിലുള്ള കുട്ടികൾക്ക് സിനോഫാം വാക്സിൻ നൽകാൻ അനുമതി. ആരോഗ്യ മന്ത്രാലയമാണ് അനുമതി നൽകിയത്. മൂന്ന് മുതൽ 17 വരെ പ്രായമുള്ള കുട്ടികൾക്കാണ് വാക്സിൻ ലഭിക്കുക. നിരവധി പരീക്ഷണങ്ങൾക്ക് ശേഷമാണ് വാക്സിന് അനുമതി നൽകിയിട്ടുള്ളത്. 900 കുട്ടികൾക്ക് നേരത്തെ പരീക്ഷണാടിസ്ഥാനത്തിൽ വാക്സിൻ നൽകിയിരുന്നു.

ഖത്തറിലേക്ക് പുതിയ സര്‍വീസുകള്‍ പ്രഖ്യാപനവുമായി ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്

കേരളത്തില്‍ നിന്ന് ഖത്തറിലേക്ക് പുതിയ വിമാന സര്‍വീസുകള്‍ പ്രഖ്യാപിച്ച് ഗോ ഫസ്റ്റ് എയര്‍ലൈന്‍സ്. ഓഗസ്റ്റ് അഞ്ച് മുതല്‍ കൊച്ചി, കണ്ണൂര്‍, മുംബൈ എന്നിവിടങ്ങളിൽ നിന്നും ദോഹയിലേക്ക് സര്‍വീസ് തുടങ്ങുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. ഇന്ത്യയിലെ ബജറ്റ് എയര്‍ലൈനായിരുന്ന ഗോ എയര്‍ എയര്‍ലൈന്‍സാണ് പേര് മാറ്റി ഗോ ഫസ്റ്റ് എയര്‍ലൈന്‍സായത്. കൊച്ചിയില്‍ നിന്നും കണ്ണൂരില്‍ നിന്നും ആഴ്‍ചയില്‍ രണ്ട്…

സൗദി കപ്പലിന് നേരെ വീണ്ടും വ്യോമാക്രമണ ശ്രമം

സൗദി അറേബ്യയില്‍ വീണ്ടും യെമനില്‍ നിന്നുള്ള ഹൂതി വിമതരുടെ വ്യോമാക്രമണ ശ്രമം. ദക്ഷിണ സൗദിയിലെ ഖമീസ് മുശൈത്തിലാണ് സ്‍ഫോടക വസ്‍തുക്കള്‍ നിറച്ച ആളില്ലാ വിമാനം ഉപയോഗിച്ച് ആക്രമണം നടത്താന്‍ ശ്രമിച്ചത്. ഡ്രോണ്‍ ലക്ഷ്യസ്ഥാനത്ത് എത്തുന്നതിന് മുമ്പ് പിന്തുടര്‍ന്ന് തകര്‍ത്തതായി അറബ് സഖ്യസേന അറിയിച്ചു. കഴിഞ്ഞ ദിവസവും സൗദി വാണിജ്യ കപ്പലിന് നേരെ ഹൂതി മിലിഷ്യകളുടെ ആക്രമണം…

കുവൈത്തില്‍ യുവാവ് മുങ്ങി മരിച്ചു

കുവൈത്തില്‍ യുവാവ് കടലില്‍ മുങ്ങി മരിച്ചു. സാല്‍മിയയിലാണ് സംഭവം. വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സുരക്ഷാ ഉദ്യോഗസ്ഥരും അഗ്നിശമന സേനയും സ്ഥലത്തെത്തി നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്. മരിച്ചയാളെ തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹം ശാസ്‍ത്രീയ പരിശോധനയ്‍ക്കായി ഫോറന്‍സിക് വിഭാഗത്തിന് കൈമാറി.

പ്രോട്ടോക്കോള്‍ ലംഘനം; ഒമാനിൽ സ്വകാര്യ ആശുപത്രിക്കെതിരെ നടപടി

ഒമാനില്‍ കൊവിഡ് പ്രോട്ടോക്കോള്‍ ലംഘനം കണ്ടെത്തിയതിനെ തുടര്‍ന്ന് സ്വകാര്യ ആശുപത്രിക്കെതിരെ നടപടി. മസ്ക്കറ്റ് ഗവര്‍ണറേറ്റിൽ സീബിലുള്ള ആശുപത്രിയാണ് മസ്ക്കറ്റ് നഗരസഭ പൂട്ടിച്ചത്. ഒമാൻ സുപ്രീം കമ്മിറ്റി നില്‍കിയ കൊവിഡ് നിര്‍ദേശങ്ങള്‍ പാലിക്കുന്നതില്‍ ആശുപത്രി അധികൃതര്‍ പരാജയപ്പെട്ടതാണ് നടപടിക്ക് കാരണമെന്ന് നഗരസഭ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.

സൗദി കപ്പലിന് നേരെ വ്യോമാക്രമണ ശ്രമം

സൗദി വാണിജ്യ കപ്പലിന് നേരെ ഹൂതി മിലിഷ്യകളുടെ ആക്രമണം. ഹൂതി മിലിഷ്യകൾ അയച്ച സ്‌ഫോടകവസ്തുക്കള്‍ നിറച്ച ഡ്രോണ്‍ അറബ് സഖ്യസേന തകര്‍ത്തു. ഇന്നലെ രാത്രിയായിരുന്നു സംഭവം. സമുദ്രമാര്‍ഗമുള്ള കപ്പല്‍ ഗതാഗതത്തിന് ഇറാന്‍ പിന്തുണയുള്ള ഹൂതി മിലിഷ്യകള്‍ ഭീഷണി ഉയര്‍ത്തുന്നത് തുടരുകയാണെന്ന് സഖ്യസേന പ്രസ്താവനയില്‍ പറഞ്ഞു.

നിബന്ധന പാലിച്ചില്ല; ഖത്തറിലെത്തിയ 17 മലയാളികളെ തിരിച്ചയച്ചു

ഓണ്‍ അറൈവല്‍ വിസയില്‍ ഖത്തറിലെത്തിയ 17 മലയാളികളെ യാത്രാ നിബന്ധന പാലിക്കാത്തതിനെ തുടര്‍ന്ന് തിരിച്ചയച്ചു. 5000 റിയാല്‍ കൈവശമോ അല്ലെങ്കില്‍ തത്തുല്യമായ തുക ബാങ്ക് അക്കൗണ്ടിലോ ഉണ്ടായിരിക്കണമെന്ന നിബന്ധന പാലിച്ചിട്ടില്ലെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഇവരെ അതേ വിമാനത്തില്‍ തന്നെ തിരിച്ചയച്ചത്. സൗദി അറേബ്യയിലേക്ക് പോകാനെത്തിയവരായിരുന്നു എല്ലാവരും. ഇന്നലെ കോഴിക്കോട് നിന്നുള്ള എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനത്തില്‍…