Archive

Category: Flash News

ഊട്ടിയിലേക്കും ചെന്നൈയിലേക്കും ഇനി സ്വിഫ്റ്റ് ബസിൽ പോകാം; സർവീസുകൾ ഇന്നുമുതൽ

ഊട്ടിക്കും ചെന്നൈക്കും ഇനി കെഎസ്ആർടിസി സ്വിഫ്റ്റ് ബസിൽ യാത്ര പോകാം. തിരുവനന്തപുരത്തു നിന്നും ഊട്ടിക്കും എറണാകുളത്തു നിന്ന് ചെന്നൈക്കുമാണ് സ്വിഫ്റ്റ് ബസുകൾ ഓടുക. സർവീസ് ഇന്നു മുതൽ ആരംഭിക്കും. തിരുവനന്തപുരത്തു നിന്ന് രണ്ട് നോൺ എസി ബസുകളാണ് ഊട്ടി പാതയിലുള്ളത്. തിരുവനന്തപുരത്തു നിന്ന് വൈകീട്ട് 6.30 ന് പുറപ്പെടുന്ന ബസ് എംസി റോഡിലൂടെ തൃശൂർ, പെരിന്തൽമണ്ണ,…

കെ എസ് ആർ ടി സിയ്ക്ക് 455 കോടി അനുവദിക്കാൻ മന്ത്രിസഭ തീരുമാനം

കെ എസ് ആർ ടി സിയ്ക്ക് ബസ് വാങ്ങാൻ 455 കോടി അനുവദിക്കാൻ മന്ത്രിസഭ തീരുമാനം. പുതിയ ബസുകൾ വാങ്ങാനാണ് ധനസഹായം. എന്നാൽ കെ എസ് ആർ ടി സി ശമ്പള പ്രശ്‍നം മന്ത്രിസഭ ചർച്ച ചെയ്തില്ല. ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

ഷിഗെല്ല; പ്രതിരോധ നടപടികള്‍ ശക്തമാക്കി ആരോഗ്യവകുപ്പ്

കാസര്‍കോട് ചെറുവത്തൂരില്‍ ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയതിനെ തുടർന്ന് പരിശോധന ശക്തമാക്കി ആരോഗ്യവകുപ്പ്. ഭക്ഷ്യസുരക്ഷാ വകുപ്പ് ശേഖരിച്ച മിക്ക കുടിവെള്ള സാമ്പിളുകളിലും ഷിഗെല്ല ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിരുന്നു. തുടർന്നാണ് ആരോഗ്യ വകുപ്പ് പ്രതിരോധ നടപടികള്‍ ശക്തമാക്കിയത്. പരിശോധനയ്ക്ക് അയച്ച 30 സാമ്പിളുകളില്‍ 24 എണ്ണത്തിലും ബാക്ടീരിയ സാന്നിധ്യം കണ്ടെത്തിയിരുന്നു. പഞ്ചായത്തിലെ മുഴുവന്‍ കുടിവെള്ള സ്രോതസുകള്‍ ക്ലോറിനേറ്റ്…

തണുപ്പിൽ താഴേക്ക് പൊന്ന്

സംസ്ഥാനത്ത് സ്വര്‍ണ വില കുറഞ്ഞു. പവന് 360 രൂപയാണ് താഴ്ന്നത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,880 രൂപ. ഗ്രാമിന് 45 രൂപ കുറഞ്ഞ് 4610ല്‍ എത്തി. ഈ മാസത്തെ ഏറ്റവും താഴന്ന വിലയാണിത്. ഈ മാസം സ്വര്‍ണ വില 36000ന് താഴെയെത്തുന്നത് ഇത് ആദ്യമാണ്. 37,920 രൂപയായിരുന്നു മാസത്തിന്റെ തുടക്കത്തില്‍ വില. ഒരു ഘട്ടത്തില്‍…

കേരളത്തില്‍ ഇന്നും തീവ്ര മഴ മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്നും തീവ്ര മഴ മുന്നറിയിപ്പ്. ഏഴ് ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. തൃശ്ശൂർ മുതൽ കാസർകോട് വരെയുള്ള ഏഴ് ജില്ലകളിലാണ് ഇന്ന് തീവ്രമഴ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. അറബിക്കടലിനും കേരളത്തിന് മുകളിലുമായി നിലനിൽക്കുന്ന ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി മധ്യ കേരളത്തിലും വടക്കൻ കേരളത്തിലുമാണ് കൂടുതൽ മഴ പ്രതീക്ഷിക്കുന്നത്. ഒറ്റപ്പെട്ട…

പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലത്തിൽ ഡെപ്യൂട്ടേഷൻ ഒഴിവുകൾ

പ്രവേശന പരീക്ഷാ കമ്മീഷണറുടെ കാര്യാലയത്തിൽ ജോയിന്റ് കമീഷണർ(അക്കാഡമിക്), പ്രോഗ്രാമിംഗ് ഓഫീസർ, ഇൻഫർമേഷൻ ഓഫീസർ എന്നീ തസ്തികകളിലേക്ക് ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനം നടത്തുന്നതിനായി വിജ്ഞാപനം പുറപ്പെടുവിച്ചു. യോഗ്യത, ശമ്പള സ്‌കെയിൽ എന്നിവ വിശദമാക്കിയുള്ള വിജ്ഞാപനം പ്രവേശന പരീക്ഷാ കമ്മീഷണറുടെ www.cee-kerala.org എന്ന വെബ് സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. സംസ്ഥാന സർക്കാർ സർവീസിലോ സ്വയം ഭരണ സ്ഥാപനങ്ങളിലോ തതുല്യമായ തസ്തികകളിൽ…

ലഹരിമരുന്നുമായി യുവാക്കൾ പിടിയിൽ

കായംകുളം രാമപുരത്ത് ലഹരിമരുന്നുമായി യുവാക്കൾ പിടിയിൽ. ലഹരിമരുന്നുമായി ബൈക്കിൽ പോയ രണ്ട് യുവാക്കളാണ് പിടിയിലായത്. കൃഷ്‌ണപുരം സ്വദേശി മുനീർ, കീരിക്കാട് സ്വദേശി സക്കീർ എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. 75 ഗ്രാം എം ഡി എം എ, 10 ലഹരി സ്റ്റാമ്പ് എന്നിവയാണ് ഇവരിൽ ഇന്നും കണ്ടെടുത്തത്. ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ…

റിഫയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്

വ്ളോ​ഗർ റിഫയുടേത് തൂങ്ങിമരണമെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ട്. കഴുത്തിൽ കണ്ടെത്തിയ പാട് തൂങ്ങിമരണം സ്ഥിരീകരിക്കുന്നതെന്ന് പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നു. മറ്റ് ദുരൂഹതകളില്ലെന്നും പോസ്റ്റുമോർട്ടം റിപ്പോർട്ട്. പോസ്റ്റ്മോർട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറി. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലമാണ് ഇനി കിട്ടാനുള്ളത്. ഈ മാസം ഏഴിനാണ് റിഫയുടെ മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടം നടത്തിയത്. മാർച്ച്‌ ഒന്നിനാണ് ദുബായ്…

വിസ്മയ കേസില്‍ തിങ്കളാഴ്ച്ച വിധി

വിസ്മയ കേസിൽ കൊല്ലം അഡിഷണൽ ജില്ലാ കോടതി തിങ്കളാഴ്ച വിധി പറയും. സ്ത്രീധനപീഡനത്തെ തുടര്‍ന്നാണ് കൊല്ലം നിലമേല്‍ സ്വദേശി വിസ്മയ ആത്മഹത്യ ചെയ്തത്. കഴിഞ്ഞ വർഷം ജൂൺ 21 നാണ് ശാസ്താംകോട്ട പോരുവഴിയിലെ ഭർതൃഗൃഹത്തിൽ വിസ്മയയെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. വിസ്മയയുടേത് സ്ത്രീധന പീഡനത്തെ തുടർന്നുള്ള ആത്മഹത്യയെന്നാണ് കുറ്റപത്രം പറയുന്നത്. ആത്മഹത്യ പ്രേരണയടക്കം ഒന്‍പത് വകുപ്പുകൾ…

സി ബി ഐ നടപടിയെ വിമർശിച്ച് കോൺഗ്രസ്

മുതിർന്ന കോൺഗ്രസ് നേതാവ് പി ചിദംബരത്തിനെതിരായ സി ബി ഐ നടപടി രാഷ്ട്രീയ അധഃപതനമെന്ന് കോൺഗ്രസ്. ചിദംബരം ദേശീയവാദിയും രാജ്യസ്നേഹിയുമാണെന്ന് കോൺഗ്രസ് ദേശീയ നേതാവ് രൺദീപ് സുർജെവാല പറഞ്ഞു. രാജ്യത്തോടുള്ള ചിദംബരത്തിന്റെ പ്രതിബദ്ധത ചോദ്യം ചെയ്യാനാകാത്തതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now…

ലോ ഫ്ലോർ ബസ് ക്ലാസ് മുറിയാക്കും

കെ എസ് ആർ ടി സി ലോ ഫ്ലോർ ബസ് ക്ലാസ് മുറിയാക്കുമെന്ന് ഗതാഗതമന്ത്രി ആന്റണി രാജു. തിരുവനന്തപുരം മണക്കാട് സ്കൂളിൽ വച്ചാണ് ആദ്യ പരീക്ഷണം നടത്തുന്നത്. ഇതിനായി രണ്ട് ബസുകൾ വിട്ടു നൽകും. ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

പി ചിദംബരത്തിന്റെ വീടുകളിൽ സി ബി ഐ റെയ്ഡ്

മുതിർന്ന കോൺഗ്രസ് നേതാവ് പി. ചിദംബരത്തിന്റെയും മകൻ കാർത്തി ചിദംബരത്തിന്റെയും വിവിധയിടങ്ങളിലെ വീടുകളിവീടുകളിലും ഓഫിസുകളിലും സിബിഐ റെയ്‍ഡ്. ഡൽഹി, മുംബൈ ചെന്നൈ, തമിഴ്‌നാട്ടിലെ ശിവഗംഗ തുടങ്ങി ഏഴിടങ്ങളിലാണ് റെയ്‌ഡ്. 2010– 2014 കാലയളലിലെ ഇടപാടുകളുടെ പേരിലാണ് നടപടി. വിദേശനാണ്യ വിനിമയ ചട്ടത്തിന്റെ ലംഘനത്തിനു സിബിഐ കാർത്തി ചിദംബരത്തിനെതിരെ പുതിയ കേസ് റജിസ്റ്റർ ചെയ്‍തിട്ടുണ്ട്. പി. ചിദംബരം…

വിനോദയാത്ര പോയ ബസ് മറിഞ്ഞ് അപകടം

തൃശ്ശൂര്‍ ആമ്പല്ലൂരിൽ ദേശീയ പാതയിൽ ബസ് കാറിനു മുകളിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്. കാസര്‍കോട് നിന്നും മൂന്നാറിലേക്ക് വിനോദയാത്ര പോയ ബസും മൂര്‍ക്കനാട് നിന്നും തൊടുപുഴയിലേക്ക് പോയിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 5.10 നായിരുന്നു അപകടം. സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് പിറകില്‍ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് ഇടിച്ച് മറിയുകയായിരുന്നു. ബസ് യാത്രക്കാർക്കാണ് പരിക്കേറ്റത്….

എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടറുടെ ഒഴിവ്

കാസർഗോഡ് വെസ്റ്റ്എളേരി ബേബിജോണ്‍ മെമ്മോറിയല്‍ ഗവ. വനിത ഐ.ടി.ഐ-യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ഇന്‍സ്ട്രക്ടര്‍ തസ്തികയില്‍ (ഒഴിവ് -1 )ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒഴിവുണ്ട്. യോഗ്യത എംബി എ /ബിബി എ (2 വര്‍ഷം പ്രവൃത്തിപരിചയം), അല്ലെങ്കില്‍ സോഷ്യോളജി, സോഷ്യല്‍ വെല്‍ഫെയര്‍, എക്കണോമിക്‌സ് ഇവയില്‍ ഏതെങ്കിലും വിഷയത്തില്‍ ബിരുദവും 2 വര്‍ഷം പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ബിരുദം/ഡിപ്ലോമയും 2…

ഫെഡറൽ ബാങ്കിൽ ഓഫിസർ ഒഴിവ്

ഒന്നാം ക്ലാസ് പി.ജി ബിരുദാനന്തര ബിരുദധാരികൾക്ക് ഫെഡറൽ ബാങ്കിൽ ജൂനിയർ മാനേജ്മെന്റ് ഗ്രേഡിൽ ഓഫിസറാകാൻ അവസരം. ശമ്പളനിരക്ക് 36,000-63,840 രൂപ. വിവിധ ആനുകൂല്യങ്ങൾ ഉൾപ്പെടെ പ്രതിമാസം 58,500 രൂപ ലഭിക്കും. പത്തു മുതൽ ബിരുദാനന്തര ബിരുദം വരെയുള്ള പരീക്ഷകളിൽ 60 ശതമാനം മാർക്ക് നേടിയിരിക്കണം. 1.5.2022ൽ ഉയർന്ന പ്രായപരിധി 27 വയസ്സ്. 1995 മേയ് ഒന്നിനോ…

തൊഴിലുറപ്പ്: സംസ്ഥാന മിഷനിൽ സ്റ്റേറ്റ് ക്വാളിറ്റി മോണിറ്റർ അപേക്ഷ ക്ഷണിച്ചു

മഹാത്മഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി സംസ്ഥാന മിഷനിൽ സ്റ്റേറ്റ് ക്വാളിറ്റി മോണിറ്റർമാരെ എം.പാനൽ ചെയ്യുന്നതിന് അപേക്ഷ ക്ഷണിച്ചു. അഞ്ച് പേരെ എം.പാനൽ ചെയ്യും. തദ്ദേശ സ്വയംഭരണം, ഇറിഗേഷൻ, പൊതുമരാമത്ത്, മണ്ണ് സംരക്ഷണം തുടങ്ങിയ സർക്കാർ വകുപ്പുകൾ/ പൊതുമേഖലാ സ്ഥാപനങ്ങൾ എന്നിവടങ്ങളിൽ നിന്ന് എക്‌സിക്യൂട്ടീവ് എൻജിനിയറിൽ കുറയാത്ത തസ്തികയിൽ വിരമിച്ചവർക്ക് അപേക്ഷിക്കാം. അപേക്ഷ സമർപ്പിക്കുന്നവർ വിശദമായ…

ശമ്പളത്തുക സ്വയം കണ്ടെത്തണം

കെഎസ്ആർടിസി ശമ്പളത്തുക സ്വയം കണ്ടെത്തണമെന്ന് ധനമന്ത്രി കെ എൻ ബാല​ഗോപാൽ. എന്ന് ശമ്പളം കൊടുക്കും എന്ന് പറയേണ്ടത് കെഎസ്ആർടിസിയാണ്. സർക്കാർ സഹായിച്ചത് കൊവിഡ് കാലത്താണ്.അതിന് പരിമിതിയുണ്ടെന്നും ധനമന്ത്രി പറഞ്ഞു. അതേ സമയം കേജ് രിവാളിന് മറുപടിമായി ധനമന്ത്രി. ഡൽഹിയിലെ അത്രയും വിലക്കയറ്റം കേരളത്തിലില്ലെന്ന് ധനമന്ത്രി. ആരോ​ഗ്യം, ക്രമസമാധനം, വിദ്യാഭ്യസം തുടങ്ങിയ രം​ഗങ്ങളിൽ മുന്നിൽ കേരളമെന്നും മറുപടി….

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

അഞ്ചുതെങ്ങില്‍ കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി ബാബുവാണ് മരിച്ചത്. രണ്ടുപേര്‍ രക്ഷപ്പെട്ടു. കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമായിരുന്നു. കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് നിരോധനം ഏര്‍പ്പെടത്തിയിരുന്നു. കേരള – ലക്ഷദ്വീപ് – കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും…

സംസ്ഥാനത്ത് ഇന്ന് അതിതീവ്രമഴ; അഞ്ച് ജില്ലകളിൽ റെഡ് അലർട്ട്

സംസ്ഥാനത്ത് വ്യാഴാഴ്ചവരെ അതിതീവ്രമഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂർ, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലാണ് റെഡ് അലർട്ട്. കൊല്ലം പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, മലപ്പുറം, വയനാട്, കാസർഗോട് എന്നിവിടങ്ങളിൽ ഓറഞ്ച് അലർട്ടാണ്. തിരുവനന്തപുരം, പാലക്കാട് ജില്ലകളിൽ യെല്ലോ അലർട്ടാണ്. കേരള തീര‍ത്തു നിന്ന്…

പതിമൂന്നാം ദിവസവും കാട്ടിനകത്തെ തെരച്ചിൽ തുടരുന്നു

സൈലന്‍റ് വാലി സൈരന്ധ്രി വനത്തിൽ കാണാതായ വനം വകുപ്പ് വാച്ചർ രാജന്‍റെ തിരോധാനം അഗളി ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പന്ത്രണ്ടംഗ പ്രത്യേക സംഘം അന്വേഷിക്കും. രാജനെ കണ്ടെത്താൻ തമിഴ്നാട് പൊലീസിന്‍റെ സഹായം തേടും. വനംവകുപ്പ് തെരച്ചിലിന്‍റെ വിശദാംശങ്ങൾ പൊലീസ് ശേഖരിച്ചു. പതിമൂന്നാം ദിവസവും കാട്ടിനകത്തെ തെരച്ചിൽ തുടരുകയാണ് വനംവകുപ്പ്. രാജനെ കാണാതായി പന്ത്രണ്ടാം നാളാണ് തിരോധാനം അന്വേഷിക്കാൻ…

മലപ്പുറത്തെ പോക്സോ കേസ്; അധ്യാപകനെതിരെ പരാതികള്‍ കൂടുന്നു

വിദ്യാര്‍ത്ഥികളെ ലൈംഗിക ചൂഷണത്തിനിരയാക്കി പോക്സോ കേസില്‍ അറസ്റ്റിലായ മലപ്പുറം നഗരസഭാ മുന്‍ കൗണ്‍സിലറും അധ്യാപകനുമായ കെ.വി. ശശികുമാറിനെതിരെ കൂടുതല്‍ പരാതികൾ. ശശികുമാർ ആൺകുട്ടികളെയും ചൂഷണം ചെയ്തുവെന്നാണ് ഇപ്പോൾ ഉയരുന്ന ആരോപണം. മലപ്പുറം സി.ഐ ജോബി തോമസ് ആണ് ഇക്കാര്യം വ്യക്തമാക്കിയത്. പഠനസമയത്ത് ഇയാൾ ആണ്‍കുട്ടികളെയും ചൂഷണം ചെയ്തിരുന്നുവെന്നാണ് പുറത്ത് വരുന്ന വിവരം. അതേസമയം, കേസില്‍ വിശദമായ…

മത്സ്യബന്ധന ബോട്ട് തട്ടിക്കൊണ്ട് പോയി

കൊച്ചിയിൽ മത്സ്യബന്ധന ബോട്ട് തട്ടിക്കൊണ്ട് പോയി. രണ്ട് ദിവസം മുമ്പാണ് സംഭവം. തമിഴ്‌നാട് സ്വദേശികളായ 50 പേരടങ്ങുന്ന സംഘം കടലിൽ വച്ച് ആയുധങ്ങളുമായി എത്തിയാണ് മത്സ്യബന്ധന ബോട്ട് തട്ടിക്കൊണ്ട് പോയത്. ബോട്ടിലുണ്ടായിരുന്ന തൊഴിലാളികൾ സുരക്ഷിതിരായി തിരിച്ചെത്തി. മെയ് 12നാണ് സംഭവം. തമിഴ്‌നാട് തീരത്ത് നിന്ന് മടങ്ങും വഴി കൊച്ചി തീരത്ത് നിന്ന് 7 നോട്ടിക്കൽ മൈൽ…

മ​ന്ത്രി​യു​ടെ മ​ക​നെ അ​റ​സ്റ്റ് ചെ​യ്യും

രാ​ജ​സ്ഥാ​ന്‍ മ​ന്ത്രി​യു​ടെ മ​ക​നെ അ​റ​സ്റ്റ് ചെ​യ്യാ​ന്‍ ഡ​ല്‍​ഹി പോ​ലീ​സ് ജ​യ്പൂ​രി​ല്‍. മ​ന്ത്രി മ​ഹേ​ഷ് ജോ​ഷി​യു​ടെ മ​ക​ന്‍ രോ​ഹി​തി​നെ തേ​ടി​യാ​ണ് പോ​ലീ​സ് എ​ത്തി​യ​ത്. മ​ന്ത്രി​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ര​ണ്ട് വീ​ടു​ക​ളി​ല്‍ പോ​ലീ​സ് പ​രി​ശോ​ധ​ന ന​ട​ത്തി. എ​ന്നാ​ല്‍ രോ​ഹി​തി​നെ ക​ണ്ടെ​ത്താ​നാ​യി​ല്ല. ഇ​യാ​ള്‍ ഒ​ളി​വി​ല്‍ പോ​യ​താ​യാ​ണ് വി​വ​രം. 23കാ​രി​യാ​യ യു​വ​തി​യാ​ണ് മ​ന്ത്രി​യു​ടെ മ​ക​നെ​തി​രെ പീ​ഡ​ന പ​രാ​തി ന​ല്‍​കി​യ​ത്. വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി ജ​നു​വ​രി…

സംസ്ഥാനത്ത് മഴ തുടരുന്നു; താഴ്ന്ന പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍

സംസ്ഥാനത്ത് ശക്തമായ മഴ തുടരുകയാണ്. എറണാകുളം ജില്ലയില്‍ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. എറണാകുളം കെഎസ്ആര്‍ടിസി സ്റ്റാന്‍ഡ്, സൗത്ത് റയില്‍വേ സ്റ്റേഷനു മുന്‍വശം, എംജി റോഡ്, മരട് ഭാഗങ്ങളില്‍ വെള്ളം കയറി. മരം വീണ് വൈപ്പിന്‍– മുനമ്പം സംസ്ഥാനപാതയിലെ ഗതാഗതം തടസപ്പെട്ടു. കൊട്ടാരക്കര പുലമണ്‍ തോട് കരകവിഞ്ഞു. കൃഷിയിടങ്ങളിലേക്ക് വെള്ളംകയറി. അരുവിക്കര ഡാമിന്‍റെ രണ്ടാമത്തെയും മൂന്നാമത്തെയും…

കെഎസ്ആർടിസി – സ്വിഫ്റ്റിനെതിരെയുള്ള വാർത്ത തെറ്റെന്ന് റിപ്പോർട്ട്

മേയ് മാസം 8 ന് തിരുവനന്തപുരത്ത് നിന്നും മൂകാംബിക സർവ്വീസ് നടത്തിയ കെഎസ്ആർടിസി സ്വിഫ്റ്റ് ബസ് വഴി തെറ്റി അലഞ്ഞുവെന്നതരത്തിൽ വന്ന മാധ്യമ വാർത്തകൾ തെറ്റാണെന്ന് വിജിലൻസ് അന്വേഷണത്തിൽ കണ്ടെത്തി. വാർത്തയിൽ വന്നത് പോലെ നിലവിൽ തിരുവനന്തപുരത്ത് നിന്നും മൂകാംബികയിലേക്ക് കെഎസ്ആർടിസി – സ്വിഫ്റ്റ് സർവ്വീസ് നടത്തുന്നില്ല. നിലവിൽ കെഎസ്ആർടിസി – സ്വിഫ്റ്റിന്റെ എയർ ഡീലക്സ്…