Flash News
Archive

Category: Flash News

വെങ്കടേഷ് അയ്യർക്ക് അരങ്ങേറ്റം; ടോസ് ദക്ഷിണാഫ്രിക്കയ്‌ക്ക്

ഇന്ത്യയ്‌ക്കെതിരായ ഒന്നാം ഏകദിനത്തിൽ ടോസ് നേടിയ ദക്ഷിണാഫ്രിക്ക ബാറ്റിങ് തിരഞ്ഞെടുത്തു. ഇന്ത്യൻ നിരയിൽ വെങ്കടേഷ് അയ്യർ ഇന്ന് ഏകദിന അരങ്ങേറ്റം കുറിക്കും. ശിഖർ ധവാനും ടീമിലുണ്ട്. വൈസ് ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയ്ക്കും ഭുവനേശ്വർ കുമാറിനുമൊപ്പം മൂന്നാം പേസറായി ഷാർദൂൽ ഠാക്കൂർ കളിക്കും. ടെസ്റ്റ് പരമ്പരയ്ക്കിടെ പരുക്കേറ്റ മുഹമ്മദ് സിറാജ് ഫിറ്റ്നസ് വീണ്ടെടുത്തെങ്കിലും ആദ്യ ഏകദിനത്തിനില്ല. ടീം…

ശ്രീകാന്ത് വെട്ടിയാറിനെതിരായ പീഡന പരാതി; യുവതിയുടെ രഹസ്യമൊഴിയെടുത്തു

സോഷ്യൽ മീഡിയ താരം ശ്രീകാന്ത് വെട്ടിയാറിനെതിരായ ബലാത്സംഗക്കേസിൽ പരാതിക്കാരിയുടെ രഹസ്യമൊഴി രേഖപ്പെടുത്തി. എറണാകുളം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി രണ്ടിലാണ് മൊഴി രേഖപ്പെടുത്തിയത്. കഴിഞ്ഞ ദിവസമാണ് ശ്രീകാന്ത് വെട്ടിയാറിനെതിരെ യുവതി പൊലീസിന് പരാതി നൽകിയത്. യുവതിയുടെ പരാതിയിന്മേൽ ബലാത്സംഗത്തിന് കേസെടുത്തതിന് പിന്നാലെ ശ്രീകാന്ത് വെട്ടിയാർ ഒളിവിലാണെന്നാണ് സൂചന. ഇയാൾക്കായി എറണാകുളം സെൻട്രൽ പൊലീസ് അന്വേഷണം…

വീരമൃത്യു വരിച്ച നാവികർക്ക് ആദരാഞ്ജലികളർപ്പിച്ച് നാവികസേന

യുദ്ധകപ്പൽ അപകടത്തിൽ വീരബലിദാനികളായ നാവികർക്ക് ആദരാഞ്ജലികളർപ്പിച്ച് ഇന്ത്യൻ നാവിക സേന. ഇന്നലെ ഐ.എൻ.എസ് രൺവീർ യുദ്ധകപ്പലിലുണ്ടായ പൊട്ടിത്തെറിയിൽ മരണപ്പെട്ടവർക്കാണ് നാവിക സേന ആദരാഞ്ജലി അർപ്പിച്ചത്. നാവികസേനാ മേധാവി അഡ്മിറൽ എം. ആർ. ഹരികുമാർ അനുശോചനം അർപ്പിച്ചതായി നാവിക സേന ട്വിറ്ററിലൂടെ അറിയിച്ചു. കൃഷൻ കുമാർ എം.സി.പി.ഒ I, സുരീന്ദർ കുമാർ എം.സി.പി.ഒ II, എ.കെ സിംഗ്…

മല്യക്ക് ലണ്ടനിലും കടക്കെണി; ആഡംബരവീട് ഉടൻ ജപ്തി ചെയ്യും

കോടികളുടെ വായ്പ തിരിച്ചടയ്ക്കാത്ത കേസിൽ മദ്യവ്യവസായി വിജയ് മല്യയുടെ ലണ്ടനിലെ ആഡംബര വീട് ഉടൻ ജപ്തി ചെയ്യും. സ്വിസ് ബാങ്കായ യുബിഎസില്‍ നിന്നെടുത്ത 20.4 മില്യണ്‍ പൗണ്ട് വായ്പ തിരിച്ചടയ്ക്കാത്തതിനെ തുടർന്നാണ് നടപടി.നിലവിൽ മല്യയുടെ 95 വയസുള്ള അമ്മ ലളിതയാണ് ഈ വീട്ടില്‍ താമസിക്കുന്നത്. യുബിഎസ് ബാങ്കിന്റെ ജപ്തി നടപടിക്ക് എതിരെ മല്യ കോടതിയെ സമീപിച്ചിരുന്നെങ്കിലും…

16.5 ലക്ഷം യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെട്ടു; യോഗിക്കെതിരെ പ്രിയങ്ക ഗാന്ധി ​

നിയമസഭാ തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച യു.പിയിൽ തൊഴിൽ, വിദ്യാഭ്യാസ വിഷയങ്ങളിൽ യോഗി ആദിത്യനാഥ് സർക്കാരിനെ കടന്നാക്രമിച്ച കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. സംസ്ഥാനത്ത് വരാനിരിക്കുന്ന തെരഞ്ഞെടുപ്പിൽ തൊഴിലില്ലായ്മ ചർച്ച ഉയർത്തിക്കൊണ്ടുവരിക എന്ന അജണ്ടയിൽ ഉറച്ചുനിൽക്കാൻ പ്രിയങ്ക യുവാക്കളോട് ആഹ്വാനം ചെയ്തു. അഞ്ച് വർഷത്തിനിടെ യു.പിയിൽ 16.5 ലക്ഷം യുവാക്കൾക്ക് തൊഴിൽ നഷ്ടപ്പെട്ടുവെന്നും നാല് കോടി ആളുകൾ ജോലിയിൽ…

കുതിച്ചുയർന്ന് കോവിഡ്! സംസ്ഥാനത്ത് ഇന്ന് 28,481 പേര്‍ക്ക് രോ​ഗം സ്ഥിരീകരിച്ചു

കേരളത്തില്‍ 28,481 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. തിരുവനന്തപുരം 6911, എറണാകുളം 4013, കോഴിക്കോട് 2967, തൃശൂര്‍ 2622, കോട്ടയം 1758, കൊല്ലം 1604, പാലക്കാട് 1546, മലപ്പുറം 1375, പത്തനംതിട്ട 1328, കണ്ണൂര്‍ 1170, ആലപ്പുഴ 1087, ഇടുക്കി 969, കാസര്‍ഗോഡ് 606, വയനാട് 525 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ…

‘തനിക്ക് വലുത് ദേശീയ ടീം’; ഐ.പി.എല്ലിൽ നിന്ന് പിന്മാറി ബെൻ സ്റ്റോക്സ്

വരുന്ന ഐ.പി.എൽ സീസണിൽ നിന്ന് പിന്മാറി ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ്. തനിക്ക് വലുത് ദേശീയ ടീമാണെന്നും അതുകൊണ്ട് തന്നെ ഐ.പി.എല്ലിൽ നിന്നും പിന്മാറുകയാണെന്നും സ്റ്റോക്സ് അറിയിച്ചു. ഇംഗ്ലണ്ട് ക്യാപ്റ്റൻ ജോ റൂട്ടും ഐ.പി.എല്ലിൽ നിന്ന് പിന്മാറുകയാണെന്ന് അറിയിച്ചിരുന്നു. പുതിയ രണ്ട് ടീമുകൾ കൂടി ഉള്ളതിനാൽ താൻ മെഗാ ലേലത്തിൽ രജിസ്റ്റർ ചെയ്യുമെന്ന് റൂട്ട് അറിയിച്ചിരുന്നെങ്കിലും…

ഐ.പി.എൽ: ഹാർദിക്ക് പാണ്ഡ്യയെ ക്യാപ്റ്റനാക്കാൻ ഒരുങ്ങി അഹമ്മദാബാദ്

ഐപിഎല്ലിലെ പുതിയ ഫ്രാഞ്ചൈസിയായ അഹമ്മദാബാദ് മുംബൈ ഇന്ത്യൻസ് റിലീസ് ചെയ്ത ഓൾറൗണ്ടർ ഹാർദിക് പാണ്ഡ്യയെ ടീം നായകനാക്കിയതായി സൂചന. ഹാർദിക് പാണ്ഡ്യയ്ക്കു പുറമേ അഫ്ഗാൻ താരം റാഷിദ് ഖാൻ, യുവതാരം ശുഭ്മാൻ ഗിൽ എന്നിവരെയും അഹമ്മദാബാദ് സ്വന്തമാക്കിയതായാണ് റിപ്പോർട്ട്. കഴിഞ്ഞ സീസൺ വരെ സൺറൈസേഴ്‌സ് ഹൈദരാബാദ് താരമായിരുന്നു റാഷിദ് ഖാൻ. ശുഭ്മൻ ഗിൽ കൊൽക്കത്ത നൈറ്റ്…

ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ ​ഗുരുവായൂർ ക്ഷേത്രത്തിൽ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. പ്രതിദിനം 30,000 പേർക്ക് മാത്രമാണ് ദർശനം. വെർച്വൽ ക്യൂ വഴി മാത്രമാണ് ഇപ്പോൾ ദർശനത്തിന് അനുമതി. ചോറൂണ് വഴിപാട് നിർത്തി, വിവാഹത്തിന് 10 പേർക്ക് മാത്രം പങ്കെടുക്കാം. ഫോട്ടോ​ഗ്രാഫർമാരുടെ എണ്ണവും രണ്ടായി ചുരുക്കി.

മന്ത്രി വി ശിവൻകുട്ടിക്ക് കൊവിഡ്; ആശുപത്രിയിൽ

വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിക്ക് കൊവിഡ് സ്ഥിരീകരിച്ചു. കൊവിഡ് പോസിറ്റീവായതിനെ തുടർന്ന് മന്ത്രിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മന്ത്രിയുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.

ഇളവില്ല; വാക്സിനെടുത്തില്ലെങ്കിൽ ജോക്കോവിച്ചിന് ഫ്രഞ്ച് ഓപ്പണും നഷ്ടമാകും

കൊവിഡ് പ്രതിരോധ വാക്സിനെടുത്തില്ലെങ്കില്‍ ലോക ഒന്നാം നമ്പര്‍ താരം നൊവാക് ജോക്കോവിച്ചിന് ഓസ്ട്രേലിയൻ ഓപ്പണിന് പുറമേ ഫ്രഞ്ച് ഓപ്പണും നഷ്ടമാകും . പുതിയ വാക്സിന്‍ നയം നടപ്പിലാവുമ്പോള്‍ വാക്സിനെടുക്കാത്തവര്‍ക്ക് ഫ്രാന്‍സില്‍ യാതൊരുവിധ ഇളവുകളും ഉണ്ടാവില്ലെന്ന് ഫ്രഞ്ച് കായിക മന്ത്രാലയം വ്യക്തമാക്കി.കൊവിഡ്പ്രതിരോധ വാക്സിനെടുക്കാത്ത ജോക്കോവിച്ചിനെ ഓസ്ട്രേലിയന്‍ ഓപ്പണില്‍ പങ്കെടുക്കുന്നതില്‍ നിന്ന് വിലക്കിയിരുന്നു. പിന്നാലെ കോടതി ഉത്തരവിന്‍റെ ബലത്തില്‍…

2022ന്റെ ആദ്യ വൈറല്‍ ഗെയിമായി ‘വേഡ്ൽ

മുന്‍ വര്‍ഷങ്ങളില്‍ കണ്ടിട്ടില്ലാത്ത എന്തൊക്കെയോ പുതുമകള്‍ ചാലിച്ചൊരുക്കിയ വേഡ്ൽ (Wordle) ഗെയിം വളരെ പെട്ടെന്നാണ് ലോകമെമ്പാടും പ്രചാരം നേടിയത്. ഇന്റര്‍നെറ്റിലെ കൊടുങ്കാറ്റ് എന്നാണ് എബിസി ന്യൂസ് ഈ ഗെയിമിനെ വിശേഷിപ്പിച്ചത്. പുതുവര്‍ഷം തുടങ്ങി ദിവസങ്ങള്‍ക്കുള്ളില്‍ ഈ ഗെയിമിനെ ‘2022ന്റെ ആദ്യ വൈറല്‍ ട്രെന്‍ഡിന്റെ’ ഭാഗമായി കൂടി വിലയിരുത്തപ്പെട്ടു തുടങ്ങി എന്നതും ശ്രദ്ധിക്കണം. എന്തിനേറെ, വേഡ്‌ലിന്റെ വിജയത്തിന്റെ…

കൊവിഡ് പ്രതിരോധം;വാർഡ് തല സമിതികൾ ശക്തമാക്കാൻ തീരുമാനം

കൊവിഡ് കുത്തനെ ഉയരുന്ന സാഹചര്യത്തിൽ വാര്‍ഡുതല കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കാന്‍ യോഗം തീരുമാനിച്ചതായി ആരോഗ്യമന്ത്രി വീണ ജോർജ്. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ആരോഗ്യ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രിമാരുടെ നേതൃത്വത്തില്‍ ചേർന്ന യോഗത്തിലാണ് തിരുമാനം. വാര്‍ഡുതല കമ്മിറ്റികള്‍ ശക്തിപ്പെടുത്തുന്നതാണ്. എല്ലാ വാര്‍ഡുകളിലും റാപ്പിഡ് റെസ്‌പോണ്‍സ് ടീം (ആര്‍ആര്‍ടി) ശക്തിപ്പെടുത്തും. വോളണ്ടിയന്‍മാരെ…

ആലപ്പുഴ രൺജീത് വധം; ഒരാൾ കൂടി പിടിയിൽ

ബിജെപി നേതാവ് രൺജീതിനെ കൊലപ്പെടുത്തിയ കേസിൽ മുഖ്യസൂത്രധാരന്മാരിൽ ഒരാൾ കൂടി പിടിയിൽ. എസ്ഡിപിഐ ആലപ്പുഴ മുൻസിപ്പൽ ഏരിയ പ്രസിഡന്റ് ഷെർനാസ് (39) ആണ് അറസ്റ്റിൽ ആയത്. കേസിൽ ഇതുവരെ 19 പേർ അറസ്റ്റിൽ ആയി. മുഖ്യ പ്രതികളടക്കം കൂടുതൽ പേർ ഇനിയും അറസ്റ്റിൽ ആകാൻ ഉണ്ട്. എസ്ഡിപിഐ പ്രവർത്തകന്റെ കൊലപാതകത്തിന് പകരമായാണ് രൺജീത്തിനെ കൊലപ്പെടുത്തിയത്.

വാക്സിൻ എടുക്കാനായി മകൻ അച്ഛനെ ചുമലിലേറ്റി നടന്നത് 6 മണിക്കൂറോളം

വാക്സിൻ എടുക്കാനായി മകൻ പിതാവിനെ ചുമന്നു നടന്നത് ആറ് മണിക്കൂറോളം. ബ്രസീലിലെ ആമസോൺ വന മേഖലയിൽ ജീവിക്കുന്ന ടാവി എന്ന 24 കാരൻ വാക്സിൻ സെന്ററിലേക്ക് 67കാരനായ വാഹു എന്ന പിതാവിനെ ചുമന്ന് കൊണ്ട് പോകുന്ന വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഈ ചിത്രം പങ്കുവച്ചിരിക്കുന്നത് എറിക് ജെന്നിംഗ്‌സ് സിമോസ് എന്ന ഡോക്ടറാണ്….

അതിതീവ്ര വ്യാപനം! സംസ്ഥാനത്ത് ഇന്ന് 22,946 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

കേരളത്തില്‍ 22,946 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 5863, എറണാകുളം 4100, കോഴിക്കോട് 2043, തൃശൂര്‍ 1861, കോട്ടയം 1476, കൊല്ലം 1264, പാലക്കാട് 1191, കണ്ണൂര്‍ 1100, മലപ്പുറം 935, പത്തനംതിട്ട 872, ആലപ്പുഴ 835, ഇടുക്കി 605, കാസര്‍ഗോഡ് 574, വയനാട് 227 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ…

രണ്ട് മാസത്തിനിടെ അഞ്ച് പെണ്‍കുട്ടികളുടെ ആത്മഹത്യ: പ്രതിപക്ഷ നേതാവ് നാളെ വിതുര ആദിവാസി ഊരിലെത്തും

രണ്ട് മാസത്തിനിടെ അഞ്ചു പെണ്‍കുട്ടികള്‍ ആത്മഹത്യ ചെയ്ത തിരുവനന്തപുരം ജില്ലയിലെ പെരിങ്ങമല, വിതുര പഞ്ചായത്തുകളിലെ ആദിവാസി ഊരുകളില്‍ നാളെ പ്രതിപക്ഷ നേതാവ് സന്ദർശനം നടത്തും. കഞ്ചാവ് സംഘങ്ങള്‍ പെണ്‍കുട്ടികളെ പ്രണയക്കുരുക്കിലാക്കി ആത്മഹത്യയിലേക്ക് തള്ളിവിടുകയാണെന്ന രക്ഷിതാക്കളുടെ പരാതി ഗൗരവത്തിലെടുക്കാന്‍ എക്‌സൈസും പൊലീസും ഉള്‍പ്പെടെയുള്ള സര്‍ക്കാര്‍ സംവിധാനങ്ങള്‍ തയാറിയില്ലെന്ന് ആക്ഷേപമുണ്ട്. ഈ ഗുരുതര സാഹചര്യത്തിലാണ് ജില്ലയിലെ കോണ്‍ഗ്രസ് നേതാക്കള്‍ക്കൊപ്പം…

സംസ്ഥാന വ്യാപക റെയ്ഡില്‍ ഇതുവരെ 14,014 ഗുണ്ടകള്‍ അറസ്റ്റില്‍

സാമൂഹിക വിരുദ്ധര്‍ക്കെതിരെയുളള പോലീസ് നടപടിയില്‍ സംസ്ഥാനത്ത് ഇതുവരെ പിടിയിലായത് 14,014 ഗുണ്ടകള്‍. ഗുണ്ടാനിയമപ്രകാരം 224 പേര്‍ക്കെതിരെ കേസെടുത്തു. ഡിസംബര്‍ 18 മുതല്‍ ജനുവരി 16 വരെയുളള കണക്കാണിത്. ഇക്കാലയളവില്‍ പോലീസ് സംസ്ഥാനവ്യാപകമായി 19,376 സ്ഥലങ്ങളില്‍ റെയ്ഡ് നടത്തി. 6,305 മൊബൈല്‍ ഫോണുകള്‍ പരിശോധനക്കായി പിടിച്ചെടുത്തു. ജാമ്യവ്യവസ്ഥകള്‍ ലംഘിച്ച 62 പേരുടെ ജാമ്യം റദ്ദാക്കാന്‍ നടപടി സ്വീകരിച്ചു….

പല സ്ത്രീകളേയും വഞ്ചിച്ചു; ശ്രീകാന്ത് വെട്ടിയാർക്കെതിരെ വീണ്ടും ആരോപണം

പ്രശസ്‌ത യുട്യൂബ് ബ്ലോഗറായ ശ്രീകാന്ത് വെട്ടിയാർക്കെതിരെ മീ ടു ആരോപണവുമായി അടുത്തിടെ ഒരു യുവതി രംഗത്തെത്തിയിരുന്നു. സൗഹൃദം നടിച്ചെത്തിയ ഇയാൾ ക്രൂരമായി പീഡിപ്പിച്ചെന്നായിരുന്നു പരാതി. അതിന്റെ വിവാദങ്ങളടങ്ങുന്നതിന് മുന്നേ തന്നെ ഇപ്പോഴിതാ പുതിയൊരു ആരോപണം കൂടി ശ്രീകാന്തിനെതിരെ വന്നിരിക്കുകയാണ്. വിമെൻ എഗെയ്ൻസ്റ്റ് സെക്ഷ്വൽ ഹരാസ്‌മെന്റ് എന്ന പേജിലൂടെയാണ് രണ്ടാമത്തെ ആരോപണവും വന്നിരിക്കുന്നത്. കുറിപ്പ് ഇങ്ങനെ ‘ശ്രീകാന്ത്…

ആദിവാസി പെൺകുട്ടികളുടെ ആത്മഹത്യ; ഊരുകളിൽ സമഗ്ര പദ്ധതി നടപ്പാക്കും

വിതുരയിലെ ആദിവാസി ഊരുകളിൽ സമഗ്ര പദ്ധതി നടപ്പാക്കാൻ പൊലീസ്.ഇതിനായി വവിധ വകുപ്പുകളുമായി ചേർന്ന് പദ്ധതി നടപ്പാക്കും. രക്ഷിതാക്കൾക്കും കുട്ടികൾക്കും കൗൺസിലിങ് അടക്കമുള്ള കാര്യങ്ങൾ സംഘടിപ്പിക്കും. ലഹരി സംഘങ്ങളെ നിരീക്ഷിക്കാൻ ആരംഭിച്ചതായും ഊരു സന്ദർശിച്ച റൂറൽ എസ് പി ദിവ്യ ഗോപിനാഥ് പറഞ്ഞു.സ്ഥലത്ത് കൗമാരക്കാരായ പെൺകുട്ടികളുടെ ആത്മഹത്യ കൂടുന്നതായി വിവരം പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ പ്രണയത്തകർച്ച…

അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച കേസ്; ദിലീപിന്റെ അടുത്ത സുഹൃത്ത് ഫോണ്‍ ഓഫാക്കി മുങ്ങി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യാഗസ്ഥനെ അപായപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ ദിലീപിന്റെ അടുത്ത സുഹൃത്തായ ശരത്ത് ഫോണ്‍ ഓഫാക്കി മുങ്ങിയതായി റിപ്പോര്‍ട്ട്. കേസില്‍ ശരത്തിനേയും ഖത്തറിലെ ബിസിനസ് പങ്കാളി മെഹ്ബൂബ് പി. അബ്ദുല്ലയേയും ക്രൈംബ്രാഞ്ച് ഒരുമിച്ച് ചോദ്യം ചെയ്യാന്‍ തീരുമാനിച്ചിരുന്നു.ശരത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണം സംഘം ഇതുവരേയും പുറത്തുവിട്ടിട്ടില്ല. പ്രതികള്‍ നടത്തിയ ഗൂഢാലോചനയുടെ ശബ്ദരേഖയുമായി ശാസ്ത്രീയമായി…

ഉയർന്ന ടിപിആർ: ബിജെപി പൊതുപരിപാടികൾ മാറ്റിവെച്ചു

ജനുവരി 17 മുതൽ രണ്ടാഴ്ചത്തേക്ക് ബിജെപിയുടെ എല്ലാ പൊതുപരിപാടികളും മാറ്റിവെച്ചതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ അറിയിച്ചു. സംസ്ഥാനത്തെ ഉയർന്ന ടിപിആർ റേറ്റാണ് പരിപാടികൾ മാറ്റിവെക്കാൻ കാരണം. കൊവിഡ് പ്രോട്ടോകോൾ പാലിച്ച് മാത്രമേ പാർട്ടി പ്രവർത്തകർ മറ്റ് പരിപാടികൾ നടത്താവൂ എന്നും അദ്ദേഹം നിർദ്ദേശിച്ചു. ഇന്നും നാളെയുമായി സംസ്ഥാനത്ത് നടത്താനിരുന്ന പോപ്പുലർ ഫ്രണ്ട് ഭീകരതയ്ക്കെതിരായ ജനകീയ…

സം​സ്ഥാ​ന​ത്ത് ഗു​ണ്ടകൾ അഴിഞ്ഞാടുന്നു; ഉ​ത്ത​ര​വാ​ദി​ത്വം മു​ഖ്യ​മ​ന്ത്രിക്കെന്ന് വി.​ഡി.​സ​തീ​ശ​ൻ

കോ​ട്ട​യ​ത്ത് കാ​പ്പ ചു​മ​ത്തി നാ​ടു​ക​ട​ത്തിയ ഗു​ണ്ട 19കാരനെ കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസിനെതിരെ വിമർശനവുമായി പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. സം​സ്ഥാ​ന​ത്ത് ഗു​ണ്ടകൾ അഴിഞ്ഞാടുകയാണ്. ആ​ഭ്യ​ന്ത​ര​വ​കു​പ്പിന്റെ സ​മ്പൂ​ർ​ണ പ​രാ​ജ​യ​മാ​ണിത്. ഗു​ണ്ട​ക​ളെ നിയന്ത്രിക്കാൻ പൊ​ലീ​സി​ന് ക​ഴി​യു​ന്നി​ല്ല. ഇ​തി​ന്‍റെ പൂ​ർ​ണ ഉ​ത്ത​ര​വാ​ദി​ത്വം ആ​ഭ്യ​ന്ത​ര​വ​കു​പ്പ് കൈ​യാ​ളു​ന്ന മു​ഖ്യ​മ​ന്ത്രി​ക്കാ​ണെന്നും വി.ഡി സതീശൻ പറഞ്ഞു. കോ​ട്ട​യ​ത്തെ സം​ഭ​വം കേ​ര​ള​ത്തി​ന് അ​പ​മാ​ന​മാ​ണെ​ന്നും പ്ര​തി​പ​ക്ഷ നേ​താ​വ് പ്ര​തി​ക​രി​ച്ചു.

ലതാ മങ്കേഷ്കറുടെ ആരോഗ്യനിലയിൽ മാറ്റമില്ല; തീവ്രപരിചരണ വിഭാ​ഗത്തിൽ തുടരുന്നു

ഇന്ത്യയുടെ വാനമ്പാടി ലതാ മങ്കേഷ്കറുടെ ആരോഗ്യനില മോശമായി തുടരുന്നു. ജനുവരി 11 ന് കോവിഡ് സ്ഥിരീകരിച്ച ഇവർ മുംബൈയിലെ ബ്രീച്ച് കാൻഡി ആശുപത്രിയിൽ ചികിത്സയിലാണ്. കോവിഡിന് പുറമെ ലതാ മങ്കേഷ്കർക്ക് ന്യുമോണിയ ബാധ കൂടിയുണ്ടായതോടെ ആരോഗ്യനില വഷളായി. നിലവിൽ തീവ്രപരിചരണ വിഭാ​ഗത്തിൽ തുടരുകയാണ്. ലതാ മങ്കേഷ്‌കറെ ആശുപത്രിയിൽ സന്ദർശിക്കുന്നതിനും വിലക്കുണ്ട്. ആരോഗ്യനില വീണ്ടെടുക്കാൻ കൂടുതൽ സമയമെടുക്കുമെന്ന്…

ഇംഗ്ലണ്ട് ചാരമായി; അവസാന ടെസ്റ്റിലും ഓസ്‌ട്രേലിയക്ക് ജയം

ആഷസ് പരമ്പരയിൽ ഒരു ടെസ്റ്റ് പോലും ജയിക്കാൻ കഴിയാതെ തോൽവി സമ്മതിച്ച് ഇംഗ്ലണ്ട്. പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരത്തിൽ 146 റൺസിന് വിജയിച്ച ഓസ്ട്രേലിയ പരമ്പര 4-0ന് സ്വന്തമാക്കി. 271 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇംഗ്ലണ്ട് 124 റൺസിന് എല്ലാവരും പുറത്തായി. സ്കോർ: ഓസ്ട്രേലിയ 303, 155/ ഇംഗ്ലണ്ട് 188, 124. ഓപ്പണർമാരായ റോറി ബേൺസ്…