Flash News
Archive

Category: Flash News

റവന്യൂ വകുപ്പ് ഉത്തരവിറക്കിയത് നല്ല ഉദ്ദേശത്തോടെ; ഇ ചന്ദ്രശേഖരനെ ന്യായീകരിച്ച് എകെ ശശീന്ദ്രൻ

വിവാദമരം മുറിക്ക് അനുമതി നൽകിയ മുൻ റവന്യൂ മന്ത്രിയെ ന്യായീകരിച്ച് വനംമന്ത്രി എകെ ശശീന്ദ്രൻ. റവന്യൂ വകുപ്പ് ഉത്തരവിറക്കിയത് നല്ല ഉദ്ദേശത്തോടെയായിരുന്നു. കർഷകരെ സഹായിക്കാനാണ് അന്ന് നിലപാടെടുത്തത്. പക്ഷേ ഉത്തരവ് ഉദ്യോഗസ്ഥര്‍ ദുരുപയോഗം ചെയ്തു. ഉദ്യോഗസ്ഥർക്കെതിരെ നടപടി സ്വീകരിക്കുന്നതിൽ ഒരു ആശയക്കുഴപ്പവും ഇല്ല. പ്രാഥമികമായ ചില നടപടികൾ സ്വീകരിച്ചെന്നും മന്ത്രി പറഞ്ഞു. 2020 ഒക്ടോബറിലാണ് വിവാദ…

18.45 കോടി പിന്നിട്ട് ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം; ഇന്നലെ 3.25 ലക്ഷം പേർക്ക് കൂടി കൊവിഡ്

പതിനെട്ട് കോടി നാല്‍പത്തിയഞ്ച് ലക്ഷം പിന്നിട്ട് ലോകത്തെ കൊവിഡ് ബാധിതരുടെ എണ്ണം. 3.25 ലക്ഷം പേര്‍ക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 39.93 ലക്ഷം പേര്‍ക്ക് കൊവിഡ് ബാധിച്ച് ജീവൻ നഷ്ടമായിട്ടുണ്ട്. പതിനാറ് കോടി എണ്‍പത്തിയെട്ട് ലക്ഷം പേര്‍ രോഗമുക്തി നേടി.അമേരിക്കയിലാണ് ഏറ്റവും കൂടുതല്‍ രോഗബാധിതരുള്ളത്. യുഎസില്‍ മൂന്ന് കോടി നാല്‍പത്തിയഞ്ച് ലക്ഷം പേര്‍ക്കാണ് കൊവിഡ്…

ഇന്ത്യയിലേക്ക് എത്താൻ മൃ​ഗങ്ങൾക്കും കൊവിഡ് നെ​ഗറ്റീവ് നി‌ർബന്ധം

ഇന്ത്യയിലേക്ക് മൃ​ഗങ്ങൾക്കും എത്തിക്കാൻ കൊവിഡ് നെ​ഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കി. പൂച്ച, സിംഹം, പുള്ളിപ്പുലി ഉൾപ്പെടെയുള്ള മൃ​ഗങ്ങളെ വിദേശത്തുനിന്ന് എത്തിക്കുകയാണെങ്കിൽ കൊവിഡ് പരിശോധന നടത്തണമെന്ന് കേന്ദ്ര ധനമന്ത്രാലയം കസ്റ്റംസ് അധികൃതർക്ക് നിർദേശം നൽകി. യാത്രയ്ക്ക് മുൻപ് മൂന്ന് ദിവസത്തിനുള്ളിൽ നടത്തിയ പരിശോധനയുടെ ഫലമാണ് വേണ്ടത്. രാജ്യത്ത് കൊവിഡ് വ്യാപനം നിലനിൽക്കുന്നിടത്തോളം കാലം നിയമം പാലിക്കണമെന്നും നിർദേശത്തിൽ പറയുന്നു….

പതിവ് തെറ്റിച്ചില്ല; ഇന്നും പെട്രോൾ വില കൂട്ടിയിട്ടുണ്ട്

സംസ്ഥാനത്ത് ഇന്ധന വില ഇന്നും കൂട്ടി. പെട്രോള്‍ ലിറ്ററിന് 35 പൈസയാണ് കൂട്ടിയത്. ഇതോടെ സംസ്ഥാനത്താകെ പെട്രോള്‍ വില നൂറു കടന്നു. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ വില 100 രൂപ 08 പൈസയാണ്. തിരുവനന്തപുരത്ത് 101. 84 രൂപയാണ്. കോഴിക്കോട് 100.33 രൂപയാണ്. അതേസമയം ഡീസല്‍ വിലയില്‍ വര്‍ധനയില്ല.

ശബരിമല തീര്‍ഥാടനത്തിന് മുന്‍പ് റോഡ് നവീകരിക്കണം: മന്ത്രി പി എ മുഹമ്മദ് റിയാസ്

ശബരിമല മണ്ഡലകാല തീര്‍ഥാടനം ആരംഭിക്കുന്നതിന് മുന്‍പ് ബന്ധപ്പെട്ട റോഡുകളുടെ നവീകരണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കണമെന്ന് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍ദേശിച്ചു. ശബരിമല തീര്‍ഥാടന മുന്നൊരുക്കങ്ങള്‍ വിലയിരുത്താന്‍ ഓണ്‍ലൈനായി ചേര്‍ന്ന യോഗത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ള റോഡുകളുടെ നവീകരണത്തിനുള്ള വിശദമായ പ്രോജക്‌ട് റിപ്പോര്‍ട്ട് ഉടന്‍ തയാറാക്കി പ്രവൃത്തികള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൂര്‍ത്തിയാക്കണം. റോഡ് നവീകരണ…

മരം മുറി : വനം,റവന്യൂ മന്ത്രിമാർക്കെതിരെ കേസെടുക്കണം എന്ന് പ്രതിപക്ഷനേതാവ്

വനം മാഫിയക്കുള്ള ഇടപെടലാണ് സംസ്ഥാന സര്‍ക്കാര്‍ നടത്തിയതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. വിവാദ ഉത്തരവില്‍ അന്നത്തെ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍, വനം മന്ത്രി കെ. രാജു എന്നിവര്‍ക്ക് പൂര്‍ണ ഉത്തരവാദിത്തമുണ്ട്. മുന്‍ മന്ത്രിമാര്‍ക്കെതിരെ കേസെടുത്ത് അന്വേഷണം നടത്തണമെന്നും വി.ഡി. സതീശന്‍ ആവശ്യപ്പെട്ടു. വനം മാഫിയക്ക് മരം മുറിക്കുന്നതിന് നല്‍കിയ ലൈസന്‍സ് ആണ് ഒക്ടോബര്‍…

കല്ലുവാതുക്കല്‍ കേസ്: ഗ്രീഷ്മയുടെ സുഹൃത്തില്‍ നിന്ന് രഹസ്യമൊഴി ശേഖരിക്കും

കല്ലുവാതുക്കലില്‍ നവജാതശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ആത്മഹത്യ ചെയ്ത ഗ്രീഷ്മയുടെ സുഹൃത്തില്‍ നിന്ന് രഹസ്യമൊഴി ശേഖരിക്കും. അനന്തു എന്നപേരില്‍ രേഷ്മയോട് സംസാരിച്ചിരുന്നത് ആര്യയും ഗ്രീഷ്മയുമാണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ഇരുവരും കൂടിയാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ രേഷ്മയോട് സംസാരിച്ചിരുന്നതെന്ന് ഗ്രീഷ്മയുടെ സുഹൃത്ത് പൊലീസിന് മൊഴി നല്‍കി. കോടതിക്കു മുന്നിലെത്തിച്ച്‌ ഇയാളുടെ രഹസ്യമൊഴി എടുക്കാനാണ് തീരുമാനം. ഫേസ്ബുക്കിലൂടെ സംസാരിച്ചിരുന്നത്…

കല്ലുവാതുക്കല്‍ കേസ്: ഗ്രീഷ്മയുടെ സുഹൃത്തില്‍ നിന്ന് രഹസ്യമൊഴി ശേഖരിക്കും

കല്ലുവാതുക്കലില്‍ നവജാതശിശുവിനെ കരിയിലക്കൂനയില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ആത്മഹത്യ ചെയ്ത ഗ്രീഷ്മയുടെ സുഹൃത്തില്‍ നിന്ന് രഹസ്യമൊഴി ശേഖരിക്കും. അനന്തഎന്നപേരില്‍ രേഷ്മയോട് സംസാരിച്ചിരുന്നത് ആര്യയും ഗ്രീഷ്മയുമാണെന്ന് ഇന്നലെ കണ്ടെത്തിയിരുന്നു. ഇരുവരും കൂടിയാണ് വ്യാജ ഫേസ്ബുക്ക് അക്കൗണ്ടിലൂടെ രേഷ്മയോട് സംസാരിച്ചിരുന്നതെന്ന് ഗ്രീഷ്മയുടെ സുഹൃത്ത് പൊലീസിന് മൊഴി നല്‍കി. കോടതിക്കു മുന്നിലെത്തിച്ച്‌ ഇയാളുടെ രഹസ്യമൊഴി എടുക്കാനാണ് തീരുമാനം. ഫേസ്ബുക്കിലൂടെ സംസാരിച്ചിരുന്നത് ആര്യയും…

സുരേന്ദ്രൻ- സി.കെ ജാനു കോഴക്കേസ്: സി.കെ.ശശീന്ദ്രന്റെയും ഭാര്യയുടെയും മൊഴിയെടുത്തു

ബിജെപി സംസ്ഥാന അധ്യക്ഷ കെ.സുരേന്ദ്രനും സി.കെ.ജാനുവും ഉൾപ്പെട്ട കോഴക്കേസിൽ സിപിഎം മുൻ എംഎൽഎ സി.കെ.ശശീന്ദ്രന്റെയും ഭാര്യയുടെയും മൊഴി രേഖപ്പെടുത്തി. ശശീന്ദ്രന്റെ കൽപറ്റയിലെ വീട്ടിലെത്തിയാണ് അന്വേഷണ സംഘം മൊഴിയെടുത്തത്. ജാനുവിൽ നിന്ന് പണം കൈപ്പറ്റിയത് സംബന്ധിച്ച വിശദാംശങ്ങളാണ് അന്വേഷണ സംഘം ചോദിച്ചത്. മുൻപ് കടം നൽകിയ പണം ജാനു മടക്കി നൽകുകയായിരുന്നുവെന്നും ഇടപാട് ബാങ്ക് മുഖേനയെന്നുമാണ് ക്രൈംബ്രാഞ്ച്…

സംസ്ഥാനത്ത് ഇന്ന് 12,456 പേര്‍ക്ക് കൊവിഡ്; 135 മരണം

സംസ്ഥാനത്ത് ഇന്ന് 12,456 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1640, തൃശൂര്‍ 1450, എറണാകുളം 1296, തിരുവനന്തപുരം 1113, പാലക്കാട് 1094, കൊല്ലം 1092, കോഴിക്കോട് 1091, ആലപ്പുഴ 743, കാസര്‍ഗോഡ് 682, കണ്ണൂര്‍ 675, കോട്ടയം 570, പത്തനംതിട്ട 415, വയനാട് 328, ഇടുക്കി 267 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….

മൂന്ന് ജീവനക്കാർക്ക് സസ്പെൻഷൻ;ട്രാവൻകൂർ ഷു​ഗേഴ്സിലെ സ്പിരിറ്റ് കടത്തിൽ നടപടി

തിരുവല്ല ട്രാവന്‍കൂര്‍ ഷുഗേഴ്‌സിലെ സ്പിരിറ്റ് കടത്ത് വിഷയത്തില്‍ നടപടി എടുത്ത് അധികൃതർ.മൂന്ന് ഉദ്യോ​ഗസ്ഥരെ സസ്പെൻഡ് ചെയ്തു. ജനറല്‍ മാനേജര്‍ അടക്കം മൂന്ന് ജീവനക്കാര്‍ക്കാണ് സസ്‌പെന്‍ഷന്‍. ജനറല്‍ മാനേജര്‍ അലക്സ് പി എബ്രഹാം, പേഴ്സണല്‍ മാനേജര്‍ ഷാഹിം, പ്രൊഡഷന്‍ മാനേജര്‍ മേഘാ മുരളി എന്നിവര്‍ക്കെതിരെയാണ് നടപടി.കേസില്‍ പ്രതികളായ മൂവരും നിലവിൽ ഒളിവിലാണ്. ബെവ്‌കോ എം ഡിയുടേതാണ് ഉത്തരവ്.അതേസമയം…

അർജുൻ ആയങ്കിയുടെ ഭാര്യയ്ക്ക് കസ്റ്റംസ് നോട്ടീസ്;ചൊവ്വാഴ്ച ചോദ്യം ചെയ്യലിന് ഹാജരാകണം

കരിപ്പൂര്‍ സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട് അറസ്റ്റിലായ പ്രതി അര്‍ജുന്‍ ആയങ്കിയുടെ ഭാര്യയ്ക്കും കസ്റ്റംസിന്റെ നോട്ടീസ്. ചൊവ്വാഴ്ച ഹാജരാകാനാണ് അമല അര്‍ജുന് നോട്ടീസ് നല്‍കിയിരിക്കുന്നത്. അര്‍ജുനെ നിലവില്‍ കണ്ണൂരില്‍ എത്തിച്ച്‌ കസ്റ്റംസ് തെളിവെടുപ്പ് നടത്തി. ഉച്ചയോടെ തെളിവെടുപ്പ് പൂര്‍ത്തിയാക്കി സംഘം കൊച്ചിക്ക് മടങ്ങി.അതേസമയം, അര്‍ജുന്‍ ഒളിപ്പിച്ച മൊബൈല്‍ ഫോണ്‍ കണ്ടെത്താന്‍ കസ്റ്റംസിന് കഴിഞ്ഞിട്ടില്ല. കാര്‍ ഒളിപ്പിച്ച ശേഷം ഓടിരക്ഷപ്പെടുന്നതിനിടെ…

സ്വർണക്കടത്ത് പ്രതികളെ സിപിഎം രാഷ്ട്രീയമായി ഉപയോ​ഗിക്കുന്നു; വിമർശനവുമായി വിഡി സതീശൻ

സ്വർണക്കടത്ത് സംഘങ്ങളെ സിപിഎം രാഷ്ട്രീയമായി ഉപയോ​ഗിക്കുന്നത് കൊണ്ടാണ് അവർക്ക് പിന്തുണ നൽകേണ്ടി വരുന്നതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇവരെ സംരക്ഷിച്ചില്ലെങ്കിൽ പല രാഷ്​ട്രീയ കൊലപാതക​ങ്ങളേയും കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്​ വരുമെന്ന് സിപിഎം ഭയപ്പെടുന്നുണ്ട്.ഇവർക്കെതിരെ നടപടി എടുത്താൽ പാർട്ടി പ്രതിരോധത്തിലാകും. കൊടകര, മുട്ടില്‍, സ്വര്‍ണക്കടത്ത്​ കേസുകള്‍ ഒത്തുതീര്‍ക്കുന്നതിനുള്ള ചര്‍ച്ചകളാണ്​ നടക്കുന്നതെന്നും സതീശന്‍ പറഞ്ഞു. കൊടകരക്കേസിൽ നിയമത്തെ…

വോട്ടർ പട്ടിക ചോർത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ പരാതി; ക്രൈംബ്രാഞ്ച് കേസെടുത്തു

സംസ്ഥാന നിയമസഭാ തെരെഞ്ഞെടുപ്പിലെ വോട്ടർ പട്ടിക ചോർത്തിയെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലെ ലാപ്ടോപ്പിൽ സൂക്ഷിച്ചിരുന്ന 2.67 കോടി വോട്ടർമാരുടെ വിവരങ്ങൾ ചോർന്നുവെന്ന് പരാതിയിൽ പറയുന്നു.ജോയിന്റ് ചീഫ് ഇലക്ടൽ ഓഫീസറാണ് പരാതി നൽകിയത്. കമ്മീഷന്റെ പരാതിയിൽ ക്രൈം ബ്രാഞ്ച് കേസെടുത്തു. ക്രൈം ബ്രാഞ്ച് തിരുവനന്തപുരം യൂണിറ്റ് എസ്‌പി ഷാനവാസ് കേസ് അന്വേഷിക്കും. ഐ ടി…

റഫാൽ ഇടപാട്; ഫ്രാൻസിലും അന്വേഷണം, അഴിമതി ആരോപണങ്ങൾ പരിശോധിക്കും

റഫാൽ ഇടപാടുമായി ബന്ധപ്പെട്ട അഴിമതി ആരോപണങ്ങൾ പരിശോധിക്കാനൊരുങ്ങി ഫ്രാൻസ്. ഇന്ത്യയുമായുള്ള റഫാൽ യുദ്ധ വിമാന ഇടപാടുമായി ബന്ധപ്പെട്ട് മാധ്യമങ്ങളിൽ വന്ന ആരോപണങ്ങൾ അന്വേഷിക്കാനാണ് തീരുമാനം. ക്രമവിരുദ്ധ ഇടപാടുകൾ നടന്നിട്ടുണ്ടോ എന്ന കാര്യം വിശദമായി പരിശോധിക്കും. ഫ്രഞ്ച് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചതോടെ റാഫേൽ വീണ്ടും ചർച്ചകളിൽ ഇടം നേടുകയാണ്. 2016 സെപ്റ്റംബറിലാണ് ഇന്ത്യയും ഫ്രാൻസും തമ്മിൽ റാഫേൽ…

ഭൂമി ഇടപാട് വിവാദം;എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ പോസ്റ്റർ പ്രതിഷേധം

ഭൂമി ഇടപാട് വിവാദത്തിൽ വത്തിക്കാൻ ഉത്തരവിന് പിന്നാലെ എറണാകുളം-അങ്കമാലി അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ പോസ്റ്റർ പ്രതിഷേധം.സീറോ മലബാർ സഭാ ദിനത്തിലാണ് വിശ്വാസികൾ പ്രതിഷേധവുമായി രംഗത്തെത്തിയിരിക്കുന്നത്. അതിരൂപതയെ വഞ്ചിച്ച ബിഷപ്പ് ആന്റണി കരിയിൽ തിരികെ പോകണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ഭൂമാഫിയകൾക്ക് വേണ്ടി മാർപ്പാപ്പയുടെ വിശ്വാസ്യതയെ തകർക്കുന്ന സിനഡ് നടപടി തിരുത്തണമെന്നും പോസ്റ്ററിൽ പറയുന്നുണ്ട്. അല്മായ മുന്നേറ്റത്തിന്റെ പേരിലാണ് പോസ്റ്റർ…

കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേരുകൾ പ്രതിദിന കൊവിഡ് വിവര പട്ടികയിൽ;ഇന്ന് മുതൽ പ്രാബല്യത്തിൽ

കൊവിഡ് ബാധിച്ച് മരിച്ചവരുടെ പേര് വിവരങ്ങൾ ഇന്ന് മുതൽ വീണ്ടും പ്രസിദ്ധീകരിക്കാൻ തീരുമാനം. കൊവിഡ് മൂലം മരിച്ചവരുടെ പേരും വയസും സ്ഥലവും ഇന്ന് മുതൽ വെബ്‌സൈറ്റിൽ പ്രസിദ്ധീകരിക്കും. മരണ പട്ടിക വിവാദമായതോടെ 2020 ഡിസംബറിലാണ് സർക്കാർ പേരുകൾ പുറത്തു വിടുന്നത് നിർത്തിയത്. കൊവിഡ് മരണ കണക്കിനെച്ചൊല്ലി സർക്കാരും പ്രതിപക്ഷവും ഏറ്റുമുട്ടുന്നതിനിടെയാണ് തീരുമാനം അർഹരായവരെപ്പോലും പുറത്താക്കിയ സംസ്ഥാനത്തിന്റെ…

കരിപ്പൂർ സ്വർണക്കടത്ത് കേസ്; അർജുൻ ആയങ്കിയെ കണ്ണൂരിലെത്തിച്ച് കസ്റ്റംസ് തെളിവെടുപ്പ്

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ അർജുൻ ആയങ്കിയെ കണ്ണൂരിലെത്തിച്ച് കസ്റ്റംസ് തെളിവെടുപ്പ്.അർജുൻ്റെ അഴീക്കോട്ടെ വീട്ടിലടക്കം എത്തിച്ച് തെളിവെടുപ്പ് നടത്തും. പുലർച്ചെ 3.30 മണിയോടെയാണ് തെളിവെടുപ്പിനായി കസ്റ്റംസ് സംഘം കണ്ണൂരിലേക്ക് പുറപ്പെട്ടത്. ഈ മാസം 6 വരെയാണ് അർജുൻ ആയങ്കിയെ ചോദ്യം ചെയ്യലിനായി കസ്റ്റംസ് കസ്റ്റഡിയിൽ വിട്ട് നൽകിയത്.കേസിൽ അർജുൻ ആയങ്കി, മുഹമ്മദ് ഷെഫീഖ് എന്നിവരാണ് കസ്റ്റംസിൻ്റെ കസ്റ്റഡിയിൽ…

നിയന്ത്രണങ്ങളിൽ ഇളവുണ്ടാകില്ല; കൊവിഡ് ഉന്നതതല അവലോകന യോ​ഗം ഇന്ന്

സംസ്ഥാനത്തെ കൊവിഡ് സാഹചര്യങ്ങൾ ചർച്ച ചെയ്യാനുള്ള കൊവിഡ് ഉന്നതതല യോ​ഗം മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ഇന്ന് ചേരും. ടി​​​പി​​​ആ​​​ർ കു​​​റ​​​യാത്ത സാ​​​ഹ​​​ച​​​ര്യ​​​ത്തി​​​ൽ സ്വീ​​​ക​​​രി​​​ക്കേ​​​ണ്ട ന​​​ട​​​പ​​​ടി​​​ക​​​ൾ യോ​ഗം ച​​​ർ​​​ച്ച ചെ​​​യ്യും. നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ളി​​​ൽ കൂ​​​ടു​​​ത​​​ൽ ഇ​​​ള​​​വ് അ​​​നു​​​വ​​​ദി​​​ക്കാ​​​നു​​​ള്ള സാ​​​ധ്യ​​​ത കു​​​റ​​​വാ​​​ണെ​​​ന്നാ​​​ണു സ​​​ർ​​​ക്കാർ വൃ​​​ത്ത​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന സൂ​​​ച​​​ന. നി​​​യ​​​ന്ത്ര​​​ണ​​​ങ്ങ​​​ൾ ബുധനാഴ്ച വരെ തു​​​ട​​​ർന്നേക്കും. ചൊ​​​വ്വാ​​​ഴ്ച വീ​​​ണ്ടും അ​​​വ​​​ലോ​​​ക​​​ന യോ​​​ഗം ചേ​​​ർ​​​ന്ന് സ്ഥി​​​തി…

യൂറോ കപ്പ്‌ :ലോക ഒന്നാംമ്പർ ടീമായ ബെൽജിയത്തെ തകർത്ത് ഇറ്റലി സെമിയിൽ

ലോക ഒന്നാം നമ്പർ ടീമായ ബെൽജിയത്തെ കീഴടക്കി ഇറ്റലി യൂറോ കപ്പിന്റെ സെമി ഫൈനലിൽ പ്രവേശിച്ചു. ക്വാർട്ടർ ഫൈനൽ മത്സരത്തിൽ ഒന്നിനെതിരേ രണ്ടുഗോളുകൾക്കാണ് ഇറ്റലിയുടെ ജയം. ഇറ്റലിയ്ക്കായി നിക്കോളോ ബരെല്ല, ലോറൻസോ ഇൻസീനി എന്നിവർ സ്‌കോർ ചെയ്തപ്പോൾ പെനാൽട്ടിയിലൂടെ റൊമേലു ലുക്കാക്കു ബെൽജിയത്തിനായി ആശ്വാസ ഗോൾ നേടി. ഇരുടീമുകളും മികച്ച പ്രകടനമാണ് പുറത്തെടുത്തത്. ഈ വിജയത്തോടെ…

മരം മുറിക്കേസ്; കുറ്റാരോപിതനൊപ്പം വേദി പങ്കിട്ട് വനംവകുപ്പ് മന്ത്രി എകെ ശശീന്ദ്രൻ

മരം മുറിക്കേസിൽ പഴുതടച്ച അന്വേഷണം നടക്കുന്നുവെന്നും കുറ്റാരോപിതർക്ക് ശിക്ഷ ഉറപ്പാക്കുമെന്നും വനംമന്ത്രി ഉറപ്പ് നൽകുമ്പോഴും കേസിലെ കുറ്റാരോപിതനൊപ്പം വേദി പങ്കിട്ട് മന്ത്രി എകെ ശശീന്ദ്രൻ. വനമഹോത്സവം പരിപാടിയിലാണ് കേസിലെ കുറ്റാരോപിതനായ എൻടി സാജനുമായി വനം മന്ത്രി വേദി പങ്കിട്ടത്. ആരോപണ വിധേയനായ മന്ത്രിയും ഒരേ പരിപാടിയിൽ ഒരുമിച്ചെത്തിയത് വിവാദമാവുകയാണ്. മരംകൊള്ള അട്ടിമറിക്കാൻ ഇടപെട്ടുവെന്ന് വനം വകുപ്പ്…

മദ്രാസ് ഐഐടിയിൽ മലയാളി ​ഗവേഷകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവം;ആത്മഹത്യയെന്ന് പൊലീസ്

മദ്രാസ് ഐഐടിയിൽ മലയാളി ​ഗവേഷകന്റെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം ആരംഭിച്ച് പൊലീസ്. സംഭവം ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നി​ഗമനം.11 പേജുള്ള ആത്മഹത്യാകുറിപ്പ് കണ്ടെത്തിയന്നാണ് പൊലീസ് എഫ്ഐആറിലുള്ളത്. മാനസികസമ്മർദ്ദം കാരണമുള്ള ആത്മഹത്യയാണെന്നും ആത്മഹത്യാകുറിപ്പിൽ ആരുടെയും പേരില്ലെന്നും എഫ്ഐആറിൽ പറയുന്നു. ഇന്നലെ രാത്രിയാണ് മലയാളി ഗവേഷകൻ ഉണ്ണികൃഷ്ണൻ നായരുടെ മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ പ്രോജക്ട്…

പതിവ് തുടർന്നു; പെട്രോൾ വില ഇന്നും കൂടി;ഇന്ന് കൂട്ടിയത് 35 പൈസ

രാജ്യത്ത് പെട്രോള്‍ വില ഇന്നും കൂടി. ഒരു ലിറ്റര്‍ പെട്രോളിന് 35 പൈസയാണ് കൂടിയത്.ഇതോടെ തിരുവനന്തപുരത്ത് പെട്രോള്‍ വില 101.69 രൂപയിലെത്തി. 99.57 രൂപയാണ് കോഴിക്കോട് ഇന്നത്തെ പെട്രോള്‍ വില. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോള്‍ വില 98.93ലേക്ക് എത്തി. നിലവില്‍ കേരളത്തില്‍ തിരുവനന്തപുരം, ഇടുക്കി, കൊല്ലം, തിരുവനന്തപുരം, വയനാട് ജില്ലകളിലെ വിവിധ ഇടങ്ങളിലാണ് പെട്രോള്‍…

രാജ്യദ്രോഹക്കേസ് റദ്ദാക്കണം; ഐഷ സുൽത്താനയുടെ ഹർജി ഇന്ന് പരി​ഗണിക്കും

തനിക്കെതിരെ ചുമത്തിയ രാജ്യ​ദ്രോഹക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ചലച്ചിത്ര പ്രവർത്തക ഐഷ സുൽത്താന നൽകിയ ഹർജി ഹൈക്കോടതി ഇന്ന് പരി​ഗണിക്കും. കവരത്തി പോലീസ് രജിസ്റ്റർ ചെയ്ത എഫ്.ഐ.ആറും കേസിന്മേലുള്ള തുടർ നടപടികളും റദ്ദാക്കണമെന്നാണ് ആവശ്യം .സർക്കാരിനെതിരായ വിമർശനങ്ങളിൽ രാജ്യദ്രോഹ വകുപ്പ് ചുമത്തി കേസെടുക്കുന്നത് നിയമത്തിന്റെ ദുരുപയോ​ഗമാണ്.തന്റെ വിമർശനങ്ങൾ ഏതെങ്കിലും തരത്തിൽ കലാപങ്ങൾക്കോ മറ്റോ വഴിവച്ചിട്ടില്ല.ഈ സാഹചര്യത്തിൽ രാജ്യദ്രോഹ വകുപ്പ്…

സംസ്ഥാനത്ത് ഇന്ന് 12,868 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു: 11,564 പേർക്ക് രോഗമുക്തി: ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 10.3

സംസ്ഥാനത്ത് ഇന്ന് 12,868 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. മലപ്പുറം 1561, കോഴിക്കോട് 1381, തിരുവനന്തപുരം 1341, തൃശൂർ 1304, കൊല്ലം 1186, എറണാകുളം 1153, പാലക്കാട് 1050, ആലപ്പുഴ 832, കണ്ണൂർ 766, കാസർഗോഡ് 765, കോട്ടയം 504, പത്തനംതിട്ട 398, ഇടുക്കി 361, വയനാട് 266 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….