Flash News
Archive

Category: General

അടിവസ്ത്രത്തിൻ്റെ നിറവും സ്വഭാവവും അറിയാം ഇത് തമ്മിലുള്ള ബന്ധം

പല നിറത്തിലുള്ള അടിവസ്ത്രങ്ങൾ ഉപയോഗിക്കുന്നവരാണ് മിക്ക ആളുകളും. ചുവപ്പ് , പച്ച, നീല, കറുപ്പ് ഇതിൽ ഏതു നിറവും ആകട്ടെ ധരിക്കുന്ന അടിവസ്ത്രങ്ങളുടെ നിറവും സ്വഭാവവും തമ്മിൽ ബന്ധമുള്ളതായി പറയുന്നു സൈക്കോളജിസ്റ്റും സെക്സ് ആൻഡ് റിലേഷൻഷിപ്പ് അഡ്വൈസറായ ബാർബറ സാന്റിനി. മൂഡ് ക്രമീകരണത്തിൽ നിറങ്ങൾക്ക് വലിയ പ്രാധാന്യം ഉണ്ടെന്നും ഇത് ആശയവിനിമയ രൂപമാണെന്നും ബാർബറ പറയുന്നു….

പൂജപ്പുര ജയിലില്‍ 239 പേര്‍ക്ക് കോവിഡ്; പ്രത്യേക സെല്ലിലേക്ക് മാറ്റി

തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലില്‍ കോവിഡ് വ്യാപനം രൂക്ഷം. പൂജപ്പുര ജയിലിലെ 239 തടവുകാര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. കോവിഡ് പോസിറ്റീവ് ആയ തടവുകാരെ പ്രത്യേക സെല്ലുകളിലേക്ക് മാറ്റി. കഴിഞ്ഞ മൂന്നു ദിവസം കൊണ്ട് ജയിലിലുണ്ടായിരുന്ന 961 പേരെയും പരിശോധിച്ചിരുന്നു. അപ്പോഴാണ് ഇത്രയും പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചത്. എങ്ങനെയാണ് ജയിലിനകത്ത് കോവിഡ് എത്തിയതെന്നതില്‍ ആശയക്കുഴപ്പമുണ്ട്. ഗുരുതര രോഗബാധയുള്ളവരെ…

‘കൊവിഡിൽ ദുരിതം അനുഭവിക്കുന്നവരെ സഹായിക്കാൻ എല്ലാ ബഹുജന സംഘടനകളും രംഗത്തിറങ്ങണം’; കോടിയേരി

കൊവിഡ് മൂന്നാം തരംഗത്തിൽ ദുരിതം നേരിടുന്നവരെ സഹായിക്കാൻ എല്ലാ പാർട്ടി ഘടകങ്ങളും പ്രവർത്തകരും ബഹുജന സംഘടനകളും സജീവമായി രംഗത്ത് വരണമെന്ന് കോടിയേരി ബാലകൃഷ്ണൻ ആവശ്യപ്പെട്ടു. കൊവിഡിൻ്റെ പുതിയ തരംഗത്തിലാണ് ലോകവും ഇന്ത്യയും. ഒറ്റപ്പെട്ട തുരുത്തല്ല കേരളം എന്നതിനാൽ ഇവിടെയും രോഗബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. ഇതിനെ നേരിടാനും ജനങ്ങളെ സഹായിക്കാനും സംസ്ഥാന സർക്കാർ യുദ്ധകാലാടിസ്ഥാനത്തിൽ നടപടികൾ സ്വീകരിച്ചിട്ടുണ്ട്….

കൊവിഡ് വ്യാപനം; കടയിൽ പോകുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ..

കൊവിഡ് മൂന്നാംതരം​ഗം രാജ്യത്ത് ആഞ്ഞടിക്കുകയാണ്. ലക്ഷണമില്ലാത്തവരും നേരിയലക്ഷണങ്ങളുള്ളവരുമെല്ലാം രോ​ഗികളാകുന്ന അവസ്ഥയാണ് നിലവിലുള്ളത്. നിലവിൽ രോ​ഗബാധിതരാകാനുള്ള സാഹചര്യങ്ങൾ വളരെ കൂടുതലായതിനാൽ പുറത്തിറങ്ങുന്നവരെല്ലാം വലിയ ശ്രദ്ധ പുലർത്തേണ്ടതുണ്ട്. പ്രത്യേകിച്ച് കടകളിൽ പോകുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയെന്ന് നോക്കാം. പുറത്തിറങ്ങുന്നതിന് മുമ്പ് മാസ്ക് ധരിക്കുക എന്നുള്ളതാണ് ശ്രദ്ധിക്കേണ്ട പ്രധാന കാര്യം. പ്രതിരോധത്തിന്റെ ആദ്യത്തേതും ഏറ്റവും പ്രധാനപ്പെട്ടതുമായ ഒരു പ്രതിരോധ നടപടിയാണ്…

‘അമേരിക്കയിൽ സുഖമായിരിക്കുന്നതിൽ സന്തോഷം’; മുഖ്യമന്ത്രിയെ പരിഹസിച്ച് കെ സുധാകരൻ

സംസ്ഥാനത്ത് കൊവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തിൽ മുഖ്യമന്ത്രി പിണറായി വിജയനെ പരിഹസിച്ച് കെ സുധാകരൻ. കൊവിഡ് വ്യാപനത്തിന് ഇടയായത് സിപിഎം ജില്ലാ സമ്മേളനങ്ങളാണെന്ന് പറഞ്ഞുകൊണ്ട് സുധാകരൻ മുഖ്യമന്ത്രിക്ക് തുറന്ന കത്തെഴുതി. ഇതിനെല്ലാം കാരണക്കാരനായ മുഖ്യമന്ത്രി അമേരിക്കയിലാണ്. അവിടെ സുഖമായിരിക്കുന്നതിൽ സന്തോഷം എന്നും സുധാകരൻ പരിഹസിച്ചു.

ഗർഭിണിയായ ഫോറസ്ററ് ഗാർഡിനെ മർദിച്ച സംഭവം; ദമ്പതിമാർ അറസ്റ്റിൽ

മഹാരാഷ്ട്രയിൽ ഗർഭിണിയായ ഫോറസ്റ്റ് ഗാർഡിനെ മർദിച്ച സംഭവത്തിൽ ദമ്പതിമാർ അറസ്റ്റിൽ. രാമചന്ദ്ര ജംഗർ, ഭാര്യ പ്രതിഭ എന്നിവരാണ് അറസ്റ്റിലായത്. ഇവർ സത്താറ ജില്ലയിലെ പൾസാവാഡേ സ്വദേശികളാണ്. മൂന്നു മാസം ഗർഭിണിയായ സിന്ധു സനാപി എന്ന ഫോറസ്റ്റ് ഗാർഡിനാണ് മർദ്ദനമേറ്റത്. കടുവ സെൻസസിനായി എത്തിയപ്പോഴാണ് സംഭവം ഉണ്ടായത്. സിന്ധുവിന്റെ കൂടെയുണ്ടായിരുന്ന ഭർത്താവും ഫോറസ്റ്റ് ഗാർഡുമായ സൂര്യാജി തോംമ്പാരെയെയും…

സുരേഷ് ഗോപിക്ക് കൊവിഡ്

നടനും എം പിയുമായ സുരേഷ് ഗോപിക്ക് കൊവിഡ് സ്ഥിരീകരിച്ചു. അദ്ദേഹം തന്നെയാണ് ഫേസ്ബുക് പോസ്റ്റിലൂടെ ഈ വിവരം അറിയിച്ചത്. ക്വാറന്റൈനിൽ പ്രവേശിക്കുകയാണെന്നും ചെറിയ പനിമാത്രമാണുള്ളതെന്നും സുരേഷ് ഗോപി അറിയിച്ചു.

വാക്സിൻ എടുക്കാനായി മകൻ അച്ഛനെ ചുമലിലേറ്റി നടന്നത് 6 മണിക്കൂറോളം

വാക്സിൻ എടുക്കാനായി മകൻ പിതാവിനെ ചുമന്നു നടന്നത് ആറ് മണിക്കൂറോളം. ബ്രസീലിലെ ആമസോൺ വന മേഖലയിൽ ജീവിക്കുന്ന ടാവി എന്ന 24 കാരൻ വാക്സിൻ സെന്ററിലേക്ക് 67കാരനായ വാഹു എന്ന പിതാവിനെ ചുമന്ന് കൊണ്ട് പോകുന്ന വീഡിയോ ദൃശ്യങ്ങൾ ഇപ്പോൾ വൈറലായിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ ഈ ചിത്രം പങ്കുവച്ചിരിക്കുന്നത് എറിക് ജെന്നിംഗ്‌സ് സിമോസ് എന്ന ഡോക്ടറാണ്….

ആദിവാസി പെൺകുട്ടികളുടെ ആത്മഹത്യ; ഊരുകളിൽ സമഗ്ര പദ്ധതി നടപ്പാക്കും

വിതുരയിലെ ആദിവാസി ഊരുകളിൽ സമഗ്ര പദ്ധതി നടപ്പാക്കാൻ പൊലീസ്.ഇതിനായി വവിധ വകുപ്പുകളുമായി ചേർന്ന് പദ്ധതി നടപ്പാക്കും. രക്ഷിതാക്കൾക്കും കുട്ടികൾക്കും കൗൺസിലിങ് അടക്കമുള്ള കാര്യങ്ങൾ സംഘടിപ്പിക്കും. ലഹരി സംഘങ്ങളെ നിരീക്ഷിക്കാൻ ആരംഭിച്ചതായും ഊരു സന്ദർശിച്ച റൂറൽ എസ് പി ദിവ്യ ഗോപിനാഥ് പറഞ്ഞു.സ്ഥലത്ത് കൗമാരക്കാരായ പെൺകുട്ടികളുടെ ആത്മഹത്യ കൂടുന്നതായി വിവരം പുറത്തുവന്നിരുന്നു. കഴിഞ്ഞ ദിവസം ഇവിടെ പ്രണയത്തകർച്ച…

ഓഡർ ചെയ്തത് സ്മാർട്ട്‌ വാച്ച് കിട്ടിയത് വെള്ളം നിറച്ച കോണ്ടം

ഓൺലൈൻ വഴി ഓഡർ ചെയ്ത സ്മാർട്ട് വാച്ചിന് പകരം ലഭിച്ചത് വെള്ളംനിറച്ച കോണ്ടം. കരുമാലൂർ തട്ടാംപടി സ്വദേശിയായ ഹോട്ടൽ ഉടമ അനിൽകുമാറിനാണ് വഞ്ചന നേരിടേണ്ടി വന്നത്. 2200 രൂപയുടെ സ്മാർട് വാച്ചാണ് ഓർഡർ ചെയ്തിരുന്നത്. ഹോം ഡെലിവറിക്ക് ശേഷം പാഴ്‌സൽ തുറന്ന് നോക്കിയപ്പോൾ വെള്ളം നിറച്ച ഗർഭനിരോധന ഉറയാണ് അതിലുണ്ടായിരുന്നത്. ഉടൻ തന്നെ കൊറിയർ കമ്പനി…

മറയൂർ ശർക്കരക്ക് അന്താരാഷ്ട്ര വിപണിയൊരുക്കി ലുലു ഗ്രൂപ്പ്‌

കേരളത്തിലെ കാർഷിക മേഖലയുടെ അടയാളമായ മറയൂർ ശർക്കര അന്താരാഷ്ട്ര വിപണിയിലേക്ക് എത്തുന്നു. ഇടുക്കിയിലെ മറയൂരിൽ നിന്ന് ദുബൈയിലേക്കുള്ള ജിഐ ടാഗ് ചെയ്ത മറയൂർ ശർക്കരയുടെ ആദ്യ കയറ്റുമതിക്ക് തുടക്കമായി. ഫെയർ എക്‌സ്‌പോർട്ട് ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡാണ് ജിഐ ടാഗ് ഉൽപ്പന്നമായി മറയൂർ ശർക്കര ദുബൈയിലേക് കയറ്റുമതി ചെയുന്നത്. ലുലു ഗ്രൂപ്പ് ഇന്റർനാഷനലിന്റെ പ്രമുഖ സ്ഥാപനമാണ് ഫെയർ…

കെ സുധാകരന്‍ കേരള രാഷ്ട്രീയത്തിലെ ഡ്രാക്കുളയെന്ന് എ കെ ബാലന്‍

കെ സുധാകരന്‍ കേരള രാഷ്ട്രീയത്തിലെ ഡ്രാക്കുളയെന്ന് എ കെ ബാലന്‍. കൊലപാതകത്തിന് ശേഷം നടത്തുന്ന ജല്‍പ്പനങ്ങള്‍ ഇതിന്റെ ഭാഗം. ക്രിമിനല്‍ സംഘത്തിന് സുധാകരന്‍ നേതൃത്വം നല്‍കുന്നു. ധീരജിന്റെ വീട് സന്ദര്‍ശിച്ചതിന് ശേഷമായിരുന്നു എ കെ ബാലന്റെ പ്രതികരണം.

അക്വേറിയം മറിഞ്ഞു വീണ് 5 വയസുകാരൻ മരിച്ചു

ദേഹത്തേക്ക് അക്വേറിയം മറിഞ്ഞു വീണ് അഞ്ചുവയസുകാരൻ മരിച്ചു. മാസിൻ ആണ് മരിച്ചത്. കണ്ണൂർ മാട്ടൂൽ കക്കാടൻചാലിൽ കെ അബ്‌ദുൾ കരീമിന്റെയും മൻസൂറയുടെയും മകനാണ് മാസിൻ. വീടിനകത്തുള്ള മേശയിൽ വെച്ചിരുന്ന അക്വേറിയം കുട്ടി പിടിച്ച് വലിച്ചപ്പോൾ ശരീരത്തിലേക്ക് മറിയുകയായിരുന്നു. ഗുരുതമായി പരുക്ക് പറ്റിയ കുട്ടിയെ ആശുപത്രിൽ പ്രവേശിപ്പിച്ചിരുന്നു. എന്നാൽ ജീവൻ രക്ഷിക്കാൻ ആയില്ല.

മെ​ഗാ തിരുവാതിരയ്ക്ക് നിയന്ത്രണം ബാധകമല്ലേ……………

പറയുന്നതൊന്ന് പ്രവർത്തിക്കുന്നത് വേറൊന്ന് , ഇതാണല്ലോ കൊറോണ വന്നപ്പോൾ മുതൽ സംസ്ഥാന സർക്കാരിന്റെ പ്രവർത്തി. സർക്കാരിന് ആവശ്യമുള്ള തിരഞ്ഞെടുപ്പ് നടത്താം ആൾക്കൂട്ടമാകാം, മറ്റ് എന്തും ചെയ്യാം എന്നാൽ സാധാരണക്കാരുടെ അവസ്ഥയോ. രാജ്യത്തെ മറ്റു സംസ്ഥാനങ്ങളിലെപ്പോലെ കൊവിഡും, ഒമിക്രോണും സംസ്ഥാനത്ത് വർദ്ധിച്ച് വരുകയാണ്. നിയന്ത്രണങ്ങൾ കടുപ്പിക്കുന്നതിന്റെ ഭാ​ഗമായി 10 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന് അവലോകന യോ​ഗത്തിൽ…

ഐഎസ്ആർഒ ചെയർമാൻ സ്ഥാനത്തേക്ക് വീണ്ടും മലയാളി

ഐഎസ്ആർഒയുടെ ചെയർമാൻ സ്ഥാനത്തേക്ക് വീണ്ടും മലയാളി . വിക്രം സാരാഭായ് സ്‌പേസ് സെന്റർ മേധാവിയായ ഡോ. എസ് സോമനാഥ് ഐഎസ്ആർഒ ചെയർമാനാകും. എയ്റോസ്പേസ് എഞ്ചിനീയറും റോക്കറ്റ് ടെക്നോളജിസ്റ്റുമാണ് സോമനാഥ്. കെ ശിവൻ വിരമിക്കുന്ന സാഹചര്യത്തിലാണ് പുതിയ നിയമനം. ചന്ദ്രയാൻ-2 ദൗത്യത്തിന്റെ ആദ്യ വിക്ഷേപണത്തിന് തടസമായ ക്രയോജനിക് എൻജിനിലെ തകരാർ പരിഹരിച്ചത് മെക്കാനിക്കൽ എൻജിനീയറിംഗ് വിദഗ്ധനായ സോമനാഥാണ്….

സൈനക്കെതിരായ വിവാദ ട്വീറ്റ്; മാപ്പപേക്ഷയുമായി നടൻ സിദ്ധാർത്ഥ്

സൈന നെഹ്‌വാളിനെതിരായ വിവാദ ട്വീറ്റിൽ മാപ്പ് പറഞ്ഞ് നടൻ സിദ്ധാർത്ഥ്. സൈനയെ ടാഗ് ചെയ്ത് നീണ്ട കുറിപ്പിലൂടെയാണ് സിദ്ധാർത്ഥ് മാപ്പ് പറഞ്ഞത്. പ്രിയപ്പെട്ട സൈന, കുറച്ചു ദിവസം മുൻപ് നിങ്ങളുടെ ഒരു ട്വീറ്റിനു മറുപടിയായി കുറിച്ച എൻ്റെ പരുക്കൻ തമാശയ്ക്ക് ക്ഷമാപണം നടത്താനാഗ്രഹിക്കുന്നു. പലകാര്യങ്ങളിലും നിങ്ങളോട് വിയോജിപ്പുണ്ടെങ്കിലും നിങ്ങളുടെ ട്വീറ്റ് വായിച്ച നിരാശയിലും ദേഷ്യത്തിലും പ്രയോഗിച്ച…

കള്ളനോട്ട്: അഞ്ചോ അതിലധികമോ ഉണ്ടെങ്കിൽ മാത്രമേ ഇനി കേസുള്ളൂ

ബാങ്കിൽനിന്നോ മറ്റെവിടെനിന്നെങ്കിലുമോ കള്ളനോട്ട് കൈയിലെത്തിയോ? അഞ്ചോ അതിലധികമോ ഉണ്ടെങ്കിൽ മാത്രമേ ഇനി കേസുള്ളൂ. അഞ്ചിൽ താഴെയെങ്കിൽ പോലീസ് കേസെടുക്കില്ല. അഞ്ച്‌ നോട്ടുകൾ ഒരുമിച്ചു പിടികൂടുമ്പോൾ മാത്രം കേസ് എടുത്താൽ മതിയെന്ന ആർ.ബി.ഐ. നിർദേശത്തെത്തുടർന്നാണിത്. അഞ്ചിൽ താഴെ നോട്ടുകളാണെങ്കിൽ നോഡൽ ബാങ്കുകൾക്ക് പോലീസ് പ്രതിമാസ റിപ്പോർട്ട് സമർപ്പിച്ചാൽ മാത്രം മതി.ഓരോ കള്ളനോട്ടിനും കേസെടുക്കുന്നത് കേസുകളുടെ എണ്ണം വൻതോതിൽ…

നോർക്ക പ്രവാസി ദുരിതാശ്വാസനിധിയിലേക്ക് അപേക്ഷിക്കാം

പ്രവാസ ജീവിതത്തിനു ശേഷം തിരികെയെത്തിയവർക്ക് നോർക്ക റൂട്ട്സ് വഴി വിതരണം ചെയ്യുന്ന ഒറ്റതവണ ദുരിതാശ്വാസ നിധിയായ സാന്ത്വന പദ്ധതിയിലേക്ക് അപേക്ഷിക്കാം. വാർഷിക വരുമാനം ഒന്നര ലക്ഷം രൂപയിൽ താഴെയുളള പ്രവാസിമലയാളികൾക്കും അടുത്ത കുടുംബാംഗങ്ങൾക്കുമാണ് സഹായം ലഭ്യമാവുന്നത്. ചികിത്സക്ക് 50,000 രൂപ വരെയും മരണപ്പെടുന്ന പ്രവാസിയുടെ അനന്തരാവകാശികൾക്ക് 100000 രൂപ വരെയും പെൺമക്കളുടെ വിവാഹാവശ്യത്തിന് 15000രൂപ വരെയും…

അംബാനി 25 കോടി സിപിഐക്ക് വാഗ്ദാനം ചെയ്തു : വെളിപ്പെടുത്തലുമായി പന്ന്യൻ രവീന്ദ്രൻ

ഒന്നാം യുപിഎ സർക്കാരിന്റെ കാലത്ത് 25 കോടി രൂപ വാഗ്ദാനവുമായി മുകേഷ് അംബാനി സിപിഐയെ സമീപിച്ചതായി വെളിപ്പെടുത്തൽ. സിപിഐ നേതാവ് എ ബി ബർദനെയാണ് 25 കോടി രൂപ സംഭാവനയുമായി മുകേഷ് അംബാനി കാണാൻ വന്നതെന്ന് പന്ന്യൻ രവീന്ദ്രൻ വെളിപ്പെടുത്തുന്നു. എന്നാൽ ഒരു രൂപ പോലും വാങ്ങാതെ അംബാനിയെ തിരിച്ചയക്കുകയാണ് ബർദൻ ചെയ്തത്. ഈ സംഭവം…

ആറാം ക്ലാസുകാരി മരിച്ച നിലയിൽ

ആറാം ക്ലാസ് വിദ്യാർത്ഥിനിയെ മരിച്ച നിലയിൽ കണ്ടെത്തി. വൈഷ്‌ണ (11) ആണ് മരിച്ചത്.കോഴിക്കോട് കട്ടിപ്പാറ താഴ്‌വാരം തിയ്യക്കണ്ടി വിനോദ് ബൗഷ ദമ്പതികളുടെ മകളാണ് വൈഷ്‌ണ. വീട്ടിലെ മുറിയിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു. വീട്ടിൽ ആരും ഇല്ലാത്ത സമയത്താണ് സംഭവം നടന്നത്. മൃതദേഹം ആശുപതിയിലേക്ക് മാറ്റി.

സിഎസ്ബി ബാങ്ക് എംഡി രാജിവെച്ചു

സി വി ആര്‍ രാജേന്ദ്രന്‍ കേരളം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിഎസ്ബി ബാങ്കിന്റെ മേധാവി സ്ഥാനം ഒഴിയുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ എംഡി, സിഇഒ പദവികള്‍ വഹിക്കുന്ന രാജേന്ദ്രന്‍ സേവനകാലാവധി തീരുന്നതിന് മുന്‍പ് തന്നെ വിരമിക്കാന്‍ തീരുമാനിച്ചതായി ബാങ്ക് അറിയിച്ചു. വിരമിക്കാന്‍ അനുവദിക്കണമെന്ന അപേക്ഷ ബാങ്കിന്റെ ഡയറക്ടര്‍ ബോര്‍ഡ് അംഗീകരിച്ചു. മാര്‍ച്ച് 31 വരെ തല്‍സ്ഥാനത്ത് തുടരാന്‍ രാജേന്ദ്രനോട്…

കേരളത്തിലും കൊവിഡിൽ ആശങ്ക: ഗുരുതരരോഗികളുടെ എണ്ണം കൂടുന്നു

സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണത്തിലെ കുതിപ്പ് ആശുപത്രിയിൽ പ്രവേശിപ്പിക്കുന്നവരുടെ എണ്ണത്തിലും ഗുരുതര രോഗികളുടെ എണ്ണത്തിലും പ്രതിഫലിച്ചു തുടങ്ങി. ജനുവരി 1ന് 2435 ഉണ്ടായിരുന്ന പ്രതിദിന കേസുകൾ ഇന്നലെ ഇരട്ടിയിലധികമായി. 5296 ലേക്കെത്തി. ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ടവരുടെ എണ്ണം ഒന്നാം തിയതിയിലെ 169-ൽ നിന്ന് ഇന്നലെ 240 ആയി ഉയർന്നു. ഒന്നാം തിയതി 18,904 പേർ ചികിത്സയിലുണ്ടായിരുന്നത് ഇന്നലെ…

ഒൻപത് വയസ്സുകാരി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ഒൻപത് വയസ്സുള്ള പെൺകുട്ടിയെ വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.പാലക്കാട് ഒറ്റപ്പാലം വരോടിലാണ് സംഭവം. ഷാൾ കഴുത്തിൽ കെട്ടിയ നിലയിലാണ് പെൺകുട്ടിയെ കണ്ടെത്തിയത്. അമ്മ പുറത്തു പോയി തിരിച്ചെത്തിയപ്പോഴാണ് കുട്ടിയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. സമീപത്തുള്ള ആശുപത്രിയിൽ കൊണ്ട് പോയെങ്കിലും പെൺകുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ ഒറ്റപ്പാലം പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.

ഗൗരിയമ്മയുടെ പേരിലുള്ള 30 ലക്ഷത്തിന്റെ ട്രഷറി നിക്ഷേപം സഹോദരിയുടെ മകള്‍ക്ക്; ഹൈക്കോടതി ഉത്തരവ്

അന്തരിച്ച കെആര്‍ ഗൗരിയമ്മയുടെ ട്രഷറി നിക്ഷേപം സഹോദരിയുടെ മകള്‍ ഡോ. പിസി ബീനാകുമാരിക്കു കൈമാറാന്‍ ഹൈക്കോടതി ഉത്തരവ്. 30 ലക്ഷത്തിലേറെ രൂപയാണ് ഗൗരിയമ്മയുടെ പേരില്‍ ട്രഷറിയില്‍ ഉള്ളത്. അക്കൗണ്ടില്‍ നോമിനിയുടെ പേരു വച്ചിട്ടില്ലെന്നു ചൂണ്ടിക്കാട്ടി തുക കൈമാറാന്‍ ട്രഷറി അധികൃതര്‍ വിസമ്മതിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്ത് ബീനാകുമാരി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി ഉത്തരവ്. ഗൗരിയമ്മയെ അവസാനകാലത്ത്…

സംസ്ഥാനത്ത് വീണ്ടും ആസിഡ് ആക്രമണം; ആലപ്പുഴയിൽ ഭാര്യയുടെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു

സംസ്ഥാനത്ത് വീണ്ടും ആസിഡ് ആക്രമണം. ആലപ്പുഴ ചാരുംമൂടിൽ ഭാര്യയുടെ മുഖത്ത് ഭർത്താവ് ആസിഡ് ഒഴിച്ചു. നൂറനാട് മാമ്മൂട് പാണ്ഡ്യൻ വിളയിൽ ശ്രീകുമാറിന്റെ ഭാര്യ ബിന്ദു (29)വിന് നേരെയാണ് പത്തനംതിട്ട സ്വദേശിയായ ഭർത്താവ് ശ്രീകുമാർ ആസിഡൊഴിച്ചത്. പരിക്കേറ്റ ഭാര്യയെ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശ്രീകുമാറിനെ നൂറനാട് പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. കുടുംബപ്രശ്നങ്ങളെ തുടർന്നാണ് ഭാര്യയുടെ…