സിമന്റിന് വിലകൂടുന്നു; ഒരു ചാക്കിന് 125 രൂപവരെ വർധനവ്
സംസ്ഥാനത്ത് സിമന്റ് വില ഉയരുന്നു. രണ്ടു ദിവസത്തിനിടെ 125 രൂപയോളമാണ് ഒരു ചാക്ക് സിമന്റിന് കൂടിയത്. അസംസ്കൃത വസ്തുക്കളുടെ ലഭ്യതക്കുറവും, ഇന്ധനവിലക്കയറ്റവുമെന്നാണ് കമ്പനികളുടെ വിശദീകരണം. കമ്പനികൾ സിമന്റിന് തോന്നുംപടി വിലകൂട്ടുന്നത് നിയന്ത്രിക്കണമെന്ന ആവശ്യവുമായി വിതരണക്കാരും രംഗത്തുണ്ട്. കൊവിഡ് പ്രതിസന്ധികളിൽ നിന്ന് നിർമാണ മേഖല തിരിച്ചു വരുന്നതിനിടെയാണ് സിമന്റിന് വിലകയറുന്നത്. കൊവിഡിന് മുമ്പ് ചാക്കൊന്നിന് 390 വരെയായിരുന്നു…
വ്യവസായ പാർക്കുകളിൽ ഏകജാലക ബോർഡ് രൂപീകരിക്കും; മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തീരുമാനം
സംസ്ഥാനത്തെ വ്യവസായ പാർക്കുകളിൽ സംരംഭക യൂണിറ്റുകൾക്ക് അതിവേഗം അനുമതി ലഭ്യമാക്കുന്നതിനായി ഏകജാലക ബോർഡുകൾ രൂപീകരിക്കാൻ തീരുമാനമായി. വ്യവസായ പാർക്കുകളുടെ പ്രവർത്തന അവലോകനത്തിനായി മന്ത്രി പി.രാജീവിന്റെ അധ്യക്ഷതയിൽ ചേർന്ന ഉന്നതതല യോഗത്തിൽ ഇതിനുള്ള തുടർ നടപടികൾ സ്വീകരിക്കാൻ തീരുമാനിച്ചു. ജില്ലാ തലത്തിലും, വ്യവസായ പ്രിൻസിപ്പൽ സെക്രട്ടറി, ചീഫ് സെക്രട്ടറി എന്നിവരുടെ നേതൃത്വത്തിലുമുള്ള ത്രിതല ഏകജാലക ബോർഡ് സംവിധാനത്തിന്…