Flash News
Archive

Category: International

ഇത് ഒറിജിനൽ ആണേ…; കു​രി​ശു​യു​ദ്ധ​ത്തിലെ വാൾ, പഴക്കം 900 വ​ർ​ഷം!

കു​രി​ശു​യു​ദ്ധത്തിലെ പോ​രാ​ളി​യു​ടേ​തെ​ന്നു സം​ശ​യി​ക്കു​ന്ന വാൾ ഇ​സ്ര​യേ​ലി​ന്‍റെ വ​ട​ക്ക​ൻ തീ​ര​ത്തുനിന്നും ക​ണ്ടെ​ടു​ത്തു. 900 വ​ർ​ഷമാണ് ഈ വാളിന്റെ പഴക്കം. നിലവിലെ സാഹചര്യത്തിൽ കേട്ടൽ വിശ്വസിക്കാൻ പറ്റാത്ത കാര്യമാണെങ്കിലും നടന്നത് കേരളത്തിൽ അല്ലാത്തതുകൊണ്ട് ധൈര്യമായി വിശ്വസിക്കാം. ഷ്‌​ലോ​മി കാ​റ്റ്സി​ൻ എ​ന്ന മു​ങ്ങ​ൽ​വി​ദ​ഗ്ധ​നാ​ണു കാ​ർ​മ​ൽ തീ​ര​ത്തു​നി​ന്ന് ഈ വാൾ ക​ണ്ടെ​ത്തി​യ​ത്. ഒ​രു മീ​റ്റ​ർ നീ​ള​മു​ള്ള വാ​ളി​ൽ ക​ക്കയും മ​റ്റും പൊ​തി​ഞ്ഞി​രി​ക്കു​ക​യാ​ണ്….

ക്ഷേത്രങ്ങൾക്കെതിരായ അക്രമം; കർശന നടപടിക്ക് നിർദേശം നൽകി ബംഗ്ലാദേശ് പ്രധാനമന്ത്രി

ദുർഗാപൂജയുമായി ബന്ധപ്പെട്ടുണ്ടായ സംഘർഷത്തിൽ ക്ഷേത്രങ്ങൾ അക്രമിച്ചവർക്കെതിരെ കർശന നടപടി സ്വീകരിക്കാൻ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീന ആഭ്യന്തരമന്ത്രിക്ക് നിർദേശം നൽകി. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വീഡിയോകളുടെ വാസ്തവം പരിശോധിക്കാതെ ആരും വിശ്വസിക്കരുതെന്നും അവർ ആവശ്യപ്പെട്ടു. ദുർഗാപൂജയുമായി ബന്ധപ്പെട്ട് വിശുദ്ധ ഖുർആനെ അപമാനിച്ചുവെന്ന സോഷ്യൽ മീഡിയ പ്രചാരണത്തെ തുടർന്നാണ് ബംഗ്ലാദേശിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടത്. സംഘർഷത്തിൽ ആറുപേർ കൊല്ലപ്പെട്ടതായാണ്…

വെല്ലുവിളി ഉയർത്തി ഉത്തര കൊറിയ; വീണ്ടും മിസൈൽ പരീക്ഷണം

ലോക രാജ്യങ്ങൾക്ക് ഭീക്ഷണി ഉയർത്തി വീണ്ടും മിസൈൽ പരീക്ഷണവുമായി ഉത്തര കൊറിയ. ചൊവ്വാഴ്‌ചയാണ് ഉത്തര കൊറിയ കടലിലേക്ക് ബാലിസ്റ്റിക് മിസൈൽ വിക്ഷേപിച്ചതെന്ന് ദക്ഷിണ കൊറിയൻ സൈനിക വൃത്തങ്ങൾ പറഞ്ഞു. വിമാന വാഹിനി കപ്പലിൽ നിന്നാകാം മിസൈൽ വിക്ഷേപിച്ചതെന്ന് നിരീക്ഷകർ അഭിപ്രായപ്പെടുന്നു. “സിംപോയിൽ നിന്നാണ് തിരിച്ചറിയപ്പെടാത്ത ബാലിസ്റ്റിക് മിസൈൽ ” വിക്ഷേപിച്ചതെന്ന് സിയോളിലെ ജോയിന്റ് ചീഫ് ഓഫ്…

അഫ്ഗാനിലെ പള്ളിയില്‍ സ്ഫോടനം: കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി

അഫ്ഗാനിസ്ഥാനിലെ ശിയാപള്ളിയിലെ സ്ഫോടനത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 47 ആയി. നിരവധി പേർക്ക് പരിക്കേറ്റു. മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്. കാണ്ഡഹാറിലെ ബിവി ഫാതിമ ശിയാ മസ്ജിദിലാണ് സ്ഫോടനമുണ്ടായത്. വെള്ളിയാഴ്ച പ്രാർഥനക്കിടെയായിരുന്നു സ്ഫോടനം. കാണ്ഡഹാറിലെ ഏറ്റവും വലിയ ശിയാ മസ്ജിദാണിത്. അഞ്ഞൂറോളം പേർ മസ്ജിദിലുണ്ടായിരുന്നു. 12 പേർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആശുപത്രികൾ രോഗികളാൽ…

ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം കുത്തേറ്റ് മരിച്ചു; അക്രമി അറസ്റ്റിൽ

ബ്രിട്ടീഷ് പാര്‍ലമെന്റ് അംഗം ഡേവിസ് അമെസ് കുത്തേറ്റ് മരിച്ചു. അക്രമി അറസ്റ്റിലായി. പൊതുപരിപാടിയില്‍ പങ്കെടുക്കുമ്പോഴാണ് ആക്രമണം. കാരണം വ്യക്തമല്ല. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗമാണ് ഡേവിഡ് അമെസ്.

തായ്‌വാനിലെ കെട്ടിടത്തിൽ തീപിടുത്തം; 46 മരണം

  തായ്‌വാൻ കൗസിയങിലെ കെട്ടിടത്തിലുണ്ടായ തീപിടുത്തത്തിൽ 46 മരണം. 41 പേർക്ക് പരുക്കേറ്റിട്ടുണ്ട്. വ്യാഴാഴ്ച പുലർച്ചെ 13 സ്റ്റോറി എന്ന കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്. കെട്ടിടത്തിൻ്റെ വിവിധ നിലകളിലേക്ക് തീപടർന്നു. ഏഴ് മുതൽ 11 വരെ നിലകളിലുള്ളവരാണ് കൂടുതലായും മരണത്തിനു കീഴടങ്ങിയതെന്ന് അധികൃതർ അറിയിച്ചു.

കെട്ടിടത്തിന് തീപിടിച്ച് 25 പേർ വെന്തുമരിച്ചു

ദക്ഷിണ തായ്‌വാനിൽ 13 നില കെട്ടിടത്തിന് തീപിടിച്ച് 25 പേർ വെന്തുമരിച്ചു. അപകടത്തിൽ അമ്പതിലധികം പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. പുലർച്ചെ മൂന്ന് മണിയോടെ അപകടം. 79 ഫയർഫോഴ്‌സ് യൂണിറ്റുകളും 159 സേനാംഗങ്ങളും ചേർന്ന് നടത്തിയ രക്ഷാദൗത്യത്തിന്റെ ഫലമായി 67 പേരെ രക്ഷപ്പെടുത്തിയെന്നാണ് വിവരം. നാൽപത് വർഷത്തോളം പഴക്കമുള്ള കെട്ടിടത്തിലാണ് അപകടമുണ്ടായത്. താഴത്തെ നിലകളിൽ വ്യാപാര സ്ഥാപനങ്ങളും മുകളിലെ…

ഇതെവിടുന്ന് വന്നു..? കൊവിഡിന്റെ ഉറവിടം കണ്ടെത്താൻ സംഘത്തെ നിയോ​ഗിച്ച് ലോകാരോ​ഗ്യ സംഘടന

കൊവിഡ് ആരംഭിച്ചത് മുതൽ അതിന്റെ ഉറവിടം സംബന്ധിച്ച പഠനങ്ങൾ നടക്കുന്നുണ്ടെങ്കിലും കൃത്യമായ ഉത്തരം കണ്ടെത്താൻ ഇതുവരെ കഴിഞ്ഞിട്ടില്ല. ഇതിനായി പുതിയ സംഘത്തെ നിയോ​ഗിച്ചിരിക്കുകയാണ് ലോകാരോ​ഗ്യ സംഘടന. കൊവിഡിന്‍റെ ഉറവിടം കണ്ടെത്താനുള്ള അവസാന അവസരമായിരിക്കും ഇതെന്നാണ് സംഘത്തിന് രൂപം നൽകി ലോകാരോഗ്യ സംഘടന അഭിപ്രായപ്പെട്ടത്. ചൈനയിലെ വുഹാനിലാണ് രോ​ഗം ആദ്യം സ്ഥിരീകരിച്ചത്. ഒന്നര വർഷം പിന്നിടുമ്പോഴും എങ്ങിനെയാണ്…

ഉപരാഷ്ട്രപതിയുടെ അരുണാചൽ സന്ദർശനത്തിനെതിരെ ചൈന; ശക്തമായി പ്രതികരിച്ച് ഇന്ത്യ

ഉപരാഷ്ട്രപതി വെങ്കയ്യ നായിഡുവിന്റെ അരുണാചൽ പ്രദേശിലെ സന്ദർശനത്തിനെതിരെ രംഗത്തെത്തിയ ചൈനയ്ക്കെതിരെ ശക്തമായി പ്രതികരിച്ച് ഇന്ത്യ. അതിർത്തി വിഷയത്തിൽ എത്രയും പെട്ടെന്ന് ചൈനയുടെ ഭാഗത്തുനിന്ന് തീരുമാനം ഉണ്ടാകണമെന്നും ഇന്ത്യ ആവശ്യപ്പെട്ടു. അതിർത്തി പ്രശ്നങ്ങൾ നിലനിൽക്കുന്നതിനിടെ ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു അരുണാൽ പ്രദേശ് സന്ദർശിച്ചത് ശരിയായില്ല എന്നായിരുന്നു ചൈനീസ് വിദേശകാര്യ വക്താവ് പറഞ്ഞത്. എന്നാൽ, രാജ്യത്തിനകത്തുള്ള സംസ്ഥാനത്ത് ഇന്ത്യൻ…

വഴിയോരത്ത് തേന്‍ വില്‍പ്പന നടത്തിയ യുവാവ് അറസ്റ്റില്‍

യുഎഇയിലെ ഫുജൈറയില്‍ വഴിയോരത്ത് തേന്‍ വില്‍പ്പന നടത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു. ബന്ധപ്പെട്ട അധികൃതരില്‍ നിന്ന് ആവശ്യമായ ലൈസന്‍സ് നേടാതെ വഴിയോര കച്ചവടം നടത്തിയതിനാണ് അറബ് യുവാവിനെ അറസ്റ്റ് ചെയ്തത്. ഔട്ട്‌ലറ്റുകളില്‍ നിന്ന് ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ വിലയ്ക്കാണ് ഇയാള്‍ തേന്‍ വിറ്റിരുന്നത്. ലൈസന്‍സില്ലാതെയാണ് തേന്‍ വില്‍പ്പന നടത്തിയതെന്ന് യുവാവ് പബ്ലിക് പ്രോസിക്യൂഷന്‍ മുമ്പാകെ സമ്മതിച്ചു. വിസ…

സാമ്പത്തിക നൊബേൽ പുരസ്കാരം മൂന്ന് പേർക്ക്

ഈ വർഷത്തെ സാമ്പത്തിക ശാസ്​ത്ര ​നൊബേൽ പ്രഖ്യാപിച്ചു. മൂന്ന് പേർക്കാണ് ഇത്തവണ പുരസ്കാരം. ഡേവിഡ് കാർഡ്​​, ജോഷ്വ ആഗ്രിസ്റ്റ്​, ഗിഡോ ഇംബെൻസ്​ എന്നിവരാണ്​ പുരസ്​കാരം പങ്കിട്ടത്. കനേഡിയൻ പൗരനായ ഡേവിഡ്​ കാർഡ്​ കാലിഫോർണിയ സർവകലാശാല ഫാക്കൽറ്റിയാണ്​. അമേരിക്കൽ പൗരനായ ജോഷ്വ ആഗ്രിസ്റ്റ്​ മസച്യൂനാസ്​ ഇൻസ്റ്റിറ്റ്യൂട്ട്​ ഓഫ്​ ടെക്​നോളജിയിലും ഡച്ച്​ പൗരനായ ഗിഡോ സ്റ്റാൻഫോർഡ്​ സർവകലാശാലയിലുമാണ്​ സേവനം…

മിസ്‌ വേള്‍ഡ് സിംഗപ്പൂരില്‍ മലയാളിത്തിളക്കം

2021 മിസ്‌ വേള്‍ഡ് സിംഗപ്പൂരില്‍ ഫിനാലെയില്‍ മലയാളിത്തിളക്കം. ഇന്നലെ നടന്ന ഫൈനലില്‍ മലയാളിയായ നിവേദ ജയശങ്കര്‍ 2nd പ്രിന്‍സസ് ആയി വിജയിച്ചു. 2021 മിസ്‌ വേള്‍ഡ് സിംഗപ്പൂരിന്‍റെ ഫൈനല്‍ റൗണ്ടില്‍ എത്തുന്ന ഏക ഇന്ത്യന്‍ കൂടിയാണ് നിവേദ. 2nd പ്രിന്‍സസ് ടൈറ്റില്‍ കൂടാതെ, മിസ്‌ ഫോട്ടോജനിക്, മിസ്‌ ഗുഡ് വില്‍ അംബാസഡര്‍ ടൈറ്റിലുകളും നിവേദയ്ക്ക് വിജയിക്കാനായി….

വിമാനം തകര്‍ന്നുവീണ് 16 പേര്‍ മരിച്ചു

റഷ്യയിൽ പാരച്യൂട്ട് അഭ്യാസികളുമായി പോയ ചെറുവിമാനം തകർന്നുവീണ് 16 പേർ മരിച്ചു. 7 പേരെ രക്ഷപ്പെടുത്തി. ടട്ടർസ്റ്റാനിലെ മെൻസെലിൻസ്ക് നഗരത്തിന് സമീപമാണ് വിമാനം തകർന്നു വീണത്. എൽ 410 വിമാനമാണ് പ്രദേശിക സമയം രാവിലെ 9.23 ന് തകർന്നുവീണത്. അപകടത്തിൽപ്പെട്ട വിമാനം രണ്ടായി പിളർന്നു. 23 പേർ വിമാനത്തിൽ ഉണ്ടായിരുന്നു. 16 പേരും സംഭവസ്ഥലത്തുതന്നെ മരിച്ചു….

അഫ്ഗാനിലെ ചാവേര്‍ സ്‌ഫോടനം: ഉത്തരവാദിത്തം ഏറ്റെടുത്ത് ഐഎസ്

അഫ്ഗാനിലെ കുന്ദൂസില്‍ ഷിയാ പള്ളിയില്‍ നടന്ന ചാവേര്‍ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഭീകരസംഘടനയായ ഐഎസ് ഏറ്റെടുത്തു. ആക്രമണത്തില്‍ 100ലേറെപ്പേര്‍ കൊല്ലപ്പെട്ടിരുന്നു. പ്രാര്‍ത്ഥനക്കെത്തിയവരില്‍ ഭൂരിഭാഗം പേരും കൊല്ലപ്പെട്ടെന്ന് കുന്ദൂസ് പ്രവിശ്യ ഡെപ്യൂട്ടി പൊലീസ് ഓഫിസര്‍ മുഹമ്മദ് ഒബൈദ പറഞ്ഞു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആദ്യം ആരും ഏറ്റെടുത്തിരുന്നില്ല. കുട്ടികളടക്കമുള്ളവര്‍ മരിച്ചവരിലുള്‍പ്പെടുന്നു. കഴിഞ്ഞ ദിവസം മറ്റൊരു പള്ളിയില്‍ നടന്ന ആക്രമണത്തില്‍ 12ലേറെപ്പേര്‍…

ഇസ്രായേൽ സൈന്യവുമായുള്ള ഏറ്റുമുട്ടലിൽ; 70 -ലധികം ഫലസ്തീനികൾക്ക് പരിക്കേറ്റു

അധിനിവേശ വെസ്റ്റ് ബാങ്കിൽ ഇസ്രായേൽ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലിൽ എഴുപത്തിനാല് പലസ്തീനികൾക്ക് പരിക്കേറ്റതായി പലസ്തീൻ റെഡ് ക്രസന്റ് സൊസൈറ്റി അറിയിച്ചു. നബ്ലസ് നഗരത്തിന്റെ തെക്ക് ഭാഗത്താണ് ആക്രമണം പൊട്ടിപ്പുറപ്പെട്ടത്. അവിടെ അന്താരാഷ്ട്ര നിയമങ്ങൾ ലംഘിച്ച് ഒരു ജൂത വാസസ്ഥലം നിർമ്മിക്കുന്നു. വെസ്റ്റ് ബാങ്കിലെ ഇസ്രായേൽ സെറ്റിൽമെന്റുകൾ നിയമവിരുദ്ധമാണെന്ന് ഐക്യരാഷ്ട്രസഭ കണക്കാക്കുന്നു. നൂറുകണക്കിന് ഫലസ്തീനികൾ ടയറുകൾക്ക് തീയിടുകയും നിർമാണ…

ഇന്ത്യയിൽ കൊവിഡ് കൂടുതൽ ബാധിക്കുന്നത് 19 വരെ പ്രായമുള്ളവർക്കും സ്ത്രീകൾക്കും; ഡബ്ല്യൂ.എച്ച്.ഒ

ഇന്ത്യയിൽ കൂടുതൽ കൊവിഡ് ബാധിക്കുന്നത് 19 വരെ പ്രായമുള്ളവർക്കും സ്ത്രീകൾക്കുമാണെന്നും ഡെൽറ്റ വേരിയൻറ് അസുഖം ബാധിച്ചവരിലാണ് മരണനിരക്കും കൊവിഡാനന്തര പ്രശ്‌നങ്ങളും കൂടുതലെന്നും പഠനം. ഇന്ത്യയിൽ കൊവിഡ് ബാധിച്ചവർക്കിടയിൽ നടത്തിയ ക്രോസ് സെക്ഷനൽ പഠനത്തിലാണ് കണ്ടെത്തലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യൂ.എച്ച്.ഒ) അറിയിച്ചു. 9500 പേർക്കിടയിലാണ് പഠനം നടത്തിയത്. ആഗസ്ത് മുതൽ കൊവിഡ് ബാധ കുറഞ്ഞുവരുന്നാതായാണ് ആഗോളതലത്തിലെ പ്രവണതയെന്നും…

പാകിസ്താനിൽ ഭൂചലനം; നിരവധി മരണം

പാകിസ്താനിൽ ഉണ്ടായ ഭൂചലനത്തിൽ വ്യാപക നാശനഷ്ടം. പാകിസ്താനിലെ ഹർനായിൽ നിന്ന് 14കിമീ ദൂരെ നടന്ന ഭൂകമ്പത്തിൽ 15 പേർ മരിച്ചതായാണ് നിലവിൽ ലഭിക്കുന്ന വിവരം. മരണ സംഖ്യ ഉയരാനാണ് സാധ്യത. ഇന്ന് പുലർച്ചെ 3:30 ഓടെ ആണ് 6.0 തീവ്രതയുള്ള ഭൂകമ്പം ഉണ്ടായത്.

ലോ​ക​ത്തി​ലെ ആ​ദ്യ മ​ലേ​റി​യ വാ​ക്സി​ന് അം​ഗീ​കാ​രം

ലോ​ക​ത്തി​ലെ ആ​ദ്യ മ​ലേ​റി​യ വാ​ക്സി​ന് ലോ​കാ​രോ​ഗ്യ​സം​ഘ​ട​ന​യു​ടെ അം​ഗീ​കാ​രം. കു​ട്ടി​ക​ൾ​ക്കു​ള്ള ആ​ർ​ടി​എ​സ്,എ​സ്/​എ​എ​സ്01 മ​ലേ​റി​യ വാ​ക്സി​നാ​ണ് അം​ഗീ​ക​രി​ച്ച​ത്. പ്ര​തി​വ​ർ​ഷം 400,000 പേ​രാ​ണ് കൊ​തു​ക​ൾ പ​ര​ത്തു​ന്ന മ​ലേ​റി​യ ബാ​ധി​ച്ച് മ​രി​ക്കു​ന്ന​ത്. ലോ​ക​ത്തി​ലെ ആ​ദ്യ​ത്തെ മ​ലേ​റി​യ വാ​ക്സി​ൻ വ്യാ​പ​ക​മാ​യി ഉ​പ​യോ​ഗി​ക്കാ​ൻ ലോ​കാ​രോ​ഗ്യ സം​ഘ​ട​ന ശി​പാ​ർ​ശ ചെ​യ്യു​ന്നു​ണ്ടെ​ന്ന് ഏ​ജ​ൻ​സി ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ടെ​ഡ്രോ​സ് അ​ദാ​നോം ഹെ​ബ്രി​യേ​സ​സ് പ​റ​ഞ്ഞു.

2,700 വർഷം പഴക്കമുള്ള ശൗചാലയം കണ്ടെത്തി

2,700 വർഷം പഴക്കമുള്ള ശൗചാലയം ജറുസലേമിൽ കണ്ടെത്തി. ആഴത്തിലുള്ള സെപ്റ്റിക് ടാങ്കിന് മുകളിലായി സ്ഥാപിച്ച രീതിയിലാണ് ശൗചാലയം. സെപ്റ്റിക് ടാങ്കിൽ നിന്ന് മൃഗങ്ങളുടെ അവശിഷ്ടങ്ങളും മൺപാത്രങ്ങളുടെ ശേഷിപ്പും കണ്ടെത്തിയിട്ടുണ്ട്. ഈ ശൗചാലയം അക്കാലത്തെ മനുഷ്യരുടെ ജീവിതരീതിയെക്കുറിച്ചും ഭക്ഷണരീതിയെക്കുറിച്ചും അറിയാൻ സഹായകമാകുമെന്നാണ് വിലയിരുത്തൽ.  

രസതന്ത്ര നൊബേൽ 2 പേർക്ക്

രസതന്ത്രത്തിനുള്ള നൊബേൽ സമ്മാനം ബെഞ്ചമിൻ ലിസ്റ്റ്, ഡേവിഡ് ഡബ്ല്യുസി. മാക്മില്ലൻ എന്നിവർക്ക്. രസതന്ത്ര മേഖലയെ കൂടുതല്‍ ഹരിതാഭമാക്കാന്‍ സഹായിക്കുന്ന പുതിയയിനം രാസത്വരകങ്ങള്‍ കണ്ടെത്തിയതിനാണ് പുരസ്കാരം. ജര്‍മന്‍ ഗവേഷകനാണ് ബഞ്ചമിന്‍ ലിസ്റ്റ്, ബ്രിട്ടീഷ് വംശനാണ് അമേരിക്കന്‍ ഗവേഷകനായ ഡേവിഡ് മാക്മില്ലന്‍ 1968 ല്‍ ജര്‍മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ ജനിച്ച ലിസ്റ്റ്, ഗോഥെ യൂണിവേഴ്സിറ്റി ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നാണ് പി.എച്ച്.ഡി.എടുത്തത്. നിലവില്‍…

തായ്‌വാന് മുകളിലൂടെ; യുദ്ധവിമാനം പറത്തി ചൈനയുടെ പ്രകോപനം

തായ്‌വാന്റെ വ്യോമപ്രതിരോധ മേഖലയിലൂടെ തുടർച്ചയായി നാലുദിവസം ചൈന പറത്തിയത് 150 യുദ്ധവിമാനങ്ങൾ. 34 ജെ. 16 ഫൈറ്റേഴ്സ്, ആണവായുധം വഹിക്കാൻ ശേഷിയുള്ള 12 എച്ച് ആറ് ബോംബേഴ്സ് എന്നിവയടക്കമുള്ള യുദ്ധവിമാനങ്ങളാണ് ചൈന പറത്തിത്. തായ്‌വാന്റെ കീഴിലുള്ള പ്രതാസ് ഐലൻറിന് മുകളിലൂടെയാണ് നടപടി. ഒക്ടോബർ 10 തായ്‌വാന്റെ ദേശീയദിനാചരണം നടക്കുന്നതിന് മുമ്പായി പ്രസിഡൻറ് സൈ ഇങ്ങ് വെനിന്…

ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശാസ്ത്രജ്ഞ; എട്ടുവയസ്സിൽ കണ്ടെത്തിയത് പതിനെട്ട് ചിഹ്നഗ്രഹങ്ങളെ

കുട്ടികൾ നമ്മളെ പലതരത്തിൽ അത്ഭുതപ്പെടുത്തറുണ്ട്. എന്നാൽ ലോകത്തിലെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ ശാസ്ത്രജ്ഞയാണ് ഈ എട്ടുവയസ്സുകാരി. പേര് നിക്കോൾ ഒലിവേര എന്നാണ്. എങ്ങനെയാണ് ലോകത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ശാസ്ത്രജ്ഞയായി നിക്കോൾ ഒലിവേര തെരഞ്ഞെടുക്കപ്പെട്ടത് എന്നറിയാമോ? പതിനെട്ട് ചിഹ്നഗ്രഹങ്ങളാണ് ഈ എട്ടുവയസ്സുകാരി കണ്ടുപിടിച്ചിരിക്കുന്നത്. നടക്കാൻ തുടങ്ങുന്ന പ്രായത്തിലെ ആകാശത്തിലെ നക്ഷത്രങ്ങളെ നോക്കി അവൾ കൈ…

വൈദ്യശാസ്ത്ര നൊബേല്‍ പ്രഖ്യാപിച്ചു; പുരസ്ക്കാരം രണ്ടുപേര്‍ക്ക്

ഈ വർഷത്തെ നോബേൽ പുരസ്കാര പ്രഖ്യാപനങ്ങൾക്ക് തുടക്കമായി. വൈദ്യശാസ്ത്ര നോബേലാണ് പതിവ് പോലെ ആദ്യം പ്രഖ്യാപിച്ചത്. ഡേവിഡ് ജൂലിയസിനും ആദം പാറ്റ്പൂറ്റിയാനുമാണ് പുരസ്കാരം. ഊഷ്മാവും സ്പർശവും തിരിച്ചറിയാൻ സഹായിക്കുന്ന റിസപ്റ്ററുകളെ പറ്റിയുള്ള പഠനത്തിനാണ് പുരസ്കാരം. ചൂടും, തണുപ്പും, സ്പർശനവും തിരിച്ചറിയാനുള്ള കഴിവിന്റെ സഹായത്തോടെയാണ് ചുറ്റുമുള്ള ലോകത്തെയും ജീവിതത്തെയും നമ്മൾ മനസിലാക്കുന്നത്. എങ്ങനെയാണ് ശരീരം ഊഷ്മാവും സ്പർശനവുമെല്ലാം…

അഫ്​ഗാനിൽ സ്​ഫോടനം; നിരവധി മരണം

അഫ്​ഗാനിസ്​ഥാനിൽ പള്ളിയിലുണ്ടായ സ്ഫോടനത്തിൽ നിരവധി പേർ മരിച്ചതായി റിപ്പോർട്ട്​. കാബൂളിലെ ഈദ്ഗാഹ്​ പള്ളിയിലാണ്​ ഉച്ച കഴിഞ്ഞ്​​ സ്ഫോടനമുണ്ടായത്​. താലിബാൻ വക്താവ്​ സബീഹുല്ല മുജാഹിദിന്‍റെ മാതാവിന്‍റെ മയ്യത്ത്​ നമസ്​കാരത്തിനിടെയാണ്​ സ്ഫോടനമുണ്ടായതെന്നാണ്​ വിവരം. നിരവധി പേർക്ക്​ പരിക്കേറ്റിട്ടുണ്ട്​. മരണ സംഖ്യ പുറത്തുവന്നിട്ടില്ല. ആക്രമണത്തിന്‍റെ ഉത്തരവാദിത്തം വ്യക്തികളോ സംഘടനകളോ ഏറ്റെടുത്തില്ല.

ഒറ്റച്ചാർജിൽ 300 കിലോമീറ്റർ; അമ്പരപ്പിക്കുന്ന വിലയിൽ കുഞ്ഞൻ ഇലക്ട്രിക് കാർ

രണ്ടര ലക്ഷം മുടക്കിയാൽ ഒറ്റച്ചാർജിൽ 300 കിലോമീറ്റർ ഓടുന്ന ഇലക്ട്രിക് നാനോകാർ വാങ്ങാം. ചൈനീസ് കാർ നിർമാതാക്കളായ വൂളിങ് ഹോംഗ്ഗാങാണ് കുഞ്ഞൻ ഇലക്ട്രിക് കാർ നിർമിക്കാൻ ഒരുങ്ങുന്നത്. കാർന്യൂസ് ചൈനയാണ് 20,000 യുവാന് അഥവാ രണ്ടര ലക്ഷം രൂപക്ക് ലഭിക്കുന്ന കാർ പുറത്തിറങ്ങുന്ന വിവരം പങ്കുവെച്ചത്. ഈ വിലക്ക് വാഹനം ലഭ്യമാകുകയാണെങ്കിൽ മാരുതി ആൾട്ടോയേക്കാൾ ചുരുങ്ങിയ…