Archive

Category: Judiciary

മണ്ണാർക്കാട് കല്ലംകുഴി ഇരട്ടക്കൊലക്കേസ്; 25 പ്രതികൾ കുറ്റക്കാർ

മണ്ണാർക്കാട് കല്ലംകുഴി ഇരട്ടക്കൊലക്കേസിൽ 25 പ്രതികൾ കുറ്റക്കാരെന്ന് കോടതി. പാലക്കാട് അതിവേഗ കോടതിയാണ് കേസിലെ വിധി പ്രഖ്യാപിച്ചത്. മറ്റന്നാളാണ് കേസിലെ ശിക്ഷ വിധിക്കുന്നത്. 2013 നവംബർ 21 നാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. സി പി എം പ്രവർത്തകരും സഹോദരങ്ങളുമായ ഹംസ, നൂറുദ്ദീൻ എന്നിവരാണ് കൊല്ലപ്പെട്ടത്. ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും….

നടിയെ ആക്രമിച്ച കേസ്; മേൽനോട്ടം ആർക്കെന്ന് അറിയിക്കണമെന്ന് ഹൈക്കോടതി

നടിയെ ആക്രമിച്ച കേസിലെ അന്വേഷണത്തിന്റെ മേൽനോട്ടം ആർക്കെന്നറിയിക്കണമെന്ന് ഹൈക്കോടതി. വിഷയത്തിൽ ഈ മാസം 19 നകം ഡി ജി പി മറുപടി നൽകണമെന്ന് ഹൈക്കോടതി ആവശ്യപ്പെട്ടു. എസ് ശ്രീജിത്തിനെ കേസിന്റെ ചുമതലയിൽ നിന്ന് ഒഴിവാക്കിയോ എന്ന് വ്യക്തമാക്കണമെന്നും കോടതിയെ പറഞ്ഞു. ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്ന് ശ്രീജിത്തിനെ മാറ്റിയതിനെതിരായ ഹർജിയിലാണ് കോടതിയുടെ ഇടപെടൽ. എസ് ശ്രീജിത്തിനെ…

കുഞ്ഞുവേണമെന്ന് യുവതി, പരോൾ അനുവദിച്ച് കോടതി

രാജസ്ഥാൻ ഹൈക്കോടതി വളരെ വിചിത്രമായ ഒരു കേസിനാണ് സാക്ഷിയായത് . ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന തന്റെ ഭർത്താവിൽ നിന്നും തനിക് ഒരു കുഞ്ഞു വേണം എന്ന ആവശ്യവുമായി യുവതി കളക്ടറെ സമീപിക്കുകയും പരോൾ ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ കളക്ടർ തന്റെ ഹർജിയിൽ നടപടിയെടുക്കാത്തതിനെ തുടർന്ന് സ്ത്രീ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനായി ജഡ്ജിമാരായ സന്ദീപ് മേത്ത, ഫർജന്ദ്…

 ഒമ്പതു വയസ്സുകാരിയെ പീഡനം, പ്രതിക്ക് ജീവിത അവസാനം വരെ കഠിന തടവ്

ഒമ്പത് വയസ്സുകാരിയെ     പട്ടാപകൽ ഓട്ടോയ്ക്കുള്ളിലിട്ട് ക്രൂരമായി ബലാൽസംഗം ചെയ്ത കേസിൽ പ്രതിക്ക്  ജീവിത അവസാനം വരെ കഠിന തടവും   75,000 രൂപ പിഴയും. പന്ത്രണ്ട് വയസ്സിൽ താഴെയുള്ള കുട്ടിയെ പല തവണ   പീഡനം നടത്തിയതിന് ഏഴ് വർഷം കഠിന തടവിനും കൂടി  ശിക്ഷിച്ചിട്ടുണ്ട്. മണ്ണന്തല ചെഞ്ചേരി ലെയിനിൽ കുരുൻകുളം ത്രിഷാലയത്തിൽ ടി സി 10/1805…

ഫ്രാങ്കോ കേസ്; അപ്പീലുകൾ ഫയലിൽ സ്വീകരിച്ചു

കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ബിഷപ്പ് ഫ്രാങ്കോയ്ക്കെതിരെ കന്യാസ്ത്രീയും സർക്കാരും നൽകിയ അപ്പീലുകൾ ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. ബിഷപ്പിനെ വെറുതെവിട്ട വിചാണക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ടാണ് അപ്പീൽ സമർപ്പിച്ചത്. ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

സുപ്രീംകോടതി ഉത്തരവ് മറ്റന്നാൾ

ദേശീയ ഡാം സുരക്ഷാ അതോറിറ്റി നിയമ പ്രകാരമുള്ള അധികാരങ്ങൾ മേൽനോട്ട സമിതിക്ക് കൈമാറുമെന്നും സൂചന നൽകി സുപ്രീംകോടതി. ഇതിനായി കേന്ദ്രസർക്കാരിന് നിർദേശം നൽകുമെന്നും ജസ്റ്റിസ് എ.എം. ഖാൻവിൽക്കർ അധ്യക്ഷനായ ബെഞ്ച്. അണക്കെട്ടിന്റെ ദൃഢത, ഘടന സംബന്ധിച്ച കാര്യങ്ങൾ ആയതിനാൽ സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ട വിഷയമെന്നും സുപ്രീംകോടതി മുല്ലപ്പെരിയാറുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ഡാംസുരക്ഷ അതോറിറ്റിക്ക് വിടണമെന്ന്…

മുല്ലപ്പെരിയാര്‍ ഹര്‍ജികള്‍ മാറ്റി

മുല്ലപ്പെരിയാര്‍ അണക്കെട്ടുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് സുപ്രീംകോടതി വ്യാഴാഴ്ചത്തേക്ക് മാറ്റി. കേരളത്തിന്‍റെയും തമിഴ്നാടിന്‍റെയും ആവശ്യം പരിഗണിച്ചാണ് തീരുമാനം. വിഷയത്തിലെ സങ്കീർണതയെ കുറിച്ച് ബോധ്യമുണ്ടെന്ന് കേസ് പരിഗണിച്ച ജസ്റ്റിസ് എ എന്‍ ഖാന്‍വില്‍ക്കര്‍ അധ്യക്ഷനായ ബെഞ്ച് വ്യക്തമാക്കി. മേല്‍നോട്ട സമിതിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കുന്നതിനായി സംയുക്ത യോഗം ചേര്‍ന്നെന്ന് ഇരു സംസ്ഥാനങ്ങളും കോടതിയെ അറിയിച്ചു. എന്നാല്‍ മേല്‍നോട്ട…

ഹിജാബിന് വിലക്ക്

ഹിജാബ് നിരോധനം ചോദ്യം ചെയ്തുള്ള ഹർജികൾ കർണാടക ഹൈക്കോടതി തള്ളി. ഹിജാബ് ഇസ്ലാമിന്റെ അവിഭാജ്യഘടകമല്ല. നിർബന്ധിത മതാചാരത്തിന്റെ ഭാ​ഗമല്ല ഹിജാബെന്നും കോടതി. നിലവിൽ ഹിജാബ് മതവിശ്വാസത്തിന്റെ ഭാ​ഗമാണെന്നോ ഭരണഘടന ഉറപ്പു നൽകുന്ന സുരക്ഷിതത്വത്തിന്റെ ഭാ​ഗമാണെന്നോ പറയാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് റിതുരാജ് അശ്വതി വ്യക്തമാക്കി.കർണാടകത്തിലെ വിദ്യാഭ്യാസസ്ഥാപനങ്ങളിൽ ഹിജാബ് നിരോധനമാകാമെന്നും കർണാടക ഹൈക്കോടതി ഉത്തരവിൽ നിരീക്ഷിക്കുന്നു. ഹിജാബ് മൗലികാവാകാശങ്ങളുടെ…

മീഡിയാവണ്‍ സംപ്രേഷണ വിലക്ക്; കേന്ദ്ര സര്‍ക്കാരിന് സുപ്രീംകോടതി നോട്ടീസ്

മീഡിയാവണ്‍ ചാനലിന്റെ സംപ്രേക്ഷണം വിലക്കിയ നടപടിക്കെതിരായി മാനേജ്‌മെന്റ് നല്‍കിയ ഹര്‍ജിയില്‍ കേന്ദ്രത്തിന് സുപ്രീം കോടതി നോട്ടീസ്. വിലക്കുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ കേന്ദ്രത്തോട് സുപ്രീംകോടതി ആവശ്യപ്പെട്ടു. കേസ് ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. ചൊവ്വാഴ്ച തന്നെ ഇടക്കാല ഉത്തരവ് നല്‍കണമെന്ന് ഹര്‍ജിക്കാര്‍ ആവശ്യപ്പെട്ടു. ചൊവ്വാഴ്ച ഇടക്കാല ഉത്തരവിറക്കുന്നത് പരിഗണിക്കാമെന്ന് കോടതി അറിയിച്ചു. ജസ്റ്റിസ് ഡി വൈ…

മലയാളി വ്‌ളോഗറെ വിലക്കി കോടതി

യൂട്യൂബ് ചാനലിലൂടെ കാര്‍ കമ്പനിക്കും ഡീലര്‍ക്കുമെതിരെ വീഡിയോ പ്രചരിപ്പിക്കുന്നതിന് മലയാളി വ്‌ളോഗര്‍ക്ക് വിലക്ക്. സഞ്ജു ടെക്കി എന്ന യൂട്യൂബ് വ്‌ളോഗര്‍ക്കാണ് കോടതി വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. സമൂഹമാധ്യമങ്ങളിലൂടെ കമ്പനിയെ അപകീര്‍ത്തിപ്പെടുത്തുകയാണെന്ന് ചൂണ്ടിക്കാട്ടി എന്‍സിഎസ് ഓട്ടോമോട്ടീവ്‌സ് നല്‍കിയ പരാതിയിലാണ് കോടതി ഇടപെടല്‍. എന്‍സിഎസ് എന്ന കമ്പനിക്കെതിരെ പ്രചരിപ്പിച്ച വീഡിയോ വസ്തുനിഷ്ഠമല്ലെന്നും വ്‌ളോഗര്‍ സഭ്യമല്ലാത്ത ഭാഷയിലാണ് സംസാരിച്ചതെന്നും കോടതിയില്‍ സമര്‍പ്പിച്ച പരാതിയില്‍…

ത്രിപുര സംഘർഷം: യുഎപിഎയ്ക്ക് തടയിട്ട് സുപ്രീം കോടതി

ത്രിപുര സംഘർഷവുമായി ബന്ധപ്പെട്ട് അഭിഭാഷകർക്കും മാധ്യമപ്രവർത്തകനുമെതിരെ യുഎപിഎ ചുമത്തി കേസെടുത്ത സംഭവത്തിൽ തുടർനടപടി സ്വീകരിക്കരുതെന്ന് സുപ്രീം കോടതി. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാരിനും, ത്രിപുര സർക്കാരിനും സുപ്രീം കോടതി കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ്‌ ചെയ്യൂhttps://bit.ly/3kJHKeF

സ്വര്‍ണക്കടത്തു കേസ്; സ്വപ്ന സുരേഷ് ഇന്നു ജയില്‍മോചിതയായേക്കും

സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് ഇന്ന് ജയിൽ മോചിതയായേക്കും. ഒരു വർഷത്തിന് ശേഷമാണ് ജയിൽ മോചനം. എൻ.ഐ.എ കേസിൽ സ്വപ്നയടക്കമുള്ള പ്രതികൾക്ക് ഹൈക്കോടതി ഇന്നലെ ജാമ്യം അനുവദിച്ചിരുന്നു. 25 ലക്ഷത്തിന്‍റെ ബോണ്ടടക്കമുള്ള ഉപാധിയിലായിരുന്നു ജാമ്യം. ബോണ്ട് നടപടികളടക്കം പൂർത്തിയായാൽ അട്ടക്കുളങ്ങര വനിത ജയിലിൽ കഴിയുന്ന സ്വപ്നയ്ക്ക് പുറത്തിറങ്ങാനാകും. നേരത്തെ കസ്റ്റംസ് , ഇഡി കേസുകളില്‍ സ്വപ്നയ്ക്ക്…

ചികിത്സക്കായി കേരളത്തിലെത്തിയ തങ്ങളെ കേസില്‍ കുടുക്കി; ഹർജിയുമായി പാക് പൗരൻമാര്‍ ഹൈക്കോടതിയില്‍

ചികിത്സക്കായി കേരളത്തിലെത്തിയ തങ്ങളെ കേസില്‍ കുടുക്കിയതായി പാക് പൗരൻമാരുടെ പരാതി. ഹൈക്കോടതിയിലാണ് ഹർജി നല്‍കിയത്. നിയമവിരുദ്ധമായി ഇന്ത്യയിൽ താമസിച്ചെന്ന കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഇമ്രാൻ മുഹമ്മദ്, സഹോദരൻ അലി അസ്ഗർ എന്നിവരാണ് ഹൈക്കോടതിയെ സമീപിച്ചത്. സിംഗിൾ എൻട്രി മെഡിക്കൽ വിസയിലാണ് ഇരുവരും ആഗസ്ത് 18ന് ചെന്നൈയിലെത്തിയത്. അടുത്ത ദിവസം എറണാകുളം വാഴക്കാലയിലെ ആമ്രി റിഹാബ് ഇന്‍റർനാഷണലിൽ…

പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് പണം ആവശ്യപ്പെട്ടെന്ന ആരോപണം; ഹൈക്കോടതി റിപ്പോര്‍ട്ട് തേടി

എറണാകുളത്ത് പീഡനക്കേസ് ഒത്തുതീര്‍പ്പാക്കാന്‍ പൊലീസ് പണം ആവശ്യപ്പെട്ടെന്ന ആരോപണത്തില്‍ ഹൈക്കോടതി ഇടപെട്ടു. കോടതി കൊച്ചി സിറ്റി പൊലീസ് കമ്മീഷണറോട് റിപ്പോര്‍ട്ട് തേടി. ചില്‍ഡ്രന്‍സ് ഹോമില്‍ കഴിയുന്ന പെണ്‍കുട്ടികളെ വിട്ടുകിട്ടാന്‍ പൊലീസ് പണം ആവശ്യപ്പെട്ടെന്നായിരുന്നു ആരോപണം. എറണാകുളത്ത് താമസിക്കുന്ന ഇതര സംസ്ഥാന തൊഴിലാളി കുടുംബമാണ് നോർത്ത് കസബ പൊലീസിനെതിരെ ആരോപണം ഉന്നയിച്ചത്. പെണ്‍മക്കളെ സഹോദരങ്ങള്‍ പീഡിപ്പിച്ചെന്നാരോപിച്ച് പൊലീസ്…

വിസ്മയ കേസ്; കിരണിന്‍റെ ജാമ്യാപേക്ഷയിൽ വിധി ഇന്ന്

സ്ത്രീധന പീഡനത്തിനിരയായി കൊല്ലത്ത് വിസ്മയ ആത്മഹത്യ ചെയ്ത കേസിൽ ഭർത്തവ് നൽകിയ ജാമ്യാപേക്ഷയിൽ ഹൈക്കോടതി ഇന്ന് വിധി പറയും. കൂടുതൽ സ്ത്രീധനം ആവശ്യപ്പെട്ട് കിരൺ നിരന്തരം മാനസികമായും ശാരീരികമായും പീഡിപ്പിച്ചതിനെ തുടർന്നാണ് ആത്മഹത്യ ചെയ്തതെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചത്. കുറ്റപത്രം നൽകിയ സാഹചര്യത്തിൽ ജയിലിലുള്ള താൻ തടവിൽ തുടരേണ്ടതില്ല. നീതിപൂർവമായ വിചാരണ ഉറപ്പാക്കാൻ വ്യക്തിപരമായ കാര്യങ്ങൾ…

ബീനാച്ചി എസ്റ്റേറ്റ് ഭൂമി തട്ടിപ്പ് കേസ്; മോൻസന്റെ ജാമ്യഹർജി ഇന്ന് പരി​ഗണിക്കും

വയനാട്ടിലെ ബീനാച്ചി എസ്റ്റേറ്റ് ഭൂമി തട്ടിപ്പ് കേസിൽ മോൻസൻ മാവുങ്കൽ നൽകിയ ജാമ്യ ഹർജി എറണാകുളം അഡീഷണൽ സെഷൻസ് കോടതി ഇന്ന് പരിഗണിക്കും. മധ്യപ്രദേശ് സർക്കാറിന്‍റെ ഉടമസ്ഥതയിൽ ഉള്ള ബീനാച്ചി എസ്റ്റേറ്റിൽ 500 ഏക്കർ ഭൂമി പാട്ടത്തിന് ലഭ്യമാക്കാമെന്ന് വാഗ്ദാനം നടത്തി പാല മീനച്ചിൽ സ്വദേശി രാജീവ് ശ്രീധരിൽ നിന്ന് ഒരു കോടി 62 ലക്ഷം…

15കാരിയെ പീഡിപ്പിച്ച് ഗർഭിണിയാക്കിയ കേസിൽ പ്രതിക്ക് ജീവിതാവസാനം വരെ കഠിനതടവ്

പതിനഞ്ച് വയസ്സുള്ള പെൺകുട്ടിയെ ബലാത്സം​ഗം ചെയ്ത ​ഗ‍ർഭിണിയാക്കിയ കേസിൽ പ്രതിക്ക് മരണം വരെ കഠിനതടവ്. തിരുവനന്തപുരം അതിവേ​ഗ കോടതിയാണ് പോക്സോ വകുപ്പുകൾ പ്രകാരം പ്രതിക്ക് കടുത്ത ശിക്ഷ വിധിച്ചത്. ചെങ്കൽ മര്യാപുരം സ്വദേശി ഷിജു (26)വിനെയാണ് തിരുവനന്തപുരം അതിവേഗ കോടതി ജീവിത അവസാനം വരെ ശിക്ഷിച്ചത്. ജീവിതാവസാനം വരെയുള്ള കഠിനതടവ് കൂടാതെ 75000 രൂപ പിഴശിക്ഷയും…

കേരളത്തില്‍ പരോള്‍ ലഭിച്ചവര്‍ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ല; സുപ്രിംകോടതി

കേരളത്തില്‍ പരോള്‍ ലഭിച്ചവര്‍ ജയിലുകളിലേക്ക് മടങ്ങേണ്ടതില്ലെന്ന് നിര്‍ദേശിച്ച് സുപ്രിംകോടതി. കൊവിഡ് സാഹചര്യം കണക്കിലെടുത്താണ് നിര്‍ദേശം. പരോളില്‍ പുറത്തിറങ്ങിയ ആലപ്പുഴ പള്ളിത്തോട് സ്വദേശി ഡോള്‍ഫി സമര്‍പ്പിച്ച ഹര്‍ജിയിലാണ് നടപടി. സംസ്ഥാന സര്‍ക്കാര്‍ നാലാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ജസ്റ്റിസ് എല്‍. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ച് ഉത്തരവിട്ടു. ജീവപര്യന്തം ശിക്ഷ അനുഭവിക്കുന്ന 1200ല്‍പ്പരം കുറ്റവാളികള്‍ക്ക് പരോള്‍ നല്‍കിയതായി സംസ്ഥാന…

തിരുവനന്തപുരം സ്വർണക്കടത്ത് കേസ്; കോഫെപോസ നിയമം ചുമത്തിയതിനെതിരെയുള്ള പ്രതികളുടെ ഹർജി തള്ളി

തിരുവനന്തപുരം സ്വർണക്കടത്ത് കേസിലെ രണ്ട് പ്രതികൾക്കെതിരെ സാമ്പത്തിക കുറ്റകൃത്യങ്ങൾ തടയാൻ പ്രയോഗിക്കുന്ന കോഫെപോസ നിയമം ചുമത്തിയതിനെതിരെ നൽകിയ ഹർജി ഹൈക്കോടതി തള്ളി. എ.എം. ജലാൽ, മുഹമ്മദ് ഷാഫി എന്നിവർ സമർപ്പിച്ച ഹർജിയാണ് കോടതി തള്ളിയത്. പ്രതികൾക്കെതിരെ ശക്തമായ തെളിവുകൾ ഉണ്ടെന്ന കസ്റ്റംസ് കണ്ടെത്തൽ ശരിവച്ചാണ് കോടതി നടപടി. കോഫെപോസ ചുമത്തിയ അഡ്വൈസറി ബോർഡിന്റെ നടപടി റദ്ദാക്കാൻ…

സുപ്രിംകോടതി കനിഞ്ഞില്ല; ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിലും ഓഡിറ്റിങ് നടത്തണം

ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിലും ഓഡിറ്റിങ് നടത്തണമെന്ന് സുപ്രിംകോടതി. പ്രത്യേക ഓഡിറ്റിം​ഗിൽ നിന്ന് ഒഴിവാക്കണമെന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യം സുപ്രിംകോടതി തള്ളി. 25 വർഷത്തെ പ്രത്യേക ഓഡിറ്റ് നടത്തണമെന്ന സുപ്രിംകോടതിയുടെ മുൻ ഉത്തരവിൽ ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റും ഉൾപ്പെടുമെന്നും കോടതി വ്യക്തമാക്കി. ജസ്റ്റിസ് യു.യു. ലളിത് അധ്യക്ഷനായ ബെഞ്ചിന്റേതാണ് ഉത്തരവ്. പ്രത്യേക…

പന്തീരാങ്കാവ് യു.എ.പി.എ കേസ്; സുപ്രീംകോടതിയിൽ വാദം ഇന്നും തുടരും

പന്തീരാങ്കാവ് യു.എ.പി.എ കേസിൽ സുപ്രിം കോടതിയിൽ ഇന്നും വാദം തുടരും. അലൻ ഷുഹൈബിന്‍റെ ജാമ്യം റദ്ദാക്കണമെന്ന എൻ.ഐ.എയുടെ ആവശ്യത്തിലും, താഹ ഫസൽ സമർപ്പിച്ച ജാമ്യാപേക്ഷയിലുമാണ് കോടതി വാദം കേൾക്കുക. വെള്ളിയാഴ്ച വിചാരണ കോടതി കേസ് പരിഗണിക്കുമ്പോൾ പ്രതികൾക്ക് മേൽ കുറ്റം ചുമത്തുമോ എന്ന കാര്യത്തിൽ വ്യക്തത വരുത്താൻ കോടതി അഡീഷണൽ സോളിസിറ്റർ ജനറലിന് നിർദേശം നൽകിയിട്ടുണ്ട്….

ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കണം; ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ഹർജിയിൽ വിധി ഇന്ന്

പ്രത്യേക ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കണമെന്ന ശ്രീ പത്മനാഭസ്വാമി ക്ഷേത്രം ട്രസ്റ്റിന്റെ ആവശ്യത്തിൽ സുപ്രിംകോടതി വിധി ഇന്ന് പറയും. ജസ്റ്റിസ് യുയു ലളിത് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുന്നത്. ട്രസ്റ്റിനെ ഓഡിറ്റിംഗിൽ നിന്ന് ഒഴിവാക്കാനാകില്ലെന്നും, ക്ഷേത്രത്തിന്റെ ദൈനംദിന ചെലവുകൾ കൂടി വഹിക്കാൻ ട്രസ്റ്റിന് നിർദേശം നൽകണമെന്നും ഭരണസമിതി ആവശ്യപ്പെട്ടിരുന്നു. ക്ഷേത്രത്തിലെ സാമ്പത്തിക പ്രതിസന്ധി ഭരണസമിതി സുപ്രീംകോടതിയെ അറിയിച്ചിരുന്നു…

ജാതകം ചേരില്ലെന്ന് പറഞ്ഞ് വിവാഹ വാഗ്ദാനത്തിൽ നിന്ന് പിന്മാറാനാവില്ലെന്ന് കോടതി

വിവാഹ വാഗ്ദാനം നൽകിയ ശേഷം ജാതകം ചേരില്ലെന്ന് പറഞ്ഞ് വിവാഹത്തിൽ നിന്ന് പിന്മാറാൻ സാധിക്കില്ലെന്ന് മുംബൈ ഹൈക്കോടതി. 32 കാരനായ അവിഷേക് മിത്ര നൽകിയ ഹർജി പരിഗണിക്കുനിടെയാണ് കോടതി ഉത്തരവിട്ടത്. തനിക്കെതിരെയുളള ബലാത്സംഗ, വഞ്ചനാ കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് മിത്ര കോടതിയിൽ ഹർജി നൽകിയിരുന്നു. വിവാഹ വാഗ്ദാനം നൽകി ലൈംഗികമായി ഉപയോഗിച്ച ശേഷം വഞ്ചിച്ചെന്ന് ആരോപിച്ച്…

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസ് ഇന്ന് സുപ്രിംകോടതിയില്‍

പന്തീരാങ്കാവ് മാവോയിസ്റ്റ് കേസിൽ പ്രതി അലന്‍ ഷുഹൈബിന്റെ ജാമ്യം റദ്ദാക്കണമെന്ന എന്‍.ഐ.എയുടെ ആവശ്യത്തിലും, താഹ ഫസല്‍ സമര്‍പ്പിച്ച ജാമ്യാപേക്ഷയിലും ജസ്റ്റിസ് അജയ് രസ്‌തോഗി അധ്യക്ഷനായ ബെഞ്ച് ഇന്ന് വാദം കേള്‍ക്കും.   കഴിഞ്ഞ സെപ്റ്റംബറിലാണ് അലന്‍ ഷുഹൈബിനും, താഹ ഫസലിനും കൊച്ചിയിലെ പ്രത്യേക എന്‍ഐഎ കോടതി ജാമ്യം അനുവദിച്ചത്. ഇക്കഴിഞ്ഞ ജനുവരിയില്‍ ഹൈക്കോടതി താഹ ഫസലിന്റെ…

11 കാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷ

പതിനൊന്ന് കാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് വധശിക്ഷ വിധിച്ച് യുപി കോടതി. രണ്ട് വർഷം മുമ്പ് ഫിറോസാബാദിലെ ലൈൻപാർ ഏരിയയിൽ 11 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പ്രതി വീരേന്ദ്ര ബാഗേലിനാണ് അഡീഷണൽ ജില്ലാ ജഡ്ജിയും, സ്പെഷ്യൽ പോസ്കോ കോടതി ജഡ്ജിയുമായ അരവിന്ദ് കുമാർ യാദവ് മരണം വരെ തൂക്കിലേറ്റാനുള്ള ശിക്ഷ വിധിച്ചത്….