Archive

Category: Local News

വിനോദയാത്ര പോയ ബസ് മറിഞ്ഞ് അപകടം

തൃശ്ശൂര്‍ ആമ്പല്ലൂരിൽ ദേശീയ പാതയിൽ ബസ് കാറിനു മുകളിലേക്ക് മറിഞ്ഞ് അഞ്ചുപേര്‍ക്ക് പരിക്ക്. കാസര്‍കോട് നിന്നും മൂന്നാറിലേക്ക് വിനോദയാത്ര പോയ ബസും മൂര്‍ക്കനാട് നിന്നും തൊടുപുഴയിലേക്ക് പോയിരുന്ന കാറുമാണ് അപകടത്തില്‍പ്പെട്ടത്. ഇന്ന് പുലര്‍ച്ചെ 5.10 നായിരുന്നു അപകടം. സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന കാറിന് പിറകില്‍ നിയന്ത്രണം വിട്ട ടൂറിസ്റ്റ് ബസ് ഇടിച്ച് മറിയുകയായിരുന്നു. ബസ് യാത്രക്കാർക്കാണ് പരിക്കേറ്റത്….

വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു

അഞ്ചുതെങ്ങില്‍ കടലില്‍ മത്സ്യബന്ധന വള്ളം മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു. അഞ്ചുതെങ്ങ് സ്വദേശി ബാബുവാണ് മരിച്ചത്. രണ്ടുപേര്‍ രക്ഷപ്പെട്ടു. കനത്ത മഴയെയും കാറ്റിനെയും തുടര്‍ന്ന് കടല്‍ പ്രക്ഷുബ്ധമായിരുന്നു. കേരള തീരത്ത് മത്സ്യത്തൊഴിലാളികള്‍ കടലില്‍ പോകുന്നതിന് നിരോധനം ഏര്‍പ്പെടത്തിയിരുന്നു. കേരള – ലക്ഷദ്വീപ് – കര്‍ണാടക തീരങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗത്തില്‍ ശക്തമായ കാറ്റിനും…

അമ്മയും കുഞ്ഞും മരിച്ച നിലയിൽ

കണ്ണൂരില്‍ അമ്മയും ഏഴുമാസം പ്രായമുള്ള കുഞ്ഞും കിണറ്റില്‍ മരിച്ച നിലയില്‍. ചൊക്ലി നെടുമ്പ്രം സ്വദേശി ജോസ്‌നയും മകന്‍ ധ്രുവുമാണ് മരിച്ചത്. രാവിലെ ആറുമണിയോടെയാണ് ഇവര്‍ താമസിക്കുന്ന വീടിന് സമീപത്തെ ആളൊഴിഞ്ഞ പറമ്പിലെ കിണറ്റില്‍ മൃതദേഹങ്ങള്‍ കണ്ടെത്തുന്നത്. വീടിന്റെ വാതില്‍ തുറന്നുകിടക്കുന്നതും ജോസ്‌നയെയും കുഞ്ഞിനെയും കാണാതിരുന്നതോടെ നടത്തിയ അന്വേഷണത്തിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. ഏഴുമാസം പ്രായമായ കുഞ്ഞിന് വളര്‍ച്ചാപ്രശ്‌നങ്ങള്‍…

പതിനേഴുകാരനെ ഇടിച്ചു കൊന്നു

വിദ്യാർത്ഥികൾ തമ്മിലുള്ള അടിപിടിയിൽ പതിനേഴുകാരൻ മരിച്ചു. കൈത്തണ്ടയിലെ ബാൻഡുമായി ബന്ധപ്പെട്ട തർക്കമാണ് വിദ്യാർത്ഥികൾ തമ്മിലുള്ള അടിയിൽ കലാശിച്ചത്. തിരുനെല്‍വെലി സര്‍ക്കാര്‍ സ്‌കൂളിലാണ് സംഭവം. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് വിദ്യാര്‍ഥികളെ പൊലീസ് ചോദ്യം ചെയ്തു. ജുവനൈല്‍ ജസ്റ്റിസ് നിയമം അനുസരിച്ച് വേണ്ട നടപടി സ്വീകരിക്കുമെന്ന് പൊലീസ് അറിയിച്ചു….

സൈനികൻ ട്രെയിൻ തട്ടി മരിച്ചു

സൈനികൻ ട്രെയിൻ തട്ടി മരിച്ചു. പത്തനാപുരം നെടുവണ്ണൂർ സ്വദേശി അനീഷ് (36) ആണ് മരിച്ചത്. രണ്ട് ദിവസമായി ഇയാൾ ആത്മഹത്യാ പ്രവണത കാണിച്ചിരുന്നതായി ബന്ധുക്കൾ പറയുന്നു. കൊല്ലം – ചെങ്കോട്ട പാതയിൽ ആവണീശ്വരത്താണ് സംഭവം. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download…

തിരുവനന്തപുരത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു

തിരുവനന്തപുരം ചേങ്കോട്ടുകോണത്ത് ഓടിക്കൊണ്ടിരുന്ന കാറിന് തീ പിടിച്ചു.അയിരുപ്പാറ സ്വദേശി മുഹമ്മദ് റാഫിയും കുടുംബവും യാത്ര ചെയ്ത കാറിനാണ് തീ പിടിച്ചത്. റാഫിയും ഭാര്യയും കുഞ്ഞുമാണ് കാറിൽ ഉണ്ടായിരുന്നത്. ആർക്കും പരിക്കില്ല. ഷോർട്ട് സർക്യൂട്ടാണ് കാരണമെന്നാണ് നിഗമനം. നാട്ടുകാരാണ് ആദ്യം തീ അണച്ചത്. പിന്നീട് കഴക്കൂട്ടം അഗ്‌നിശമന സേന സ്ഥലത്തെത്തി. ‍‍ ഇനി മുതൽ പുതിയ വാർത്തകൾ,…

പാറമടക്കുളത്തിൽ യുവാവ് മരിച്ച നിലയിൽ

തിരുവനന്തപുരം നെടുമങ്ങാട് യുവാവ് പാറമടക്കുളത്തിൽ മരിച്ച നിലയിൽ. കാട്ടാക്കട സ്വദേശി അനന്തകൃഷ്ണൻ (24) ആണ് മരിച്ചത്. യുവാവിനെ രണ്ട് ദിവസം മുൻപാണ് കാണാതായത്. ആത്മഹത്യയെന്ന് പ്രാഥമിക നി​ഗമനം. ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

യുവാവ് മരത്തിൽ നിന്നു വീണു മരിച്ചു; കണ്ടു നിന്ന യുവതിയുടെ കൈയില്‍ നിന്ന് വീണ് പിഞ്ചുകുഞ്ഞിനും ദാരുണാന്ത്യം

നിലമ്പൂരിൽ മരത്തിൽ നിന്നും വീണ് യുവാവ് മരിച്ചു. മലപ്പുറം – വയനാട് അതിര്‍ത്തിയിലെ വനമേഖലയില്‍ വച്ചായിരുന്നു അപകടം. ഇന്ന് ഉച്ചയോടെയായിരുന്നു സംഭവം. മേപ്പാടിയില്‍ തേന്‍ ശേഖരിക്കുന്നതിനിടെ ആദിവാസി യുവാവ് മരത്തില്‍ നിന്നും വീഴുകയായിരുന്നു. പരപ്പന്‍പാറ കോളനിയിലെ രാജനാണ് മരിച്ചത്. രാജന്‍ വീഴുന്നത് കണ്ട് ഓടിയെത്തിയ ബന്ധുവായ സ്ത്രീയുടെ കൈയില്‍ നിന്ന് ആറ് മാസം പ്രായമുള്ള കുഞ്ഞും…

50 ഏക്കർ ഭൂമി സാങ്കേതിക സർവകലാശാലയ്ക്ക് കൈമാറി തുടങ്ങി

കാട്ടാക്കട മണ്ഡലത്തിലെ വിളപ്പിൽശാലയിൽ ആരംഭിക്കുന്ന ഡോ. എപിജെ അബ്‌ദുൾ കലാം സാങ്കേതിക സർവകലാശാലക്കായി ഭൂവുടമകളിൽ നിന്ന് ഭൂമി ഏറ്റെടുക്കുന്ന പ്രവർത്തനം ആരംഭിച്ചു. ഭൂമി ഏറ്റെടുക്കൽ നിയമ പ്രകാരം റവന്യൂ വകുപ്പ് ഏറ്റെടുത്ത 50 ഏക്കർ ഭൂമിയാണ് സർവ്വകലാശാലയ്ക്ക് കൈമാറുന്നത്. ലാൻഡ് റവന്യു ഡപ്യൂട്ടി കളക്ടർ ജേക്കബ് ജോൺ ഏറ്റെടുത്ത ഭൂമിയുടെ റവന്യു രേഖകൾ ഐ.ബി.സതീഷ് എം.എൽ.എയുടെ…

യുവതിക്ക് കനിവ് 108 ആംബുലൻസിനുള്ളിൽ സുഖപ്രസവം

ആശുപത്രിയിലേക്കുള്ള യാത്രാമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്ക് സുഖപ്രസവം. തിരുവനന്തപുരം വിഴിഞ്ഞം അടിമലത്തുറ പുറമ്പോക്ക് പുരയിടത്തിൽ യേശുദാസന്റെ ഭാര്യ ആശ(28)യാണ് ആംബുലൻസിനുള്ളിൽ ആൺ കുഞ്ഞിന് ജന്മം നൽകിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് സംഭവം. ആശയ്ക്ക് പ്രസവവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബന്ധുക്കൾ കനിവ് 108 ആംബുലൻസിന്റെ സേവനം തേടുകയായിരുന്നു. കൺട്രോൾ റൂമിൽ നിന്ന് ഉടൻ അത്യാഹിത സന്ദേശം…

യൂത്ത് ക്ലബ്ബുകൾക്കുള്ള ധനസഹായ വിതരണം

കേരള സംസ്ഥാന യുവജനക്ഷേമ ബോർഡ് ജില്ലാ യുവജന കേന്ദ്രം, തിരുവനന്തപുരം നൽകിയ മികച്ച പ്രവർത്തനം നടത്തിയ യൂത്ത് ക്ലബ്ബുകൾക്കുള്ള ധനസഹായ വിതരണത്തിന് ആറ്റിങ്ങൽ ചലഞ്ചേഴ്സ് ആർട്സ് & സ്പോർട്സ് ക്ലബ്ബും ലിസ്റ്റിൽ ഇടം നേടി. അയ്യായിരം രൂപയുടെ ചെക്കാണ് ക്ലബ്ബിന് ലഭിച്ചത്.മുൻപും സംസ്ഥാന യുവജനക്ഷേമ ബോർഡിൻ്റെയും, സംസ്ഥാന കായിക മന്ത്രാലയത്തിൻ്റെയും പാരിതോഷങ്ങൾക്ക് ചലഞ്ചേഴ്സ് ക്ലബ്ബ് അർഹമായിട്ടുണ്ട്….

വീടുകൾ നാളെ കൈമാറും

വെള്ളപ്പൊക്ക ഭീഷണി നേരിടുന്ന ആലപ്പുഴ പുന്നമടക്കായൽ പ്രദേശത്ത് പ്രളയത്തെ ചെറുക്കാൻ തറനിരപ്പിൽ നിന്നും ഉയർത്തി നിർമ്മിച്ചിട്ടുള്ള 11 വീടുകൾ നാളെ, 22-03-2022ന് കൈമാറും. എസ്. എൽ. പുരം സർവ്വീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിലാണ് ഈ വീടുകളുടെ നിർമ്മാണം. 2018 ലെ പ്രളയ ദുരന്തത്തിൽ വീടു നഷ്ടപ്പെട്ടവർക്കായി സഹകരണ സംഘങ്ങളുടെ പങ്കാളിത്തത്തോടെ, സഹകരണവകുപ്പ് ആവിഷ്കരിച്ച് നടപ്പിലാക്കിയ കെയർഹോം…

സംസ്ഥാനത്ത് പാരിസ്ഥിതിക സുരക്ഷയും ജലസുരക്ഷയും ഉറപ്പാക്കും: മുഖ്യമന്ത്രി

സംസ്ഥാനത്തുണ്ടായിട്ടുള്ള പ്രകൃതിക്ഷോഭങ്ങളുടെ പശ്ചാത്തലത്തില്‍ പാരിസ്ഥിതിക സുരക്ഷയും ജലസുരക്ഷയും ഉറപ്പാക്കുന്നതിനുള്ള നടപടികള്‍ കൈക്കൊള്ളുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായുള്ള നയരേഖയിലധിഷ്ഠിതമായ കര്‍മ്മപദ്ധതിക്ക് സര്‍ക്കാര്‍ തുടക്കമിടുകയാണെന്നും അദ്ദേഹം പറഞ്ഞു.അന്താരാഷ്ട്ര വനദിനാചരണ പരിപാടികളുടെ ഉദ്ഘാടനം വനംവകുപ്പ് ആസ്ഥാനത്തെ വനശ്രീ ഓഡിറ്റോറിയത്തില്‍ ഓണ്‍ലൈനായി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. രാജ്യത്ത് പരിസ്ഥിതി പുനസ്ഥാപന പ്രവര്‍ത്തനങ്ങള്‍ക്ക് നയരേഖ പുറത്തിറക്കി കര്‍മ്മപദ്ധതി ആവിഷ്‌കരിച്ച് നടപ്പിലാക്കുന്ന ആദ്യത്തെ…

കെ എസ് ഇ ബിയുടെ സ്റ്റാൻഡ് അപ് കോമഡി മത്സരം; 10,000 രൂപ സമ്മാനം – അവസാന തീയതി മാര്‍ച്ച് 24

കെ എസ് ഇ ബിയുടെ 65 ആം വാർഷികാഘോഷങ്ങളുടെ ഭാഗമായി ജീവനക്കാർക്കും പൊതുജനങ്ങൾക്കുമായി ഹൈ വോൾട്ടേജ് സ്റ്റാൻഡ് അപ് കോമഡി എന്ന പേരിൽ മത്സരം സംഘടിപ്പിക്കുന്നു. പൊതു ജനങ്ങൾക്കും കെ എസ് ഇ ബി ജീവനക്കാർക്കും പങ്കെടുക്കാം. പൊതുജനങ്ങൾ – ‘ കറണ്ടും ഞാനും’ എന്ന വിഷയത്തിലും, ജീവനക്കാർ – ‘ എന്റെ കറണ്ടാപ്പീസ് അനുഭവങ്ങൾ’…

പുത്തരിക്കണ്ടത്ത് മാമ്പഴോത്സവം ഏപ്രിൽ 11 മുതൽ .

ട്രാവൻകൂർ കൾച്ചറൽ ഫോറത്തിൻ്റെ നേതൃത്വത്തിൽ സെൻറർ ഫോർ ഇന്നൊവേഷൻ ഇൻ സയൻസ് ആൻഡ് സോഷ്യൽ ആക്ഷൻ (സിസ്സ) യുടേയും വിവിധ കാർഷിക സംഘടനകളുടെയും സഹകരണത്തോടെ ദേശീയ മാമ്പഴോത്സവം സംഘടിപ്പിക്കുന്നു. ഏപ്രിൽ 11 മുതൽ 17 വരെ പുത്തരിക്കണ്ടം നായനാർ പാർക്കിലാണ് മേള. പരിപാടിയുടെ ലോഗോ പ്രകാശനം ഡെപ്യൂട്ടി മേയർ പി കെ രാജു നിർവഹിച്ചു. ഇന്ത്യയിലെ…

ശബരിമല തീർത്ഥാടകരുടെ വാഹനം കത്തി

ശബരിമല തീർത്ഥാടകരുടെ വാഹനം കത്തി. പത്തനംതിട്ട ളാഹ ചെളിക്കുഴിയിൽ വെച്ചായിരുന്നു അപകടം. യാത്രക്കാർ അത്ഭുതകരമായി രക്ഷപ്പെട്ടു. ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ  Download Now : http://bit.ly/Newscom

പുരസ്കാരങ്ങൾ വിതരണം ചെയ്തു

ചിറയിൻകീഴ് വലിയകട മുക്കാലുവട്ടം ശ്രീ ഭദ്രകാളി ദേവീ ക്ഷേത്രത്തിലെ കുംഭതിരുവാതിര മഹോത്സവത്തോട് അനുബന്ധിച്ച് സാംസ്കാരിക സന്ധ്യ സംഘടിപ്പിച്ചു. തിരുവനന്തപുരം റൂറൽ അഡീഷണൽ എസ്.പി. ഇ.എസ്. ബിജുമോൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിൽ വിവിധ മേഖലകളിൽ കഴിവ് തെളിയിച്ചുവർക്കുള്ള പുരസ്കാരങ്ങളും അഡീഷണൽ എസ്.പി വിതരണം ചെയ്തു. രാഷ്ട്രീയ രം​ഗത്തെ മികവിനുള്ള പുരസ്കാരം ചിറയിൻകീഴ് ​ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി….

രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം

മംഗലപുരം പള്ളിപ്പുറത്ത് ദേശീയപാതയിലുണ്ടായ വാഹനാപകടത്തിൽ രണ്ട് പേർ മരിച്ചു. കണിയാപുരം പടിഞ്ഞാറ്റുമുക്ക് സ്വദേശി നിധിൻ (22), ചിറ്റാറ്റുമുക്ക് സ്വദേശി വിഷ്ണു (21) എന്നിവരാണ് മരിച്ചത്. രാത്രി പത്തരയോടുകൂടിയാണ് സംഭവം മംഗലപുരം ഭാഗത്ത് നിന്നും കണിയാപുരത്തേക്ക് പോകവേ ഇവർ സഞ്ചരിച്ച അവഞ്ചർ ബൈക്ക് നിയന്ത്രണം വിട്ട് മറ്റൊരു വാഹനത്തിൽ ഇടിച്ചതാകാം അപകടകാരണം എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം….

പാലക്കാട് കൂട്ട ആത്മഹത്യ

പാലക്കാട് ജില്ലയിലെ ലക്കിടിയിൽ ഒരു കുടുംബത്തിലെ നാല് പേർ പുഴയിൽ ചാടി. ഇവരിൽ മൂന്ന് പേരുടെ മൃതദേഹം കണ്ടെടുത്തു. കൂത്തുപാത സ്വദേശിയായ അജിത് കുമാർ, ഭാര്യ ബിജി, മക്കളായ അശ്വനന്ദ, പാറു എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. 2012 ൽ അമ്മാവനെ കൊലപ്പെടുത്തിയ കേസിൽ പ്രതിയാണ് അജിത്ത്കുമാർ. ഈ കേസിലെ വിചാരണ നടക്കുകയാണ്. ഇതിന്റെ മനോവിഷമത്തിലാണ് ജീവനൊടുക്കുന്നതെന്ന…

പേപ്പട്ടി ആക്രമണം

കോഴിക്കോട് നഗരത്തില്‍ പേപ്പട്ടിയുടെ ആക്രമണം. കൊമ്മേരി, പൊറ്റമ്മല്‍, മങ്കാവ് എന്നിവിടങ്ങളിലാണ് ആക്രമണം നടന്നത്. സംഭവത്തില്‍ 36 പേര്‍ക്ക് പരുക്കേറ്റു. വെള്ളിയാഴ്ച പുലര്‍ച്ചെ ആയിരുന്നു സംഭവം. പരിക്കേറ്റവരെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണമെന്ന് കോഴിക്കോട് മേയര്‍ ആവശ്യപ്പെട്ടു.   പുതിയ വാർത്തകൾ വായിക്കുന്നതിനായി ക്ലിക്ക് ചെയ്യു…. http://bit.ly/NewscomKerala

വിവാഹ ശേഷം നടത്തിയ ആദ്യ യാത്ര, 62ാം വയസിൽ; അഗസ്ത്യാർകുടം കീഴടക്കിയ നാഗരത്നമ്മ ഹാപ്പിയാണ്

യാത്രകൾ എല്ലാവർക്കും ഹരമാണ്. പലപ്പോഴും കല്യാണ ശേഷം ഹണിമൂണിനും മറ്റുമായി ഊട്ടിയും കൊടൈക്കനാലും മണാലിയുമാണ് പങ്കാളികൾ തിരഞ്ഞെടുക്കുന്നത്. പ്രണയാർദ്ര നിമിഷങ്ങൾ ചിലവഴിക്കാൻ ഇതിലും സുന്ദരമായ സ്ഥലം വേറെയുണ്ടോ എന്നാണ് പലരും ചോദിക്കുന്നത്. എന്നാൽ വിവാഹം കഴിഞ്ഞ വർഷങ്ങൾക്കിപ്പുറം ആദ്യമായി ഒരു യാത്ര പോയതിന്റെ സന്തോഷം പങ്കുവെക്കുയാണ് നാഗരത്നമ്മ. കേരളത്തിലെ വലിയ കൊടുമുടികളിൽ രണ്ടാമതുള‌ള അഗസ്‌ത്യാർകൂടം സാഹസികമായി…

കോട്ടയത്ത് അപകടത്തിൽ രണ്ട് മരണം

കോട്ടയം കുറവിലങ്ങാട് മോനിപ്പള്ളിയില്‍ കാര്‍ ലോറിയിലിടിച്ച്‌ രണ്ടുപേര്‍ മരിച്ചു.പന്തളം സ്വദേശികളായ ശ്രീജിത്ത് (33) മനോജ് (33) എന്നിവരാണ് മരിച്ചത്. ബന്ധുവിനെ വിമാനത്താവളത്തിലാക്കി മടങ്ങി വരുമ്പോഴായിരുന്നു അപകടം.പുലര്‍ച്ചെ അഞ്ചരയോടെയായിരുന്നു അപകടം ഉണ്ടായത്. നെടുമ്പാശ്ശേരിയിൽ നിന്നും വന്ന കാര്‍ എതിരെ വന്ന ടോറസ് ലോറിയുമായി കൂട്ടിയിടിക്കുകയായിരുന്നു. കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നു. പൊലീസ് എത്തി കാര്‍ വെട്ടിപ്പൊളിച്ചാണ് അപകടത്തില്‍പ്പെട്ടവരെ…

പ്രസവത്തെ തുടര്‍ന്ന് യുവതി മരിച്ചു

തിരുവനന്തപുരം വെള്ളനാട് പ്രസവത്തെ തുടർന്ന് യുവതി മരിച്ചു. ചാങ്ങ തെക്കുംകര പുത്തന്‍വീട്ടില്‍ അരുണിന്റെ ഭാര്യ ആര്യ (24)യാണ് മരിച്ചത്. കഴിഞ്ഞ 11-ന് പ്രസവചികിത്സയ്ക്കായി ആര്യയെ നെടുമങ്ങാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. 16-ന് ആര്യയെ എസ്.എ.ടി. ആശുപത്രിയിലേക്ക് മാറ്റി. എസ്.എ.ടി.യില്‍ വെച്ച് ശസ്ത്രക്രിയയിലൂടെ ഒരു ആണ്‍കുഞ്ഞിന് ആര്യ ജന്മം നല്‍കിയെങ്കിലും ആരോഗ്യനില വഷളായി.തുടര്‍ന്ന് 18-ന് രാവിലെ മെഡിക്കല്‍ കോളേജിലെ…

സൗജന്യമായി ഫുള്‍സ്റ്റാക്ക്, ബ്ലോക് ചെയിന്‍ കോഴ്‌സുകള്‍ പഠിക്കാം

കേരള സംസ്ഥാന ഡെവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ ഡിസ്‌ക്)  സഹകരണത്തോടെ  ഐസിറ്റി  അക്കാദമിയും  കേരള ബ്ലോക്ക്  ചെയിന്‍  അക്കാദമിയും ഓണ്‍ലൈനായി നടത്തുന്ന എബിസിഡി(ആക്‌സിലറേറ്റഡ് ബ്ലോക്‌ചെയിന്‍ കൊംപീറ്റന്‍സി ഡവലപ്‌മെന്റ് ) കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. ഫുള്‍സ്റ്റാക് ഡെവലപ്മെന്റ്,ബ്ലോക്ക് ചെയിന്‍ എന്നീ രണ്ട് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകളാണ് കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.  വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചിയനുസരിച്ച്  ഇഷ്ടമുള്ള പ്രോഗ്രാം തിരഞ്ഞെടുക്കാം….

മലപ്പുറത്തെ മൂന്നു വയസുകാരന്റെ ദുരൂഹ മരണം; രണ്ടാനച്ഛൻ പിടിയിൽ

മലപ്പുറം തിരൂരിൽ മൂന്നുവയസുകാരന്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ രണ്ടാനച്ഛന്‍ പിടിയില്‍. പാലക്കാടു നിന്നാണ് രണ്ടാനച്ഛന്‍ അര്‍മാനെ പിടികൂടിയത്. കുട്ടിയെ ആശുപത്രിയിലുപേക്ഷിച്ച് ഇയാള്‍ കടന്നുകളയുകയായിരുന്നു.കഴിഞ്ഞ ദിവസമാണ് ഷെയ്ഖ് സിറാജ് എന്ന മൂന്നുവയസുകാരൻ തിരൂർ ജില്ലാ ആശുപത്രിയിൽ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. തിരൂർ ഇല്ലത്തപ്പാടത്തെ ക്വാർട്ടേഴ്സിൽ നിന്ന് കുട്ടിയുടെ അമ്മയായ ബംഗാൾ സ്വദേശിനി മുംതാസ് ബീവിയെ പൊലീസ് കസ്റ്റഡിയിൽ…