Flash News
Archive

Category: National

പെഗസിസ് ഫോണ്‍ ചോര്‍ത്തല്‍; പൊതുതാത്പര്യ ഹര്‍ജികളില്‍ വാദം നാളെ

പെഗസിസ് ഫോണ്‍ ചോര്‍ത്തലില്‍ അന്വേഷണം ആവശ്യപ്പെട്ട പൊതുതാത്പര്യ ഹര്‍ജികളില്‍ സുപ്രിംകോടതി നാളെ വിധി പറയും. രാവിലെ 10.30ന് ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ചാണ് കേസില്‍ വിധി പറയുന്നത്. മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകരായ എന്‍ റാം, ശശികുമാര്‍, ജോണ്‍ ബ്രിട്ടാസ് എംപി തുടങ്ങിയവരാണ് അന്വേഷണമാവശ്യപ്പെട്ട് സുപ്രിംകോടതിയെ സമീപിച്ചത്.     അന്വേഷണത്തിന് സ്വന്തം നിലയില്‍…

ലഹരിപാര്‍ട്ടി കേസ്; ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ നാളെ വീണ്ടും വാദം കേള്‍ക്കും

ലഹരിപാര്‍ട്ടി കേസില്‍ ആര്യന്‍ ഖാന് ഇന്നും ജാമ്യമില്ല. ജാമ്യാപേക്ഷയില്‍ കോടതി നാളെ വീണ്ടും വാദം കേള്‍ക്കും. ബോംബെ ഹൈക്കോടതിയാണ് നാളെ ഉച്ചയ്ക്ക് 2.30ന് വീണ്ടും വാദം കേള്‍ക്കുക. അഡ്വ.മുകുള്‍ റോത്തകിയാണ് ആര്യന്‍ ഖാന് വേണ്ടി ഹാജരായത്. വാട്‌സാപ് ചാറ്റുകളുടെ അടിസ്ഥാനത്തില്‍ ആര്യനില്‍ ഗൂഡാലോചനാ കുറ്റം ചുമത്താനാകില്ലെന്ന് മുകുള്‍ റോത്തകി കോടതിയില്‍ വാദിച്ചു. ആര്യനില്‍ നിന്ന് മയക്കുമരുന്ന്…

സഭ സ്കൂളിന് മുന്നിൽ സരസ്വതി വിഗ്രഹം സ്ഥാപിക്കണമെന്ന് വിഎച്ച്പി

മധ്യപ്രദേശിലെ സത്നയില്‍ സീറോ മലബാര്‍ സഭയുടെ കീഴിലുള്ള സ്കൂളിന് മുന്നിൽ സരസ്വതിയുടെ പ്രതിമ വെയ്ക്കണമെന്ന് ഹിന്ദു സംഘടനകൾ. സത്ന ജില്ല ആസ്ഥാനത്ത് സ്ഥിതി ചെയ്യുന്ന ക്രൈസ്റ്റ് ജ്യോതി സീനിയര്‍‍ സെക്കന്‍ററി സ്കൂളിനാണ് ഹിന്ദു സംഘടനകളുടെ മുന്നറിയിപ്പ്. ഒക്ടോബര്‍ 25നായിരുന്നു സംഭവം. പതിനഞ്ച് ദിവസത്തിനുള്ളില്‍ സ്കൂളിന് മുന്നില്‍ സരസ്വതിയുടെ പ്രതിമ വയ്ക്കണമെന്നാണ് സ്കൂള്‍ പ്രിന്‍സിപ്പാലിന് കൈമാറിയ കത്തില്‍…

പ്രസംഗവേദിയിലെ ബുള്ളറ്റ് പ്രൂഫ് കവചം എടുത്തുമാറ്റി അമിത് ഷാ

സുരക്ഷയ്ക്കായി വേദിയിൽ സ്ഥാപിച്ച ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് കവചം എടുത്തുമാറ്റി കശ്മീർ ജനതയോട് സംസാരിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശ്രീനഗറിലെ ഷേർ ഐ കശ്മീർ ഇന്റർനാഷണൽ കൺവെൻഷൻ സെന്ററിലെത്തിയപ്പോഴാണ് അമിത് ഷാ സുരക്ഷാകവചം ഒഴിവാക്കി ജനങ്ങളെ അഭിസംബോധന ചെയ്തത്. പാകിസ്താനോട് സംസാരിക്കാൻ തനിക്ക് താൽപര്യം ഇല്ലെന്നും പകരം ജമ്മുകശ്മീരിലെ ജനങ്ങളോട് നേരിട്ട് സംസാരിക്കാനാണ്…

മൂന്ന് ദിവസത്തെ സന്ദർശനത്തിനായി അമിത് ഷാ കശ്മീരിൽ

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മൂന്ന് ദിവസത്തെ സന്ദർശനത്തിനായി ഇന്ന് ജമ്മുകശ്മീരിലെത്തും. കശ്മീരിൽ ഇതര സംസ്ഥാനങ്ങളിൽനിന്നുള്ളവർ ഉൾപ്പെടെ സാധാരണക്കാർ കൊല്ലപ്പെട്ട പശ്ചാത്തലത്തിലാണ് ആഭ്യന്തര മന്ത്രിയുടെ സന്ദർശനം. കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞതിനു ശേഷം ആദ്യമായാണ് അമിത് ഷാ ഇവിടെ സന്ദർശിക്കുന്നത്. കശ്മീരിന്റെ സുരക്ഷയുമായി ബന്ധപ്പെട്ട് അമിത് ഷായുടെ നേതൃത്വത്തിൽ ഉന്നതതല യോഗവും ചേരും.

വീണ്ടും സഖ്യത്തിലേക്ക്? അഖിലേഷിനോട് വൈകാതെ കാണാമെന്ന് പ്രിയങ്ക

ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തുവരികെ കോണ്‍ഗ്രസ്-എസ്.പി (സമാജ്‌വാദി പാര്‍ട്ടി) സഖ്യവാര്‍ത്തകള്‍ വീണ്ടും സജീവമാവുന്നു. എസ്.പി അധ്യക്ഷന്‍ അഖിലേഷ് യാദവും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും അപ്രതീക്ഷിതമായി ഒരു വിമാനത്തില്‍ യാത്ര ചെയ്തതാണ് വീണ്ടും അഭ്യൂഹങ്ങള്‍ക്ക് തുടക്കം കുറിച്ചത്. 2017 ലെ തെരഞ്ഞെടുപ്പില്‍ യു.പിയില്‍ കോണ്‍ഗ്രസ്-എസ്.പി സഖ്യമാണ് മത്സരിച്ചിരുന്നത്. അന്ന് ബി.ജെ.പിയോട് കനത്ത പരാജയമാണ് സഖ്യം…

ഗോവ പിടിക്കാൻ തന്ത്രം മെനഞ്ഞ് മമത

വരാനിരിക്കുന്ന ​ഗോവ നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയം നേടാൻ പുതിയ തന്ത്രങ്ങൾ മെനഞ്ഞ് ബം​ഗാൾ മുഖ്യമന്ത്രി മമത ബാനർജി. ഇതിന്റെ ഭാ​ഗമായി ഗോവ മുന്‍ മുഖ്യമന്ത്രി ലൂയിസിഞ്ഞോ ഫലേരിയോയെ തൃണമൂല്‍ കോണ്‍ഗ്രസ് ദേശീയ വൈസ് പ്രസിഡന്റാക്കി. സംസ്ഥാനത്ത് വേരുറപ്പിക്കാനുള്ള കഠിനാധ്വാനത്തിലാണ് തൃണമൂല്‍ കോണ്‍ഗ്രസ്. തെരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ പ്രശാന്ത് കിഷോറിന്റെ നേതൃത്വത്തിലാണ് മമത തന്ത്രം മെനയുന്നത്. നിലവില്‍ പ്രശാന്തിന്റെ…

ജമ്മു ഏറ്റുമുട്ടൽ; സൈനികന് വീരമൃത്യു

ജമ്മു കശ്മീരിലെ ഷോപിയാനിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന് വീരമൃത്യു. രണ്ട് സൈനികർക്ക് പരിക്കേറ്റു. മരിച്ച സൈനികൻ്റെ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. ഷോപിയാനിലെ ദ്രാഗഡിൽ ഇന്ന് പുലർച്ചെയാണ് ഏറ്റുമുട്ടൽ ആരംഭിച്ചത്. ഭീകരർ ഒളിച്ചിരിക്കുന്നുവെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ സൈന്യവും പൊലീസും സംയുക്തമായി തെരച്ചിൽ നടത്തുന്നതിനിടെയാണ് വെടിവെപ്പുണ്ടായത്. രണ്ട് ഭീകരരെ വധിച്ചതായി സുരക്ഷാസേന നേരത്തെ അറിയിച്ചിരുന്നു. പ്രദേശത്ത് ഇപ്പോഴും തെരച്ചിൽ…

കുശിനഗര്‍ വിമാനത്താവളം നാടിന് സമർപ്പിച്ച് പ്രധാനമന്ത്രി

ഉത്തർപ്രദേശ് കുശിനഗറിൽ പുതിയതായി നിർമിച്ച അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്രമോദി നാടിന് സമർപ്പിച്ചു. കൊളംബോയിൽ നിന്ന് ബുദ്ധമത സന്യാസിമാരും തീർത്ഥാടകരും ഉൾപ്പടെ 125 പേരുമായി ശ്രീലങ്കയിൽ നിന്നുള്ള വിമാനമാണ് ആദ്യമായി കുശിനഗറിൽ ഇറങ്ങിയത്. ദശാബ്ദങ്ങളായുള്ള പ്രതീക്ഷകളുടേയും പ്രവർത്തനങ്ങളുടേയും ഫലമാണ് കുശിനഗർ വിമാനത്താവളമെന്ന് വിമാനത്താവളം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രധാനമന്ത്രി പറഞ്ഞു. തന്നെ സംബന്ധിച്ചടത്തോളം ഇരട്ടി സംതൃപ്തിയാണ് ഇത്…

കന്യാസ്ത്രീകള്‍ക്ക് നേരെ ആക്രമണം

ഉത്തർപ്രദേശിൽ കന്യാസ്ത്രീകൾക്കുനേരെ ആക്രമണം. മിർപൂർ കാത്തോലിക് മിഷൻ സ്കൂളിലെ പ്രിൻസിപ്പൽ അടക്കമുള്ളവരാണ് ആക്രമണത്തിനിരയായത്. മതപരിവർത്തനം നടത്തുന്നുവെന്ന് ആരോപിച്ചാണ് ആക്രമണം. കഴിഞ്ഞ ആഴ്ച നടന്ന ആക്രമണം സംബന്ധിച്ച വിവരം ഇപ്പോഴാണ് പുറത്തുവരുന്നത്. കാത്തോലിക് മിഷൻ സ്കൂളിലെ പ്രിൻസിപ്പൽ സിസ്റ്റർ ഗ്രേസി മോണ്ടീറോയും സഹപ്രവർത്തക സിസ്റ്റർ റോഷ്നി മിൻജുമാണ് അക്രമിക്കപ്പെട്ടത്. മിർപുരിൽ നിന്നും വാരാണസിയിലേക്ക് പോകാൻ മൗ ബസ്…

ജമ്മുവിൽ ഏറ്റുമുട്ടൽ; രണ്ട് ഭീകരരെ വധിച്ചു

ജമ്മു കശ്മീരില്‍ സേനയും ഭീകരരും തമ്മിൽ ഏറ്റുമുട്ടൽ. ദക്ഷിണ കശ്മീരിലെ ഷോപിയാൻ ജില്ലയില്‍ ചീർബാഗ് ദ്രാഗഡ് മേഖലയിലാണ് രാവിലെ ഏറ്റുമുട്ടല്‍ നടന്നത്. പൊലീസും സൈന്യവും ചേര്‍ന്ന സംയുക്ത സംഘം പ്രദേശത്ത് തെരച്ചില്‍ ആരംഭിച്ചിരുന്നു. ഇതിനിടെയാണ് ഭീകരര്‍ വെടിയുതിര്‍ത്തതെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഏറ്റുമുട്ടലില്‍ രണ്ട് തീവ്രവാദികളെ വധിച്ചതായി സൈന്യം അറിയിച്ചു. പ്രദേശത്ത് ഭീകരർക്കായി തെരച്ചിൽ…

അഴിമതിക്കെതിരെ ഇച്ഛാശക്തി കാട്ടിയില്ല; മുൻ കോൺ​ഗ്രസ് നേതാക്കളെ വിമർശിച്ച് മോദി

മു​ന്‍​കാ​ല കോ​ണ്‍​ഗ്ര​സ് സ​ര്‍​ക്കാ​രു​ക​ളെ രൂ​ക്ഷ​മാ​യി വി​മ​ര്‍​ശി​ച്ച്‌ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. അ​ഴി​മ​തി​ക്കെ​തി​രേ ശ​ബ്ദി​ക്കാ​ന്‍ അ​ന്ന​ത്തെ സ​ര്‍​ക്കാ​രു​ക​ള്‍​ക്ക് ഇ​ച്ഛാ​ശ​ക്തി ഇ​ല്ലാ​യി​രു​ന്നു. കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ളി​ല്‍ പ​ല​രും അ​ഴി​മ​തി​ക​ളി​ല്‍ പ​ങ്കാ​ളി​ക​ളാ​യി​രു​ന്നു​വെ​ന്നും പ്ര​ധാ​ന​മ​ന്ത്രി വി​മ​ര്‍​ശി​ച്ചു.രാ​ജ്യ​ത്ത് അ​ഴി​മ​തി വെ​ച്ചു​പൊ​റു​പ്പി​ക്കി​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി മു​ന്ന​റി​യി​പ്പ് ന​ല്‍​കി. പാ​വ​ങ്ങ​ളെ പി​ഴി​യു​ന്ന ന​ട​പ​ടി​ക്ക് അ​റു​തി വ​രു​ത്തു​ക ത​ന്നെ ചെ​യ്യും. അ​ഴി​മ​തി​യെ അ​തീ​ജീ​വി​ക്കാ​നു​ള്ള ശ​ക്തി ത​ന്‍റെ സ​ര്‍​ക്കാ​രി​നു​ണ്ടെ​ന്നും മോ​ദി വ്യ​ക്ത​മാ​ക്കി….

രാജ്യത്തെ ഏറ്റവും പുതിയ കൊവിഡ് കണക്കുകൾ ഒറ്റനോട്ടത്തിൽ

രാജ്യത്തെ കൊവിഡ് കണക്കുകളിൽ ആശ്വാസം തുടരുന്നു. 24 മണിക്കൂറിനിടെ 14,623 പേർക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 197 കൊവിഡ് മരണങ്ങളും ഇന്നലെ സ്ഥിരീകരിച്ചു. 19,446 പേരാണ് ഇന്നലെ രോ​ഗമുക്തി നേടിയത്. കേന്ദ്ര ആരോ​ഗ്യമന്ത്രാലയത്തിന്റെ കണക്കുകൾ പ്രകാരം രാജ്യത്ത് ഇതുവരെ കൊവിഡ് സ്ഥിരീകരിച്ചത് 3,41,08,996 പേർക്കാണ്. ഇതിൽ 4,52,651 പേർ കൊവിഡിന് കീഴടങ്ങുകയും 3,34,78,247 പേർ രോ​ഗമുക്തി നേടുകയും…

ഭീകരർക്കായുള്ള തിരച്ചിൽ; 11 ഇടങ്ങളിൽ എൻഐഎ റെയ്ഡ്

ഭീകരാക്രമണങ്ങൾ വർദ്ധിച്ച് വരുന്ന സാഹചര്യത്തിൽ ജമ്മു കശ്മീരിലെ 11 ഇടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തുന്നു. ശ്രീനഗർ, ബാരാമുള്ള, സോപോർ, പുൽവാമ, കുൽഗാം, പൂഞ്ച് ഉൾപ്പെടെയുള്ള സ്ഥലങ്ങളിലാണ് എൻഐഎ റെയ്ഡ്. ഭീകരവാദ പ്രവർത്തനങ്ങളിൽ പങ്കാളികളായവരുടെ വീടുകളിലും പരിശോധന നടത്തുന്നുണ്ട്. വിവിധ തീവ്രവാദ ശൃംഖലകളുടെ ഭാഗമായി പ്രവർത്തിക്കുന്നവരെ കണ്ടെത്താനാണ് നീക്കം. പരിശോധനകൾക്ക് പിന്നാലെ 12ഓളം പേരെ എൻഐഎ കസ്റ്റഡിയിൽ…

ലഖിംപൂര്‍ കൂട്ടക്കൊല; നാല് ബിജെപിക്കാര്‍കൂടി അറസ്റ്റില്‍

ലഖിംപൂര്‍ ഖേരിയില്‍ കര്‍ഷകരെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ നാല് ബിജെപിക്കാര്‍കൂടി അറസ്റ്റില്‍. സുമിത് ജയ്സ്വാള്‍, ശിശിപാല്‍, നന്ദന്‍ സിങ് ബിഷ്ത്, സത്യപ്രകാശ് എന്നിവരാണ് അറസ്റ്റിലായത്. ഇതിൽ സത്യപ്രകാശിന്റെ കൈയില്‍നിന്ന് തോക്കും തിരകളും പിടിച്ചെടുത്തു. ഇതോടെ കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകന്‍ ആശിഷ് മിശ്ര ഉള്‍പ്പെടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം പത്തായി. പൊലീസ് കസ്റ്റഡിയിലായിരുന്ന ആശിഷ് മിശ്ര…

വാഹനത്തിന്റെ രേഖകൾ ആവശ്യപ്പെട്ടു; ട്രാഫിക് പൊലീസുകാരനെ യുവാവ് തട്ടിക്കൊണ്ടുപോയി

പരിശോധനക്കായി വാഹനത്തിന്റെ രേഖകൾ ആവശ്യപ്പെട്ട ട്രാഫിക് പൊലീസുകാരനെ യുവാവ് തട്ടിക്കൊണ്ടുപോയി. ഉത്തർപ്രദേശിലെ ഗ്രേറ്റർ നോയിഡയിലാണ് സംഭവം. 29കാരനായ സച്ചിൻ റാവൽ എന്ന യുവാവാണ് പൊലീസുകാരനെ തട്ടിക്കൊണ്ടുപോയത്. ഞായറാഴ്ച രാവിലെ പൊലീസുകാർ വാഹനപരിശോധന നടത്തുന്നതിനിടെ വീരേന്ദ്ര സിങ് എന്ന കോൺസ്റ്റബിൾ വാഹനത്തിന്റെ രേഖകൾ ആവശ്യപ്പെട്ടപ്പോൾ യുവാവ് പൊലീസുകാരനോട് കാറിൽ കയറാൻ ആവശ്യപ്പെടുകയായിരുന്നു. പൊലീസുകാരൻ കാറിൽ കയറിയതോടെ ബലം…

തിരിച്ചടിച്ച് സൈന്യം; കശ്മീരിൽ ആറ് ഭീകരരെ കൂടി വധിച്ചു

ജമ്മു കശ്മീരിൽ ലഷ്‌കർ ഇ ത്വയ്ബ ഭീകരരെ കൂട്ടത്തോടെ വധിച്ച് സുരക്ഷാ സേന. രജൗരിയിലെ ഏറ്റുമുട്ടലിൽ ആറ് ഭീകരരെയാണ് സുരക്ഷാ സേന വധിച്ചത്. പ്രദേശത്ത് ഭീകര വിരുദ്ധ പ്രവർത്തനങ്ങൾ തുടരുകയാണെന്ന് സുരക്ഷാ സേന അറിയിച്ചു. രജൗരിയിലെ നിബിഢ വനമേഖലയിലാണ് ഭീകരരുമായി ഏറ്റുമുട്ടുന്നത്. പാകിസ്താനിൽ നിന്നും അതിർത്തി കടന്നെത്തിയ ഭീകരർ വനത്തിനുള്ളിൽ ഒളിച്ചിരിക്കുന്നതായി സൈന്യത്തിന് വിവരം ലഭിച്ചിരുന്നു….

ഉത്തരേന്ത്യയിലും കനത്തമഴ; ഡല്‍ഹിയില്‍ വന്‍ വെള്ളക്കെട്ട്

രാജ്യ തലസ്ഥാനത്ത് ഇന്നലെ മുതൽ തുടരുന്ന കനത്ത മഴയില്‍ ഡല്‍ഹിയിലെ താഴ്ന്ന പ്രദേശങ്ങളെല്ലാം വെള്ളത്തിനടിയിലായി. ഗാസിപൂര്‍ പഴം പച്ചക്കറി മാര്‍ക്കറ്റില്‍ വെള്ളം കയറി. പലയിടത്തും ഗതാഗതം തടസ്സപെട്ടു. പുൽപ്രഹ്ലാദ്പൂർ അടിപ്പാതയിലെ വെള്ളക്കെട്ട് കാരണം എംബി റോഡ് അടച്ചതായി ഡൽഹി പൊലീസ് അറിയിച്ചു. ഇടിയോടു കൂടിയ കനത്ത മഴ ഇന്നും തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഡല്‍ഹി,…

‘ഞാൻ മുഴുസമയ അധ്യക്ഷ’; നിലപാട് വ്യക്തമാക്കി സോണിയ; പുതിയ അധ്യക്ഷന്‍ സെപ്റ്റംബറില്‍

കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിലേക്ക്. പുതിയ അധ്യക്ഷനെ 2022 സെപ്റ്റംബറിൽ തിരഞ്ഞെടുക്കും. ഡൽഹിയിൽ നടക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം. സംഘടനാ തിരഞ്ഞെടുപ്പിനുള്ള നടപടികൾ ഉടൻ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ താൻ കോൺഗ്രസിന്റെ മുഴുവൻ സമയ പ്രസിഡന്റാണെന്ന് സോണിയ ഗാന്ധി അടിവരയിട്ടു. കോൺഗ്രസ് അധ്യക്ഷ സ്ഥാനം സംബന്ധിച്ച് പാർട്ടിയിലെ ജി-23 നേതാക്കളിൽ നിന്നുയരുന്ന…

സിംഗു അതിര്‍ത്തിയിലെ കൊലപാതകം: ഒരാള്‍ അറസ്റ്റില്‍

സിംഗു കൊലപാതകത്തിൽ ഒരാൾ അറസ്റ്റിലായി. നിഹാങ്ക് സരബ്ജീത് സിംഗിന്‍റെ അറസ്റ്റാണ് ഹരിയാന പൊലീസ് രേഖപ്പെടുത്തിയത്. കൊലപാതകം നടത്തിയത് താനാണെന്ന് അറിയിച്ച് സരബ്ജീത് സിംഗ് പൊലീസിന് മുന്നിൽ കീഴടങ്ങുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഇന്നലെ പുലര്‍ച്ചെയാണ് സിംഗുവിലെ കര്‍ഷക സമരവേദിക്ക് അരുകിൽ യുവാവിനെ തല്ലിക്കൊന്ന് കെട്ടിതൂക്കിയ നിലയിൽ കണ്ടെത്തിയത്. കൊലപാതകത്തിന്‍റെ ഉത്തരവാദിത്തം ഏറ്റെടുത്തുള്ള നിഹാങ്കുകളുടെ വീഡിയോകൾ ഇന്നലെ പുറത്തുവന്നിരുന്നു….

ആര്യൻ ഖാന് 4500 രൂപ മണിയോഡർ അയച്ച് ഷാരൂഖ് ഖാൻ

ലഹരിപ്പാർട്ടി കേസിൽ റിമാൻഡിൽ കഴിയുന്ന ആര്യൻ ഖാന് 4500 രൂപ മണിയോഡർ അയച്ച് ഷാരൂഖ് ഖാൻ. ജയിലുള്ള ഒരാൾക്ക് പുറത്ത് നിന്ന് അയയ്ക്കാവുന്ന പരമാവധി തുകയാണിത്. ജയില്‍ ക്വാന്റീനില്‍ നിന്നും ഭക്ഷണം വാങ്ങാനും മറ്റും ഈ പണം ചെലവഴിക്കാം. ആര്യൻ ഖാന് ജയിൽ നിന്നുള്ള ഭക്ഷണമാണ് ഇതുവരെ നൽകിയിട്ടുള്ളതെന്ന് ജയിൽ അധികൃതർ അറിയിച്ചു. ഇതിനിടയിൽ കഴിഞ്ഞ…

സഹോദരിക്ക് കുഞ്ഞു പിറന്നു; നാട്ടുകാര്‍ക്ക് സൗജന്യമായി പെട്രോള്‍ നല്‍കി പമ്പ് ഉടമ

സഹോദരിക്ക് കുഞ്ഞു പിറന്നത് നാട്ടുകാര്‍ക്ക് സൗജന്യമായി പെട്രോള്‍ നല്‍കി ആഘോഷിച്ച് പെട്രോള്‍ പമ്പ് ഉടമ. മധ്യപ്രദേശിലെ ബെത്തൂല്‍ ജില്ലയിലാണ് ഈ വ്യത്യസ്തമായ ആഘോഷം നടന്നത്. ഒക്ടോബര്‍ ഒന്‍പതിനാണ് പെട്രോള്‍ പമ്പ് ഉടമയായ ദീപക് സിനാനിയുടെ സഹോദരി ശിഖ പോര്‍വാള്‍ ഒരു പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്. പെട്രോള്‍ പമ്പ് കഴിഞ്ഞ മാര്‍ച്ചിലാണ് തുറന്നത്, അന്ന് മുതല്‍ എന്‍റെ…

രാജ്യത്ത് വീണ്ടും ജനസംഖ്യാ നിയന്ത്രണം നടപ്പാക്കണം; അസന്തുലിതാവസ്ഥ പ്രശ്‌നമെന്ന് മോഹന്‍ ഭാഗവത്

ജനസംഖ്യാ അസന്തുലിതാവസ്ഥ രാജ്യത്തിന് ഒരു പ്രശ്‌നമായി മാറിയിട്ടുണ്ടെന്ന് ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്. രാജ്യത്ത് വീണ്ടും ജനസംഖ്യാ നിയന്ത്രണം നടപ്പാക്കുന്നതിനെ കുറിച്ച് ഗൗരവകരമായി ചിന്തിക്കണം. അടുത്ത അമ്പത് വര്‍ഷം മുന്നില്‍കണ്ടാവണം നിയന്ത്രണങ്ങള്‍ നടപ്പാക്കേണ്ടതെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. ആര്‍എസ്എസിന്റെ വിജയ ദശമി ദിന പ്രസംഗത്തിലായിരുന്നു പരാമര്‍ശം. ഇന്ത്യ വിഭജനത്തെ ദുഃഖകരമായ ചരിത്രം എന്ന് വിശേഷിപ്പിച്ച ആര്‍എസ്എസ്…

ജമ്മുവിൽ ഏറ്റുമുട്ടല്‍; രണ്ട് സൈനികര്‍ക്ക് വീരമൃത്യു

ജമ്മുകശ്മീരിൽ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് സൈനികർക്ക് വീരമൃത്യു. ഇന്നലെ രാത്രിയാണ് പൂഞ്ച് ജില്ലയിലെ മെന്തറിൽ നർഖാസ് വനത്തിനുള്ളിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ജൂനിയർ കമ്മീഷൻ ഒഫീസറും ഒരു ജവാനുമാണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇരുവരും വൈകാതെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംയുക്ത ഓപ്പറേഷനുവേണ്ടിയാണ് സൈനികർ മേഖലയിലെത്തിയതെന്നാണ് റിപ്പോർട്ടുകൾ. ഇന്നലെ വൈകുന്നേരം മുതൽ തീവ്രവാദികളുമായി കനത്ത ഏറ്റമുട്ടലാണ് മേഖലയിൽ നടക്കുന്നത്….

ചൈനീസ് മാധ്യമങ്ങളിലെ ദൃശ്യങ്ങള്‍’: കേന്ദ്രത്തോട് വിശദീകരണം ആവശ്യപ്പെട്ട് കോണ്‍ഗ്രസ്

ഇന്ത്യ-ചൈന അതിര്‍ത്തി സംഘര്‍ഷത്തെ കുറിച്ച് ചൈനീസ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വീഡിയോ ദൃശ്യങ്ങളെ കുറിച്ചും ഫോട്ടോകളെ കുറിച്ചും കേന്ദ്ര സര്‍ക്കാര്‍ വിശദീകരിക്കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ട്. കേന്ദ്രത്തിന്‍റെ വിശദീകരണം തേടി യൂത്ത് കോണ്‍ഗ്രസ് നേതാവ് ബി.വി.ശ്രീനിവാസ് ഉൾപ്പടെയുള്ളവര്‍ ദൃശ്യങ്ങൾ ട്വീറ്റ് ചെയ്തു. ഇന്ത്യൻ സൈനികരെ തടഞ്ഞുവെക്കുന്നതായുള്ള ദൃശ്യങ്ങളാണ് ചൈനീസ് മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത്. ഗൽവാൻ താഴ്വരയിൽ കഴിഞ്ഞ വര്‍ഷം നടന്ന…