ട്രെയിനിൽ തൂങ്ങി മരിച്ച നിലയിൽ
ട്രെയിനിൽ യാത്രക്കാരൻ തൂങ്ങി മരിച്ച നിലയിൽ. മലബാർ എക്സ്പ്രസിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ഭിന്നശേഷിക്കാരുടെ കോച്ചിലെ ശുചിമുറിയിലാണ് സംഭവം. സംഭവത്തെ തുടർന്ന് ഒരുമണിക്കൂർ ട്രെയിൻ കൊല്ലത്ത് നിർത്തിയിടേണ്ടി വന്നു. മരിച്ചയാളെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom
ജോണ്‍ പോളിന്റെ സംസ്കാരം നാളെ; രാവിലെ 8 മണി മുതല്‍ പൊതുദര്‍ശനം
തിരക്കഥാകൃത്ത് ജോണ്‍ പോളിന്റെ സംസ്കാരം നാളെ വൈകീട്ട് നാല് മണിക്ക് ഇളംകുളം സുറോന ചര്‍ച്ചില്‍ നടക്കും. രാവിലെ 8 മണി മുതല്‍ 11 മണി വരെ എറണാകുളം ടൗണ്‍ ഹാളില്‍ പൊതു ദര്‍ശനമുണ്ടാകും. പിന്നീട് ചാവറയിലും പൊതുദര്‍ശനം നടക്കും. ഇന്ന് ജോണ്‍ പോളിന്റെ മൃതദേഹം ആശുപത്രിയില്‍ സൂക്ഷിക്കും. നാളെ ഉച്ചയോടെ മരടിലെ വീട്ടിലേക്ക് മാറ്റും.ഇന്ന് ഉച്ചയോടെ…
നടി മഞ്ജു സിങ് അന്തരിച്ചു
ടിവി ഷോ നിര്‍മ്മാതാവും നടിയുമായ മഞ്ജു സിങ് അന്തരിച്ചു. മുംബൈയിലായിരുന്നു അന്ത്യം. ഗാനരചയിതാവും തിരക്കഥാകൃത്തുമായ സ്വാനന്ദ് കിര്‍കിറെയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. മഞ്ജുവുമായുള്ള ഓര്‍മകള്‍ പങ്കുവച്ചുകൊണ്ടായിരുന്നു ദുഃഖവാര്‍ത്ത ആരാധകരെ അറിയിച്ചത്. ഹിന്ദി ടെലിവിഷന്‍ രംഗത്തെ നിറസാന്നിധ്യമായിരുന്നു മഞ്ജു. സ്വരാജ്, ഏക് കഹാനി, ഷോ ടൈം തുടങ്ങിയ നിരവധി സൂപ്പര്‍ഹിറ്റ് ഷോകളാണ് മഞ്ജു സിങ് ഒരുക്കിയത്. കൂടാതെ ഖേല്‍…
ഇതിഹാസതാരം അന്തരിച്ചു
കൊളംബിയന്‍ ഇതിഹാസ ഫുട്ബോള്‍ താരം ഫ്രെഡി റിന്‍കോണ്‍(55)അന്തരിച്ചു. രണ്ട് ദിവസം മുമ്പ് താരം സഞ്ചരിച്ച കാര്‍ ബസ്സുമായി കൂട്ടിയിടിച്ച് അപകടത്തില്‍പ്പെട്ടിരുന്നു. ഗുരുതരാവസ്ഥയിലായിരുന്ന മുന്‍ കൊളംബിയന്‍ ക്യാപ്റ്റന്‍ ചികിത്സയിലിരിക്കെ മരണപ്പെടുകയായിരുന്നു. 1990-2001 വരെയാണ് താരം കൊളംബിയക്കായി കളിച്ചത്. 84 മല്‍സരങ്ങളില്‍ നിന്നായി രാജ്യത്തിന് വേണ്ടി റിന്‍കോണ്‍ 17 ഗോള്‍ നേടിയിട്ടുണ്ട്. ക്ലബ്ബ് ഫുട്ബോളില്‍ 152 ഗോളും സ്വന്തമാക്കിയിട്ടുണ്ട്….
നടൻ ശിവ്കുമാർ സുബ്രഹ്മണ്യം അന്തരിച്ചു
ബോളിവുഡ് നടനും തിരക്കഥാകൃത്തുമായ ശിവ്കുമാർ സുബ്രഹ്മണ്യം അന്തരിച്ചു. ഞായറാഴ്ച്ച രാത്രിയോടെയായിരുന്നു വിയോഗം. സംസ്കാരം ഇന്ന് മുംബൈയിലെ മോക്ഷധാം ഹിന്ദു ശ്മശാനത്തിൽ നടക്കും. ശിവ്കുമാർ സുബ്രഹ്മണ്യത്തിന്റെ വിയോഗത്തിൽ സിനിമാ മേഖലയിൽ നിന്നും നിരവധി പേർ വേദന പങ്കുവെച്ചിട്ടുണ്ട്. 1989ൽ വിനോദ് ചോപ്ര ചിത്രം ‘പരിന്ദ’യുടെ തിരക്കഥ രചിച്ച് കൊണ്ടാണ് അദ്ദേഹം സിനിമാ മേഖലയിലേക്ക് എത്തുന്നത്. തുടർന്ന് തിരക്കഥാകൃത്തായും…
മധു മാഷ് അന്തരിച്ചു
പ്രശസ്ത സാംസ്കാരിക-നാടക പ്രവർത്തകൻ മധു മാഷ് (73) അന്തരിച്ചു. കോഴിക്കോട് സഹകരണ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. നിരവധി സിനിമകളിൽ വേഷമിട്ടിട്ടുണ്ട്. തുഞ്ചൻ പുരസ്കാരം ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. ഇന്ത്യ 1974, പടയണി, സ്പാർട്ടക്കസ്സ്, കറുത്ത വാർത്ത, കലിഗുല, ക്രൈം, സുനന്ദ തുടങ്ങി നിരവധി നാടകങ്ങൾ അദ്ദേഹത്തിന്റേതായുണ്ട്. സംഘഗാനം, ഷട്ടർ തുടങ്ങിയ മലയാളം സിനിമകളിലും അഭിനയിച്ചു….
ജവാന് ദാരുണാന്ത്യം
അസമിൽ വാഹനം മറിഞ്ഞ് ബിഎസ്എഫ് ജവാൻ മരിച്ചു. ഉദ്യോഗസ്ഥർ സഞ്ചരിച്ചിരുന്ന വാഹനം നദിയിലേക്ക് മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ ഒരു ജവാനെ കാണാതായിട്ടുണ്ട്. ഇയാൾക്കായുള്ള തിരച്ചിൽ പുരോഗമിക്കുകയാണ്. നദിയിലേക്ക് വീണ ജവാൻമാരിൽ മൂന്ന് പേരെ ഇതിനോടകം രക്ഷപ്പെടുത്തിയിട്ടുണ്ട്. അസമിലെ ഇന്ത്യ-ബംഗ്ലാദേശ് അതിർത്തിക്ക് സമീപം സൽമാര മംകചാർ ജില്ലയിലാണ് അപകടമുണ്ടായത്. പുതിയ വാർത്തകൾ വായിക്കുന്നതിനായി ക്ലിക്ക് ചെയ്യു…. http://bit.ly/NewscomKerala
പ്രമുഖ നടൻ അന്തരിച്ചു
പ്രശസ്ത കന്നഡ നടന് അന്തരിച്ചു. ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചായിരുന്നു അന്ത്യം. 89 വയസായിരുന്നു. പ്രശസ്ത നടന് അര്ജുന് സര്‍ജയുടെ ഭാര്യാപിതാവ് കൂടിയായ കലാതപസ്വി രാജേഷ് ആണ് അന്തരിച്ചത്. ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങൾ, വാർധക്യ സംബന്ധമായ അസുഖങ്ങൾ എന്നിവയെത്തുടര്‍ന്ന് ഫെബ്രുവരി 9നാണ് രാജേഷിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ശനിയാഴ്ച രാവിലെയോടെ നില വഷളാവുകയും മരണം സംഭവിക്കുകയുമായിരുന്നു. അറുപതുകളിലാണ്…
അപകടത്തിൽ രണ്ട് മരണം
നിർത്തിയിട്ട ലോറിയിൽ കാറിടിച്ച് രണ്ട് പേർ മരിച്ചു. കണ്ണൂർ പാപ്പിനിശ്ശേരി – പിലാത്തറ കെ.എസ്.ടി.പി റോഡിൽ കണ്ണപുരം പാലത്തിനുസമീപം പുലർച്ചെ 2.30നാണ് അപകടം നടന്നത്. കാർ യാത്രക്കാരായ ചിറക്കൽ അലവിലെ പ്രജുൽ (34) പൂർണിമ (30) എന്നിവരാണ് മരിച്ചത്. മൂകാംബിക ക്ഷേത്രദർശനം കഴിഞ്ഞു പുലർച്ചെ നാട്ടിലേക്ക് മടങ്ങി വരുന്നതിനിടെയാണ് അപകടം. രണ്ട് പേർക്ക് പരിക്കേറ്റു. ഇവരെ…
കാർ ലോറിയിലിടിച്ച് വിദ്യാർഥി മരിച്ചു; ആറു പേർക്ക് പരിക്ക്
പരിയാരം ഏഴിലോട് ദേശീയ പാതയിൽ കാര്‍ ലോറിയിലിടിച്ച് വിദ്യാര്‍ഥി മരിച്ചു. ത്യക്കരിപ്പുർ സ്വദേശി അഹമ്മദാണ് (22) മരിച്ചത്. അപകടത്തിൽ ആറുപേര്‍ക്ക് പരിക്കേറ്റു. ഇവരെ പരിയാരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഞായറാഴ്ച പുലര്‍ച്ചെയായിരുന്നു അപകടം. മംഗളൂരു തേജസ്വിനി ആശുപത്രിയില്‍ റേഡിയോളജി വിദ്യാര്‍ഥികളായ ഇവർ പാലക്കയംതട്ടിലേക്ക് പോകുകയായിരുന്നു. മുന്നില്‍ പോകുകയായിരുന്ന ലോറിയുടെ പിന്നില്‍ ഇടിച്ചാണ് അപകടം…
പത്മവിഭൂഷൺ ബാബാസാഹേബ് പുരന്ദരെ അന്തരിച്ചു
പ്രശസ്ത എഴുത്തുകാരനും പത്മവിഭൂഷൺ ജേതാവുമായ ബൽവന്ത് മോരേശ്വർ പുരന്ദരെ(ബാബാസാഹേബ് പുരന്ദരെ) അന്തരിച്ചു. 99 വയസായിരുന്നു. പൂനെയിലെ ദീനനാഥ് മങ്കേഷ്കർ ആശുപത്രിയിൽ ഇന്ന് പുലർച്ചെയോടെ ആയിരുന്നു അന്ത്യം. കൂടുതൽ വായിക്കാൻ NEWSCOM Mobile App ഡൗൺലോഡ് ചെയ്യൂ.. http://bit.ly/DownloadNewscom #newscom #newsapp #newscommalayalamapp
അമ്യത ടിവി ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ സന്തോഷ് ബാലകൃഷ്ണൻ അന്തരിച്ചു
അമൃത ടി വി ഡെപ്യൂട്ടി ന്യൂസ് എഡിറ്റർ സന്തോഷ് ബാലകൃഷ്ണൻ (47) ഹൃദയാഘാതത്തെത്തുടർന്നു ഇന്ന് പുലർച്ചെ അന്തരിച്ചു. ഇന്നലെ രാവിലെ ചെറിയ അസ്വസ്ഥത ഉണ്ടായി ആശുപത്രിയിൽപോയി. ഉടൻതന്നെ ആൻജിയോ പ്ലാസ്റ്റി നടത്തിരുന്നു. മൃതദേഹം 5.45 മുതൽ 6.20 വരെ അമ്യതാ ടി വി യുടെ വഴുതക്കാട് ഓഫീസിൽ പൊതുദർശനത്തിന് വച്ചു. തുടർന്ന് സ്വദേശമായ എറണാകുളം കിഴക്കമ്പലം…
നടൻ അരവിന്ദ് ത്രിവേദി അന്തരിച്ചു
രാമനന്ദ് സാഗർ അണിയിച്ചൊരുക്കിയ ബ്രഹ്മാണ്ഡ പരമ്പരയായ രാമായണത്തിലെ രാവണൻ കഥാപാത്രം അവതരിപ്പിച്ച നടൻ അരവിന്ദ് ത്രിവേദി അന്തരിച്ചു. വാർദ്ധക്യസഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലായിരുന്നു അദ്ദേഹം. ഹൃദയാഘാതമാണ് മരണകാരണം. 82 വയസ്സായിരുന്നു. രാമനന്ദ് സാഗറിന്റെ പരമ്പരയായ രാമായണത്തിലെ രാവണൻ കഥാപാത്രമാണ് അദ്ദേഹത്തെ ശ്രദ്ധേയനാക്കിയത്. നിരവധി സിനിമകളിലും ടെലിവിഷൻ പരിപാടികളിലും ത്രിവേദി മികച്ച പ്രകടനം കാഴ്ചവെച്ചിട്ടുണ്ട്. നാൽപ്പത് വർഷം…
ഗായകൻ വി.കെ ശശിധരൻ അന്തരിച്ചു
സംഗീത സംവിധായകനും ഗായകനും സാംസ്കാരിക പ്രവര്‍ത്തകനുമായ വി കെ ശശിധരന് (83) അന്തരിച്ചു. കവിതാലാപനത്തിൽ വേറിട്ട വഴി സ്വീകരിച്ച വി.കെ ശശിധരൻ വികെഎസ് എന്ന ചുരുക്കപ്പേരിലും അറിയപ്പെടുന്നു. സാംസ്കാരിക പ്രവർത്തകൻ കൂടിയായ അദ്ദേഹം കേരള ശാസ്ത്രസാഹിത്യ പരിഷത്തിന്റെ മുൻ ജനറൽ സെക്രട്ടറി കൂടിയായിരുന്നു. കവിത ആലാപനത്തില്‍ വേറിട്ട ഒരു ശൈലി സൃഷ്ടിച്ച വ്യക്തിയാണ് ശശിധരൻ. മനുഷ്യര്‍ക്കിടയില്‍…
പ്രമുഖ കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു
പ്രമുഖ കാർട്ടൂണിസ്റ്റ് യേശുദാസൻ അന്തരിച്ചു. കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ കൊച്ചിയിലായിരുന്നു അന്ത്യം. രണ്ടുപതിറ്റാണ്ടിലേറെ മലയാളമനോരമയിൽ കാർട്ടൂണിസ്റ്റായിരുന്നു യേശുദാസൻ. കേരള കാർട്ടൂൺ അക്കാദമിയുടെ സ്ഥാപക ചെയർമാനും കേരള ലളിതകലാ അക്കാദമിയുടെ മുൻ പ്രസിഡന്റുമാണ്. കാർട്ടൂൺ രംഗത്തും മാധ്യമപ്രവർത്തനത്തിലും നൽകിയ വിലപ്പെട്ട സംഭാവനകൾ കണക്കിലെടുത്ത് 2019-ലെ സ്വദേശാഭിമാനി കേസരി പുരസ്കാരം അദ്ദേഹത്തിന് സമ്മാനിച്ചിരുന്നു.
എഴുത്തുകാരി കമല ഭാസിന് അന്തരിച്ചു
എഴുത്തുകാരിയും സ്ത്രീസ്വാതന്ത്ര്യവാദിയുമായ കമല ഭാസിൻ അന്തരിച്ചു. എഴുപത്തിയഞ്ച് വയസ്സായിരുന്നു. ഇന്ന് പുലർച്ചെ മൂന്നുമണിക്കായിരുന്നു അന്ത്യം. കുറച്ചുമാസങ്ങൾക്ക് മുമ്പ് കമലയ്ക്ക് കാൻസർ രോഗം സ്ഥിരീകരിച്ചിരുന്നു. 1946 ഏപ്രിൽ 24നാണ് കമലയുടെ ജനനം. സ്ത്രീകളുടെ അവകാശങ്ങൾക്ക് വേണ്ടി ശബ്ദമുയർത്തിയിരുന്ന കമലയുടെ രചനകളും ലിംഗസമത്വത്തെ അടിസ്ഥാനമാക്കിയുളളതായിരുന്നു. ഗ്രാമത്തിൽ ജനിച്ചുവളർന്നതിനാൽ ഇന്ത്യൻ സ്ത്രീകളുടെ ജീവിത സാഹചര്യങ്ങളെ കുറിച്ച് കമലയ്ക്ക് വ്യക്തമായ കാഴ്ചപ്പാടുകളുണ്ടായിരുന്നു….
മണ്ണിടിഞ്ഞ് വീണ് അപകടം, ഒരാൾ മരിച്ചു
കോഴിക്കോട് പെരുമണ്ണയില്‍ മണ്ണിടിഞ്ഞ് വീണ് ഒരാൾ മരിച്ചു. മതില് നിര്‍മ്മാണത്തിനിടെയാണ് തൊഴിലാളികളുടെ മുകളിലേക്ക് മണ്ണ് ഇടിഞ്ഞുവീണത്. മണ്ണിനടിയിൽപെട്ട രണ്ടുപേരെ പൊലീസും ഫയര്‍ഫോഴ്സും ചേര്‍ന്ന് പുറത്തെടുത്ത് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തില്‍ ഒരാള്‍ മരിച്ചു. നിർമാണ തൊഴിലാളിയായ ബൈജു ആണ് മരിച്ചത്. ഇന്ന് രാവിലെയാണ് അപകടം സംഭവിച്ചത്.
കെ. മീനാക്ഷി ടീച്ചർ നിര്യാതയായി
സി.പി.എം നേതാവായിരുന്ന അഴീക്കോടൻ രാഘവന്റെ ഭാര്യ പള്ളിക്കുന്ന് അഴീക്കോടൻ നിവാസിൽ കെ. മീനാക്ഷി ടീച്ചർ(87) നിര്യാതയായി. കണ്ണൂർ എ.കെ.ജി ആശുപത്രിയിലായിരുന്നു അന്ത്യം. ചാലാട്ടെ മത്തിക്കുട്ടിയുടെയും മാതയുടെയും മകളാണ്. 1956ലായിരുന്നു അഴീക്കോടൻ രാഘവനുമായുള്ള വിവാഹം. 1972 സെപ്റ്റംബർ 23നാണ് ഇടതുമുന്നണി കൺവീനറും സി.പി.എം സംസ്ഥാന സെക്രട്ടറിയറ്റംഗവുമായ അഴീക്കോടൻ രാഘവൻ തൃശൂരിൽ കൊല്ലപ്പെടുന്നത്. 16 വർഷം മാത്രമായിരുന്നു ഇരുവരുടെയും…