Flash News
Archive

Category: Politics

മോദി നിരക്ഷരനെന്ന് കോണ്‍ഗ്രസ്; വിവാദമായതോടെ പോസ്റ്റ് മുക്കി

രണ്ട് നിയമസഭാ സീറ്റുകളിലേക്ക് നടക്കുന്ന ഉപതിരഞ്ഞെടുപ്പിന് മുന്നോടിയായി കർണാടകത്തിൽ കനത്ത രാഷ്ട്രീയ പോര്. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ നിരക്ഷരനെന്ന് വിശേഷിപ്പിച്ച കോൺഗ്രസ് നടപടി വിവാദമായി. കർണാടക കോൺഗ്രസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് ഇത്തരമൊരു പരാമർശം ഉണ്ടായത്. ട്വീറ്റിനെതിരെ നിരവധിപ്പേർ രംഗത്തെത്തിയതോടെ കോൺഗ്രസ് ട്വീറ്റ് ഡിലീറ്റ് ചെയ്തു. ‘കോൺഗ്രസ് സ്കൂളുകൾ പണിതു, എന്നാൽ മോദി ഒരിക്കലും പഠിക്കാൻ…

‘ഞാൻ മുഴുസമയ അധ്യക്ഷ’; നിലപാട് വ്യക്തമാക്കി സോണിയ; പുതിയ അധ്യക്ഷന്‍ സെപ്റ്റംബറില്‍

കോൺഗ്രസ് സംഘടനാ തിരഞ്ഞെടുപ്പിലേക്ക്. പുതിയ അധ്യക്ഷനെ 2022 സെപ്റ്റംബറിൽ തിരഞ്ഞെടുക്കും. ഡൽഹിയിൽ നടക്കുന്ന കോൺഗ്രസ് പ്രവർത്തക സമിതി യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനം. സംഘടനാ തിരഞ്ഞെടുപ്പിനുള്ള നടപടികൾ ഉടൻ ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇതിനിടെ താൻ കോൺഗ്രസിന്റെ മുഴുവൻ സമയ പ്രസിഡന്റാണെന്ന് സോണിയ ഗാന്ധി അടിവരയിട്ടു. കോൺഗ്രസ് അധ്യക്ഷ സ്ഥാനം സംബന്ധിച്ച് പാർട്ടിയിലെ ജി-23 നേതാക്കളിൽ നിന്നുയരുന്ന…

കോൺഗ്രസ് നിർണായക പ്രവർത്തക സമിതി യോഗം ഇന്ന്; സംഘടനാ തെരഞ്ഞെടുപ്പ് അടക്കം ചര്‍ച്ച ചെയ്യും

സംഘടനാ തെരഞ്ഞെടുപ്പ് അടക്കം ചര്‍ച്ച ചെയ്യാനുള്ള നിര്‍ണായക കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇന്ന് ചേരും. വരാൻ പോകുന്ന നിയമസഭാ തെരഞ്ഞെടുപ്പുകളുടെ ഒരുക്കങ്ങളും ലഖിംപുരിലെ കര്‍ഷക കൊലപാതകത്തില്‍ സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധങ്ങളും യോഗത്തിൽ ചര്‍ച്ചയാകും. എഐസിസി ആസ്ഥാനത്താണ് യോഗം. ഉത്തർ പ്രദേശ്, പഞ്ചാബ്, ഗുജറാത്ത് അടക്കം വരാൻ പോകുന്ന നിയമസഭ തെരഞ്ഞെടുപ്പിൽ സ്വീകരിക്കേണ്ട മുന്നൊരുക്കൾ, പഞ്ചാബ് കോൺഗ്രസിൽ…

പ്ലസ് വൺ പ്രവേശനം: സിപിഎം നിയമസഭാ കക്ഷി യോഗത്തിൽ മന്ത്രി വി ശിവൻകുട്ടിക്ക് വിമർശനം

സിപിഎം നിയമസഭാ കക്ഷി യോഗത്തിൽ മന്ത്രി വി ശിവൻകുട്ടിക്ക് വിമർശനം. പ്ലസ് വൺ പ്രവേശനത്തിലെ പ്രതിസന്ധിയിലാണ് വിമർശനം. ചൊവ്വാഴ്ച ചേർന്ന സിപിഎം നിയമസഭാ കക്ഷി യോഗത്തിലാണ് വിമർശനം ഉയർന്നത്. എ പ്ലസ് കണക്കനുസരിച്ച് സീറ്റുണ്ടോയെന്ന് ഉറപ്പാക്കിയില്ലെന്ന് അംഗങ്ങൾ വിമർശിച്ചു. സംസ്ഥാനമാകെ ഒരു യൂണിറ്റായി എടുത്തതിലും നിയമസഭാകക്ഷി യോഗത്തിൽ വിമർശനം. പ്രതിസന്ധിയുള്ള ജില്ലകളിൽ കൂടുതൽ സീറ്റ് അനുവദിക്കണമെന്ന്…

സവര്‍ക്കര്‍ ബ്രിട്ടീഷുകാരോട് മാപ്പ് ചോദിച്ചത് ഗാന്ധിജി പറഞ്ഞിട്ട്; രാജ്‌നാഥ് സിങ്

ഇന്നത്തെ ഇന്ത്യയാണ് സവര്‍ക്കര്‍ കണ്ട സ്വപ്‌നമെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭാഗവത്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയത് മുതല്‍ സവര്‍ക്കര്‍ കണ്ട കാലം ആരംഭിച്ചുവെന്നും മോഹന്‍ ഭാഗവത് പറഞ്ഞു. സവര്‍ക്കറെപ്പറ്റി ശരിയായ അറിവിന്റെ അഭാവമുണ്ടെന്നും സവര്‍ക്കറെ അടുത്തറിഞ്ഞാല്‍ ചിലരുടെ യഥാര്‍ഥ സ്വഭാവം പുറത്താകും എന്നതിനാലാണ് അവരത് അനുവദിക്കാത്തത്. ഭിന്ന നിലപാടുകാരായിരുന്നുവെങ്കിലും ഗാന്ധിജിയും സവര്‍ക്കറും പരസ്പരം ബഹുമാനിച്ചിരുന്നുവെന്നും അദ്ദഹേം…

‘അവരുമായി സഖ്യം രൂപീകരിക്കില്ല’: അഖിലേഷ് യാദവ്

അടുത്ത വർഷം നടക്കുന്ന ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിൽ ബിജെപിയെ പരാജയപ്പെടുത്തുമെന്ന് സമാജ്‌വാദി പാർട്ടി അധ്യക്ഷൻ അഖിലേഷ് യാദവ്. ഇതിനായി ചെറിയ പാർട്ടികളുമായി സഖ്യം രൂപീകരിക്കുമെന്നും അഖിലേഷ് യാദവ് പറഞ്ഞു. എന്നാൽ, കോൺഗ്രസ് പോലെയുള്ള വലിയ പാർട്ടികളുമായി ഇനി സഖ്യത്തിനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ‘സാഹചര്യങ്ങൾക്കനുസരിച്ചാണ് സഖ്യങ്ങൾ ഉണ്ടാകുന്നത്. വലിയ പാർട്ടികളുമായി സഖ്യം രൂപീകരിച്ചപ്പോഴുണ്ടായ അനുഭവങ്ങൾ അത്ര നല്ലതായിരുന്നില്ല….

ബിജെപി എംഎൽഎയും മന്ത്രിയും കോൺഗ്രസിൽ ചേർന്നു

ഉത്തരാഖണ്ഡ്​ മന്ത്രി യശ്​പാൽ ആര്യയും മകനും എംഎൽഎയുമായ സഞ്​ജീവ്​ ആര്യയും കോൺഗ്രസിൽ ചേർന്നു. ബിജെപി നേതാവായ യശ്​പാൽ ആര്യ ഉത്തരാഖണ്ഡ്​ ഗതാഗത മന്ത്രിയായിരുന്നു. ന്യൂഡൽഹിയിലെത്തി​ ഇരുവരും രാഹുൽ ഗാന്ധിയെ സന്ദർ​ശിച്ചു​. കോൺഗ്രസ്​ നേതാക്കളായ ഹരീഷ്​ റാവത്ത്​, കെ.സി വേണുഗോപാൽ തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായി. തന്‍റെ മന്ത്രി സ്ഥാനം രാജിവെക്കുന്നതായും യശ്​പാൽ ആര്യ പ്രതികരിച്ചു. മുമ്പ്​ കോൺഗ്രസിലായിരുന്ന…

കെപിസിസി പട്ടികയില്‍ മുതിര്‍ന്ന നേതാക്കൾക്ക് അതൃപ്തി

കെപിസിസി പുഃസംഘടനാ പട്ടികയില്‍ മുതിര്‍ന്ന നേതാക്കൾക്ക് അതൃപ്തി. കെപിസിസി പട്ടിക തയ്യാറാക്കിയത് കൂടിയാലോചനകൾ ഇല്ലാതെയെന്ന് നേതാക്കള്‍. മുൻ കെപിസിസി അദ്ധ്യക്ഷന്മാരുമായി ചർച്ച ചെയ്തില്ലെന്നാണ് മുതിര്‍ന്ന നേതാക്കളുടെ പരാതി. വി എം സുധീരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ, എം എം ഹസ്സൻ എന്നിവരുമായി ചർച്ച നടന്നില്ല. പട്ടികയിൽ ആരെയൊക്കെ ഉൾപ്പെടുത്തിയിയെന്ന് പോലും അറിയിച്ചിട്ടില്ലെന്ന് നേതാക്കൾ ആരോപിച്ചു. കൂടി ആലോചനകൾ…

കെപിസിസി ഭാരവാഹി പട്ടിക ഇന്നുണ്ടായേക്കും!

കെപിസിസി ഭാരവാഹികളുടെ പട്ടിക ഇന്ന് പ്രഖ്യാപിക്കാൻ സാധ്യത. അന്തിമ പട്ടിക ഇന്ന് കൈമാറാമെന്നാണ് കെപിസിസി അധ്യക്ഷനും പ്രതിപക്ഷ നേതാവ് വിഡി സതീശനും കണക്കു കൂട്ടുന്നത്. മുതിർന്ന നേതാക്കളിൽ നിന്നും പട്ടിക വാങ്ങുകയും കേന്ദ്രനേതൃത്വത്തിനു മുന്നിൽ ചർച്ചയ്ക്കായി എത്തിയ്ക്കുകയും ചെയ്തതോടെ പ്രധാനകടമ്പ കടന്നു. ഉമ്മൻ‌ചാണ്ടിയും രമേശ്‌ ചെന്നിത്തലയും നൽകിയ പേരുകൾ കൂടി പരിഗണിച്ചാണ് അന്തിമ പട്ടിക തയാറാക്കുന്നത്….

പൊന്നാനിയിലെ സിപിഎം അച്ചടക്ക നടപടിയിൽ പ്രതിഷേധം

പൊന്നാനിയിലെ അച്ചടക്ക നടപടിയിൽ സിപിഎമ്മിൽ ഒരു വിഭാഗത്തിൻ്റെ പ്രതിഷേധം. പുതുപൊന്നാനി ബ്രാഞ്ച് സമ്മേളന വേദിയിലേക്ക് ഒരു വിഭാഗം പാർട്ടി പ്രവർത്തകർ പ്രകടനം നടത്തി. ടിഎം സിദ്ദീഖിനെതിരായ നടപടിയിൽ പ്രതിഷേധിച്ചാണ് പ്രകടനം. അച്ചടക്കനടപടി പിൻവലിക്കണമെന്നാണ് ആവശ്യം. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ടിഎം സിദ്ദീഖിനെ തരംതാഴ്ത്താൻ ജില്ലാ കമ്മിറ്റി ശുപാർശ ചെയ്തിരുന്നു. പൊന്നാനിയിലെ തെരഞ്ഞെടുപ്പ് പ്രവർത്തനത്തിലെ വീഴ്ച ആരോപിച്ചായിരുന്നു…

സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ

സിപിഎം പൊളിറ്റ് ബ്യൂറോ യോഗം ഇന്ന് ഡൽഹിയിൽ തുടങ്ങും. കൊവിഡ് ആരംഭിച്ചതിന് ശേഷം ഇതാദ്യമായാണ് പി ബി യോഗം നേരിട്ട് ചേരുന്നത്. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കേണ്ട രാഷ്ട്രീയ പ്രമേയത്തിന്റെ കരട് യോഗം ചർച്ച ചെയ്തു തയ്യാറാക്കും. ഈ മാസം അവസാനം നടക്കുന്ന കേന്ദ്രകമ്മിറ്റി യോഗത്തിൽ ആകും പ്രമേയത്തിന് അന്തിമ രൂപം നൽകുക. നിയമസഭാ തെരഞ്ഞെടുപ്പുകൾ നടക്കാനിരിക്കെ…

കെ.പി.സി.സി ഭാരവാഹി പട്ടികക്ക് അന്തിമ രൂപം ഉടൻ; നേതാക്കൾ ഡൽഹിയിൽ

കെ.പി.സി.സി ഭാരവാഹി പട്ടികയിൽ അന്തിമ തീരുമാനമെടുക്കാനായി കെ.സുധാകരനും വി.ഡി സതീശനും ഡൽഹിയിൽ എത്തി. കേരളത്തിലെ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി അവർ നൽകിയ പട്ടികയുമായിട്ടാണ് ഇരുവരും എത്തിയിരിക്കുന്നത്. പട്ടികയിൽ ഹൈക്കമാൻഡ് അന്തിമ തീരുമാനമെടുക്കും. പരാതികൾ പരമാവധി ഒഴിവാക്കാനായി മുതിർന്ന നേതാക്കൾ നൽകിയ പട്ടികയുമായിട്ടാണ് കെ.സുധാകരനും വി.ഡി സതീശനും ഹൈക്കമാന്‍ഡിനെ കാണാൻ എത്തിയിരിക്കുന്നത്. രമേശ്‌ ചെന്നിത്തല പത്ത്…

ബിജെപി സംസ്ഥാന നേതൃത്വം പരാജയം; ആർ.എസ്.എസ് നേതാവ് ബാലശങ്കർ

ബിജെപി സംസ്ഥാന നേതൃത്വത്തിനെതിരെ ആർ എസ് എസ് നേതാവ് ബാലശങ്കർ. നരേന്ദ്രമോദിയുടെ ജനപ്രീതിയിൽ നിന്ന് രാഷ്ട്രീയ നേട്ടമുണ്ടാക്കാൻ ബിജെപി സംസ്ഥാന നേതൃത്വത്തിനാകുന്നില്ല. കേരളത്തിലും മോദിക്ക് വലിയ ജനപ്രീതിയെന്ന് സർവേകളിൽ വ്യക്തമാണ്. ഇതനുസരിച്ച് വോട്ട് നേടുന്നതിൽ ബിജെപി സംസ്ഥാന നേതൃത്വം പരാജയമാണെന്നും ബിജെപി പ്രസിദ്ധീകരണ വിഭാഗം ജോയിന്‍റ് കോർഡിനേറ്റർ ബാലശങ്കർ മീഡിയവണിനോട് പറഞ്ഞു. നരേന്ദ്രമോദിയ്ക്ക് ദേശീയ തലത്തിലുള്ള…

‘ഇങ്ങനെയാണെങ്കിൽ ഒരുപാട് പേരെ പുറത്താക്കേണ്ടി വരും’; സസ്പെൻഷനിൽ പ്രതികരണവുമായി എകെ നസീര്‍

അച്ചടക്കം ലംഘിച്ചതിന് ബിജെപി പ്രാഥമികാംഗത്വത്തില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്യപ്പെട്ടതിൽ പ്രതികരണവുമായി എകെ നസീര്‍. സസ്പെൻഷൻ വിവരം നേരിട്ടറിഞ്ഞിട്ടില്ലെന്നും നടപടി നേരിടേണ്ട പ്രവൃത്തി തന്റെ ഭാ​ഗത്തു നിന്നും ഉണ്ടായിട്ടില്ലെന്നും എകെ നസീർ പ്രതികരിച്ചു. “ഇങ്ങനെയാണെങ്കിൽ ഒരുപാട് പേരെ പുറത്താക്കേണ്ടി വരും. വരും ദിവസങ്ങളിൽ നേതാക്കളടക്കം ഒരുപാട് പേർ സംസാരിക്കും. അവരെയെല്ലാം പുറത്താക്കാനാണ് തീരുമാനമെങ്കിൽ അത് നടക്കട്ടെ. സംസ്ഥാന…

ട്വിറ്റര്‍ ബയോയില്‍ നിന്ന് ബിജെപി ഒഴിവാക്കി സുബ്രഹ്മണ്യന്‍ സ്വാമി

തന്റെ ട്വിറ്റർ ബയോയിൽ നിന്ന് ബിജെപി എടുത്തുമാറ്റി നേതാവ് സുബ്രഹ്മണ്യൻ സ്വാമി. ബിജെപി ദേശീയ നിർവാഹക സമിതിയിൽ നിന്ന് കഴിഞ്ഞ ദിവസം സുബ്രഹ്മണ്യൻ സ്വാമിയെ ഒഴിവാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ട്വിറ്റർ ബയോയിൽ നിന്ന് ബിജെപി അപ്രത്യക്ഷമായത്. രാജ്യസഭാ എംപി, മുൻ കേന്ദ്ര മന്ത്രി, ഹാർവാർഡ് സർവ്വകലാശാലയിൽ എക്കണമോണിക്സിൽ പിഎച്ച്ഡി, പ്രൊഫസർ തുടങ്ങിയ വിശേഷണങ്ങൾ അദ്ദേഹം ബയോയിൽ…

ബിജെപി പുനഃസംഘടന; അതൃപ്തി അറിയിച്ച് പി.കെ കൃഷ്ണദാസ് പക്ഷം

ബിജെപി പുനഃ സംഘടനയിൽ അതൃപ്തി അറിയിച്ച് പി കെ കൃഷ്ണദാസ് അനുകൂല പക്ഷം. ബി ജെ പി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഏകപക്ഷീയമായാണ് ഭാരവാഹികളെ പ്രഖ്യാപിച്ചതെന്ന് ആക്ഷേപം. തെരഞ്ഞെടുപ്പ് തോൽവി പഠിക്കാൻ നിയോഗിച്ച സമിതിയുടെ റിപ്പോർട്ട് വരുന്നതിന് മുമ്പ് പുനഃസംഘടനയെന്നും ജില്ലാ പ്രസിഡന്റുമാരെ മാറ്റിയത് മാനദണ്ഡം പാലിക്കാതെയാണെന്നും കൃഷ്ണദാസ് പക്ഷം ആരോപിച്ചു. ബത്തേരി കോഴക്കേസിൽ…

ബി.ജെ.പിയിൽ അച്ചടക്കം ഉറപ്പാക്കും; കെ സുരേന്ദ്രൻ

ബിജെപിയിൽ അച്ചടക്കം ഉറപ്പാക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സമൂഹ മാധ്യമങ്ങളിലുള്ള ഇടപെടലുകൾക്ക് നിയന്ത്രണം ഏർപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. പാർട്ടി അറിയാതെ മാധ്യമങ്ങളോട് പ്രതികരിക്കരുതെന്നും അച്ചടക്കം പാലിച്ചില്ലെങ്കിൽ കർശന നടപടി ഉണ്ടാകുമെന്നും കെ സുരേന്ദ്രൻ വ്യക്തമാക്കി. ഇതിനിടെ അഞ്ച് ജില്ലാ പ്രസഡിന്റുമരെ മാറ്റി സംസ്ഥാന ബിജെപിയിൽ സമഗ്രമായ അഴിച്ചുപണി നടത്തി. കാസർഗോഡ്,വയനാട്,പാലക്കാട്,കോട്ടയം, പത്തനംത്തിട്ട ജില്ലകളിലെ…

സ്വയം രാജിവയ്ക്കണോയെന്ന് മനസാക്ഷിയനുസരിച്ച് തീരുമാനിക്കട്ടെ; കെ സുരേന്ദ്രനെതിരെ പി.പി മുകുന്ദന്‍

ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെ മുതിര്‍ന്ന നേതാവ് പി.പി മുകുന്ദന്‍ രംഗത്തെത്തി. സംസ്ഥാന അധ്യക്ഷസ്ഥാനം സ്വയം രാജിവയ്ക്കണോയെന്ന് മനസാക്ഷിയ്ക്കനുസരിച്ച് തീരുമാനിക്കട്ടെ എന്നായിരുന്നു പി പി മുകുന്ദന്റെ വിമര്‍ശനം. ‘പദവി ഒഴിയുന്നതില്‍ വൈകി. പ്രവര്‍ത്തകര്‍ തങ്ങളുടെ ആവശ്യം മുന്നോട്ടുവച്ചതായാണ് അറിവ്. കേന്ദ്ര നേതൃത്വം തീരുമാനമെടുക്കട്ടെയെന്നും പി.പി മുകുന്ദന്‍ പറഞ്ഞു. ബിജെപി അധ്യക്ഷനാകാന്‍ ഇല്ലെന്ന് സുരേഷ് ഗോപി…

ബിജെപിയുടെ ത്രിവർണ്ണ യാത്ര; ശുദ്ധികലശം നടത്തി യൂത്ത് കോൺഗ്രസ്

ഗാന്ധി ജയന്തി ദിനത്തിൽ ബിജെപി ത്രിവർണ്ണ യാത്ര തുടങ്ങിയ പാലക്കാട്ടെ ആശ്രമത്തിന് മുന്നിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം. അകത്തേത്തറ ശബരി ആശ്രമത്തില്‍ ചാണകവെള്ളം തളിച്ചാണ് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം. ഗാന്ധി ഘാതകർ ശബരി ആശ്രമത്തിൽ കയറിയതിനാലാണ് ശുദ്ധികലശം നടത്തുന്നതെന്ന് യൂത്ത് കോൺഗ്രസ് നേതാക്കൾ പറഞ്ഞു. ഇന്നലെ കെ സുരേന്ദ്രൻ്റെ നേതൃത്വത്തിലാണ് ശബരി ആശ്രമത്തിൽ നിന്നും ത്രിവർണ്ണ…

കനയ്യ മറ്റൊരു സിദ്ദു; അയാൾ കോൺഗ്രസിനെ തകർക്കും: ആർ.ജെ.ഡി

കനയ്യ കുമാർ കോൺഗ്രസിൽ ചേർന്നതിനെ പരിഹസിച്ച് ബിഹാറിലെ മുഖ്യപ്രതിപക്ഷമായ ആർ.ജെ.ഡി. കനയ്യ കോൺഗ്രസിനെ തകർക്കുന്ന നവജ്യോത് സിങ് സിദ്ദുവിനെ പോലെയാണെന്നും ആർ.ജെ.ഡി നേതാവ് ശിവാനന്ദ് തിവാരി പറഞ്ഞു. കോൺഗ്രസിനെ മുങ്ങുന്ന കപ്പലെന്ന് വിശേഷിപ്പിച്ച അദ്ദേഹം കനയ്യ കുമാർ പാർട്ടിയിലെത്തിയത് വലിയ മാറ്റമൊന്നുമുണ്ടാക്കില്ലെന്നും അഭിപ്രായപ്പെട്ടു. “അദ്ദേഹം പാർട്ടിയെ കൂടുതൽ തകർക്കുന്ന മറ്റൊരു നവജ്യോത് സിങ് സിദ്ദുവിനെ പോലെയാണ്….

ഗാന്ധിജയന്തി ദിനത്തിൽ ബിജെപി ത്രിവർണ്ണ യാത്ര നടത്തും

ഒക്ടോബർ രണ്ട് ഗാന്ധിജയന്തി ദിനത്തിൽ ബിജെപി എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ത്രിവർണ്ണ യാത്ര നടത്തും. സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ പാലക്കാട് ജില്ലയിൽ യാത്ര നയിച്ച് പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം നിർവഹിക്കും. വൈകുന്നേരം മൂന്ന് മണിക്ക് പാലക്കാട് ശബരി ആശ്രമത്തിൽ നിന്നും ആരംഭിക്കുന്ന ത്രിവർണ്ണ യാത്ര അകത്തേത്തറ പഞ്ചായത്ത് ഓഫീസിന് സമീപം സമാപിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി…

കേരള കോൺ​ഗ്രസി(എം)നെ എഴുതി തള്ളാനാകില്ല: സഹായദാസ് നാടാർ

കേരള കോൺ​ഗ്രസി (എം)നെ മാറ്റി നിർത്തി ഒരു മുന്നണിയ്ക്കും മുന്നോട്ട് പോകാനാകില്ലെന്ന് ഒരിക്കൽ കൂടി തെളിഞ്ഞതായി കേരള കോൺ​ഗ്രസ് (എം) ജില്ലാ പ്രസിഡന്റ് സഹായദാസ് നാടർ അറിയിച്ചു. വർഷങ്ങളായി യുഡിഎഫിന്റെ കൈവശമിരുന്ന സംസ്ഥാന കാര്‍ഷിക വികസന ബാങ്കിന്റെ ഭരണം യു.ഡി.എഫിന് നഷ്ടമായത് അതിനുള്ള തെളിവ് കൂടിയാണ്. ഭരണം നഷ്ടമായതോടെ ചെയർമാൻ സോളമൻ അലക്സ് ചെയർമാൻ സ്ഥാനവും…

പാർട്ടി നേതൃത്വത്തിനെതിരെ രൂക്ഷ വിമർശവുമായി കപിൽ സിബൽ

നിലവിലെ കോൺഗ്രസ് പാർട്ടി പ്രവർത്തനത്തിൽ നേതൃത്വത്തിനെതിരെ ആഞ്ഞടിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ. പാർട്ടി ഈ നിലയിൽ എത്തിയതിൽ താൻ ദുഃഖിതൻ ആണെന്നും രാജ്യം വെല്ലുവിളി നേരിടുമ്പോഴാണ് പാർട്ടിയിൽ ഈ സ്ഥിതിയെന്നും കപിൽ സിബൽ പറഞ്ഞു. പഞ്ചാബിലെ രാഷ്ട്രീയ സ്ഥിതി വിലയിരുത്തികൊണ്ടാണ് സിബലിൻ്റെ പരാമർശം. പഞ്ചാബിലെ സ്ഥിതി പാകിസ്ഥാനെ മാത്രമേ സഹായിക്കൂ പാർട്ടിയിൽ തുറന്ന…

മോദി നിർമ്മിക്കുന്നത് ദീനദയാൽജി സ്വപ്നം കണ്ട ഇന്ത്യ: കെ.സുരേന്ദ്രൻ

പ്രധാനമന്ത്രി നരേന്ദ്രമോദി നിർമ്മിക്കുന്നത് ദീനദയാൽജി സ്വപ്നം കണ്ട ഇന്ത്യയാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. പണ്ഡിറ്റ് ദീൻദയാൽ ഉപാദ്ധ്യായ ജന്മദിനത്തോടനുബന്ധിച്ച് അരവിന്ദോ കൾച്ചറൽ സൊസൈറ്റി സംഘടിപ്പിച്ച വെബിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ദീൻദയാലിന്റെ ആശയങ്ങൾ എന്നും പ്രസക്തമാണ്. ഇന്ത്യൻ രാജനൈതിക രംഗത്ത് അനിവാര്യമായിരുന്ന പരിഷ്‌ക്കാര ചിന്തകൾക്ക് അടിത്തറയിട്ട നേതാവായിട്ടുവേണം അദ്ദേഹത്തെ വിലയിരുത്താൻ. ദീൻദയാലിന്റെ ദർശനങ്ങൾക്ക് ഇന്നത്തെ…

കേരള പ്രൊഫഷണൽസ് ഫ്രണ്ട് മെമ്പർഷിപ് വിതരണം ആരംഭിച്ചു

കേരള കോൺഗ്രസ്‌ (എം ) പ്രഫഷണൽസ് വിംഗ് ആയ കേരള പ്രൊഫഷണൽസ് ഫ്രണ്ട് മെമ്പർഷിപ് വിതരണം ആരംഭിച്ചു. പാർട്ടി ആസ്ഥാനത് വച്ചു നടന്ന ചടങ്ങിൽ പാർട്ടി ചെയർമാൻ ജോസ് കെ മാണി മെമ്പർഷിപ് ഡോ, രാജു സണ്ണി, സി എ ലൂക്കോസ് ജോസഫ് എന്നിവർക്ക് നൽകിയാണ് തുടക്കം കുറിച്ചത്. കേരള പ്രൊഫഷണൽസ് ഫ്രണ്ട് സംസ്ഥാന പ്രസിഡന്റ്‌…