Archive

Category: Research

1662ൽ അവസാനം കണ്ട പക്ഷി വീണ്ടും ഭൂമിയിലേക്ക്?

ഡീ എക്റ്റിങ്ഷൻ, വംശനാശം സംഭവിച്ചതിനാൽ ഭൂമിയിൽ നിന്ന് അപ്രത്യക്ഷരായ ജീവജാലങ്ങളെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിനു പറയുന്ന പേരാണ് ‍ഡീ എക്സ്റ്റിങ്ഷൻ അഥവാ റീസറക്‌ഷൻ ബയോളജി. ഈ പ്രക്രിയ വഴി മാമ്മത്തുകൾ മുതൽ ദിനോസറുകൾ വരെ തിരികെ കൊണ്ടുവരാമെന്ന് ശാസ്ത്രജ്ഞർ പലപ്പോഴായി പറഞ്ഞിട്ടുണ്ട്. ഇപ്പോൾ വംശനാശം നേരിട്ട ഡോഡോ പക്ഷിയെ തിരികെ കൊണ്ടുവരാനുള്ള ശ്രമത്തിലാണു ഗവേഷകർ. ദുഖകരമായ…

ആ ഫോസിലിന്റെ പഴക്കം 3.6 കോടി വർഷം…

പെറു തലസ്ഥാനമായ ലിമയിൽനിന്ന് 350 കിലോമീറ്റർ തെക്ക് ഒകുകാജെ മരുഭൂമിയിൽനിന്ന് കണ്ടെത്തിയ ഫോസിൽ അവശിഷ്ടങ്ങൾ 3.6 കോടി കൊല്ലത്തോളം പഴക്കമുള്ള തിമിംഗിലത്തിന്റേതെന്ന് ഗവേഷകർ. ബേസിലോസൗറെസ് തിമിംഗിലത്തിന്റെ തലയോട്ടിയുടെ പൂർണഭാഗമടങ്ങുന്ന ഫോസിലാണിത്. പെറു തലസ്ഥാനമായ ലിമയിൽനിന്ന് 350 കിലോമീറ്റർ തെക്ക് ഒകുകാജെ മരുഭൂമിയിൽനിന്ന് കഴിഞ്ഞകൊല്ലമാണ് ഈ ഫോസിൽ കണ്ടെടുത്തത്. 17 മീറ്റർ നീളമുള്ള ഇവ ശക്തിയേറിയ പല്ലുകളുപയോഗിച്ച്…

ഇലക്ട്രോണിക് ഉപകരണങ്ങളും പുരുഷ വന്ധ്യതയും

പുരുഷന്മാര്‍ക്കിടയില്‍ വന്ധ്യത പ്രശ്നം ഇപ്പോള്‍ ദിനംപ്രതി കൂടി വരികയാണ്. ബീജവുമായി ബന്ധപ്പെട്ട പ്രശ്​നങ്ങളാണ്​ പുരുഷ വന്ധ്യതക്കിടയാക്കുന്ന നിര്‍ണായക ഘടകമായി കണക്കാക്കുന്നത്. ഇതിന്​ പല കാരണങ്ങള്‍  ഉണ്ടാവാറുണ്ട്. വൃഷണത്തിലെ അണുബാധ, വൃഷണ കാന്‍സര്‍, വൃഷണത്തിന്​ അമിതമായി ചൂടേല്‍ക്കുക തുടങ്ങി നിരവധി ഘടകങ്ങള്‍ ബീജവുമായി ബന്ധപ്പെട്ട പ്രശ്​നങ്ങള്‍ക്ക് ഇടയാക്കുന്നുണ്ട്. മൊബൈല്‍ ഫോണുകള്‍, ലാപ്‌ടോപ്പുകള്‍ അല്ലെങ്കില്‍ മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങള്‍…

ലിപ്സ്റ്റിക്കിനുണ്ട് ചായത്തിനപ്പുറം ഈ അപകടങ്ങൾ

നൂറ്റാണ്ടുകളായി, സ്ത്രീകൾ അവരുടെ ചുണ്ടുകൾ മനോഹരമാക്കാൻ ലിപ്സ്റ്റിക്കുകൾ, ലിപ് ഗ്ലോസുകൾ, ലിപ് ലൈനറുകൾ, മറ്റ് സൗന്ദര്യവർദ്ധക വസ്തുക്കൾ എന്നിവ ഉപയോഗിക്കാറുണ്ട്. പുരാതന കാലത്ത്, ഈ സൗന്ദര്യവർദ്ധക വസ്തുക്കൾ ചുവന്ന സരസഫലങ്ങൾ, പൊടിച്ച രത്നക്കല്ലുകൾ, ചില ചെടികളിൽ നിന്നും പൂക്കളിൽ നിന്നും വേർതിരിച്ചെടുത്ത ചായങ്ങൾ എന്നീ പ്രകൃതിദത്ത വസ്തുക്കളിൽ നിന്നാണ് നിർമ്മിച്ചിരുന്നത്. 19ആം നൂറ്റാണ്ടിലാണ് ലിപ്സ്റ്റിക്ക് ആധുനിക…

പൈപ്പ് വെള്ളത്തെക്കാള്‍ 3500 മടങ്ങ് പാരിസ്ഥിതിക ആഘാതം കുപ്പി വെള്ളം സൃഷ്ടിക്കുന്നുവെന്ന് പഠനറിപ്പോര്‍ട്ട്

രണ്ട് പതിറ്റാണ്ടിലേറെയായി നമുക്ക് പലപ്പോഴും കിണറ്റിലെ വെള്ളത്തെയും തിളപ്പിച്ച വെള്ളത്തെയുംകാൾ പഥ്യം കുപ്പിയിലാക്കിയ മിനറൽ വെള്ളത്തിനോടാണ്. ഈ മിനറൽ വാട്ടർ ശീലത്തിന്റെ ദൂഷ്യവശത്തെ കുറിച്ച് പ്രതിപാദിക്കുന്ന ഒരു ഗവേഷണ റിപ്പോർട്ടാണ് ഇപ്പോൾ പുറത്തുവരുന്നത്. ഈ റിപ്പോർട്ട് അനുസരിച്ച് കുപ്പി വെള്ളം പൈപ്പ് വെള്ളത്തെക്കാൾ 3500 മടങ്ങ് പരിസ്ഥിതി ആഘാതം സൃഷ്ടിക്കുന്നു. മിനറൽ വാട്ടറിലേക്ക് നാം ചുവടുമാറിയത്…

ആസ്ട്രസെനക വാക്‌സിന്‍ ജീവിതകാലം മുഴുവന്‍ പ്രതിരോധം നല്‍കിയേക്കുമെന്ന് പഠനം

ഓക്സ്ഫഡ്-ആസ്ട്രസെനക വാക്സിൻ ജീവിതകാലത്തേക്ക് പ്രതിരോധം നൽകിയേക്കുമെന്ന് പുതിയ പഠനം. വൈറസിനെ നേരിടുന്നതിനുള്ള ആന്റിബോഡികൾ ഉൽപ്പാദിപ്പിക്കുന്നത് കൂടാതെ, പുതിയ വകഭേദങ്ങളെ നശിപ്പിക്കാനുള്ള ശേഷി നിലനിർത്താനും ഇവയ്ക്ക് സാധിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. കൊറോണ വൈറസിനെ ഇല്ലാതാക്കുന്ന ആന്റിബോഡികൾ സൃഷ്ടിക്കുന്നതിനു പുറമേ, പുതിയ വൈറസ് വകഭേദങ്ങളെ കണ്ടെത്തുന്നതിനും നശിപ്പിക്കുന്നതിനും ശേഷിയുള്ള ടി-സെല്ലുകൾക്കായി ശരീരത്തിൽ ‘പരിശീലന ക്യാമ്പുകൾ’ സൃഷ്ടിക്കാൻ ഈ വാക്സിന്…

5000 വർഷം പഴക്കമുള്ള അസ്ഥികൂടത്തിൽ പ്ലേഗ് ബാക്റ്റീരിയയുടെ അവശിഷ്ടങ്ങൾ

പതിനാലാം നൂറ്റാണ്ടിൽ ‘ബ്ലാക്ക് ഡെത്ത്’ എന്നറിയപ്പെട്ട ഒരു രോഗം യൂറോപ്പിലെ ജീവിതങ്ങളെ തുടച്ചുനീക്കി. എലിയിൽ നിന്നും എലിചെള്ളില്‍ നിന്നും വ്യാപിച്ച ഈ രോഗം ഭൂഖണ്ഡത്തെ നശിപ്പിക്കുകയും പകുതിയോളം ജനസംഖ്യയെ കൊന്നുകളയുകയും ചെയ്തു. എന്നാൽ നാം ഇത്രയും കാലം വിശ്വസിച്ചിരുന്നതിനെക്കാൾ വളരെ മുൻപ് ഉത്ഭവിക്കപ്പെട്ടതാണ് പ്ലേഗ്. ഏകദേശം 5000 വർഷം പഴക്കമുള്ള അസ്ഥികൂടത്തിലാണ് ശാസ്ത്രജ്ഞർ ഇപ്പോൾ രോഗം…

പുതിയ ഇനം ചിലന്തിക്ക് കസബിനെ പിടികൂടിയ തുക്കാറാമിന്റെ പേരിട്ട് പ്രകൃതി ശാസ്ത്രജ്ഞര്‍

മുംബൈ ഭീകരാക്രമണത്തിന്റെ നടുക്കുന്ന ഓര്‍മ്മകള്‍ ഇനിയും മാഞ്ഞിട്ടില്ല. താജ് ഹോട്ടലില്‍ 60 മണിക്കൂര്‍ നീണ്ടു നിന്ന പോരാട്ടത്തിനൊടുവില്‍ ജീവനോടു കൂടി പിടികൂടിയ അജ്മല്‍ കസബിനെയും ആരും മറന്നു കാണില്ല. എന്നാല്‍ കസബിനെ പിടിക്കാന്‍ പ്രധാന പങ്ക് വഹിച്ച് രക്തസാക്ഷിയായ എഎസ്‌ഐ തുക്കാറാം ഓംബ്‌ലയെ എത്ര പേര് ഓര്‍ക്കുന്നുണ്ട്? ആ പേര് അധികമാരും ഓര്‍ത്തുവെച്ചിട്ടില്ല. അതുകൊണ്ടുതന്നെയാണ് പ്രകൃതി…

പ്രമേഹ രോഗികള്‍ക്ക് സന്തോഷവാര്‍ത്ത ; ഷുഗര്‍ ഫ്രീ മാമ്പഴം വിപണിയില്‍

പഴുത്ത് തുടുത്ത മാമ്പഴകഷ്ണങ്ങള്‍ കണ്ടാല്‍ ഭൂരിഭാഗം ആളുകളുടെയും വായില്‍ കപ്പലോടും. എന്നാല്‍ പ്രമേഹം എന്ന വില്ലന്‍ പലപ്പോഴും രോഗികളെ ഇതില്‍ നിന്നും പിന്തിരിപ്പിക്കും. ഈ പ്രശ്‌നത്തിന് ഒരു പരിഹാരം കണ്ടെത്തിയിരിക്കുകയാണ് പാക്കിസ്ഥാനിലെ എംഎച്ച് പന്‍വാര്‍ ഫാമിലെ മാമ്പഴ ഗവേഷകനായ ഗുലാം സര്‍വര്‍. ഷുഗര്‍ ഫ്രീ മാമ്പഴമാണ് അദ്ദേഹം വികസിപ്പിച്ചിരിക്കുന്നത്. ഷുഗര്‍ – ഫ്രീ എന്നു പറഞ്ഞാല്‍,…

‘ഡ്രാഗൺ മാൻ’ : മനുഷ്യന്റെ ഏറ്റവും അടുത്ത പൂർവ്വികരെന്ന് ശാസ്ത്രജ്ഞര്‍

വടക്കുകിഴക്കൻ ചൈനയിൽ പുതുതായി കണ്ടെത്തിയ ഒരു തലയോട്ടി മനുഷ്യന്റെ പുതിയൊരു സ്പീഷിസിലേക്കാണ് വിരൽചൂണ്ടുന്നതെന്ന് ശാസ്ത്രജ്ഞർ വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ഇവരെ ഹോമോ ലോംഗി അഥവാ ‘ഡ്രാഗൺ മാൻ’ എന്നാണ് വിശേഷിപ്പിച്ചിരിക്കുന്നത്. വംശാവലി പരിശോധിക്കുമ്പോൾ നിയാണ്ടർത്തലുകളെ പിന്തള്ളി ഡ്രാഗൺ മാൻ നമ്മുടെ ഏറ്റവും അടുത്ത പൂർവ്വികരാണെന്ന് അനുമാനങ്ങൾ പറയുന്നു. 1930കളിൽ ഹീലോംഗ്ജിയാങ് പ്രവിശ്യയിൽ നിന്ന് ഈ ഹാർബിൻ ക്രേനിയം…

ഇന്ത്യയില്‍ പുതിയ ഇനം പറക്കും അണ്ണാനുകളെ കണ്ടെത്തി ഗവേഷകര്‍

ജന്തുലോകത്ത് കൗതുകമായിരിക്കുകയാണ് പുതിയ ഇനത്തില്‍പ്പെട്ട പറക്കും അണ്ണാനുകള്‍. ഹിമാലയത്തിന്റെ പരിസര പ്രദേശങ്ങളില്‍ നിന്നുമാണ് അപൂര്‍വ്വമായ ഈ അണ്ണാനുകളെ ഗവേഷകര്‍ കണ്ടെത്തിയത്. പറക്കും അണ്ണാനുകളില്‍പ്പെട്ടതാണ് പുതിയതായി കണ്ടെത്തിയ കമ്പിളിരോമക്കാരന്മാരായ അണ്ണാനുകള്‍. വൂളി ഫ്ലൈയിംഗ് സ്ക്വിരല്‍ (Woolly Flying Squirrel) എന്നാണ് ഇവ അറിയപ്പെടുന്നത്. അണ്ണാനുകളിലെ മറ്റൊരു വിഭാഗമാണ് പറക്കും അണ്ണാനുകള്‍. ഹിമാലയത്തിന്റെ ഏറ്റവും ഉയരം കൂടിയ ഭാഗങ്ങളിലാണ്…

1913ല്‍ കുപ്പിയില്‍ അയച്ച സന്ദേശം കണ്ടെത്തി

മിഷിഗന്‍ സെൻട്രൽ ഡിപ്പോയിൽ ജോലി ചെയ്യുകയായിരുന്ന ലൂക്കാസ് നീൽസണും ലിയോ കിംബ്ലും കണ്ടെത്തിയ കുപ്പിക്ക് ഒരു നൂറ്റാണ്ടിലേറെ പഴക്കമുണ്ട്. കെട്ടിടങ്ങൾ പൊളിച്ചുമാറ്റുന്ന കമ്പനിയായ ഹോമ്രിക്കിലെ തൊഴിലാളിയായ നീൽസൺ ഡെട്രോയിറ്റ് റെയിൽവേ സ്റ്റേഷനിലെ 25 അടിയോളം നീളമുള്ള ഒരു പ്ലാസ്റ്റർ നീക്കം ചെയ്യുന്നതിനിടയിലാണ് ഗ്ലാസ് കുപ്പിയും സന്ദേശവും കണ്ടെത്തിയത്. സ്ട്രോ ബോഹെമിയൻ ബിയർ കുപ്പിയുടെ ലേബലുള്ള പ്രസ്തുത…

70 ശതമാനം കേടുകൂടാത്ത ദിനോസറിന്റെ അസ്ഥികൂടം ചൈനയില്‍ കണ്ടെത്തി

ജുറാസിക്ക് കാലഘട്ടത്തിൽ ഉണ്ടായിരുന്ന 8 മീറ്ററോളം നീളമുള്ള ദിനോസറിന്റെ അസ്ഥികൂടം തെക്കുപടിഞ്ഞാറൻ ചൈനയിലെ ഗവേഷകർ കണ്ടെത്തി. 70 ശതമാനം കേടുപാടുകൾ കൂടാത്ത അസ്ഥികൂടത്തിന് 180 ദശലക്ഷം വർഷങ്ങൾ പഴക്കമുണ്ടെന്നാണ് കരുതപ്പെടുന്നത്. ചൈനയിലെ യുനാൻ പ്രവിശ്യയിലുള്ള ലുഫെംഗ് നഗരത്തിൽ നിന്നാണ് അസ്ഥികൂടം കണ്ടെത്തിയത്. പ്രദേശത്ത് മണ്ണൊലിപ്പിന് സാധ്യതയുള്ളതിനാൽ അസ്ഥികൂടം കണ്ടെത്തിയതിനെ തുടര്‍ന്ന് ദിനോസർ ഫോസിൽ കൺസർവേഷൻ ആന്റ്…