Flash News
Archive

Category: Special Stories

ഇത് ഒറിജിനൽ ആണേ…; കു​രി​ശു​യു​ദ്ധ​ത്തിലെ വാൾ, പഴക്കം 900 വ​ർ​ഷം!

കു​രി​ശു​യു​ദ്ധത്തിലെ പോ​രാ​ളി​യു​ടേ​തെ​ന്നു സം​ശ​യി​ക്കു​ന്ന വാൾ ഇ​സ്ര​യേ​ലി​ന്‍റെ വ​ട​ക്ക​ൻ തീ​ര​ത്തുനിന്നും ക​ണ്ടെ​ടു​ത്തു. 900 വ​ർ​ഷമാണ് ഈ വാളിന്റെ പഴക്കം. നിലവിലെ സാഹചര്യത്തിൽ കേട്ടൽ വിശ്വസിക്കാൻ പറ്റാത്ത കാര്യമാണെങ്കിലും നടന്നത് കേരളത്തിൽ അല്ലാത്തതുകൊണ്ട് ധൈര്യമായി വിശ്വസിക്കാം. ഷ്‌​ലോ​മി കാ​റ്റ്സി​ൻ എ​ന്ന മു​ങ്ങ​ൽ​വി​ദ​ഗ്ധ​നാ​ണു കാ​ർ​മ​ൽ തീ​ര​ത്തു​നി​ന്ന് ഈ വാൾ ക​ണ്ടെ​ത്തി​യ​ത്. ഒ​രു മീ​റ്റ​ർ നീ​ള​മു​ള്ള വാ​ളി​ൽ ക​ക്കയും മ​റ്റും പൊ​തി​ഞ്ഞി​രി​ക്കു​ക​യാ​ണ്….

മുഖത്തെ ചുളിവുകളകറ്റാം…, ഇതാ അഞ്ച് ടിപ്സ്

പ്രായം കൂടുന്തോറും ചര്‍മ്മം അയഞ്ഞു മുറുക്കമില്ലാതാവുകയും ചുളിവുകളും മറ്റും ഉണ്ടാവുകയും ചെയ്യുന്നു. മികച്ച ആരോഗ്യ പരിപാലനത്തിലൂടെ ചുളിവുകള്‍ ഉന്മൂലനം ചെയ്യാം. ചുളിവുകള്‍ അകറ്റാൻ‌ വീട്ടിൽ തന്നെ പരീക്ഷിക്കാവുന്ന ചില ടിപ്സ് പരിചയപ്പെടാം… 1. എ​​​​ഗ് ഫെയ്സ്പോക്ക് മുട്ടയിലടങ്ങിയിരിക്കുന്ന ബയോട്ടിന്‍,പ്രോട്ടീന്‍,വിറ്റാമിന്‍ തുടങ്ങിയവ ചുളിവുകള്‍ കുറയ്ക്കാൻ സഹായിക്കുന്നു. മുട്ടയുടെ മഞ്ഞ ചര്‍മ്മം മൃദുലവും തിളക്കവുമുള്ളതാക്കാന്‍ സഹായിക്കുന്നു. മുട്ടയുടെ മഞ്ഞയിലേക്കു…

‘പാമ്പിനെ മുറിച്ച് കഴിക്കാം’; വെെറലായി വീഡിയോ

കേക്ക് പ്രിയരേ… ഇതാ ഒരു വെറൈറ്റി ഐറ്റം വന്നുചാടിയിട്ടുണ്ട്. നിറത്തിലും മണത്തിലും രുചിയിലും മാത്രം വ്യത്യസ്ഥമായ ഒന്നല്ലിത്. ഇന്ന് സോഷ്യൽ മീഡിയയിൽ ചർച്ചയാവുന്നത് ഈ കേക്കിന്റെ രൂപത്തിലാണ്. ഈ കേക്കിനെ കണ്ടാൽ ശരിക്കുമൊന്ന് ഞെട്ടും. ഒറ്റനോട്ടത്തിൽ പാമ്പാണെന്നാണ് തോന്നുക. sideserfcakes എന്ന ഇൻസ്റ്റ​​ഗ്രാം അക്കൗണ്ടിലാണ് നതാലി കേക്കിന്റെ വീ‍ഡിയോ പോസ്റ്റ് ചെയ്തത്. അമേരിക്കൻ ഷെഫ് നതാലി…

ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലം അറിഞ്ഞാൽ ഞെട്ടും! മുന്നിലുള്ളത് ഇവരെല്ലാം

ടി20 ലീ​ഗ് മത്സരങ്ങൾ വന്നതോടെ ക്രിക്കറ്റ് താരങ്ങളുടെ പ്രതിഫലത്തിൽ വൻ വർധനവാണ് ഉണ്ടായിട്ടുള്ളത്. ഐപിഎല്ലും(IPL) ബിഗ് ബാഷും(Big Bash) കരീബിയന്‍ പ്രീമിയര്‍ ലീഗുമെല്ലാം(CPL) കോടികള്‍ മുടക്കിയാണ് കളിക്കാരെ സ്വന്തമാക്കുന്നത്. അതിന് പുറമെ രാജ്യത്തിന് വേണ്ടിയുള്ള കളികളും കൂടിയാവുമ്പോൾ കേട്ടാൽ കണ്ണുതള്ളുന്ന പ്രതിഫലമാണ് താരങ്ങൾ ലഭിക്കുന്നത്. ടി20 ലോകകപ്പില്‍ പങ്കെടുക്കുന്ന എട്ട് രാജ്യങ്ങളിലെ കളിക്കാരില്‍ ഏറ്റവും കൂടുതല്‍…

എന്റെ ഹൃദയം ഒരു ഫ്രെയിമിൽ! ഫോട്ടോ പങ്കുവെച്ച് അനുഷ്‍ക ശർമ

വിരാട് കോലിയുടെയും വാമികയുടെയും ഫോട്ടോയാണ് അനുഷ്‍ക ശര്‍മ പങ്കുവെച്ചിരിക്കുന്നത്. എന്റെ ഹൃദയം മുഴുവൻ ഒരു ഫ്രെയിമില്‍ എന്നാണ് അനുഷ്‍ക ശര്‍മ ക്യാപ്ഷൻ എഴുതിയിരിക്കുന്നത്. ഒട്ടേറെ പേരാണ് വാമികയുടെ ഫോട്ടോയ്‍ക്ക് കമന്റുകളുമായി എത്തിയിരിക്കുന്നത്. വിരാട് കോലിയുടെയും വാമികയുടെയും ഫോട്ടോ വൻ ഹിറ്റായി മാറുകയും ചെയ്‍തു. അനുഷ്‍ക ശര്‍മയും വിരാട് കോലിയും 2017ല്‍ ആണ് വിവാഹിതരായത്. അനുഷ്‍കയ്‍ക്കും വിരാട്…

കടല്‍ തീരത്ത് പൂര്‍ണനഗ്നരായി നൂറോളം പേര്‍! ഇന്‍സ്റ്റലേഷന്‍ തീര്‍ത്ത് കലാകാരന്‍

നൂറുകണക്കിന് ആളുകള്‍ ശരീരത്തില്‍ വെള്ള പൂശി ചാവുകടലിന് അടുത്തുള്ള മരുഭൂമിയിലൂടെ നടക്കുന്ന ദൃശ്യങ്ങളുമായി അമേരിക്കന്‍ കലാകാരനായ സ്‌പെന്‍സര്‍ ട്യൂണിക്ക്. പരിസ്ഥിതി അവബോധം സൃഷ്ടിക്കുന്നതിനും ചാവുകടല്‍ ചുരുങ്ങുന്നതുമായി ബന്ധപ്പെട്ട് അവബോധം സൃഷ്ടിക്കുന്നതിനുമാണ് ഇത്തരത്തില്‍ ഒരു ഇന്‍സ്റ്റലേഷന്‍ ഒരുക്കിയതെന്ന് സ്‌പെന്‍സര്‍ പറയുന്നു. ദക്ഷിണ ഇസ്രയേല്‍ ടൂറിസം മന്ത്രാലയത്തിന്റെ ക്ഷണപ്രകാരമാണ് അദ്ദേഹം ഈ ഇസ്റ്റലേഷന്‍ ഒരുക്കിയത്. 54 കാരനായ ഫോട്ടോഗ്രാഫര്‍…

തെലുങ്കിൽ വീണ്ടും ബിഗ് ബജറ്റ് ചിത്രവുമായി മമ്മൂട്ടി; ചിത്രീകരണം യൂറോപ്പിൽ

യാത്രയുടെ വൻവിജയത്തിന് പിന്നാലെ മമ്മൂട്ടി വീണ്ടും തെലുങ്കിൽ ബിഗ് ബജറ്റ് ചിത്രത്തിൽ എത്തുന്നു. മമ്മൂട്ടിയും നാഗാര്‍ജുന-അമല ദമ്പതികളുടെ മകനും യുവതാരവുമായ അഖിൽ അക്കിനേനിയും തുല്യപ്രധാനവേഷത്തിലെത്തുന്ന ചിത്രത്തിൽ പട്ടാള ഉദ്യോഗസ്ഥന്റെ വേഷത്തിലാണ് മമ്മൂട്ടി. ആക്ഷൻ രംഗങ്ങൾക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തിന്റെ ആദ്യഘട്ടചിത്രീകരണം ഹൈദരാബാദിൽ തുടങ്ങി. മറ്റന്നാൾ മമ്മൂട്ടി ചിത്രീകരണത്തിനായി യൂറോപ്പിലേക്ക് പോകും. നവംബർ രണ്ട് വരെയാണ് യൂറോപ്പിൽ…

‘അവാര്‍ഡ് സച്ചി സാറിന് സമര്‍പ്പിക്കുന്നു’; പ്രത്യേക ജൂറി പരാമര്‍ശത്തിൽ നഞ്ചിയമ്മ

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരത്തില്‍ നഞ്ചിയമ്മയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശം. അയ്യപ്പനും കോശിയിലെ ഗാനത്തിനാണ് നഞ്ചിയമ്മയ്ക്ക് പ്രത്യേക ജൂറി പരാമര്‍ശം. തനിയ്ക്ക് കിട്ടിയ പുരസ്‌കാരം സച്ചി സാറിന്റെ ആത്മാവിന് സമര്‍പ്പിക്കുന്നുവെന്ന് നഞ്ചിയമ്മ പറഞ്ഞു. ഈ അവാര്‍ഡ് തനിക്ക് ലഭിച്ചതില്‍ സച്ചി സാറ് എവിടെയെങ്കിലുമിരുന്ന് സന്തോഷിക്കുന്നുണ്ടാകുമെന്നും നഞ്ചിയമ്മ പറഞ്ഞു. നടിയും സംവിധായികയുമായ സുഹാസിനി മണിരത്‌നമാണ് ഇത്തവണത്തെ ജൂറി ചെയര്‍പേഴ്‌സണ്‍….

താരന് ബൈ പറയാം; കാപ്പിപ്പൊടി കൊണ്ട് ഒരു കിടിലൻ ഹെയർ മാസ്ക്

താരൻ മൂലമുള്ള മുടി കൊഴിച്ചിൽ നേരിടാത്തവർ കുറവാണ്. ആരോ​ഗ്യമില്ലാതെ മുടി പൊട്ടി പോകുന്നതുമൊക്കെ താരന്റെ പ്രശ്നം കൊണ്ട് ഉണ്ടാകുന്നതാണ്. ചില നാടൻ പൊടിക്കൈകൾ കൊണ്ട് താരനെ ഫലപ്രദമായി നേരിടാം. താരൻ അകറ്റാൻ ഉപയോഗിക്കാവുന്ന മികച്ച വീട്ടുവൈദ്യങ്ങളിൽ ഒന്നാണ് കാപ്പിപ്പൊടി. താരൻ അകറ്റാൻ കാപ്പിപ്പൊടി എങ്ങനെ ഫലപ്രദമായി ഉപയോഗിക്കാം? ഇതിനായി കാപ്പിപ്പൊടി കൊണ്ട് ഒരു ഹെയർ മാസ്ക്…

പുഷ്പയിലെ രണ്ടാമത്തെ ഗാനവും പുറത്ത്

അല്ലു അര്‍ജുന്റെ പുഷ്പ സിനിമയിലെ രണ്ടാമത്തെ ഗാനം ശ്രീവല്ലി പുറത്തിറങ്ങി. രശ്മിക അവതരിപ്പിക്കുന്ന കഥാപാത്രത്തിന്റെ പേരാണ് ശ്രീവല്ലി. പുഷ്പയിലെ ആദ്യ ഗാനം ആഗസ്റ്റ് 13 ന് പുറത്തിറങ്ങിയിരുന്നു. രണ്ട് ഭാഗങ്ങളിലായാണ് സിനിമ റിലീസിന് ഒരുങ്ങുന്നത്. ആദ്യഭാഗം ക്രിസ്മസിന് പ്രേക്ഷകരിലേക്ക് എത്തുമെന്ന് അല്ലു അര്‍ജുന്‍ പ്രഖ്യാപിച്ചിരുന്നു. ഡിസംബര്‍ 17 ന് ചിത്രം തിയേറ്ററുകളിലെത്തും.

‘വേണുവിന് പകരം വേണുമാത്രം’; ഓര്‍മ്മകള്‍ പങ്കുവെച്ച് സംവിധായകന്‍ ഫാസില്‍

നെടുമുടി വേണുവിന്റെ വിയോഗം മലയാള സിനിമയ്ക്ക് ഒരിക്കലും നികത്താന്‍ കഴിയില്ലായെന്ന് സംവിധായകന്‍ ഫാസില്‍. ‌‘നെടുമുടി വേണുവിന്റെ വിയോഗം ഒരിക്കലും മലയാള സിനിമയ്ക്ക് നികത്താന്‍ കഴിയില്ല. തിരക്കഥകള്‍ എഴുതുമ്പോള്‍ ചില കഥാപാത്രങ്ങള്‍ വേണുവിന് പകരം മറ്റാരെ വയ്ക്കുമെന്ന വലിയൊരു ചോദ്യം മലയാള സിനിമ ഇനി നേരിടേണ്ടി വരും. ഒടുവില്‍ ഉണ്ണികൃഷ്ണന്‍, തിലകന്‍, രാജന്‍ പി ദേവ്, ശങ്കരാടി,…

താരസംഘടനയുടെ തിരഞ്ഞെടുപ്പിനിടെ നടി യുവനടനെ കടിച്ചു, വീഡിയോ കാണാം

തെലുങ്ക് സിനിമയിലെ താരസംഘടനയുടെ തെരഞ്ഞെടുപ്പിനിടെ സംഘര്‍ഷം. മൂവീ ആര്‍ട്ടിസ്റ്റ് അസോസിയേഷനിലേക്ക് നടന്ന വോട്ടെടുപ്പിനിടെയാണ് സംഘര്‍ഷമുണ്ടായത്. വോട്ടു ചെയ്യാന്‍ ക്യൂ നില്‍ക്കവേ നടി ഹേമ, നടന്‍ ശിവ ബാലാജിയെ കടിച്ചതോടെയാണ് പ്രശ്‌നം രൂക്ഷമായത്. പ്രകാശ് രാജും വിഷ്ണു മാഞ്ചുവും നയിക്കുന്ന പാനലുകളാണ് തെരഞ്ഞെടുപ്പില്‍ മല്‍സരിച്ചത്. പ്രകാശ് രാജിന്റെ പാനലില്‍ നിന്ന് ഹേമ വൈസ് പ്രസിഡന്റ് സ്ഥാനത്തേക്ക് മല്‍സരിച്ചിരുന്നു….

കഴിക്കാൻ പറ്റുന്ന സാ​രി​യും ആ​ഭ​ര​ണ​ങ്ങ​ളും!

സാരിയും ആഭരണങ്ങളും സാധാരണ ധരിക്കാനാണ് ഉപയോ​ഗിക്കുന്നത്. എന്നാൽ ഇവ കഴിക്കാൻ പറ്റിയാൽ നന്നായിരിക്കുമല്ലെ. എന്നാൽ കഴിക്കാം, അത്തരമൊരു കേക്കാണ് ഇപ്പോൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്ന​ത്. പൈ​ഥ​നി സാ​രി​യും ട്ര​ഡീ​ഷ​ണ​ൽ കോ​ലാ​പു​രി ജ്വ​ല്ല​റി​യും ചേ​ർ​ന്നൊ​രു കേ​ക്കാ​ണി​ത്. പു​നൈ മാ​രി​യ​റ്റി​ലെ ഷെ​ഫ് ത​ൻ​വി പ​ൽ​ഷി​ക്ക​റാ​ണ് ഈ ​മ​നോ​ഹ​ര​മാ​യ കേ​ക്ക് ത​യാ​റാ​ക്കി​യ​ത്. ട്ര​ഡീ​ഷ​ണ​ൽ നെ​യ്ത്തു സാ​രി​യു​ടെ മോ​ഡ​ലി​ൽ കേ​ക്ക് ഒ​രു​ക്കി​യ​ത്…

തണ്ണിമത്തൻ തോടിലെ വെളുത്തഭാ​ഗം കളയരുതേ..ആരോ​ഗ്യ​ഗുണങ്ങൾ നിരവധി

വേനൽക്കാലത്ത് തണ്ണിമത്തനോളം ചിലവുള്ള മറ്റൊന്നുമുണ്ടാകില്ല. ധാരാളം വെള്ളം അടങ്ങിയ തണ്ണിമത്തന് ആരോഗ്യപരമായി ഏറെ ഗുണളുമുണ്ട്. പൊതുവേ അകത്തുള്ള ചുവന്ന ഭാ​ഗം കഴിച്ച് ബാക്കി തോട് കളയാറാണ് പതിവ്. എന്നാല്‍ തണ്ണിമത്തന്റെ തോടിനോട് ചേര്‍ന്നുള്ള വെള്ളഭാഗം കഴിയ്ക്കുന്നത് ഏറെ ആരോഗ്യകരമാണ്. ഇത് നല്‍കുന്ന ഗുണങ്ങള്‍ ചെറുതല്ല. തണ്ണിമത്തന്റെ ഈ വെളുത്ത ഭാഗത്ത് വൈറ്റമിന്‍ സി, വൈറ്റമിന്‍ ബി6,…

മമ്മൂട്ടിയും തിലകനും തമ്മിലുള്ള വഴക്കിന് കാരണം

മലയാള സിനിമ ഉള്ളടത്തോളം കാലം അന്തരിച്ചു പോയ നടൻ തിലകനെ ആരും മറക്കാനിടയില്ല. സൂപ്പർസ്റ്റാറുകൾക്കൊപ്പം മികച്ച പ്രകടനമാണ് അദ്ദേഹം കാഴ്ചവെച്ചത്. അദ്ദേഹവും മമ്മൂട്ടിയും ഒന്നിച്ചെത്തിയ ചിത്രങ്ങൾക്ക് വൻ സ്വീകാര്യതയായിരുന്നു പ്രേക്ഷകർ നൽകിയിരുന്നത്. എന്നാൽ ഇരുവരും തമ്മിലുള്ള അസ്വാരസ്യങ്ങളുടെ വാർത്തകളും മുമ്പ് പുറത്തുവന്നിട്ടുണ്ട്. ഇപ്പോഴിതാ ഇരുവരും തമ്മിലുള്ള വഴക്ക് താൻ നേരിൽ കണ്ടിട്ടുണ്ടെന്ന് പറയുകയാണ് തിലകന്റെ മകൻ…

ലോകത്തിലെ ഏറ്റവും ഭംഗിയുള്ള കാർ ഏതാണ് എന്ന് ചോദിച്ചാൽ ഉത്തരം ദാ ഇതാണ്

ലോകത്തിലെ ഏറ്റവും ഭംഗിയുള്ള ഹൈപ്പർ കാറായി തെരെഞ്ഞെടുക്കപ്പെട്ട് ഫ്രഞ്ച്‌ ഹൈ-പെര്‍ഫോമന്‍സ്‌ ആഡംബര വാഹന നിര്‍മാതാക്കളായ ബുഗാട്ടിയുടെ ബൊലിഡ്. പാരിസിലെ രാജ്യാന്തര ഓട്ടമൊബീൽ ഫെസ്റ്റിവലിൽ നടന്ന വോട്ടെടുപ്പിലാണ് ബുഗാട്ടി ബൊലിഡ് ഹൈപ്പര്‍ കാര്‍ ഒന്നാമതെത്തിയത്. കഴിഞ്ഞ വർഷമാണ് ഈ കാര്‍ കണ്‍സെപ്റ്റ് ബുഗാട്ടി പ്രദർശിപ്പിച്ചത് ചെയ്‍തത്. കാറിലെ ഡബ്ല്യു 16 ക്വാഡ് ടർബോചാർജ്ഡ് എൻജിനാണു ബൊലിഡിനു മികച്ച…

തൊട്ടാവാടിയെ ചെറുതായി കാണല്ലേ..ഓൺലൈനിൽ പൊന്നുംവില!!

തൊട്ടാൽ വാടുന്ന തൊട്ടാവാടിയെ അറിയില്ലേ..നിറയെ മുള്ളുകൾ ഉളളതിനാൽ തൊടിയിൽ നിന്നും വെട്ടിമാറ്റുന്ന ശല്യക്കാരൻ. എന്നാൽ ഓൺലൈൻ വിപണിയിൽ ആള് ചില്ലറക്കാരനല്ല കേട്ടോ. ഷോപ്ക്ലൂസ് ഡോട് കോം എന്ന സൈറ്റില്‍ ഒരു തൊട്ടാവാടിച്ചെടിക്ക് 161 രൂപയാണ് വില. അമ്പതു വിത്തിന് ഫ്ലിപ്കാര്‍ട്ടില്‍ 106 രൂപയും ആമസോണില്‍ 179 രൂപയും. ഇനം, വലുപ്പം എന്നിവയുടെ വ്യത്യാസമനുസരിച്ച് നാനൂറിനു മുകളിലേക്കുവരെ…

ശങ്കരാടിയുടെ ഓർമകൾക്ക് 20 വർഷം; ഇന്നും മായാത്ത നിരവധി കഥാപാത്രങ്ങൾ

നടന്‍ ശങ്കരാടി ഓര്‍‍മ്മയായിട്ട് ഇന്നേക്ക് 20 വര്‍ഷമാകുന്നു. വ്യത്യസ്തങ്ങളായ 700ലേറെ കഥാപാത്രങ്ങൾ പ്രേക്ഷകന് നൽകിയാണ് മഹാനടൻ വിടവാങ്ങിയത്. 27ആം വയസില്‍ അന്‍പതുകാരനായ സത്യന്‍റെ അച്ഛനായാണ് തുടക്കം. പിന്നീടങ്ങോട്ട് നിരവധി ജീവന്‍ തുടിക്കുന്ന കഥാപാത്രങ്ങള്‍. വിശ്വസിച്ച ആദര്‍ശത്തിലും പ്രത്യയശാസ്ത്രത്തിലും മരണം വരെ വിശ്വസിച്ച വ്യക്തി മലയാള സിനിമയുടെ കാരണവര്‍ തന്നെയായിരുന്നു. ചുണ്ടില്‍ ഒരുബീഡിയുമായി സെറ്റുകളില്‍ നിന്ന് സെറ്റുകളിലേക്ക്…

മൂന്ന് കൂട്ടം കറികളുമായി ഊണ് കഴിക്കാം, വെറും പത്ത് രൂപക്ക് !!

സാമ്പാർ, അല്ലെങ്കിൽ ഒഴിച്ചുകറി, തോരൻ, അച്ചാർ വയറ് നിറയെ ഊണ് കഴിക്കാൻ ഇത്രയും കറികൾ ധാരാളമാണ്. അതും വെറും പത്ത് രൂപക്ക് ആയാലോ..!! കൊച്ചിയിൽ ഇനി വെറും പത്ത് രൂപക്ക് ഉച്ച ഭക്ഷണം കഴിക്കാം. കൊച്ചി കോർപറേഷന്റെ സ്വപ്നപദ്ധതിയായ സമൃദ്ധി @ കൊച്ചി എന്ന പേരിലുള്ള ജനകീയ ഹോട്ടൽ ഇന്ന് വൈകീട്ട് നാലിന് സിനിമാതാരം മഞ്ജു…

2,700 വർഷം പഴക്കമുള്ള ശൗചാലയം കണ്ടെത്തി

2,700 വർഷം പഴക്കമുള്ള ശൗചാലയം ജറുസലേമിൽ കണ്ടെത്തി. ആഴത്തിലുള്ള സെപ്റ്റിക് ടാങ്കിന് മുകളിലായി സ്ഥാപിച്ച രീതിയിലാണ് ശൗചാലയം. സെപ്റ്റിക് ടാങ്കിൽ നിന്ന് മൃഗങ്ങളുടെ അവശിഷ്ടങ്ങളും മൺപാത്രങ്ങളുടെ ശേഷിപ്പും കണ്ടെത്തിയിട്ടുണ്ട്. ഈ ശൗചാലയം അക്കാലത്തെ മനുഷ്യരുടെ ജീവിതരീതിയെക്കുറിച്ചും ഭക്ഷണരീതിയെക്കുറിച്ചും അറിയാൻ സഹായകമാകുമെന്നാണ് വിലയിരുത്തൽ.  

പാസ്സ്‌വേർഡ് ക്രീയേറ്റ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ!

പാസ്സ്‌വേർഡ് ക്രീയേറ്റ് ചെയ്യുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണേ! പാസ്സ്‌വേർഡ് ക്രീയേറ്റ് ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വ്യക്തമാക്കുകയാണ് കേരള പൊലീസ്. ഡിജിറ്റൽ അക്കൗണ്ടുകളുടെ സുരക്ഷ ഉറപ്പുവരുത്തുവാൻ ശക്തവും രഹസ്യവുമായ പാസ്സ്‌വേർഡുകൾ ക്രീയേറ്റ് ചെയ്യണമെന്നാണ് പൊലീസ് പറയുന്നത്. കേരള പൊലീസ് പങ്കുവെച്ച് ഫേസ്ബുക്ക് കുറിപ്പ് സ്പെഷ്യൽ കാരക്ടർസ്, നമ്പറുകൾ കൂടെ ഉൾപ്പെടുത്തുമ്പോൾ പാസ്സ്‌വേർഡ് കൂടുതൽ സ്ട്രോങ്ങാകുന്നു. ഇക്കാലത്ത് പാസ്സ്‌വേർഡുകളാണ് നമ്മുടെ…

യുവസംവിധായകർ ഒന്നിക്കുന്ന ‘മധുരം ജീവാമൃതബിന്ദു’

നാല് യുവസംവിധായകര്‍ അണിനിരക്കുന്ന ആന്തോളജി ചിത്രം വരുന്നു. ചിത്രത്തിന് ‘മധുരം ജീവാമൃതബിന്ദു’ എന്നാണ് പേരിട്ടിരിക്കുന്നത്. ‘മണിയറയിലെ അശോകന്‍’ ഒരുക്കിയ ഷംസു സൈബ, ‘നിഴല്‍’ ഒരുക്കിയ അപ്പു എന്‍ ഭട്ടതിരി, ‘അനുഗ്രഹീതന്‍ ആന്‍റണി’ ഒരുക്കിയ പ്രിന്‍സ് ജോയ് , ‘മറിയം വന്നു വിളക്കൂതി’ ഒരുക്കിയ ജെനിത് കാച്ചപ്പിള്ളി എന്നിവരാണ് ചിത്രത്തിന്‍റെ സംവിധാനം. 23 ഫീറ്റ് എന്‍റര്‍ടെയ്‍ന്‍മെന്‍റ്‍സിന്‍റെ ബാനറില്‍…

പാത്തുവിന്റെ ആ​ഗ്രഹം സാധിച്ച് ഫിറു..ലോകത്ത് ആദ്യമായി മഹറായി ഒരു വീൽ ചെയർ!!

പ്രതിസന്ധിയിൽ തളരാതെ ചുറ്റുമുള്ളവരിൽ പോസിറ്റീവ് എനർജി നിറക്കുന്നയാളാണ് ഡോക്ടർ ഫാത്തിമ അസ്​ല. എല്ലുകൾ പൊടിയുന്ന അപൂർവ രോഗം സൃഷ്ടിച്ച പ്രശ്നങ്ങൾ മറികടന്ന്, വേദനകളുടെ വർഷങ്ങളും കടന്ന് ലോകത്തെ നോക്കി നിറഞ്ഞ് ചിരിക്കുന്നവൾ. വിവാഹിതയായെന്ന സന്തോഷ വാർത്തയാണ് കഴിഞ്ഞ ദിവസം അസ്​ല പങ്കുവെച്ചത്. ഒപ്പം ഹൃദയഹാരിയായ ഒരു കുറിപ്പും അസ്​ല പങ്കുവെച്ചു.തന്റെ വിവാഹത്തിന് ലഭിച്ച മഹറിനെ പറ്റിയാണ്…

ഐവിഎഫ് ചികിത്സയ്ക്ക് ഒരുങ്ങുകയാണോ..? ഇക്കാര്യങ്ങൾ അറി‍ഞ്ഞിരിക്കൂ

ജീവിത രീതികളിലെ മാറ്റവും ഭക്ഷണക്രമത്തിലെ വ്യതിയാനങ്ങളും മൂലം വന്ധ്യതാ ചികിത്സയ്ക്ക് വിധേയരാകുന്നവരുടെ എണ്ണം ഏറിവരികയാണ്. പലരും ഇപ്പോൾ ഐവിഎഫ് ചികിത്സയിലൂടെയും മറ്റും കുഞ്ഞുങ്ങളെ സ്വീകരിക്കാൻ തയ്യാറെടുക്കുന്നുണ്ട്. പ്രായം കൂടിയ ദമ്പതികൾ ആറ്‌ മാസം വരെ ശ്രമിച്ചിട്ടും ആയില്ലെങ്കിൽ മാത്രമേ ഐവിഎഫ്‌ ചികിത്സയെ കുറിച്ച് ചിന്തിക്കാൻ പാടുള്ളൂവെന്നാണ് വിദ​ഗ്ധർ പറയുന്നത്. ട്യൂബൽ പ്രശ്‌നമുള്ളവർ, പ്രായം കൂടിയ ദമ്പതികൾ,…

റോഡപകടങ്ങളിൽ ​ഗുരുതരമായി പരിക്കേൽക്കുന്നവരെ സഹായിക്കുന്നവർക്ക് സമ്മാനം; സർക്കാർ പദ്ധതിയെ കുറിച്ച് അറിയാം

വാഹനാപകടങ്ങളിൽ പരിക്കേറ്റ് റോഡിൽ കിടക്കുന്നവരെ ഒന്ന് സഹായിക്കാനോ ആശുപത്രിയിലെത്തിക്കാനോ മടി കാണിക്കുന്നവരാണ് പലരും. ഒരു ജീവൻ രക്ഷിക്കുന്ന കാര്യമാണെങ്കിൽ കൂടി പിന്നാലെ എത്തുന്ന നൂലാമാലകളാണ് പലരേയും വെറും കാഴ്ചക്കാരായി നോക്കി നിർത്തുന്നത്. പലപ്പോഴും സമയത്ത് ആശുപത്രിയിൽ എത്തിക്കാത്തത് കൊണ്ട് മാത്രം ജീവൻ നഷ്ടമാക്കുന്നവരും ഉണ്ട്. റോഡപകടങ്ങളിൽ പരിക്കേൽക്കുന്നവരെ സഹായിക്കുന്നവരെ നിയമനടപടികളിൽ നിന്നൊക്കെ ഒഴിവാക്കിയിട്ടുണ്ടെങ്കിലും പലരും ഇപ്പോഴും…