Archive

Category: Sports

മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ആന്‍ഡ്രൂ സൈമണ്ട്‌സ് കാറപകടത്തില്‍ മരിച്ചു

ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ഇതിഹാസം ആന്‍ഡ്രൂ സൈമണ്ട്‌സ് (46) കാറപകടത്തില്‍ മരിച്ചു. ശനിയാഴ്ച രാത്രിയോടെ ക്വീന്‍സ്‌ലാന്‍ഡിലെ ടൗണ്‍സ്‌വില്ലെയിലുള്ള വീടിന് സമീപത്ത് വെച്ചാണ് അപകടമുണ്ടാതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഓസ്‌ട്രേലിയക്കായി സൈമണ്ട്‌സ് 26 ടെസ്റ്റുകളും 198 ഏകദിന മത്സങ്ങളും കളിച്ചിട്ടുണ്ട്. 14 ട്വന്റി-20 മത്സരങ്ങളിലും അദ്ദേഹം ഓസ്‌ട്രേലിയന്‍ ടീമിനായി പാഡണിഞ്ഞു. റോയ് എന്ന് സഹതാരങ്ങള്‍ വിളിച്ചിരുന്ന സൈമണ്ട്‌സ് ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് കണ്ട…

വിരമിക്കൽ പ്രഖ്യാപിച്ച് അമ്പാട്ടി റായിഡു

ഇന്ത്യൻ പ്രീമിയർ ലീഗിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് അമ്പാട്ടി റായിഡു. ഇത് ഐപിഎല്ലിലെ തന്റെ അവസാന സീസണായിരിക്കുമെന്ന് 36കാരനായ റായിഡു ട്വീറ്റ് ചെയ്തു. “ഇത് എന്റെ അവസാന ഐപിഎൽ ആയിരിക്കുമെന്ന് അറിയിക്കുന്നതിൽ സന്തോഷമുണ്ട്. 13 വർഷം രണ്ട് മികച്ച ടീമുകളുടെ ഭാഗമാകാനും നല്ല നിമിഷങ്ങൾ ചിലവിടാനും സാധിച്ചു. മനോഹരമായ യാത്രയ്ക്ക് മുംബൈ ഇന്ത്യൻസിനും സിഎസ്കെയ്ക്കും ആത്മാർത്ഥമായി…

സന്തോഷ് ട്രോഫി ജേതാക്കള്‍ക്ക് പാരിതോഷികം

സന്തോഷ് ട്രോഫി നേടിയ കേരള ടീമിലെ 20 കളിക്കാര്‍ക്കും മുഖ്യപരിശീലകനും പാരിതോഷികമായി അഞ്ചു ലക്ഷം രൂപ വീതം നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. അസിസ്റ്റന്റ് പരിശീലകന്‍, മാനേജര്‍, ഗോള്‍കീപ്പര്‍ ട്രെയിനര്‍ എന്നിവര്‍ക്ക് മൂന്നു ലക്ഷം രൂപ വീതവും പാരിതോഷികം നല്‍കും. ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now…

ഭൂമി തിരിച്ചു നല്‍കി ഗവാസ്‌കര്‍

  സർക്കാർ സൗജന്യമായി അനുവദിച്ച ഭൂമി തിരിച്ചു നൽകി മുന്‍ ഇന്ത്യന്‍ നായകന്‍ സുനിൽ ഗാവസ്കർ. 33 വർഷം മുമ്പ് ക്രിക്കറ്റ് അക്കാദമി തുടങ്ങാനാണ് മഹാരാഷ്ട്ര സർക്കാർ ബാന്ദ്രയിൽ ഗാവസ്കറിന് ഭൂമി നൽകിയത്. എന്നാൽ ഇതുവരെ അക്കാദമി തുടങ്ങാത്തതിനെ അടുത്തിടെ മഹാരാഷ്ട്ര ഭവന നിർ‍മ്മാണ വകുപ്പ് മന്ത്രി ജിതേന്ദ്ര അവാധ് വിമർശിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഗാവസ്കർ…

ജയം തുടര്‍ന്ന് ഗുജറാത്ത്

ഐപിഎല്ലിൽ ബാം​ഗ്ലൂരിനെതിരെ ​ഗുജറാത്തിന് തകർപ്പൻ ജയം. ആറ് വിക്കറ്റിനാണ് ​ഗുജറാത്തിന്റെ ജയം. ഡേവിഡ് മില്ലര്‍ – രാഹുല്‍ തെവാത്തിയ കൂട്ടുകെട്ടാണ് ​ഗുജറാത്തിന്റെ വിജയശിൽപ്പി. 40 പന്തിൽ 79 റൺസാണ് ഈ കൂട്ടുകെട്ട് നേടിയത്. വിരാട് കോഹ്ലി അർധസെഞ്ചുറി നേടിയെങ്കിലും ജയം സാധ്യമായില്ല. ബാം​ഗ്ലൂരിനായി ഹസരം​​ഗയും ഷഹ്ബാസ് അഹമ്മദും രണ്ട് വീക്കറ്റ് വീതം നേടി. ടോസ് നേടി…

കോഹ്‍ലിക്ക് ഫിഫ്ടി; ​ഗുജറാത്തിന് ജയിക്കാൻ 171

റോയൽ ചലഞ്ചേഴ്സ് ബാംഗ്ലൂരിനെതിരെ ഗുജറാത്ത് ടൈറ്റന്‍സിന് 171 റൺസ് വിജയലക്ഷ്യം. വിരാട് കോഹ്‍ലിയുടെയും രജത് പടിദാറിന്റെയും അര്‍ദ്ധ ശതകങ്ങള്‍ക്കൊപ്പം അവസാന ഓവറുകളിൽ ഗ്ലെന്‍ മാക്സ്വെല്ലിന്റെ വെടിക്കെട്ട് പ്രകടനം കൂടിയായപ്പോള്‍ ബാംഗ്ലൂര്‍ 170 റൺസാണ് 6 വിക്കറ്റ് നഷ്ടത്തിൽ നേടിയത്.

ബയോ ബബിൾ ഒഴിവാക്കും

ബയോ ബബിൾ ഒഴിവാക്കാനൊരുങ്ങി ബിസിസിഐ. ദക്ഷിണാഫ്രിക്കയുടെ ഇന്ത്യൻ പര്യടനത്തിൽ ഹാർഡ് ക്വാറൻ്റീനും ബയോ ബബിളും ഒഴിവാക്കിയേകുമെന്നാണ് സൂചന. ബയോ ബബിൾ താരങ്ങളുടെ മാനസികാരോഗ്യത്തെ ബാധിക്കുന്നതായി പരാതികളുയർന്നിരുന്നു. ദക്ഷിണാഫ്രിക്കക്കതിരായ ടി-20 പരമ്പരയിൽ മുതിർന്ന താരങ്ങൾ കളിച്ചേക്കില്ലെന്ന് റിപ്പോർട്ടുകളുണ്ട്. ഇന്ത്യൻ പ്രീമിയർ ലീഗിനു ശേഷം ഇന്ത്യ കളിക്കുന്ന ആദ്യ രാജ്യാന്തര പരമ്പരയാണ് ഇത്. അതുകൊണ്ട് തന്നെ മുതിർന്ന താരങ്ങൾക്ക്…

ടോസ് നേടി മുംബൈ

ഐപിഎല്ലിൽ ലക്നൗ സൂപ്പർ ജയന്‍റ്സിനെതിരെ ടോസ് നേടിയ മുംബൈ ഇന്ത്യന്‍സ് ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നും വരുത്താതെയാണ് മുംബൈ ഇന്നിറങ്ങുന്നത്. അതേസമയം, ലഖ്നൗ ടീമില്‍ ഒരു മാറ്റമുണ്ട്. പരിക്കുള്ള ആവേശ് ഖാന് പകരം മൊഹ്സിന്‍ ഖാന്‍ ലഖ്നൗവിന്‍റെ അന്തിമ ഇലവനിലെത്തി. ടീം ലഖ്നൗ Quinton de Kock(w), KL Rahul(c), Manish…

ജോ റൂട്ട് വിരമിച്ചു

ഇം​ഗ്ലണ്ട് ടെസ്റ്റ് ടീം ക്യാപ്റ്റൻ സ്ഥാനം പങ്കുവെച്ച് ജോ റൂട്ട് വിരമിച്ചു. ആഷസ് പരമ്പരയും പിന്നാലെ വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയും തോറ്റതാണ് ജോ റൂട്ട് നായക സ്ഥാനമൊഴിയാന്‍ കാരണം. ‘വെസ്റ്റ് ഇന്‍ഡീസ് പര്യടനം കഴിഞ്ഞെത്തിയ ശേഷം വിരമിക്കാന്‍ തീരുമാനിക്കുകയായിരുന്നു. എന്‍റെ കരിയറിലെ ഏറ്റവും പ്രയാസമേറിയ തീരുമാനമാണിത്. കുടുംബവും അടുത്ത സുഹൃത്തുക്കളുമായി സംസാരിച്ച ശേഷമാണ് തീരുമാനത്തിലെത്തിയത്….

ഐപിഎല്ലില്‍ ഇന്ന് സൂപ്പര്‍ പോരാട്ടം

ഐപിഎല്ലില്‍ ഇന്ന് റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍- ചെന്നൈ സൂപ്പര്‍ കിംഗ്‌സ് പോരാട്ടം. വൈകിട്ട് 7.30ന് മുംബൈ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം. തോറ്റ് തോറ്റ് നിലതെറ്റിയെ ചെന്നൈ സൂപ്പര്‍ കിംഗ്‌സ്. തുടര്‍വിജയങ്ങളുമായി മുന്നേറുന്ന റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍. ചെന്നൈ ആദ്യനാല് കളിയിലും തോല്‍ക്കുന്നത് ആദ്യമായി. തുടര്‍ച്ചയായി നാല് കളിയില്‍ തോല്‍ക്കുന്നത് 2010ന് ശേഷം ആദ്യവും. 28…

ഐപിഎല്ലിൽ രാജസ്ഥാൻ ഇന്ന് ബാം​ഗ്ലൂരിനെ നേരിടും

ഐപിഎല്ലിൽ രാജസ്ഥാൻ ഇന്ന് ബാം​ഗ്ലൂരിനെ നേരിടും. മുംബൈയിൽ വൈകിട്ട് ഏഴരയ്ക്കാണ് കളി തുടങ്ങുക. തുടർച്ചയായ മൂന്നാം ജയത്തിനായാണ് രാജസ്ഥാൻ റോയൽസ് ഇറങ്ങുന്നത്. അതുകൊണ്ടുതന്നെ മുൻപെങ്ങുമില്ലാത്ത ആത്മവിശ്വാസത്തിലാണ് സഞ്ജു സാംസണും സംഘവും. ഹൈദരാബാദിനെതിരെയും മുംബൈയ്ക്കെതിരെയും കടലാസിലെ കരുത്ത് കളത്തിലും കണ്ടു. ബട്‍ലറും സഞ്ജുവും ഹെറ്റ്മെയറും ദേവ്ദത്തുമെല്ലാം ബാറ്റിംഗ് കരുത്ത് തെളിയിച്ച് കഴിഞ്ഞു. ബട്‍ലറും സഞ്ജുവും ഹെറ്റ്മെയറും ക്രീസിലുറച്ചാൽ…

ചാമ്പ്യന്‍സ് ലീഗ് ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം

യുവേഫ ചാംപ്യൻസ് ലീഗ് ക്വാർട്ടർ പോരാട്ടങ്ങൾക്ക് ഇന്ന് തുടക്കം. ആദ്യപാദ ക്വാർട്ടറിൽ മാഞ്ചസ്റ്റർ സിറ്റി, അത്‍ലറ്റിക്കോ മാഡ്രിഡിനെ നേരിടും. ലിവർപൂളിന് ബെൻഫിക്കയാണ് എതിരാളികൾ. രാത്രി 12.30നാണ് മത്സരം. കിട്ടാക്കനിയായ ചാംപ്യൻസ് ലീഗ് ലക്ഷ്യമിട്ടിറങ്ങുന്ന രണ്ട് ടീമുകൾ. ഇംഗ്ലണ്ടിൽ നേടാവുന്നതെല്ലാം സ്വന്തമാക്കിയ പെപ് ഗ്വാർഡിയോളയുടെ മാഞ്ചസ്റ്റർ സിറ്റി. ലാലിഗയിൽ തുടർജയങ്ങളുമായി കുതിക്കുന്ന ഡീഗോ സിമിയോണിയുടെ അത്‍ലറ്റിക്കോ മാഡ്രിഡ്….

ചെന്നൈക്ക് മൂന്നാം തോൽവി

  ഐപിഎല്ലിൽ മൂന്നാം തോല്‍വിയും ഏറ്റുവാങ്ങി ചെന്നൈ. പഞ്ചാബ് ഉയർത്തിയ 181 വിജയലക്ഷ്യം പിന്തുടർന്ന ചെന്നൈയ്ക്ക് 126 റൺസേ നേടാനായുള്ളു. 54 റൺസിനാണ് പഞ്ചാബിന്റെ ജയം. പഞ്ചാബിനായി വൈഭവ് അറോറ 2 വിക്കറ്റ് നേടിയപ്പോള്‍ ശിവം ഡുബേയാണ് ചെന്നെയുടെ ടോപ് സ്കോറര്‍ ( 57).

കിരീടം തിരിച്ചു പിടിച്ച് ഓസീസ് പെൺപട

ലോക കിരീടം ഓസ്‌ട്രേലിയക്ക്. ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിനെ 71 റണ്‍സിന് തോല്‍പ്പിച്ചാണ് തങ്ങളുടെ ഏഴാം ലോക കിരീടത്തില്‍ ഓസ്‌ട്രേലിയ മുത്തമിടുന്നത്. ഹീലിയുടെ തകര്‍പ്പന്‍ ബാറ്റിങ്ങിന്റെ ബലത്തില്‍ 356 റണ്‍സ് സ്‌കോര്‍ ബോര്‍ഡിലേക്ക് ചേര്‍ത്ത് ഫൈനലില്‍ ഓസ്‌ട്രേലിയ ഇംഗ്ലണ്ടിനെ സമ്മര്‍ദത്തിലാക്കി. മികച്ച തുടക്കവുമല്ല ഇംഗ്ലണ്ടിന് ബാറ്റിങ്ങില്‍ ലഭിച്ചത്. കൃത്യമായ ഇടവേളകളില്‍ ഓസ്‌ട്രേലിയ വിക്കറ്റ് വീഴ്ത്തിക്കൊണ്ടിരുന്നു. ടൂര്‍ണമെന്റിലെ…

പഞ്ചാബ് തകർന്നു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെ ആറുവിക്കറ്റിന് തകര്‍ത്ത് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്. പഞ്ചാബ് ഉയര്‍ത്തിയ 138 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റേന്തിയ കൊല്‍ക്കത്ത വെറും 14.3 ഓവറില്‍ നാലുവിക്കറ്റ് നഷ്ടത്തില്‍ വിജയത്തിലെത്തി. 33 പന്തുകള്‍ ശേഷിക്കെയാണ് കൊല്‍ക്കത്തയുടെ വിജയം. 31 പന്തുകളില്‍ നിന്ന് 70 റണ്‍സെടുത്ത് പുറത്താവാതെ നിന്ന ആന്ദ്രെ റസ്സലാണ് കൊല്‍ക്കത്തയുടെ വിജയശില്‍പ്പി. പുതിയ…

താരങ്ങള്‍ തട്ടുക ‘അല്‍ റിഹ്‌ല’യെ

ഖത്തര്‍ ലോകകപ്പിനുള്ള ഫുട്‌ബോള്‍ ഡിസൈന്‍ പുറത്തിറക്കി അഡിഡാസ്. അല്‍ റിഹ്‌ല എന്നാണ് പന്തിന്റെ പേര്. ഫുട്‌ബോള്‍ ലോകകപ്പ് ചരിത്രത്തിലെ ഏറ്റവും വേഗതയേറിയ പന്ത് എന്ന ടാഗ് ലൈനോടെയാണ് അഡിഡാസ് ബോള്‍ പുറത്തിറക്കിയത്. അല്‍ റിഹ്‌ല എന്നത് അറബി വാക്കാണ്. യാത്ര എന്നാണ് ഈ വാക്കിന്റെ അര്‍ഥം. സൗദി അറേബ്യയുടെ സംസ്‌കാരത്തില്‍ നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് പന്ത് നിര്‍മിച്ചിരിക്കുന്നത്….

കയ്യേറ്റത്തിനിടെ ഡ്യൂട്ടി ഡോക്ടർ മരണപ്പെട്ടു

ആരാധകരുടെ അതിരുവിട്ട പെരുമാറ്റം കാരണം സാബിയൻ ഡോക്ടർ ജോസഫ് കബുങോയുടെ ജീവൻ നഷ്ടപ്പെട്ടു. ഘാനക്ക് എതിരായ സമനിലക്ക് പിന്നാലെ ലോകകപ്പ് യോഗ്യത നഷ്ടമായതോടെ അബൂജ സ്റ്റേഡിയം കയ്യേറി സ്റ്റേഡിയം അടിച്ചു തകർത്ത നൈജീരിയൻ ആരാധകരുടെ പ്രവർത്തനത്തിന് ഇടയിൽ ആണ് ഫിഫയുടെയും ആഫ്രിക്കൻ ഫുട്‌ബോൾ ഫെഡറേഷന്റെയും പ്രതിനിധിയായ ഡോക്ടർ കുഴഞ്ഞു വീണു മരിച്ചത്. മത്സരത്തിലെ ടോപ്പിങ് ഡ്യൂട്ടിയിൽ…

ചാമ്പ്യന്മാർ ചാമ്പലായി

ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരായ മത്സരത്തില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് ആറ് വിക്കറ്റ് ജയം. 132 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കൊല്‍ക്കത്ത 18.3 ഓവറില്‍ നാല് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. 44 റണ്‍സ് നേടിയ അജിന്‍ക്യ രഹാനെയാണ് കൊല്‍ക്കത്തയുടെ ടോപ് സ്‌കോറര്‍. ഡ്വെയ്ന്‍ ബ്രാവോ ചെന്നൈക്കായി മൂന്ന് വിക്കറ്റ് വീഴ്ത്തി. നേരത്തെ എം…

ഇനി ഐ.പി.എൽ ദിനങ്ങൾ

ക്രിക്കറ്റ് പ്രേമികളെ ആവേശത്തിൽ ആറാടിക്കാൻ ഐ.പി.എല്ലിന്റെ പതിനഞ്ചാം സീസണിന് ഇന്ന് തുടക്കം. മുംബയ്‌ വാങ്കഡെ സ്റ്റേഡിയം വേദിയാകുന്ന ഉദ്ഘാടന മത്സരത്തിൽ നിലവിലെ ചാമ്പ്യൻമാരായ ചെന്നൈ സൂപ്പർ കിംഗ്സും കൊൽക്കത്ത നൈറ്റ് റൈഡേഴ്സും തമ്മിൽ ഏറ്റുമുട്ടും. രാത്രി 7.30 മുതലാണ് മത്സരം. മുംബയിലേയും പൂനെയിലേയും നാല് വേദികളിലായാണ് പ്രാഥമികഘട്ട മത്സരങ്ങൾ നടക്കുക. 25 ശതമാനം കാണികൾക്ക് പ്രവേശനം…

ഫിഫ ലോകകപ്പിന് സ്പോൺസറായി ബൈജൂസ്‌

മലയാളിയായ ബൈജു രവീന്ദ്രൻ സ്ഥാപിച്ച ബൈജൂസ് ലേണിംഗ് ആപ്ലിക്കേഷനെ ഖത്തർ വേദിയാകുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്പോൺസർമാരായി പ്രഖ്യാപിച്ചു. ഇന്ത്യയിലെ ഫിഫ ലോക കപ്പിന്റെ പ്രധാന സ്പോൺസറാകുന്ന ആദ്യ കമ്പനിയാണ് ബൈജൂസ്‌ ആപ്പ്. ‘ഖത്തറില്‍ ഈ വര്‍ഷം നടക്കുന്ന ഫിഫ ലോകകപ്പിന്റെ ഔദ്യോഗിക സ്‌പോണ്‍സറെന്ന നിലയില്‍ ലോകവേദിയില്‍ ഇക്കുറി ഇന്ത്യയെ ബൈജൂസ് പ്രതിനിധീകരിക്കുന്ന വിവരം വളരെ…

ധോണി ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു

ഇന്ത്യന്‍ ക്രിക്കറ്റ് മാമാങ്കത്തിന് കൊടിയേറാന്‍ മണിക്കൂറുകള്‍ മാത്രം ബാക്കി നില്‍ക്കെ ആരാധകരെ ഞെട്ടിച്ച് എം.എസ്. ധോണി. ചെന്നെയുടെ ക്യാപറ്റന്‍ സ്ഥാനം രാജിവെച്ചാണ് താരം ആരാധകരെ ഒന്നാകെ ഞെട്ടിച്ചത്. താന്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ നായകസ്ഥാനത്ത് നിന്നും പടിയിറങ്ങുകയാണെന്ന് പ്രഖ്യാപിച്ച ധോണി, ക്യാപ്റ്റന്‍ സ്ഥാനം രവീന്ദ്ര ജഡേജയ്ക്ക് കൈമാറുകയാണെന്നും അറിയിച്ചു. ക്യാപ്റ്റന്‍ സ്ഥാനം ഒഴിഞ്ഞെങ്കിലും കളിക്കാരനെന്ന നിലയില്‍…

ടിക്കറ്റ് സ്വന്തമാക്കാൻ അവസരം

ഖത്തർ ലോകകപ്പ് ഫുട്ബോള്‍ മത്സരങ്ങള്‍ കാണാനുള്ള ടിക്കറ്റുകള്‍ നാളെ മുതല്‍ വീണ്ടും ബുക്ക് ചെയ്യാം. മാര്‍ച്ച് 29 വരെയാണ് ടിക്കറ്റ് ബുക്ക് ചെയ്യാന്‍ അവസരമുള്ളത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ തന്നെ പണവും അടയ്ക്കണം. ആദ്യമെത്തുന്നവര്‍ക്ക് ആദ്യം എന്ന രീതിയിലാണ് ഇത്തവണ ടിക്കറ്റ് നല്‍കുന്നത്. ഫിഫയുടെ വെബ്സൈറ്റ് വഴി നാളെ ഖത്തര്‍ സമയം ഉച്ചയ്ക്ക് ഒരു മണി…

ഇനി ഗോകുലത്തിന് കയ്യടിക്കാം

ഐ.എസ്.എൽ ഫൈനലിൽ കേരള ബ്ലാസ്റ്റേഴ്‌സിന് കിരീടം നഷ്ടപ്പെട്ടതിന്റെ വിഷമത്തിലാണ് കേരളത്തിലെ ഫുട്‌ബോൾ ആരാധകർ. പ്രതീക്ഷിച്ചതിലും മികച്ച പ്രകടനവുമായി ഫൈനൽ വരെ മുന്നേറുകയും കലാശപ്പോരിൽ തകർപ്പൻ പ്രകടനം പുറത്തെടുക്കുകയും ചെയ്തിട്ടും ഭാഗ്യക്കേട് ഒരിക്കൽക്കൂടി മഞ്ഞപ്പടക്ക് തിരിച്ചടിയായി. രാജ്യത്തെ ഏറ്റവും ഗ്ലാമറുള്ള ഫുട്‌ബോൾ ടൂർണമെന്റിൽ പ്രിയ ടീമിന് കപ്പടിക്കാൻ കഴിഞ്ഞില്ലെങ്കിലും ദേശീയ ലീഗായ ഐ-ലീഗിൽ കേരളത്തിൽ നിന്നുള്ള മറ്റൊരു…

കണ്ണീരണിഞ്ഞ് ബ്ലാസ്റ്റേഴ്സ്..!ഐഎസ്എൽ കിരീടം ഹൈദരാബാദിന്

ഐഎസ്എൽ കലാശ പോരാട്ടത്തിൽ ബ്ലാസ്റ്റേഴ്സിന് തോൽവി. പെനാൽറ്റി ഷൂട്ടൗട്ടിൽ ബ്ലാസ്റ്റേഴ്സിനെ തകർത്ത് ഹൈദരാബാദ് ഐഎസ്എൽ കിരീടം നേടി.ഇരു ടീമുകളും 1-1ന് എക്‌സ്‌ട്രാ‌ടൈമും പൂര്‍ത്തിയാക്കിയതോടെ പോരാട്ടം പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീങ്ങുകയായിരുന്നു. തോൽവിയിലും കിരീടത്തോളം പോന്ന റണ്ണറപ്പുമായാണ് മഞ്ഞപ്പടയുടെ മടക്കം. ഹൈദരാബാദിന്‍റെ കന്നി കിരീടമാണിത്.  ​ഗോൾ നേടാനുള്ള ഇരു ടീമുകളുടേയും ശ്രമങ്ങൾ പരാജയപ്പെട്ട ആദ്യപകുതിക്ക് ശേഷം 69-ാം മിനുറ്റില്‍…

ഗോൾ!!! ബ്ലാസ്റ്റേഴ്സിനെ മുന്നിലെത്തിച്ച് മലയാളി

ഹൈദരാബാദിനെതിരെ ആദ്യ ​ഗോളടിച്ച് കേരള ബ്ലാസ്റ്റേഴ്സ്. മലയാളി താരം കെ. പി രാഹുൽ 69ാം മിനിറ്റിലാണ് ബ്ലാസ്റ്റേഴ്സിനായി ആദ്യ ​ഗോൾ നേടിയത്. സ്കോർ 1–0. രണ്ടാം പകുതിയിൽ ഹൈദരാബാദ് എഫ്‍സി തുടർച്ചയായി സമ്മർദ്ദം ചെലുത്തുന്നതിനിടെയാണ് കെ.പി രാഹുലിലൂടെ ബ്ലാസ്റ്റേഴ്സ് ലീഡു പിടിച്ചത്. മധ്യവരയ്ക്കു സമീപം ഹൈദരാബാദിന്റെ മുന്നേറ്റം ബ്ലോക്ക് ചെയ്ത് ജീക്സൺ സിങ് പന്ത് പിടിച്ചെടുത്ത്…