Flash News
Archive

Category: State

തമിഴ്‌നാട് സമ്മതിച്ചു; മുല്ലപ്പരിയാറിലെ ജലനിരപ്പ് 138 അടിയായി നിലനിർത്തും

മുല്ലപ്പെരിയാർ ഡാമിലെ ജലനിരപ്പ് 138 അടിയിൽ നിർത്താമെന്ന് തമിഴ്‌നാട് സമ്മതിച്ചതായി ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. ഇന്ന് നടന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. യോഗത്തിൽ കേരളം ആവശ്യപ്പെട്ടത് 137 അടിയായി ജലനിരപ്പ് നിലനിർത്താനായിരുന്നു. തമിഴ്‌നാടിന്റെ ആവശ്യം 142 അടിയായി ഉയർത്തണമെന്നായിരുന്നു. ഒടുവിൽ ജലനിരപ്പ് 138 അടിയിലെത്തിയാൽ സ്പിൽവേ വഴി ജലമൊഴുക്കി വിടാൻ തീരുമാനിക്കുകയായിരുന്നു….

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണം; എം കെ സ്റ്റാലിന് വി ഡി സതീശൻ്റെ കത്ത്

മുല്ലപ്പെരിയാറിൽ പുതിയ ഡാം നിർമ്മിക്കണമെന്ന ആവശ്യവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന് കത്തയച്ചു. ജലനിരപ്പ് 136 അടിയിലെത്തിയതോടെ കേരളത്തിൽ ആശങ്ക വർധിച്ചെന്ന് വി ഡി സതീശൻ കത്തിൽ ചൂണ്ടിക്കാട്ടി. അതിനിടെ മുല്ലപ്പെരിയാർ അണക്കെട്ടിൽ നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഇടുക്കി ജില്ലാ കളക്ടർ ഷീബ ജോർജ് പറഞ്ഞു. ആളുകളെ…

കൊണ്ടോട്ടി പീഡനശ്രമം; പ്രതി 15കാരനെ ഉടൻ അറസ്റ്റ് ചെയ്യുമെന്ന് മലപ്പുറം എസ്പി

മലപ്പുറം കൊണ്ടോട്ടിയിൽ 22കാരിക്കെതിരായ പീഡനശ്രമത്തിൽ കസ്റ്റഡിയിലെടുത്ത 15കാരന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്ന് മലപ്പുറം എസ്പി എസ് സുജിത് ദാസ്. പ്രതിക്ക് പ്രായപൂർത്തി ആകാത്തതിനാൽ നേരിട്ട് കോടതിയിൽ ഹാജരാക്കാനാവില്ല. പ്രതിയെ ജുവനൈൽ ജസ്റ്റിസ് ബോർഡിനു മുന്നിൽ ഹാജരാക്കും. യുവതിയുടെ കഴുത്തിനും തലയ്ക്കും നല്ല പരിക്കുണ്ട്. പെൺകുട്ടിയെ പിന്തുടർന്ന് പ്രതി ആക്രമിക്കുകയായിരുന്നു. ചെറുത്ത് നിന്നതിനാൽ ജീവൻ അപായപ്പെട്ടില്ല. പെൺകുട്ടിയുടെ…

വീണാ ജോര്‍ജ് രാജി വെക്കണം; നിയമസഭയിലേക്ക് യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധം

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയി ദത്ത് നൽകിയ സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യാത്തതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രതിഷേധം. മന്ത്രി വീണാ ജോർജ് രാജി വെക്കണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ നിയമസഭയുടെ മതിൽ ചാടിക്കടന്നു. നിയമസഭാ മാർച്ച് നടത്തിയ കെ.എസ്.യു പ്രവർത്തകരെ പൊലീസ് പിരിച്ചുവിട്ടതിനെ പിന്നാലെ പെട്ടെന്ന് യൂത്ത് കോൺഗ്രസിന്റെ വനിതകളായ പ്രവർത്തകർ നിയമസഭാ കവാടത്തിലേക്ക് തളളി കയറുകയായിരുന്നു. ഏഴ് പ്രവർത്തകർ…

മേയർക്കെതിരായ വിവാദ പരാമർശം; കെ മുരളീധരനെതിരെ കേസെടുത്തു

തിരുവനന്തപുരം നഗരസഭ മേയർക്കെതിരായ വിവാദ പരാമർശത്തിൽ കെ മുരളീധരനെതിരെ കേസെടുത്തു. സ്ത്രീത്വത്തെ അപമാനിച്ച് പരാമർശം നടത്തിയതിനാണ് കേസ്. ജാമ്യം ലഭിക്കാവുന്ന വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. മേയർക്ക് സൗന്ദര്യം ഉണ്ടെങ്കിലും വായിൽ നിന്നും വരുന്നത് കൊടുങ്ങല്ലൂർ ഭരണിപ്പാട്ടാണെന്ന് മുരളീധരൻ പറഞ്ഞത്. കോർപ്പറേഷനിലെ നികുതി വെട്ടിപ്പിനെതിരായ കോൺഗ്രസിൻറെ സമരത്തിലായിരുന്നു മുരളീധരൻറെ പരാമർശം.   മുരളീധരൻ എം.പിയുടെ വാക്കുകൾ: ”…

പ്ല​സ് വ​ൺ പ്ര​വേ​ശ​നം; കെ​എ​സ്‌​യു​വി​ന്‍റെ നി​യ​മ​സ​ഭാ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം

കെ​എ​സ്‌​യു​വി​ന്‍റെ നി​യ​മ​സ​ഭാ മാ​ർ​ച്ചി​ൽ സം​ഘ​ർ​ഷം. പ്ല​സ് വ​ൺ പ്ര​വേ​ശ​ന​ത്തി​ലെ സ​ർ​ക്കാ​ർ വീ​ഴ്ച ചൂ​ണ്ടി​ക്കാ​ട്ടി​യാ​ണ് കെ​എ​സ്‌​യു മാ​ർ​ച്ച് ന​ട​ത്തി​യ​ത്. പ്ര​വ​ർ​ത്ത​ക​ർ ബാ​രി​ക്കേ​ഡ് ത​ക​ർ​ക്കാ​ൻ ശ്ര​മി​ച്ച​തി​ന് പി​ന്നാ​ലെ പോ​ലീ​സ് ജ​ല​പീ​ര​ങ്കി പ്ര​യോ​ഗി​ച്ചു. കെ​എ​സ്‌​യു പ്ര​വ​ർ​ത്ത​ക​ർ റോ​ഡി​ൽ കു​ത്തി​യി​രു​ന്ന് പ്ര​തി​ഷേ​ധി​ക്കു​ക​യും ചെ​യ്തു.

പ്ലസ് വൺ പ്രവേശനം; സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് അപേക്ഷ ക്ഷണിച്ചു

സംസ്ഥാനത്തെ പ്ലസ് വൺ പ്രവേശനത്തിനുള്ള സപ്ലിമെൻ്ററി അലോട്ട്മെൻ്റിന് അപേക്ഷ ക്ഷണിച്ചു. നാളെ മുതൽ പ്രവേശനത്തിന് അപേക്ഷിക്കാം. രാവിലെ പത്ത് മുതൽ അഞ്ചുവരെ അപേക്ഷ നൽകാം. അപേക്ഷ പുതുക്കുന്നതിനും അവസരമുണ്ട്. വിശദാംശങ്ങൾ ഹയർ സെക്കൻഡറി പ്രവേശന വെബ്സൈറ്റിൽ ലഭ്യമാണ്.

മുല്ലപ്പെരിയാറിൽ 2006 മുതലുള്ള നിലപാട്; കുറിപ്പുമായി വിഎസ്

മുല്ലപ്പെരിയാർ അണക്കെട്ട് വിഷയം വീണ്ടും സജീവമാകുമ്പോൾ 2006 മുതൽ താനെടുത്ത നിലപാട് ചൂണ്ടിക്കാട്ടി മുൻ മുഖ്യമന്ത്രി വിഎസ് അച്യുതാനന്ദൻ. ഫേസ്ബുക്ക് പേജിലൂടെയാണ് വിഎസ് അച്യുതാനന്ദൻ പഴയ ലേഖനം പങ്കുവെച്ചിരിക്കുന്നത്. ‘മുല്ലപ്പെരിയാർ അണക്കെട്ടിന്റെ പരമാവധി ജലനിരപ്പ് 136 അടിയിൽ നിലനിർത്തണമെന്ന കേരളത്തിന്റെ ആവശ്യം തളളിക്കൊണ്ട് അണക്കെട്ടിന്റെ ജലനിരപ്പ് 142 അടിയായി ഉയർത്തണം എന്നും തുടർന്ന് 152 അടയിൽ…

സംസ്ഥാനത്ത് ഇന്ന് 6664 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കേരളത്തില്‍ ഇന്ന് 6664 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1168, തിരുവനന്തപുരം 909, കൊല്ലം 923, തൃശൂര്‍ 560, കോഴിക്കോട് 559, ഇടുക്കി 449, കണ്ണൂര്‍ 402, മലപ്പുറം 396, പത്തനംതിട്ട 392, കോട്ടയം 340, പാലക്കാട് 306, ആലപ്പുഴ 217, വയനാട് 194, കാസര്‍ഗോഡ് 149 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്….

ഇരുതല മൂരിയുമായി നാലു പേർ പിടിയിൽ

തൃശ്ശൂർ ശക്തൻ നഗറിൽ ഇരുതല മൂരിയുമായി നാലു പേർ ഫോറസ്റ്റ് ഫ്ലയിങ് സ്ക്വാഡിൻ്റെ പിടിയിൽ. തിരുവനന്തപുരം സ്വദേശി റാം കുമാർ , ചാലക്കുടി സ്വദേശി സന്തോഷ്, കയ്പമംഗലം സ്വദേശി അനിൽ കുമാർ, നോർത്ത് പറവൂർ സ്വദേശി സിദ്ദിഖ് എന്നിവരാണ് പിടിയിലായത്. ഇവർ സഞ്ചരിച്ച കാറും പിടിച്ചെടുത്തു. ഫ്ലയിങ് സ്ക്വാഡ് ഓഫിസർ ഭാസി ബാഹുലേയന് ലഭിച്ച രഹസ്യ…

സ്വർണം വാങ്ങി നൽകിയില്ല: മോൺസണിനെതിരെ അനിത പുല്ലയിൽ

പുരാവസ്തു തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിനെതിരെ അനിത പുല്ലയിൽ. സഹോദരിയുടെ വിവാഹത്തിന് 18 ലക്ഷം രൂപയുടെ സ്വർണം വാങ്ങി നൽകിയെന്ന അവകാശ വാദം തെറ്റാണെന്ന് അനിത പുല്ലയിൽ പ്രതികരിച്ചു. ആരോപണം തെളിയിക്കേണ്ടത് മോൻസണിന്റെ ഉത്തരവാദിത്തമാണെന്ന് അനിത പുല്ലയിൽ പറഞ്ഞു. സ്വർണം വാങ്ങി നൽകിയത് ഏത് കടയിൽ നിന്നാണെന്ന് പറയണമന്നും പണം നൽകിയത് കാശായണോ ബാങ്ക്…

കാലവർഷക്കെടുതിയിൽ 55 മരണം; ദുരന്ത നിവാരണത്തിൽ സർക്കാർ പരാജയമെന്ന് പ്രതിപക്ഷം

കാലവർഷക്കെടുതിയിൽ സംസ്ഥാനത്ത് ഇതുവരെ 55 പേർ മരിച്ചുവെന്ന് റവന്യൂമന്ത്രി നിയമസഭയെ അറിയിച്ചു. ദുരന്ത മുന്നറിയിപ്പ് നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടെന്ന് പ്രതിപക്ഷം ആരോപിച്ചു. എന്നാൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഒക്ടോബർ 16 ന് എവിടെയും റെഡ് അലർട്ട് പുറപ്പെടുവിച്ചിരുന്നില്ലെന്ന് സർക്കാർ വിശദീകരിച്ചു.ദുരന്ത നിവാരണ അതോറിറ്റി ഓറഞ്ച് ബുക്ക് പുറത്തിറക്കിയിരുന്നു. കൂട്ടിക്കലിൽ ഒക്ടോബർ 16 ന് മൂന്ന് മണിക്കൂറിൽ…

എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​നം: രണ്ടാം അലോട്ട്​മെന്റിൽ പ്രവേശനം ഇന്ന്​ അവസാനിക്കും

സം​സ്ഥാ​ന​ത്തെ എ​ൻ​ജി​നീ​യ​റി​ങ്​ പ്ര​വേ​ശ​ന നടപടികൾ ന​വം​ബ​ർ 25 വ​രെ നീ​ട്ടി. നി​ല​വി​ൽ ര​ണ്ട്​ അ​ലോ​ട്ട്​​മെന്റ് പൂ​ർ​ത്തി​യാ​ക്കി​യ പ്ര​വേ​ശ​ന​ന​ട​പ​ടി​യി​ൽ മൂ​ന്നാം അ​ലോ​ട്ട്​​മെൻറും ബാ​ക്കി സീ​റ്റു​ക​ളി​ലേ​ക്ക്​ മോ​പ്​ അ​പ്​ കൗ​ൺ​സ​ലി​ങ്ങും ന​ട​ത്തും. നി​ല​വി​ൽ ര​ണ്ടാം അ​ലോ​ട്ട്​​മെൻറ്​ പ്ര​കാ​ര​മു​ള്ള വി​ദ്യാ​ർ​ത്ഥി​പ്ര​വേ​ശ​നം ഇന്ന് അ​വ​സാ​നി​ക്കും. ര​ണ്ട്​ അ​ലോ​ട്ട്​​മെൻറി​ന്​ ശേ​ഷ​വും ഒട്ടേറെ എ​ൻ​ജി​നീ​യ​റി​ങ്​ സീ​റ്റു​ക​ൾ ഒ​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണ്. ഐഐടി, എൻഐടികൾ ഉ​ൾ​പ്പെ​ടെയുള്ള സ്ഥാ​പ​ന​ങ്ങ​ളി​ലേ​ക്ക്​ ആദ്യ…

മോൻസന്റെ സാമ്പത്തിക തട്ടിപ്പ് കേസ്; മുൻ പൊലീസ് മേധാവിയുടെ മൊഴി എടുത്തു

മോൻസൻ കേസിൽ മുൻ ഡിജിപി ലോക്നാഥ് ബെഹ്റയുടെ മൊഴി എടുത്തു. കേസ് അന്വേഷിക്കുന്ന എഡിജിപി ശ്രീജിത്താണ് ബെഹ്റയുടെ മൊഴി എടുത്തത്. സാമ്പത്തിക തട്ടിപ്പിൽ അറസ്റ്റിലായ മോൻസനുമായി അടുത്ത ബന്ധമായിരുന്നു ബെഹ്റയ്ക്ക് ഉണ്ടായിരുന്നത്. കേസിൽ ഐജി ലക്ഷ്മണയുടേയും എഡിജിപി മനോജ് എബ്രഹാമിന്റേയും മൊഴി എടുത്തിട്ടുണ്ട്. മോൻസന്റെ വീട്ടിൽ പലതവണ ബെ​ഹ്റ സന്ദർശനം നടത്തിയതായുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മോൻസനെതിരായ…

കട്ടപ്പനയില്‍ ജാര്‍ഖണ്ഡ് സ്വദേശി കഴുത്തുമുറിഞ്ഞ് മരിച്ചനിലയില്‍

ഇടുക്കി കട്ടപ്പന കാഞ്ചിയാറില്‍ ഇതര സംസ്ഥാന തൊഴിലാളിയെ കഴുത്തുമുറിഞ്ഞ് മരിച്ച നിലയില്‍ കണ്ടെത്തി. ബെജാമിന്‍ ബസ്‌കിയെന്ന തൊഴിലാളിയാണ് മരിച്ചത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തില്‍ കട്ടപ്പന പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു. നാല് സുഹൃത്തുക്കള്‍ക്കൊപ്പമാണ് ബെജാമിന്‍ റൂമെടുത്ത് താമസിച്ചിരുന്നത്. ജാര്‍ഖണ്ഡില്‍ നിന്ന് ഇന്ന് രാവിലെയാണ് ഇവര്‍ കട്ടപ്പനയിലെത്തിയത്. യാത്രയ്ക്കിടെ സുഹൃത്തുക്കളുമായി വാക്കുതര്‍ക്കമുണ്ടായിരുന്നു. ഇതിനെ തുടര്‍ന്നുണ്ടായ മനോവിഷമമാകാം ആത്മഹത്യക്ക്…

അഷ്റഫലി പുറത്ത്; യൂത്ത് ലീഗ് തലപ്പത്ത് വീണ്ടും മുനവ്വറലിയും ഫിറോസും

യൂത്ത് ലീഗ് പുതിയ സംസ്ഥാന കമ്മിറ്റിയെ തെരഞ്ഞെടുത്തു. മുനവറലി ശിഹാബ് തങ്ങള്‍ പ്രസിഡന്‍റായും ജനറല്‍ സെക്രട്ടറിയായി പി.കെ. ഫിറോസും തുടരും. പി.ഇസ്മയിലാണ് ട്രഷറര്‍. നാല് പേരെ വീതം വൈസ് പ്രസി‍ഡന്‍റുമാരായും സെക്രട്ടറിമാരുമായും തിരഞ്ഞെടുത്തു. പട്ടികയില്‍ വനിതകളാരും ഇടംപിടിച്ചില്ല. വനിതാപ്രാതിനിധ്യം അടുത്ത കമ്മറ്റി മുതലുണ്ടാകുെമന്ന് മുസ്ലീം ലീഗ് നേതൃത്വം വ്യക്തമാക്കി. എംഎസ്എഫ് ദേശീയ പ്രസിഡന്‍റ് ആയിരുന്ന ടി.പി….

സിപിഐയുടെ അടിമത്വം ലജ്ജാകരം: കെ സുധാകരന്‍ എംപി

എസ്എഫ്ഐ സഖാക്കള്‍ എഐഎസ്എഫ് നേതാക്കളെ മര്‍ദ്ദിക്കുകയും വനിതാ നേതാവിനെ ജാതീയമായി അധിക്ഷേപിക്കുകയും ചെയ്ത ശേഷം മുഖ്യമന്ത്രിയുടെ പൊലീസ് എഐഎസ്എഫ് നേതാക്കള്‍ക്കെതിരെ കേസെടുത്തിട്ടും അതിനെ ചോദ്യം ചെയ്യാന്‍ തന്റേടം കാണിക്കാത്ത അടിമത്വത്തിന്റെ ഉടമകളായി സിപിഐ നേതൃത്വം മാറിപ്പോയതില്‍ കേരളം ലജ്ജിക്കുന്നുവെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. മുന്നണിയിലും സര്‍ക്കാരിലും മുമ്പൊരിക്കല്‍ തിരുത്തല്‍ ശക്തിയായിരുന്ന സിപിഐ, കേരള…

കെ-റെയിൽ പദ്ധതിയുമായി മുന്നോട്ടുപോകുമെന്ന് മന്ത്രി വി അബ്ദുറഹിമാന്‍

കെ-റെയിൽ പദ്ധതിയിൽ കേന്ദ്രത്തിന് അനുകൂല നിലപാടെന്ന് മന്ത്രി വി അബ്ദുറഹിമാന്‍. പദ്ധതിയുമായി മുന്നോട്ടുപോകുമെന്നും മന്ത്രി പറഞ്ഞു. “കേന്ദ്ര റെയിൽവേ മന്ത്രി രണ്ടുകാര്യത്തിലുള്ള വ്യക്തതയാണ് ആവശ്യപ്പെട്ടത്. സാമ്പത്തികവും സാങ്കേതികവുമായ കാര്യങ്ങളിൽ വ്യക്തത വരുത്തണമെന്ന് പറഞ്ഞു. ഇക്കാര്യത്തിൽ പരിശോധിച്ച ശേഷം മറുപടി നൽകും. രണ്ടുവിഭാഗങ്ങളും തമ്മിൽ ചർച്ച ചെയത് വിഷയം പരിഹരിക്കും. കേന്ദ്ര സർക്കാർ പദ്ധതിക്ക് അനുകൂലം തന്നെയാണ്”-മന്ത്രി…

കുഞ്ഞിനെ തട്ടിയെടുത്ത സംഭവം; രൂക്ഷ വിമർശനവുമായി ബൃന്ദ കാരാട്ട്

പേരൂര്‍ക്കടയില്‍ അമ്മയറിയാതെ നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തിൽ രൂക്ഷ വിമർശനവുമായി സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം ബൃന്ദ കാരാട്ട്. അമ്മയിൽ നിന്ന് കുഞ്ഞിനെ മാറ്റിയത് കുറ്റകരമാണെന്നും കുട്ടിയെ അനുപമയ്ക്ക് തിരികെ നൽകണമെന്നും ബൃന്ദ പറഞ്ഞു. സംഭവത്തിൽ നീതിനിഷേധം ഉണ്ടായി, മനുഷ്യത്വരഹിതമായ കാര്യമാണ് സംഭവിച്ചതെന്നും ബൃന്ദ കാരാട്ട് കുറ്റപ്പെടുത്തി. നേരത്തെ അനുപമയ്ക്ക് പിന്തുണയുമായി സിപിഎം സംസ്ഥാന…

കുട്ടിയെ തട്ടിയെടുത്ത കേസ്; അമ്മയുടെ നിരാഹാര സമരം ഇന്ന്

തിരുവനന്തപുരം പേരൂര്‍ക്കടയില്‍ അമ്മയറിയാതെ നവജാത ശിശുവിനെ തട്ടിയെടുത്ത സംഭവത്തിൽ അമ്മ അനുപമ പ്രത്യക്ഷ സമരത്തിലേക്ക്. ഇന്ന് തിരുവനന്തപുരത്ത് സെക്രട്ടേറിയറ്റിന് മുൻപിൽ നിരാഹാര സമരം നടത്തും. ദത്ത് നൽകിയ തന്റെ കുട്ടിയെ കണ്ടെത്തണമെന്നാണ് അമ്മയുടെ ആവശ്യം. പെറ്റമ്മയെന്ന നിലയിൽ തനിക്കു നീതി നൽകേണ്ടവർ തന്റെ കുഞ്ഞിനെ നഷ്ടപ്പെടുത്താൻ കൂട്ടുനിന്നതിൽ പ്രതിഷേധിച്ചാണു സമരമെന്ന് അനുപമ ഇന്നലെ പറഞ്ഞിരുന്നു. രാവിലെ…

ഇന്ധനവില വീണ്ടും കൂട്ടി

രാജ്യത്ത് ഇന്ധന വില വീണ്ടും വര്‍ദ്ധിപ്പിച്ചു. ഡീസലിന് 36 പൈസയും പെട്രോളിന് 35 പൈസയുമാണ് ഇന്ന് വർദ്ധിച്ചത്. കൊച്ചിയില്‍ പെട്രോൾ വില ലിറ്ററിന് 107.55 രൂപയും ഡീസലിന് 101.32 രൂപയുമാണ് വില. കോഴിക്കോട് പെട്രോളിന് 107.69 രൂപയും ഡീസലിന് 101.46 രൂപയുമായി. സെപ്റ്റംബർ 24ന് ശേഷം ഒരു ലിറ്റർ പെട്രോളിന് 6.50 രൂപയും ഡീസലിന് 7.73…

‘അനുപമയുടെ പരാതി അറിഞ്ഞത് ബൃന്ദാ കാരാട്ട് വിളിച്ചപ്പോള്‍, നീതി ലഭ്യമാക്കാന്‍ ഒരുപാട് ശ്രമിച്ചു’; താന്‍ പരാജയപ്പെട്ടെന്ന് പി.കെ. ശ്രീമതി

കുഞ്ഞിനെ തട്ടിയെടുത്ത സംഭവത്തില്‍ അമ്മ അനുപമയുടെ പരാതി താന്‍ അറിയുന്നത് സി.പി.ഐ.എം പോളിറ്റ് ബ്യൂറോ അംഗം ബൃന്ദാ കാരാട്ട് പറഞ്ഞിട്ടാണെന്ന് മുന്‍ മന്ത്രിയും കേന്ദ്ര കമ്മിറ്റി അംഗവുമായ പി.കെ. ശ്രീമതി. അനുപമയുടെ പരാതി പരിഹരിക്കുന്നതില്‍ താന്‍ പരാജയപ്പെട്ടുവെന്നും ശ്രീമതി പറഞ്ഞു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയോട് താന്‍ വിവരം ധരിപ്പിച്ചു. കോടതിയെ സമീപിക്കാനും താന്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു…

ജോ​ലി വാ​ഗ്ദാ​നം ന​ൽ​കി പ​റ്റി​ച്ചെ​ന്ന് അനിൽ പ​ന​ച്ചൂ​രാ​ന്‍റെ ഭാ​ര്യ

മരണസമയത്ത് വാഗ്‍ദാനങ്ങളുമായി നിരവധി രാഷ്‍ട്രീയ നേതാക്കള്‍ വീട്ടില്‍ വന്നിരുന്നെങ്കിലും അവയൊന്നും യാഥാര്‍ഥ്യമായില്ലെന്ന് കവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാന്‍റെ ഭാര്യ മായ. തനിക്കു ജോലി നല്‍കണമെന്ന അപേക്ഷയ്ക്ക് സാംസ്‍കാരിക വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി അയച്ച മറുപടിക്കത്തിനൊപ്പം സോഷ്യല്‍ മീഡിയയിലൂടെയാണ് മായ പനച്ചൂരാന്‍റെ പ്രതികരണം. സൂചനയിലെ അപേക്ഷ പ്രകാരം ജോലി നല്‍കുന്നതിന് സര്‍ക്കാരിലോ സാംസ്‍കാരിക വകുപ്പിനു കീഴില്‍ പ്രത്യേകിച്ചോ…

ജലീലിനെതിരായ ആരോപണത്തിൽ ഉറച്ച് പി.എം.എ.സലാം

സ്വർണക്കടത്ത് കേസിൽ കെ.ടി.ജലീലിനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് മുസ്‌ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ.സലാം. കൊടകര കുഴൽപ്പണ കേസുപോലെ പലതും ആവിയായി പോയിട്ടുണ്ടാകും. ആർഎസ്എസുകാർ പ്രതികളായ കേസുകൾ സർക്കാർ ഒതുക്കി തീർക്കുകയാണ്. കാലവർഷക്കെടുതിയിൽ നഷ്ടപരിഹാരം നൽകാതെ സർക്കാർ നിസംഗരായി നിൽക്കുകയാണന്നും പി എം എ സലാം കോഴിക്കോട് പറഞ്ഞു.

മകളെ പുഴയിലെറിഞ്ഞു കൊന്ന സംഭവം; പ്രതിയെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു

പാനൂരിൽ മകളെ പുഴയില്‍ എറിഞ്ഞു കൊന്ന സംഭവത്തിൽ പ്രതിയായ പിതാവിനെ ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തു. തലശ്ശേരി കോടതിയിലെ ജീവനക്കാരനാണ് പ്രതി കെ.പി ഷിജു. ജില്ലാ ജഡ്ജ് ജോബിന്‍ സബാസ്റ്റ്യനാണ് ഇയാള്‍ക്കെതിരെ നടപടിയെടുത്തത്. അറസ്റ്റിലായ ഷിജു ഇപ്പോള്‍ റിമാന്‍ഡിലാണ്. ഒരാഴ്ച മുന്‍പാണ് ഷിജു തന്റെ ഭാര്യയേയും മകളെ പാത്തിപ്പാലത്ത് പുഴയിലേക്ക് തള്ളിയിട്ടത്. ഭാര്യ സോനയെ നാട്ടുകാര്‍…