Archive

Category: Tourism

ഗോവൻ സൗന്ദര്യത്തിൽ മിർണ മേനോൻ

ഇടുക്കികാരിയായ മിർണ മേനോന്‍ മോഹന്‍ലാല്‍ നായകനായ സിദ്ദിഖ് ചിത്രം ബിഗ് ബ്രദറിലൂടെയാണ് പ്രേക്ഷകർക്ക് സുപരിചിതയായത്. ബിഗ് ബ്രദറിൽ ആര്യ ഷെട്ടി എന്ന കഥാപാത്രമായെത്തിയ മിര്‍ണയുടെ അഭിനയം പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. അതിഥി മേനോൻ എന്നായിരുന്നു ആദ്യപേരെങ്കിലും സിനിമയില്‍ സാധാരണയായി നടിമാര്‍ ചെയ്യുന്നതുപോലെ മിർ‍ണ എന്ന സ്ക്രീന്‍ പേര് സ്വീകരിക്കുകയായിരുന്നു. ഗോവ മഴയില്‍ നനഞ്ഞ് കുതിരാന്‍ പോകുന്ന ഇനിയുള്ള…

മഴയും പുഴയും കാടും വന്യജീവികളും; സിഷുവാങ്ബന കുറിച്ച് അറിയാം!

ചൈനയെ കുറിച്ച് അറിയണമെന്ന് ആഗ്രഹമുണ്ടോ? ചൈനയിലേക്ക് ഒരു യാത്രപോണമെന്നുണ്ടോ? മഴയും പുഴയും കാടും വന്യജീവികളുമുള്ള തികച്ചും വ്യത്യസ്തമായ ഒരു സ്ഥലമാണ് ചൈനയിലെ സിഷുവാങ്ബന. ഗോത്രസംസ്കൃതിയും അവിടത്തെ ഒരു പ്രതേകത ആണ്. വിനോദസഞ്ചാരവും കൃഷിയും മത്സ്യബന്ധനവുമൊക്കെ വരുമാനമാർഗമായ ഒരു ജനസമൂഹത്തെയും കൂടുതലായറിയാം. ജൈവ വൈവിധ്യ സമ്പന്നമായ ചൈനയിലെ ഏറ്റവും വലിയ ഉഷ്ണമേഖലാ വനമാണ് സിഷുവാങ്ബന. സിഷുവാങ്ബനയുടെ കിഴക്ക്…

400 രൂപയുണ്ടോ? എങ്കിൽ ആഡംബര ബോട്ട് യാത്ര പോവാം !

വെറും 400 രൂപയ്ക്ക് ബോട്ടിൽ ഒരു ആഡംബര യാത്ര പോയാലോ? എന്തെ വിശ്വാസമാവുന്നില്ലേ. കുറഞ്ഞ നിരക്കിൽ എല്ലാവർക്കും ആഡംബര ബോട്ടിൽ യാത്ര ചെയ്യാനുള്ള സൗകര്യം ഒരുക്കിയിരിക്കുകയാണ് ഷിപ്പിംഗ് ഇൻലാൻജ് നാവിഗേഷൻ കോർപറേഷൻ. കൊടുങ്ങല്ലൂർ കോട്ടപ്പുറത്ത് നിന്ന് കടലിലേക്കാണ് ബോട്ട് യാത്ര.ക്ലിയോപാട്ര എന്നാണ് ആഡംബര കപ്പലിന്റെ പേര്. രണ്ടു മണിക്കൂർ കടലിൽ ചുറ്റിയടിക്കാനാണ് 400 രൂപ. അതുകൂടാതെ…

പ്രശസ്തമായ ചില ചൂതാട്ടകേന്ദ്രങ്ങൾ..!!

ചൂതാട്ടം ഒരു കുറ്റമായി കാണുന്ന നാടാണ് നമ്മുടേത് . ഓൺലൈൻ ചൂതാട്ടത്തിൽ പെട്ട് ജീവൻ നഷ്ടമാക്കിയവരും സമ്പാദ്യം നഷ്ടമായവരും കാണും. എന്നാൽ ഇപ്പോളും ഓൺലൈൻ ഗെയിം എന്ന പേരിൽ നടക്കുന്നത് പലതും ചൂതാട്ടങ്ങൾ തന്നെ ആണ്. ലോകത്തെ പല രാജ്യങ്ങളിലും വിനോദസഞ്ചാരവുമായി വളരെയധികം ബന്ധപ്പെട്ടു കിടക്കുന്ന വ്യവസായമാണ് ചൂതാട്ടം. മാത്രമല്ല, പലപ്പോഴും ഇത്തരം രാജ്യങ്ങളുടെ സംസ്കാരവുമായും…

സ്ത്രീകൾക്കായി അടുക്കളയ്ക്ക് അപ്പുറം ഒരു ലോകം

സ്ത്രീകൾ വീട്ടിൽ മാത്രം ഒതുങ്ങി കൂടുന്ന ഒരു രീതി പണ്ടൊക്കെ നമ്മുടെ നാട്ടിൽ ഉണ്ടായിരുന്നു . എന്നാൽ ഇപ്പോൾ ഇതിൽ നിന്നും വത്യസ്തമാണ്. ഇന്നത്തെക്കാലത്ത് സ്ത്രീകൾ മാത്രം ഒരുമിച്ചുള്ള യാത്രകൾ പുതിയ കാര്യമല്ല. ഒറ്റയ്ക്കും കൂട്ടായുമൊക്കെ ലോകമെമ്പാടും ഇന്നു സ്ത്രീകൾ യാത്ര ചെയ്യുന്നു. എന്നാൽ, സ്ത്രീയാത്രകളെ പ്രോത്സാഹിപ്പിക്കുന്ന സർക്കാർ സംവിധാനങ്ങൾ അത്ര സാധാരണമല്ല. കേരള ടൂറിസം…

വിമാനത്താവളം ഇല്ലാത്ത രാജ്യങ്ങൾ

വിദേശരാജ്യങ്ങളിലേക്ക് മറ്റും പോകുന്നതിനു വേണ്ടി ഉള്ള ഏറ്റവും എളുപ്പ മാർഗമാണ് വിമാനം. ഇത്രയും ആധുനിക സൗകര്യങ്ങളും സാങ്കേതിക വിദ്യയുമെല്ലാം ഉള്ള ഇക്കാലത്തും ലോകത്ത് വിമാനത്താവളങ്ങളില്ലാത്ത രാജ്യങ്ങൾ ഉണ്ടെന്ന കാര്യം അറിയാമോ? അത്തരം ചില രാജ്യങ്ങളെ പരിചയപ്പെടാം. അൻഡോറ പടിഞ്ഞാറൻ യൂറോപ്പിലെ, 450 ചതുരശ്ര കിലോമീറ്റർ മാത്രം വിസ്തൃതിയുള്ള ഒരു ചെറിയ രാജ്യമാണ്‌ അൻഡോറ. കൃത്യമായിപ്പറഞ്ഞാൽ പൈറീനെസ്സ്…

സ്ഫോടനത്തിൽ നിന്നും ഉണ്ടായത് വിസ്മയലോകം!

കടലിന്റെയും ആകാശത്തിന്റെയും നീലിമ കാണണമെങ്കിൽ പോണം അങ്ങ് ക്രൊയേഷ്യയിൽ ബ്ലൂ കേവ് എന്ന, മായക്കാഴ്ചകൾ ഒളിപ്പിച്ച ഗുഹയിലേക്ക്. ക്രൊയേഷ്യ സന്ദർശിക്കുന്നവർക്ക് ഒരിക്കലും മറക്കാനാവാത്ത അനുഭവം സമ്മാനിക്കും ഈ ഗുഹ. സവിശേഷമായ ഭൂമിശാസ്ത്ര പ്രതിഭാസത്തെ കുറിച്ച് കൂടുതൽ അറിയാം. ക്രൊയേഷ്യയിലെ ബിസേവോ ദ്വീപിലെ ബാലുൺ ഉൾക്കടലിലാണ് ബ്ലൂ കേവ് എന്നറിയപ്പെടുന്ന ഈ നീല ഗുഹയുള്ളത്. ക്രൊയേഷ്യയിലെ രണ്ടാമത്തെ…

100 രൂപയ്ക്ക് ഒരു അടിപൊളി ട്രാവൽ

യാത്രകൾ ഇഷ്ടപ്പെടുന്നവർ ആണോ? ഭംഗികൾ ആസ്വദിക്കാൻ ഇഷ്ടമാണോ? എങ്കിൽ പിന്നെ വൈകണ്ട, എറണാകുളം കോതമംഗലം നേര്യമംഗലത്തിനടുത്താണ് ഇഞ്ചത്തൊട്ടി തൂക്കുപാലം വരെ ഒന്ന് പോയാലോ. സിനിമാ ലൊക്കേഷൻ എന്ന നിലയിലും വെഡിങ് ഫോട്ടോഗ്രഫിയിലൂടെയും ഷോർട്ട് ഫിലിം ചിത്രീകരണത്തിലൂടെയും സമൂഹമാധ്യമങ്ങളിൽ വൈറലായതാണ് ഇഞ്ചത്തൊട്ടിയും അവിടുത്തെ കാഴ്ചകളും. പെരിയാർ നദിയുടെ തീരത്തുള്ള ഈ ചെറിയ ഗ്രാമം ഇന്ന് സഞ്ചാരികളുടെ ഇഷ്ടയിടങ്ങളിലൊന്നാണ്….

നിങ്ങൾ ഇത്തരത്തിലുള്ള ഫേസ്ബുക്ക് ഗ്രൂപ്പുകളിൽ മെമ്പർ ആണോ? എങ്കിൽ സൂക്ഷിച്ചോ പണി വരുന്നുണ്ട്

ലോകത്തിലെ ഏറ്റവും വലിയ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമായ ഫേസ്ബുക്ക് തങ്ങളുടെ പ്ലാറ്റ്ഫോമില്‍ ഏറ്റവും വലിയ ശുദ്ധീകരണം  ആരംഭിച്ചതായി റിപ്പോര്‍ട്ട്. ഗൂഢാലോചന സിദ്ധാന്തക്കാര്‍, വ്യാജ വാര്‍ത്ത പ്രചാരകര്‍, സംഘര്‍ഷം ഉണ്ടാക്കാന്‍ ശ്രമിക്കുന്നവര്‍ എന്നിവരെയും ഇത്തരക്കാരാല്‍ നിയന്ത്രിക്കപ്പെടുന്ന ഗ്രൂപ്പുകളെയുമാണ് ഫേസ്ബുക്ക് ഇല്ലാതാക്കാന്‍ ആരംഭിച്ചത്. ഇതിന്‍റെ ഭാഗമായി കൊവിഡുമായി ബന്ധപ്പെട്ട് വ്യാജ പ്രചാരണം നടത്തുന്ന ജര്‍മ്മന്‍ ഗ്രൂപ്പിനെയും, അതിലെ അംഗങ്ങളെയും…

വാ..വാാ.. മിണ്ടീം പറഞ്ഞും ഇരിക്കാം, ബ​സി​ലി​രു​ന്ന് ഒരു ചാ​യേം കു​ടി​ക്കാം!

കായലിന്റെ ഭം​ഗിയും ആസ്വദിച്ച് മിണ്ടീം പറഞ്ഞുമൊക്കെ യാത്രചെയ്യുന്നത് എല്ലാവർക്കും ഇഷ്ടമുള്ള കാര്യമാണ്. കൂടെ ഒരു ചായയും കൂടി ആയാലോ? അതും ബസിലിരുന്നായാൽ ഏറെ രസകരമായിരിക്കുമല്ലേ. എന്നാൽ അങ്ങനെ ഒരു സ്ഥലമുണ്ട് കേരളത്തിൽ. നേരെ വൈക്കത്തോട്ട് പോരു.. ഇവിടെ കാ​യ​ലോ​ര ബീ​ച്ചി​നു സ​മീ​പം രൂപം മാറിയ ഒ​രു കെ​എ​സ്ആ​ർ​ടി​സി ബ​സ് ഉണ്ട്. അതിലാണ് കിടിലൻ റിസോർട്ട് പ്രവർത്തിക്കുന്നത്….

സഞ്ചാരികളേ ഇതിലേ ഇതിലേ … മലരിക്കല്‍ ആമ്പല്‍ വസന്തം നാളെ ഉദ്ഘാടനം ചെയ്യും ; പ്രവേശന മാനദണ്ഡങ്ങള്‍ ഇങ്ങനെ

ഓണക്കാലത്തെ വർണ്ണപ്പകിട്ടോടെ വരവേൽക്കാൻ മലരിക്കലെ ആമ്പൽ വസന്തം തയ്യാറായി കഴിഞ്ഞു. നാളെ തിരുവാർപ്പ് – മലരിക്കൽ ആമ്പൽ ഫെസ്റ്റ് തുടങ്ങുകയായി. സഹകരണ – രജിസ്‌ട്രേഷൻ വകുപ്പ് മന്ത്രി വി.എൻ വാസവൻ നാളെ ആമ്പൽ ഫെസ്റ്റ് ഔദ്യോഗികമായി ഉത്‌ഘാടനം ചെയ്യും. ഫെസ്റ്റിലേക്കുള്ള പ്രവേശനം കൊവിഡ് നിബന്ധനകൾക്ക് മുൻഗണന നൽകിക്കൊണ്ട് ആയിരിക്കും. ആമ്പൽ ഫെസ്റ്റിന് വരുന്നവരുടെ വാഹനങ്ങൾക്ക് കാഞ്ഞിരം…

തേക്കടി, രാജമല വിനോദ സഞ്ചാരമേഖലകൾ നാളെ തുറക്കും

ലോക്ക്ഡൌൺ ഇളവുകൾ നിലവിൽ വന്നതോടെ തേക്കടിയും മൂന്നാറിലെ രാജമലയും വിനോദ സഞ്ചാരികൾക്കയി നാളെ തുറക്കും. ഓണക്കാലത്ത് സഞ്ചാരികളുടെ വരവ് കൂടുന്നതോടെ പ്രതിസന്ധികൾക്ക് ആശ്വസമാകുമെന്ന വിശ്വാസത്തിലാണ് ടൂറിസം രംഗത്തുള്ളവർ. ഇടുക്കി, മാട്ടുപ്പെട്ടി, രാമക്കൽമേട്, പാഞ്ചാലിമേട്, വാഗമൺ, മലങ്കര തുടങ്ങിയ സ്ഥലങ്ങൾ കഴിഞ്ഞ ദിവസം തുറന്നിരുന്നു. ഇവിടേക്ക് സഞ്ചാരികളെത്തി തുടങ്ങി. കൊവിഡ‍് മാനദണ്ഡൾ കർശനമായി പാലിച്ചാണ് എല്ലായിടത്തും പ്രവേശനം….

കാടിനുള്ളില്‍ ഹിമാലയത്തിന്റെ പശ്ചാത്തലത്തില്‍ ഒരു ഇക്കോ ഗ്രാമം

പശ്ചിമ ബംഗാളിന്റെ സൗന്ദര്യത്തിന്റെ സമ്പൂര്‍ണ്ണതയായി കരുതാവുന്ന മികച്ച ടൂറിസ്റ്റ് കേന്ദ്രമാണ് ചതക്പൂര്‍ ഗ്രാമം. കാടിന്റെ ഭാഗം തന്നെയായ ഈ ഗ്രാമം സമുദ്ര നിരപ്പിനു 7887 അടി ഉയരത്തില്‍, കുന്നിന്‍ മുകളിലാണ് സ്ഥിതി ചെയ്യുന്നത്. സൊനാഡില്‍ നിന്നും ഏഴ് കിലോമീറ്റര്‍ ദൂരെയുള്ള ചതക്പൂര്‍ ഗ്രാമം സെന്‍ചാല്‍ റിസര്‍വ്വ് ഫോറസ്റ്റിന്റെ ഭാഗമാണ്. വിനോദസഞ്ചാര മേഖലയില്‍ ഭാരതത്തിലെ തന്നെ പ്രഥമ…

വയനാടിന്റെ ടൂറിസം വികസനത്തിന് സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കും; മന്ത്രി പി.എ.മുഹമ്മദ് റിയാസ്

വയനാടിന്റെ ടൂറിസം വികസനത്തിന് സമഗ്രമായ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കാന്‍ ടൂറിസം- പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം തീരുമാനിച്ചു. ജില്ലയിലെ ടൂറിസം- പൊതുമരാമത്ത് പദ്ധതികളുടെ പുരോഗതി അവലോകനം ചെയ്യുന്നതിനാണ് മന്ത്രി യോഗം വിളിച്ചു ചേര്‍ത്തത്. വയനാടിനെ രാജ്യത്തെ പ്രധാന ടൂറിസം ഡെസ്റ്റിനേഷനാക്കി മാറ്റുകയാണ് ലക്ഷ്യമെന്ന് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു….

ഇത് സംഗീതം പൊഴിക്കുന്ന തൂണുകളുള്ള ക്ഷേത്രം

കര്‍ണാടകയിലെ നൂറുകണക്കിന് സ്മാരകങ്ങളില്‍ ഏറ്റവുമധികം സഞ്ചാരികള്‍ തേടിയെത്തുന്ന സ്മാരകമാണ് വിജയ വിറ്റാല ക്ഷേത്രം. തുംഗഭദ്രാ നദിക്കരയിലെ ഈ ക്ഷേത്രത്തിലാണ് സംഗീതം പൊഴിക്കുന്ന 1000 കാല്‍ മണ്ഡപമുള്ളത്. വാസ്തുവിദ്യയുടെ സാധ്യതകളെ ഇത്രയധികം ഉപയോഗിച്ച ഒരു ക്ഷേത്രവും ഹംപിയില്‍ നമുക്ക് കാണാന്‍ കഴിയില്ല. ദ്രാവിഡ ശൈലിയില്‍ നിര്‍മ്മിച്ച ഈ ക്ഷേത്രം ദക്ഷിണേന്ത്യന്‍ ക്ഷേത്രനിര്‍മ്മാണ കലയുടെ ഗാംഭീര്യമാണ് വിളിച്ചുപറയുന്നത്. ഇവിടുത്തെ…

ഭക്ഷണപ്രിയരേ… ഇതിലേ.. ഇതിലേ.. ; ലോറന്റ് വെയ്റ്റിലെ വ്യത്യസ്ത രുചികള്‍

ജനസംഖ്യ കൂടുകയും ഉപഭോഗ വസ്തുക്കൾ കുറയുകയും ചെയ്യുന്ന ഈ കാലത്ത് ഭാവിയിലേക്ക് വിരൽചൂണ്ടുകയാണ് ലോറന്റ് വെയ്റ്റ് എന്ന ഭക്ഷണശാല. ലോറന്റ് വെയ്റ്റിലെ രുചികരമായ മെനു ഏവരെയും കൗതുകത്തിലാഴ്ത്തും. പുഴുവും ചെമ്മീനും ചേർത്ത സാലഡും, പച്ചക്കറികൾക്കിടയില്‍ ഇടയ്ക്കിടെ ചവയ്ക്കാവുന്ന മൊരിഞ്ഞ പ്രാണികളും, ചോക്ലേറ്റിൽ മുങ്ങിയ വെട്ടുക്കിളികളും ഇവിടുത്തെ പ്രധാന വിഭവങ്ങളാണ്. പുഴുവിനെ ചേര്‍ത്ത് ഉണ്ടാക്കുന്ന പാസ്തയിൽ മധുരക്കിഴങ്ങും…