മിസൈലാക്രമണത്തിനെതിരെ പുതിയ പ്രതിരോധ മാർഗവുമായി ഇസ്രായേൽ
മിസൈലാക്രമണത്തെ പ്രതിരോധിക്കാനുള്ള മറ്റൊരു നൂതന സാങ്കേതിക വിദ്യയും പരീക്ഷിച്ച് ഇസ്രായേൽ. കൂടുതൽ ഉയരത്തിൽ ചുറ്റിത്തിരിയുകയും വളരെ അകലെയുള്ള മിസൈൽ ഭീഷണികൾ കണ്ടെത്താനുള്ള എയറൊസ്റ്റാറ്റ് മിസൈൽ ഡിറ്റെക്ഷൻ സിസ്റ്റമാണ് കഴിഞ്ഞ ദിവസം ഇസ്രായേലിൽ പരീക്ഷിച്ചത്. ലോകത്തിലെ തന്നെ ഏറ്റവും വലിയ മിസൈൽ ഡിറ്റക്ഷൻ സിസ്റ്റമാണിതെന്ന് ഇസ്രായേൽ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സർക്കാരിന്റെ കീഴിലുള്ള ഇസ്രായേൽ എയറോസ്പേസ് ഇൻഡസ്ട്രീസും…
‘പൈസക്ക് പേപ്പറിന്റെ വിലപോലുമില്ല’; നാണംകെട്ട് പാകിസ്ഥാന്
പാകിസ്ഥാന് കനത്ത പ്രഹരമേൽപ്പിച്ച് പാകിസ്ഥാനി രൂപയുടെ മൂല്യം കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ ചൊവ്വാഴ്ച ഡോളറിനെതിരെ പാക്കിസ്ഥാൻ രൂപ 168.94 എന്നരീതിയിലാണ് വ്യാപാരം നടന്നത്. അടുത്തകാലത്തെ ഏറ്റവും താഴ്ന്ന മൂല്യമായിരുന്നു ഇത്. ഇതോടെ ഏഷ്യയിലെ ഏറ്റവും മോശം പ്രകടനം നടത്തുന്ന കറൻസി ഉപയോഗിക്കുന്ന രാജ്യം എന്ന പേരുദോഷം കൂടി പാകിസ്ഥാന് നേടി. എന്നാൽ മൂല്യം പിടിച്ചുനിറുത്താനുള്ള നടപടികളിൽ…
കൊവിഡ് സംബന്ധിച്ച വ്യാജ വിവരങ്ങളുടെ പ്രധാന ഉറവിടം ഇന്ത്യയൊ..?
ലോകത്തില്‍ കൊവിഡ് സംബന്ധിച്ച വ്യാജ വിവരങ്ങളുടെ പ്രധാന ഉറവിടം ഇന്ത്യയെന്ന് റിപ്പോര്‍ട്ട്. മഹാമാരിയുടെ ഒന്നരവര്‍ഷക്കാലത്ത് കൊവിഡ് സംബന്ധിയായ തെറ്റായ വിവരങ്ങളുടെ പ്രചാരണത്തിലും ഉല്‍ഭവത്തിലും ഇന്ത്യയാണ് മുൻപന്തിയിൽ. പുറത്തുവരുന്ന ആറ് തെറ്റായ വിവരങ്ങളില്‍ ഒന്ന് ഇന്ത്യയില്‍ നിന്നാണെന്നാണ് സേജിന്റെ ഇന്റര്‍നാഷണല്‍ ഫെഡറേഷന് ഓഫ് ലൈബ്രറി അസോസിയേഷന് നടത്തിയ പഠനത്തില്‍ വ്യക്തമാകുന്നത്. 138 രാജ്യങ്ങളിലായി കൊവിഡ് സംബന്ധിച്ച് പ്രചരിക്കുന്ന…
താലിബാനിൽ ആഭ്യന്തരകലഹം; സര്‍ക്കാര്‍ രൂപീകരണത്തെ ചൊല്ലി തർക്കം
അഫ്ഗാനിസ്ഥാനില്‍ പുതിയ സർക്കാർ രൂപീകരിക്കുന്നതിനെ ചൊല്ലി താലിബാൻ നേതൃത്വത്തിൽ തർക്കം. താലിബാൻ സ്ഥാപകരിൽ ഒരാളായ മുല്ല ബരാദറും ഹഖാനി ഭീകര സംഘത്തിന്റെ തലവൻ ഖലീലുൽ റഹ്മാൻ ഹഖാനിയും നേർക്കുനേർ വാക്പോര് ഉണ്ടായതായി താലിബാൻ വൃത്തങ്ങൾ തന്നെ ബിബിസിയോട് സമ്മതിച്ചു. കാബൂളിലെ കൊട്ടാരത്തിൽ ഇരുവരുടെയും അനുയായികൾ ചേരിതിരിഞ്ഞു വാക്കേറ്റമുണ്ടായതായും റിപ്പോർട്ടുണ്ട്. ബരാദർ ആയിരിക്കും അഫ്ഗാൻ സർക്കാരിനെ നയിക്കുക…
താലിബാൻ സർക്കാരിനെ അംഗീകരിക്കില്ല; യു.എസ് സ്റ്റേറ്റ് സെക്രട്ടറി
താലിബാൻ സർക്കാരിനെ അംഗീകരിക്കില്ലെന്ന് വ്യക്തമാക്കി യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിൻകൻ. തീവ്രവാദ വിരുദ്ധ നിലപാട് കൈക്കൊണ്ടില്ലെങ്കിൽ അഫ്ഗാന്റെ സ്വത്തുവകകൾ മരവിപ്പിക്കാനും ഉപരോധം കടുപ്പിക്കാനും മടിക്കില്ലെന്ന് അമേരിക്ക താലിബാന് മുന്നറിയിപ്പ് നൽകി. അമേരിക്കൻ സെനറ്റിനു മുമ്പാകെ അഞ്ചു മണിക്കൂർ നീണ്ട വിചാരണ നടപടിക്കിടെയാണ് താലിബാൻ സർക്കാരുമായി നിലവിലെ സാഹചര്യത്തിൽ ഒത്തുപോകാനാകില്ലെന്ന് യു.എസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി…
താൻ വെടിയേറ്റ് മരിച്ചെന്ന വാര്‍ത്ത തള്ളി മുല്ല അബ്ദുള്‍ ഗനി ബറാദര്‍
വെടിയേറ്റു മരിച്ചെന്ന വാര്‍ത്തകള്‍ തള്ളി മുതിര്‍ന്ന താലിബാന് നേതാവും അഫ്ഗാന് ഉപ പ്രധാനമന്ത്രിയുമായ മുല്ല അബ്ദുള്‍ ഗനി ബറാദര്‍. താന്‍ ഇപ്പോളും ജീവനോടെ ഉള്ളതായി വ്യക്തമാക്കുന്ന ബറാദറിന്റെ ശബ്ദ സന്ദേശം പുറത്തുവന്നു. താലിബാന് വക്താവ് മുഹമ്മദ് നയീം ട്വിറ്ററിലൂടെയാണ് ശബ്ദ സന്ദേശം പുറത്തുവിട്ടത്. ബറാദര്‍ വെടിയേറ്റ് മരിച്ചതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അഫ്ഗാനിസ്താനില്‍ അധികാരം പിടിച്ചതിന് പിന്നാലെ…
ശ്രീലങ്കൻ കേന്ദ്ര ബാങ്ക് ഗവർണർ നാളെ സ്ഥാനമൊഴിയും
ശ്രീലങ്കയുടെ ദുർബലമായ വിദേശനാണ്യ ശേഖരം ചരക്ക് ഇറക്കുമതി ചെയ്യാനുള്ള കഴിവ് പരിമിതപ്പെടുത്തുകയും രാജ്യത്തിന്റെ ധനസ്ഥിതിയെ അപകടകരമായ സാഹചര്യത്തിലേക്ക് എത്തിക്കുകയും ചെയ്തിരിക്കുകയാണ്. ഇതേസമയം ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ഘട്ടത്തിലെ ശ്രീലങ്കൻ കേന്ദ്ര ബാങ്ക് ഗവർണറുടെ രാജി പ്രഖ്യാപനം അന്താരാഷ്ട്ര തലത്തിൽ വലിയതോതിൽ ചർച്ചയായിട്ടുണ്ട്. സെപ്റ്റംബർ 14 ന് അദ്ദേഹം പദവി ഒഴിയും. 2019 ഡിസംബറിൽ ഈ…
മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കാത്തതിന് പിതാവിനെ കൊലപ്പെടുത്തി; യുവാവിന് വധശിക്ഷ
മയക്കുമരുന്ന് വാങ്ങാന്‍ പണം നല്‍കാത്തതിന് പിതാവിനെ കുത്തിക്കൊന്ന യുവാവിന് യുഎഇ കോടതി വധശിക്ഷ വിധിച്ചു. കുടുംബാംഗങ്ങള്‍ യുവാവിന് മാപ്പു നല്‍കാനോ ബ്ലഡ് സ്വീകരിക്കാനോ വിസമ്മതിച്ചതിനെ തുടര്‍ന്ന് അല്‍ ഐന്‍ ക്രിമനല്‍ കോടതി വധശിക്ഷ വിധിക്കുകയായിരുന്നു. യുവാവ് പലപ്പോഴും പിതാവിനോട് പണം ചോദിക്കുകയും അതിന്റെ പേരില്‍ വീട്ടില്‍ തര്‍ക്കങ്ങളുണ്ടാകുന്നത് പതിവുമായിരുന്നു. ചിലപ്പോഴൊക്കെ പണം നല്‍കിയിരുന്നെങ്കിലും നേരത്തെ ഒരു…
പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലകളില്‍ പഠനം അനുവദിക്കും; താലിബാന്
അഫ്ഗാനിസ്ഥാനില്‍ പെണ്‍കുട്ടികള്‍ക്ക് സര്‍വകലാശാലകളില്‍ പഠനം അനുവദിക്കുമെന്ന് താലിബാന് അറിയിച്ചു. എന്നാല്‍ ക്ലാസ് മുറികള്‍ വേര്‍തിരിക്കുമെന്നും ആണ്‍കുട്ടികളെയും പെണ്കുട്ടികെയും ഒരുമിച്ചിരുന്ന് പഠിക്കാന്‍ അനുവദിക്കില്ലെന്നും താലിബാന് സര്‍ക്കാരിലെ ഉന്നത വിദ്യാഭ്യാസ മന്ത്രി അബ്ദുള്‍ ഹഖാനി വ്യക്തമാക്കി. സര്‍വകലാശാലകളിലെ നിലവിലെ പാഠ്യപദ്ധതി താലിബാന് വിശദമായി അവലോകനം ചെയ്യുമെന്നും ഹഖാനി കൂട്ടിച്ചേർത്തു. അതേസമയം കോളേജുകളില്‍ പെണ്‍കുട്ടികള്‍ക്ക് ഹിജാബ് നിര്‍ബന്ധമാക്കി. അഫ്ഗാനില്‍ താലിബാന്…
യുഎഇയില്‍ കൊവിഡ് കുറയുന്നു; ഞായറാഴ്ച രോഗം സ്ഥിരീകരിച്ചത് 620 പേര്‍ക്ക് മാത്രം
യുഎഇയില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാനുഗതമായ കുറവ്. ഇന്ന് 620 പേര്‍ക്ക് മാത്രമാണ് രാജ്യത്ത് കൊവിഡ് ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗ നിരക്കാണിത്. 2020 സെപ്റ്റംബര്‍ ഏഴിനായിരുന്നു ഇതിനേക്കാള്‍ കുറഞ്ഞ രോഗബാധ രേഖപ്പെടുത്തിയത്. ആരോഗ്യ പ്രതിരോധ മന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ പ്രകാരം ഇന്ന് 620 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചപ്പോള്‍…
ലോകത്ത് 22.39 കോടി കൊവിഡ് ബാധിതർ; മരണസംഖ്യ ഉയരുന്നു
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 22 കോടി 39 ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം 4,619,829 ആയി ഉയർന്നു. നിലവിൽ 18,792,244 പേരാണ് ചികിത്സയിലുള്ളത്. കൊവിഡ് രോഗികൾ കൂടുതലുള്ളത് അമേരിക്കയിലാണ്. 41,561,156 പേരാണ് ഇപ്പോൾ ചികിത്സയിലുള്ളത്. ഏറ്റവും കൂടുതൽ പേർ കൊവിഡ് ബാധിച്ച് മരിച്ചതും അമേരിക്കയിലാണ്. 674,547 ലക്ഷം പേരാണ്…
ഹെയ്തിയി ഭൂകമ്പം; മരിച്ചവരുടെ എണ്ണം 2248 ആയി
ഹെയ്തിയിലുണ്ടായ ഭൂകമ്പത്തില്‍ മരണസംഖ്യ 2248 ആയി ഉയര്‍ന്നു. രക്ഷാദൗത്യത്തിന് ശേഷം തിങ്കളാഴ്ചയാണ് ആഭ്യന്തര സുരക്ഷാസേന കണക്കുകള്‍ പുറത്തുവിട്ടത്. ആഗസ്റ്റ് 14ന് ഉണ്ടായ ഭൂകമ്പത്തില്‍ ഇതുവരെ 2248 പേരാണ് മരിച്ചത്. 12763 പേര്‍ക്ക് പരിക്കേറ്റു. മൂന്ന് തീവ്ര ബാധിത മേഖലകളില്‍ നിന്നായി പേരെ 329 ഇനിയും കണ്ടെത്താനുണ്ട്. 7.2തീവ്രത റിക്ടര്‍ സ്കെയിലില്‍ രേഖപ്പെടുത്തിയ ഭൂകമ്പത്തിന് പിന്നാലെ ഉഷ്ണമേഖലാ…
ലോകത്ത് 22.19 കോടി കൊവിഡ് ബാധിതർ; 45.88 ലക്ഷം മരണം
ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം 22 കോടി 19 ലക്ഷം പിന്നിട്ടു. വേൾഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 4 ലക്ഷത്തിനടുത്ത് കേസുകളാണ് റിപ്പോർട്ട് ചെയ്തത്.45.88 ലക്ഷം പേർ മരിച്ചു. നിലവിൽ ഒരു കോടി എൺപത്തിയെട്ട് ലക്ഷം പേരാണ് ചികിത്സയിലുള്ളത്. അമേരിക്കയിൽ ആകെ രോഗബാധിതരുടെ എണ്ണം നാല് കോടി കടന്നു. 24 മണിക്കൂറിനിടെ നാൽപതിനായിരത്തോളം കേസുകളാണ്…
അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീർ പ്രവിശ്യ പൂർണമായും പിടിച്ചെടുത്തതായി താലിബാൻ
അഫ്ഗാനിസ്ഥാനിലെ പഞ്ച്ശീർ പ്രവിശ്യ പൂർണമായും പിടിച്ചെടുത്തതായി താലിബാൻ അറിയിച്ചു. താലിബാനുമായി ചർച്ചയ്ക്ക് തയ്യാറാണെന്ന് പഞ്ച്ശീർ നേതാവ് അഹ്മദ് മസൂദ് അറിയിച്ചു. അതേസമയം താലിബാൻ സർക്കാരിന്റെ പ്രഖ്യാപനം ഉടനുണ്ടായേക്കും. നാലുദിവസം നീണ്ട കനത്ത ഏറ്റുമുട്ടലാണ് പഞ്ച്ശീറിൽ നടന്നത്. പഞ്ച്ശീറിന്റെ തലസ്ഥാനമായ ബസാറാക്കടക്കം മുഴുവൻ മേഖലകളും കീഴടക്കിയതായി താലിബാൻ അവകാശപ്പെട്ടു. അഫ്ഗാനിസ്ഥാനിലെ പണ്ഡിത നേതൃത്വവും ഏറ്റുമുട്ടൽ നിർത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്….
കാബൂൾ തെരുവുകളിൽ ചുവർ ചിത്രങ്ങൾ ചായമടിച്ച് മറച്ചു , പകരം പ്രത്യക്ഷപ്പെട്ടത് താലിബാൻ സ്തുതിവാചകങ്ങൾ
കാബൂൾ തെരുവിലെ ചുവർ ചിത്രങ്ങൾ ചായമടിച്ച് മറച്ചതിന് പിന്നാലെ പ്രത്യക്ഷപ്പെട്ടത് താലിബാൻ സ്തുതിവാചകങ്ങൾ. താലിബാൻ അഫ്ഗാനിസ്ഥാൻ കീഴടക്കിയതിന് പിന്നാലെ പല ഭാഗങ്ങളിലുമായി വ്യാപകമായി ചുവർ ചിത്രങ്ങൾ നീക്കം ചെയ്തിരുന്നു. കാബൂൾ തെരുവുകളിലെയും കടകളിലെയുമൊക്കെ ചുവർ ചിത്രങ്ങൾ ചായമടിച്ച് മറച്ച ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഇതിനു പിന്നാലെയാണ് ചുവരിൽ താലിബാൻ സ്തുതി വാചകങ്ങൾ പ്രത്യക്ഷപ്പെട്ടത്. അതേസമയം,…
താലിബാന് സര്‍ക്കാര്‍ രൂപീകരണം; പാക് ചാര സംഘടനയായ ഐഎസ്ഐയുടെ തലവന്‍ കാബൂളില്‍ എത്തി
താലിബാന് സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് പാക് ചാര സംഘടനയായ ഐഎസ്ഐയുടെ തലവന്‍ കാബൂളില്‍ എത്തി. ഐഎസ്ഐ തലവന്‍ ലെഫ്റ്റനന്റ് ജനറല്‍ ഫൈസ് ഹമീദ് താലിബാന് നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. താലിബാന്റെ ക്ഷണപ്രകാരം ഉന്നത നേതാക്കളോടൊപ്പമാണ് ഫൈസ് ഹമീദ് എത്തിയതെന്ന് അഫ്ഗാന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് താലിബാനെ പാകിസ്ഥാന് സഹായിക്കുമെന്ന് പാക് സൈനിക…
ബലൂചിസ്ഥാനിലെ ക്വറ്റയിൽ ചാവേർ ആക്രമണം; 3 പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു
ബലൂചിസ്ഥാനിലെ ക്വറ്റയിലെ ചെക്ക് പോസ്റ്റിലുണ്ടായ ചാവേർ ബോംബ് സ്ഫോടനത്തിൽ മൂന്ന് പേർ കൊല്ലപ്പെടുകയും 20 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ബലൂചിസ്ഥാൻ ഭീകരവിരുദ്ധ വിഭാഗം (സിടിഡി) ചാവേർ ആക്രമണം മാസ്റ്റുങ് റോഡിലെ സൊഹാന ഖാൻ എഫ്സി ചെക്ക് പോസ്റ്റ് ലക്ഷ്യമാക്കിയാണെന്ന് സ്ഥിരീകരിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. പൊട്ടിത്തെറിക്ക് ശേഷം ഉടൻ തന്നെ പൊലീസും നിയമപാലകരും രക്ഷാപ്രവർത്തകരും സ്ഥലത്തെത്തി….
ന്യൂസിലാന്റ് തീവ്രവാദി ആക്രമണം; അക്രമിയെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി
ന്യൂസീലൻഡിലെ സൂപ്പർമാർക്കറ്റിൽ ആറുപേരെ കുത്തി പരുക്കേൽപ്പിച്ചയാളെ പൊലീസ് വെടിവച്ചു കൊലപ്പെടുത്തി. സംഭവിച്ചതു ഭീകരാക്രമണമായിരുന്നുവെന്ന് പ്രധാനമന്ത്രി ജസീന്ത ആർഡൻ അറിയിച്ചു. പരുക്കേറ്റ ആറ് പേരിൽ മൂന്ന് പേരുടെ നില ഗുരുതരമാണെന്നും ഒരാൾ അതീവ ഗുരുതരാവസ്ഥയിലാണെന്നും പ്രധാനമന്ത്രി അറിയിച്ചത്. വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് രാജ്യത്തെ ഞെട്ടിച്ച ആക്രമണമുണ്ടായത്. പൊലീസ് നിരീക്ഷണത്തിലുള്ള ഒരു ശ്രീലങ്കൻ പൗരൻ നടത്തിയ ഭീകരാക്രമണമാണിതെന്നാണു പ്രധാനമന്ത്രി പ്രധാനമന്ത്രി…
കാബൂൾ വിമാനത്താവളം ഏതാനും ദിവസങ്ങൾക്കുള്ളിൽ വാണിജ്യ വിമാനങ്ങൾക്കായി പ്രവർത്തിക്കുമെന്ന് ഖത്തർ പ്രതിനിധി
അഫ്ഗാനിസ്ഥാനിലെ ഖത്തർ അംബാസഡർ സയീദ് ബിൻ മുബാറക് അൽ ഖയാരിൻ ശനിയാഴ്ച കാബൂൾ വിമാനത്താവളത്തിൽ അറ്റകുറ്റപ്പണികൾ നടക്കുകയാണെന്നും അടുത്ത ദിവസങ്ങളിൽ നിരവധി വാണിജ്യ വിമാനങ്ങൾ സ്വീകരിക്കാൻ ഉടൻ തയ്യാറാകുമെന്നും പറഞ്ഞു. വിമാനത്താവളം ഇതിനകം കാബൂളിൽ നിന്ന് മസാർ-ഇ-ഷെരീഫ്, കാണ്ഡഹാർ നഗരങ്ങളിലേക്ക് സർവീസ് നടത്തുന്നുണ്ട്. കാബൂളിൽ നിന്നുള്ള ആഭ്യന്തര വിമാനങ്ങൾ വെള്ളിയാഴ്ച മുതൽ പുനരാരംഭിക്കുമെന്ന് അൽ ജസീറ…
കാബൂളിൽ പ്രതിഷേധക്കാരെ മർദ്ദിച്ച് താലിബാൻ; ദൃശ്യങ്ങൾ പുറത്ത്
കാബൂളിൽ പ്രതിഷേധക്കാരെ താലിബാൻ മർദ്ദിച്ചതായി റിപ്പോർട്ട്. താലിബാനെതിരെ കാബൂളിൽ നടന്നുകൊണ്ടിരിക്കുന്ന പ്രതിഷേധ സമരത്തിൽ പങ്കെടുത്ത സ്ത്രീകളെയാണ് താലിബാൻ മർദ്ദിച്ചത്. പ്രതിഷേധവുമായി പ്രസിഡൻഷ്യൽ പാലസിലേക്ക് മാർച്ച് ചെയ്യുകയായിരുന്ന പ്രതിഷേധക്കാരെ താലിബാൻ തടയുകയും അവർക്ക് നേരെ കണ്ണീർ വാതകം പ്രയോഗിക്കുകയും ചെയ്തു. ഇതിനിടെ പ്രതിഷേധക്കാരെ താലിബാൻ മർദ്ദിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. താലിബാൻ മർദ്ദിച്ച പ്രതിഷേധക്കാരിൽ പെട്ട റാബിയ സാദത്…
അഫ്ഗാനിസ്ഥാന്റെ ശിഥിലീകരണത്തിൽ റഷ്യയ്ക്ക് താൽപര്യമില്ല; പുടിൻ
“സംസാരിക്കാൻ ആരുമില്ല” എന്നതിനാൽ അഫ്ഗാനിസ്ഥാന്റെ ശിഥിലീകരണത്തിൽ മോസ്കോയ്ക്ക് താൽപര്യമില്ലെന്ന് റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ പറഞ്ഞു. താലിബാനെ കൂടാതെ അഫ്ഗാനിസ്ഥാനിൽ നിരവധി തീവ്ര ശക്തികൾ ഉണ്ടെന്ന് പുടിൻ പറഞ്ഞതായി സ്പുട്നിക് റിപ്പോർട്ട് ചെയ്തു. ഈ മാസം ആദ്യം യുദ്ധത്തിൽ തകർന്ന രാജ്യത്തിന്റെ നിയന്ത്രണം താലിബാൻ പിടിച്ചെടുത്തതിന് ശേഷം അഫ്ഗാനിസ്ഥാനിലെ സ്ഥിതി വഷളായിക്കൊണ്ടിരിക്കുകയാണ്. പ്രസിഡന്റ് അഷ്റഫ് ഗനി…
വാക്സിൻ സ്വീകരിക്കാത്തവർ യാത്ര ഒഴിവാക്കണം; യു എസ് സിഡിസി
വാക്സിൻ സ്വീകരിക്കാത്തവർ വാരാന്ത്യത്തിൽ യാത്ര ഒഴിവാക്കണമെന്ന് യു എസ് സിഡിസി അറിയിച്ചു. വാരാന്ത്യത്തിൽ പൊതുവേ ആളുകൾ കൂടുതൽ യാത്ര ചെയ്യുന്ന പ്രവണത അമേരിക്കയിലുണ്ട്. കൊവിഡിനെതിരെ കുത്തിവെയ്പ്പ് എടുക്കാത്തവർ അത്തരം യാത്രാ പദ്ധതികൾ ഒഴിവാക്കണമെന്ന് സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ (സിഡിസി) ഡയറക്ടർ ഡോ റോഷൽ വാലൻസ്കി ചൊവ്വാഴ്ച വൈറ്റ് ഹൗസ് ബ്രീഫിംഗിനിടെ പറഞ്ഞു….
കശ്മീരിലെ മുസ്ലീങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ ഞങ്ങൾക്ക് അവകാശമുണ്ട്; താലിബാൻ
താലിബാൻ ഭരണത്തിൻ കീഴിൽ അഫ്ഗാനിസ്ഥാൻ പ്രദേശം ഇന്ത്യ വിരുദ്ധ പ്രവർത്തനത്തിന് ഉപയോഗിക്കപ്പെടുമെന്ന ഇന്ത്യയുടെ ആശങ്കയ്ക്കിടയിൽ, കശ്മീരിൽ ഉൾപ്പെടെ എവിടെയും മുസ്ലീങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ അവകാശമുണ്ടെന്ന് ഭീകരസംഘടന പറഞ്ഞു. എന്നിരുന്നാലും, ഒരു രാജ്യത്തിനെതിരെയും ആയുധം ഉയർത്താനുള്ള നയം ഗ്രൂപ്പിന് ഇല്ലെന്നും താലിബാൻ കൂട്ടിച്ചേർത്തു. “കശ്മീരിലും ഇന്ത്യയിലും മറ്റേതെങ്കിലും രാജ്യത്തും മുസ്ലീങ്ങൾക്ക് വേണ്ടി ശബ്ദമുയർത്താൻ ഞങ്ങൾക്ക് മുസ്ലീങ്ങളായതിനാൽ ഈ…