മുന്‍ സി.ബി.ഐ ഡയറക്ടര്‍ക്കെതിരെ അച്ചടക്ക നടപടിക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ ശുപാർശ

സി.ബി.ഐ മുന്‍ ഡയറക്ടര്‍ അലോക് വെര്‍മ്മക്കെതിരെ അച്ചടക്ക നടപടിക്ക് ശുപാർശ ചെയ്ത് കേന്ദ്ര ആഭ്യന്തര മന്ത്രാലയം. ഔദ്യോഗിക പദവി ദുരുപയോഗം ചെയ്യുകയും സേവന നിയമങ്ങള്‍ ലംഘിക്കുകയും ചെയ്തതിനാണ് നടപടിക്ക് ശുപാർശയെന്ന് അധികൃതര്‍ അറിയിച്ചു.

അലോക് വെര്‍മ്മക്കെതിരെ ആവശ്യമായ അച്ചടക്ക നടപടി സ്വീകരിക്കാന്‍ ആഭ്യന്തര മന്ത്രാലയം നോഡല്‍ മന്ത്രാലയമായ പേഴ്സണല്‍ ആന്റ് ട്രെയിനിംഗ് ഡിപ്പാര്‍ട്ട്മെന്റിന് കത്തയച്ചു.

Comments: 0

Your email address will not be published. Required fields are marked with *