ഝാര്‍ഖണ്ഡില്‍ ജഡ്ജി കൊല്ലപ്പെട്ട സംഭവം: അന്വേഷണം സിബിഐ ഏറ്റെടുത്തു

ഝാര്‍ഖണ്ഡില്‍ ജഡ്ജി കൊല്ലപ്പെട്ട സംഭവം: അന്വേഷണം സിബിഐ ഏറ്റെടുത്തുര്‍ഖണ്ഡില്‍ ജഡ്ജി ഉത്തം ആനന്ദ് കൊല്ലപ്പെട്ട സംഭവത്തില്‍ അന്വേഷണം സിബിഐ ഏറ്റെടുത്തു. ബുധനാഴ്ച സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. കേസ് സിബിഐ അന്വേഷിക്കണമെന്ന് ഹൈക്കോടതി നിര്‍ദേശം നല്‍കിയിരുന്നു.

ധന്‍ബാദ് ജില്ലയിലെ അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോര്‍ട്ടില്‍ ജഡ്ജിയായിരുന്നു കൊല്ലപ്പെട്ട ജസ്റ്റിസ് ഉത്തം ആനന്ദ്. ജൂലൈ 28ന് പതിവ് പ്രഭാത സവാരിക്കിറങ്ങിയ ജസ്റ്റിസ് ആനന്ദിനെ ഓട്ടോ പിന്നില്‍ നിന്ന് വന്നിടിച്ചിടുകയായിരുന്നു. ജഡ്ജിയെ ബോധപൂര്‍വ്വം ഇടിച്ചതാണെന്ന് സംശയിക്കാവുന്ന സിസിടിവി ദൃശ്യങ്ങള്‍ പിന്നാലെ പുറത്ത് വന്നു.

Comments: 0

Your email address will not be published. Required fields are marked with *