Flash News

കേരളത്തിൽ പ്രളയസാധ്യതയില്ലെന്ന് കേന്ദ്ര ജലകമ്മീഷൻ

അച്ചൻ കോവിലാറ് ഒഴികെയുള്ള നദികൾ അപകട നില തരണം ചെയ്തതായി കേന്ദ്രജല കമ്മീഷൻ വിലയിരുത്തൽ. കരമന ,കല്ലടയാർ നേരത്തെ അപകടമായ സ്ഥിതിയിൽ ആയിരുന്നെങ്കിലും വെള്ളം ഇറങ്ങിത്തുടങ്ങി. അണക്കെട്ടുകളുടെ കരാറുകൾ പരിഷ്‌ക്കരിക്കുന്നതിനു സംസ്ഥാനങ്ങളാണ് നിർദേശം നൽകേണ്ടതെന്ന് കേന്ദ്രജല കമ്മീഷൻ ഡെപ്യൂട്ടി ഡയറക്റ്റർ സിനി മനോഷ് പറഞ്ഞു. ഇടുക്കി ,ഇടമലയാർ അണക്കെട്ടുകളുടെ പ്രവർത്തനമാണ് കേന്ദ്രജലകമ്മീഷൻ പ്രധാനമായി വിലയിരുത്തുന്നത്. വർധിച്ച ജലനിരപ്പ് താഴാതെ നിൽക്കുന്നത് അച്ചൻ കോവിലാറ്റിലാണ്. പത്തനംതിട്ടയിൽ ഭീഷണി ഉയർത്തുന്ന ആ നദിയിൽ രണ്ട് ദിവസത്തിനുള്ളിൽ ജലനിരപ്പ് താഴുമെന്നാണ് കരുതുന്നത്. നേരത്തെ 1978 ലാണ് അപകടമായ നിലയിൽ അച്ചൻകോവിലിൽ ജലനിരപ്പ് നേരത്തെ ഉയർന്നിരുന്നത്.

 

 

Comments: 0

Your email address will not be published. Required fields are marked with *