ചാക്കോച്ചനെ മലർത്തിയടിച്ച് ചിന്നു ചാന്ദിനി

കുഞ്ചാക്കോ ബോബൻ നായകനായ ചിത്രം ഭീമന്റെ വഴി മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. സിനിമയിലെ നായിക ചിന്നു ചാന്ദിനിയ്‌ക്കൊപ്പമുള്ള നടന്റെ രസകരമായ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ഹിറ്റായിരിക്കുന്നത്. ചിന്നു കുഞ്ചാക്കോ ബോബനെ മലത്തിയടിക്കുന്നതാണ് വീഡിയോ. തൊട്ടടുത്തായി ചിരിക്കുന്ന റിമ കല്ലിങ്കലിനേയും കാണാം. കുഞ്ചാക്കോ ബോബൻ തന്നെയാണ് വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ ഷെയർ ചെയ്തിരിക്കുന്നത്.’ഭീമനെയും കൂടി പഠിപ്പിക്കുവോ, ജൂഡോ ജൂഡോ!! പെണ്ണുങ്ങളെല്ലാം ഒരേ പോളിയല്ലേ’ എന്ന കുറിപ്പോടെയാണ് അദ്ദേഹം വീഡിയോ പങ്കുവെച്ചിരിക്കുന്നത്. ഭീമന്റെ വഴിയിൽ ജൂഡോ ട്രെയിനറായാണ് ചിന്നു എത്തുന്നത്. https://www.facebook.com/289882494497562/videos/1266963363778272

Comments: 0

Your email address will not be published. Required fields are marked with *