‘ചാമ്പിക്കോ’ വീഡിയോയുമായി പൂർണിമയും ഇന്ദ്രജിത്തും കുടുംബവും !
ഭീഷ്മപർവ്വത്തിൽ ‘ചാമ്പിക്കോ’ ട്രെൻഡ് സോഷ്യൽ മീഡിയയിൽ തരംഗമായി മാറുമ്പോൾ പൂർണിമയും ഇന്ദ്രജിത്തും ഫാമിലിയും ‘ചാമ്പിക്കോ’ വീഡിയോ ചെയ്തിരിക്കുകയാണ്. പൂർണിമയുടെ വീട്ടുകാരുമായും ഇന്ദ്രജിത്ത് വലിയ അടുപ്പത്തിലാണ്. ഇവർ ഒന്നിച്ചുള്ള ഫ്രാൻസ് ട്രിപ്പ് എല്ലാം സമൂഹ മാധ്യമങ്ങളിൽ തരംഗമായിരുന്നു. പൂർണിമയുടെ സഹോദരി പ്രിയയും ഭർത്താവും നടനുമായ നിഹാൽ ഒരു യൂട്യൂബർ കൂടിയാണ്. ഇവർ ഒന്നിച്ചുള്ള യാത്രകളുടെ വീഡിയോകൾ നിഹാലിന്റെ യൂട്യൂബ് ചാനലിൽ ഇടാറുണ്ട്.
ഇവരുടെ ഒത്തുകൂടലെല്ലാം ആഘോഷമാണ്. കഴിഞ്ഞ ദിവസം ഇവരുടെ വിഷു ആഘോഷം നടന്നത് പൂർണിമയുടെ ഫ്ലാറ്റിലായിരുന്നു. പൂർണിമ- ഇന്ദ്രജിത്ത് താര ജോഡികളുടെ മക്കളായ പ്രാർത്ഥനയും നക്ഷത്രയും സമൂഹ മാധ്യമങ്ങളിൽ സജീവമാണ്. ചാമ്പിക്കോ ട്രെൻഡ് സമൂഹ മാധ്യമങ്ങളിൽ ട്രെൻഡിങ്ങായി മാറുമ്പോഴും ഇതുവരെയും ഒരു താര കുടുംബം ഇത്തരത്തിൽ ട്രെൻഡിനൊപ്പം നിന്നില്ല. ഇതാദ്യമായാണ് ചാമ്പിക്കോ ട്രെൻഡ് ചെയ്ത താര കുടുംബം. എന്തായാലും ഇന്ദ്രജിത്തിന്റെയും കുടുംബത്തിന്റെയും വീഡിയോ സോഷ്യൽ മീഡിയയിലും തരംഗമായി കഴിഞ്ഞു. പൂർണിമയുടെ അച്ഛൻ മോഹനാണ് മൈക്കിളപ്പൻ ആയിരിക്കുന്നത്. അമൽ നീരദ് ചിത്രം ഭീഷ്മപർവത്തിൽ മൈക്കിളപ്പൻ തുടങ്ങി വച്ച ഫാമിലി ഫോട്ടോഷൂട്ട് രംഗമാണ് സോഷ്യൽ മീഡിയയിൽ തരംഗമായിക്കൊണ്ടിരിക്കുന്നത്.
നൈറ്റ് ഡ്രൈവ് ആണ് ഇന്ദ്രജിത്തിന്റേതായി ഏറ്റവുമൊടുവിൽ റിലീസിനെത്തിയ ചിത്രം. ഇടവേളയ്ക്ക് ശേഷം പൂർണിമ വൈറസ് എന്ന ആഷിക് അബു ചിത്രത്തിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ചെത്തിയിരുന്നു. രാജീവ് രവിയുടെ റിലീസിനെത്താനുള്ള തുറമുഖത്തിലും പൂർണിമ പ്രധാന വേഷത്തിലെത്തുന്നുണ്ട്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom