ചന്ദ്രിക ഫണ്ട് തട്ടിപ്പ്: ജീവനക്കാര്‍ പ്രതിഷേധത്തിലേയ്ക്ക്

ചന്ദ്രിക ദിനപത്രത്തിലെ കോടികളുടെ ക്രമക്കേടുമായി ബന്ധപ്പെട്ട് ജീവനക്കാർ പരസ്യപ്രതിഷേധത്തിലേയ്ക്ക്. പി കെ കുഞ്ഞാലിക്കുട്ടിയുടെ നോമിനിയായ സമീറിനെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ടാണ് പ്രതിഷേധം.

പ്രതിഷേധത്തിന്റെ ഭാഗമായി സമര പരിപാടികൾ ആലോചിക്കാൻ ജീവനക്കാരുടെ യോഗം ഇന്ന് ചേരും.ചന്ദ്രികയിലെ ഫണ്ട് തിരിമറിയുമായി ബന്ധപ്പെട്ട് ഇന്നലെയാണ് ജീവനക്കാർ മുസ്ലിം ലീഗ് നേതൃത്വത്തിന് വിശദമായ പരാതി നൽകിയത്.

സമീറിന്റെ നേതൃത്വത്തിൽ വലിയ തിരിമറികൾ നടന്നു, ചന്ദ്രികയെ സഹായിക്കാൻ വേണ്ടി കെഎംസിസി ഉൾപ്പെടെ നൽകിയ ഫണ്ട് കാണാതായി, പത്രത്തിന്റെ വരുമാനം കൃത്യമായി നൽകിയിട്ടില്ല എന്നിവയാണ് ജീവനക്കാർ പരാതിയിൽ ഉന്നയിച്ചത്. സമീറിനെ പുറത്താക്കണമെന്നാവശ്യപ്പെട്ട് ജീവനക്കാർ പരസ്യ പ്രതിഷേധത്തിലേക്ക് കടക്കുകയാണ്.

Comments: 0

Your email address will not be published. Required fields are marked with *