ചന്ദ്രിക കള്ളപ്പണ കേസ് രാഷ്ട്രീയ പ്രേരിതം; എംകെ മുനീർ

ചന്ദ്രിക കള്ളപ്പണ ഇടപാട് കേസ് രാഷ്ട്രീയ പ്രേരിതമെന്ന് എം.കെ മുനീർ. ചന്ദ്രിക ഡയറക്ടർ എന്ന നിലയിലാണ് ഇഡി മൊഴിയെടുത്തതെന്നും സാക്ഷിയെന്ന നിലയിലാണ് വിളിപ്പിച്ചത്. ഇഡി ചോദിച്ച കാര്യങ്ങൾക്കെല്ലാം കൃത്യമായ മറുപടി നൽകിയതായും ചന്ദ്രികയുടെ ദൈനംദിന പ്രവർത്തനങ്ങളിൽ താൻ ഇടപെടാറില്ല. അതുകൊണ്ട് തന്നെ ചന്ദ്രികയിലെ എല്ലാ കാര്യങ്ങളും താൻ അറിയണമെന്ന് നിർബന്ധമില്ലെന്നും എംകെ മുനീർ മാധ്യമങ്ങളോട് പറഞ്ഞു.

ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ട് വഴി പത്ത് കോടി രൂപ വെളുപ്പിച്ചതുമായി ബന്ധപ്പെട്ടാണ് നിലവലിൽ ഇപ്പോൾ ഇ ഡി എം കെ മുനീറിന്റെ മൊഴിയെടുത്ത്. ചന്ദ്രിക പത്രത്തിന്റെ ഡയറക്ടർ എന്ന നിലയിലാണ് എം കെ മുനീറിന്റെ മൊഴി രേഖപ്പെടുത്തിയത്. കൊച്ചി ഓഫീസിലായിരുന്നു നടപടികൾ.

നേരത്തെ കെ ടി ജലീലിന്റെ മൊഴി ഇ ഡി രേഖപ്പെടുത്തിയിരുന്നു, തൊട്ടുപിന്നാലെ പി കെ കുഞ്ഞാലിക്കുട്ടിയുടെയും മൊഴി രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് നിലവിൽ ഇപ്പോൾ എം കെ മുനീറിന്റെ മൊഴിയും രേഖപ്പെടുത്തിയത്.

Comments: 0

Your email address will not be published. Required fields are marked with *