ചന്ത 2 വരുന്നു !
ആക്ഷൻ ഹീറോ സിനിമകളിലൂടെ മലയാളികളെ വിസ്മയിപ്പിച്ച അഭിനയ പ്രതിഭയാണ് ബാബു ആന്റണി. മലയാള സിനിമയിലെ മികച്ച ആക്ഷൻ ചിത്രങ്ങളിലൊന്നാണ് ചന്ത. സിനിമ പുറത്തിറങ്ങി വർഷങ്ങൾക്കിപ്പുറം അതേ സംവിധായകനും നടനും വീണ്ടും ഒന്നിക്കുകയാണ്. സുൽത്താൻ തിരിച്ചുവരുന്നതായും ‘ചന്ത’ രണ്ടാം ഭാഗം ഉറപ്പിച്ചതായും ബാബു ആന്റണി തന്നെയാണ് അറിയിച്ചത്. പത്തു വർഷങ്ങൾക്കു ശേഷമാണു ബാബു ആന്റണി മലയാള സിനിമയില്‍ നായകനായി തിരിച്ചെത്തുന്നത്.
1995ൽ പുറത്തിറങ്ങിയ ‘ചന്ത’ സിനിമയാണ് ബാബു ആന്റണിയുടെ വില്ലനില്‍ നിന്നും നായകനിലേക്കുള്ള മാറ്റത്തിൽ നിർണായക പങ്കുവഹിച്ചത്. കോഴിക്കോട് വലിയങ്ങാടിയുടെ പശ്ചാത്തലത്തില്‍ ആയിരുന്നു സംവിധായകൻ കഥ പറഞ്ഞത്. റോബിന് തിരുമലയാണ് തിരക്കഥയും സംഭാഷണവും ഒരുക്കിയത്. മോഹിനിയായിരുന്നു ചിത്രത്തിലെ നായിക.അതേസമയം, ഒമര്‍ ലുലുവിന്റെ പവര്‍സ്റ്റാറാണ് ബാബു ആന്റണിയുടേതായി അണിയറയില്‍ ഒരുങ്ങുന്ന പുതിയ ചിത്രം. പ്രശസ്ത തിരക്കഥാകൃത്ത് ഡെന്നിസ് ജോസഫിന്റെ അവസാന തിരക്കഥ കൂടിയാണിത്.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom