ഞാൻ പോരാടിക്കൊണ്ടിരിക്കുകയാണ്: ഛവി മിത്തല്‍

നിരവധി ആരാധകരുള്ള താരമാണ് ഛവി മിത്തല്‍. കഴിഞ്ഞ കുറച്ചു ദിവസങ്ങളിലാണ് തനിക്ക് സ്തനാര്‍ബുദമെന്ന് താരം നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഇപ്പോളിതാ താൻ കാന്‍സറിനെതിരെ പോരാടാനുള്ള തയ്യാറെടുപ്പിലെന്ന് തുറന്നു പറഞ്ഞിരിക്കുകയാണ് നടി. സമൂഹ മാധ്യമങ്ങളിൽ സജീവമായ നടി തന്റെ വര്‍ക്കൗട്ട് വീഡിയോയും ചിത്രങ്ങളുമെല്ലാം പങ്കുവച്ചിരിക്കുകയാണ്. നിങ്ങളാണ് സൂപ്പർ ഹീറോയെന്ന് കണ്ടുനിന്ന ആരാധകർ പറയുന്നു.

സ്‌കിപ്പിങ് ചെയ്യുന്നതിന്റെ വിഡിയോ ആണ് ഛവി പങ്കുവച്ചത്. ഒരൊറ്റ മാര്‍ഗമാണ് ഉള്ളതെന്നും പോരാടിക്കൊണ്ടിരിക്കണം എന്നാണ് താരം കുറിച്ചത്. ബ്രസ്റ്റ് കാന്‍സര്‍ ഫൈറ്റര്‍ എന്ന ഹാഷ്ടാഗിലാണ് പോസ്റ്റ്. അതിനു പിന്നാലെ മനോഹരമായ ചിരിച്ചിത്രവും ഛവി പങ്കുവച്ചു. ഇന്ന് പുതിയൊരു ദിവസമാണ്. ഇന്ന് ഞാന്‍ ഏറെ സന്തോഷവതിയാണ്. അനുഗ്രഹീതയാണ്- എന്നാണ് താരം കുറിച്ചത്.

വര്‍ക്കൗട്ടിന് ഇടയില്‍ ബ്രസ്റ്റിന് പരുക്കേറ്റതിനെ തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് ഛവിക്ക് കാന്‍സര്‍ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച സര്‍ജറി തീരുമാനിച്ചിരിക്കുകയാണെന്നും താരം വ്യക്തമാക്കിയിരുന്നു. തുമാരി ദിഷ, ഏക് ചുട്കി ആസ്മ തുടങ്ങിയ സിനിമകളിലൂടെയാണ് ഛവി ശ്രദ്ധനേടുന്നച്. എഴുത്തുകാരന്‍ മോഹിത് ഹുസൈനാണ് ഛവി മിത്തലിന്റെ ഭര്‍ത്താവ്. താരത്തിന് രണ്ട് കുട്ടികളുണ്ട്.

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *