Flash News

ചെല്ലാനത്ത് ഇടത് മുന്നണിക്ക് ഭരണ നഷ്ടം

എറണാകുളം ചെല്ലാനം പഞ്ചായത്തിൽ ഇടത് മുന്നണിക്ക് ഭരണം നഷ്ടമായി. പ്രസിഡൻ്റിനെതിരെ അവിശ്വാസ പ്രമേയം പാസ്സായി. യുഡിഎഫ്- ട്വന്റി ട്വന്റി സഖ്യമാണ് അവിശ്വാസം കൊണ്ടുവന്നത്. ഒമ്പത്തിനെത്തിരെ 12 വോട്ടുകൾക്കാണ് അവിശ്വാസം പാസായത്. 21 സീറ്റുകളുള്ള ചെല്ലാനം പഞ്ചായത്തിൽ എൽഡിഎഫിന് 9 ഉം യുഡിഎഫിനു 4 ഉം ട്വന്റി ട്വന്റിക്ക്‌ 8 ഉം സീറ്റുകളാണ് ഉള്ളത്. അവിശ്വാസ പ്രമേയത്തെ യുഡിഎഫും ട്വന്റി ട്വന്റിയും അനുകൂലിച്ചതോടെയാണ് എൽഡിഎഫിന് ഭരണം നഷ്ടമായത്.

Comments: 0

Your email address will not be published. Required fields are marked with *