Flash News

ചെറിയാൻ ഫിലിപ്പ് കോൺ​ഗ്രസ് വിട്ടതിൽ ഉത്തരവാദിത്തം എനിക്ക്: ഉമ്മൻ ചാണ്ടി

ചെറിയാൻ ഫിലിപ്പ് കോൺ​ഗ്രസ് വിട്ടതിൽ ഉത്തരവാദിത്തം തനിക്കാണെന്ന് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോൺഗ്രസ് നേതാവുമായ ഉമ്മൻ ചാണ്ടി. ചെറിയാന് ജയിക്കാൻ പറ്റുന്ന സീറ്റ് നൽകാനായില്ല. അത് തന്റെ വീഴ്ചയെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു. അവുക്കാദർകുട്ടിനഹ പുരസ്കാരം ചെറിയാൻ ഫിലിപ്പിനു സമ്മാനിച്ച ശേഷം പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നടപടിയിൽ ചെറിയാനോട് ദേഷ്യം തോന്നിയില്ലെന്നും ഉമ്മൻ ചാണ്ടി വ്യക്തമാക്കി.

ഉമ്മൻ ചാണ്ടി തന്റെ രക്ഷകര്‍ത്താവാണെന്ന് ചെറിയാൻ ഫിലിപ്പ് പ്രതികരിച്ചു. ഉമ്മൻ ചാണ്ടിയുടെ രക്ഷകർതൃത്വം ഇനിയും തനിക്കു വേണം. എടുത്തുചാട്ടക്കാരന്റെ എല്ലൊടിച്ചേ വിടൂ വിധി എന്ന ചൊല്ല് തന്റെ കാര്യത്തിൽ യാഥാർഥ്യമായെന്നും അദ്ദേഹം പറഞ്ഞു.

Comments: 0

Your email address will not be published. Required fields are marked with *