Flash News

ബ്രാഹ്മണർക്കെതിരെ അപകീർത്തി പരാമർശം; ഛത്തീസ്ഗഡ് മുഖ്യമന്ത്രിയുടെ പിതാവ് അറസ്റ്റിൽ

ബ്രാഹ്മണർക്കെതിരെ അപകീർത്തി പരാമർശം നടത്തിയതിന് ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗലിന്റെ പിതാവ് അറസ്റ്റിൽ. എൺപത്തിയാറുകാരനായ നന്ദകുമാർ ബാഗലിനെതിരെ ഇന്നലെ രാത്രിയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. സർവ്വ ബ്രാഹ്മിൺ സമാജത്തിന്റെ പരാതിയിലാണ് ഇന്ന് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്.

ബ്രാഹ്മണർ വിദേശികളാണെന്നും അവരെ ബഹിഷ്‌കരിക്കണമെന്നും നന്ദകുമാർ ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. ബ്രാഹ്മണരെ ഗ്രാമങ്ങളിൽ പ്രവേശിപ്പിക്കരുത്. അവരെ രാജ്യത്ത് നിന്നു തന്നെ പുറത്താക്കണമെന്നാണ് നന്ദകുമാർ ആഹ്വാനം ചെയ്തത്. ഉത്തർപ്രദേശിലെ ഒരു പൊതു റാലിയിൽ വെച്ചായിരുന്നു വിവാദ പരാമർശം. തുടർന്ന് ബ്രാഹ്മണ സമൂഹം പൊലീസിൽ പരാതി നൽകുകയായിരുന്നു.

Comments: 0

Your email address will not be published. Required fields are marked with *