ചിക്കൻ പൊട്ടറ്റോ ബ്രഡ് റോൾ

ചിക്കൻ പൊട്ടറ്റോ ബ്രഡ് റോൾ

പൊട്ടറ്റോ -3 എണ്ണം
ചിക്കൻ – 6 കഷ്ണങ്ങൾ
പേപ്പർ പൌഡർ -1/4 ടി സ്പൂൺ
സാൾട്ട് – ആവശ്യത്തിന്
ബ്രഡ് – 4 എണ്ണം
എഗ്ഗ് – 2 എണ്ണം
പേപ്പർ പൌഡർ -1 ടി സ്പൂൺ
ഗരം മസാല പൌഡർ -3/4 ടി സ്പൂൺ
ജിൻജർ ഗാർലിക് പേസ്റ്റ് – 1/2 ടി സ്പൂൺ
റൈസ് പൌഡർ – 2 ടേബിൾ സ്പൂൺ
സവാള -1( വലുത് )
ഗ്രീൻ ചില്ലി – 2
ജിൻജർ – ഒരു ചെറിയകഷ്ണം
ഗാർലിക് – 8 എണ്ണം
റെഡ് ചില്ലി പൌഡർ -1/2 ടി സ്പൂൺ
പേപ്പർ പൌഡർ -1/2 ടി സ്പൂൺ
ഗരം മസാല പൌഡർ -1/2 ടി സ്പൂൺ
കറിവേപ്പില – ആവശ്യത്തിന്
ഓയിൽ

തയ്യാറാക്കുന്നവിധം

ഉരുളക്കിഴങ്ങ് വേവിച്ച് ഉടച്ച് വെക്കണം. ബ്രെഡ് പൊടിച്ചു വെക്കണം. ഉരുളക്കിഴങ്ങ് ഉടച്ചത് ലേക്ക് ബ്രെഡ് പൊടിച്ചത്, കുരുമുളക് പൊടി, ഉപ്പ്, ഗരം മസാലപ്പൊടി, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, അരിപ്പൊടി ഇതെല്ലാം കൂടി ചേർത്ത് നന്നായി മിക്സ് ചെയ്തു വയ്ക്കണം. കുറച്ച് ചിക്കൻലേക്ക് ഉപ്പും കുരുമുളകുപൊടിയും കുറച്ച് വെള്ളവും ചേർത്ത് നന്നായി വേവിച്ച് വെക്കണം.കുറച്ചു വെളിച്ചെണ്ണയിലേക്ക് ഒരു സവാള അരിഞ്ഞത് ഇട്ടു ഒന്ന് വഴറ്റിയെടുക്കണം. അതിലേക്ക് പച്ചമുളക്, ഇഞ്ചി വെളുത്തുള്ളി ചതച്ചത്, കുരുമുളകുപൊടി, മുളകുപൊടി, ഗരം മസാല പൊടി, കറിവേപ്പില ഇവയെല്ലാം ഇട്ട് നന്നായി വഴറ്റി എടുത്ത് അതിനുശേഷം വേവിച്ച ചിക്കൻ ഇട്ട് നന്നായി മിക്സ് ചെയ്ത് എടുക്കണം. അതിനുശേഷം നമ്മൾ നേരത്തെ ബ്രെഡും ഉരുളക്കിഴങ്ങും മിക്സ് ചെയ്തത് എടുത്ത് അത് കയ്യിൽ വെച്ച് ഒന്ന് പരത്തി എടുത്ത് അതിനുള്ളിലേക്ക് ചിക്കൻ മസാല വെച്ച് നന്നായി റോൾ ചെയ്തെടുക്കണം. ഇനി ഒരു മുട്ട ബീറ്റ് ചെയ്ത് അതിലൊന്ന് മുക്കിയെടുത്ത ശേഷം ബ്രഡ് പൊടിച്ചതിൽ ഒന്നുകൂടി റോൾ ചെയ്ത് എടുത്ത് ചൂടായ എണ്ണയിലിട്ട് പൊരിച്ചെടുക്കുക.

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *