ചിക്കൻ കഴിച്ച് മെലിഞ്ഞാലോ !

ചിക്കൻ ഇഷ്ടമില്ലാത്തവരായി ആരെങ്കിലുമുണ്ടോ? അമിത വണ്ണം കുറയ്ക്കാൻ വേണ്ടി നമുക്ക് ഇഷ്ടമില്ലാത്ത പല രൂചികളും നമ്മൾ കഴിക്കും. കുമ്പളങ്ങ ജ്യൂസ്, കറ്റാർ വാഴ ജ്യൂസ് അങ്ങനെ ഒരു നീണ്ട ലിസ്റ്റ് തന്നെയുണ്ട്. വണ്ണം കുറയണമെന്ന അതിയായ ആഗ്രഹം കൊണ്ട് നമ്മൾ ഇഷ്ടമില്ലാത്തത് കഷ്ടപ്പെട്ട് തിന്നുന്നു. എന്നാൽ നമുക്ക് ഇഷ്ടമുള്ള ചിക്കൻ കൊണ്ട് നമ്മുടെ വണ്ണം കുറച്ചാലോ ? എന്തെ വിശ്വാസമാവുന്നില്ലേ ? ചിക്കന്‍ സാലഡാണ് തടി കുറയ്ക്കാനുള്ള ഒരു വഴി. സാലഡുകള്‍ പൊതുവേ ആരോഗ്യകരമായ, അതേ സമയം കൊഴുപ്പു കുറഞ്ഞ ഭക്ഷണങ്ങളാണ്. ഇത് തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ പ്രധാനമായും തങ്ങളുടെ ഭക്ഷണ ക്രമത്തില്‍ പെടുത്തുന്ന ഒന്നും കൂടിയാണ്.

തടി കുറയ്ക്കാന്‍ സഹായിക്കുന്ന ചിക്കന്‍ സാലഡില്‍ ചിക്കന്‍ വേിച്ചതാണ് ഉപയോഗിയ്‌ക്കേണ്ടത്. വറുത്ത ചിക്കന്‍ ഉപയോഗിച്ചാല്‍ ഗുണം ലഭിയ്ക്കില്ലെന്നര്‍ത്ഥം. ഇതില്‍ തടി കുറയ്ക്കാന്‍ സഹായിക്കുന്ന ലെറ്റൂസ് പോലുള്ള ഇലകളും പച്ചക്കറികളും കുരുമുളകുമെല്ലാം തന്നെ ഉപയോഗിയ്ക്കാം. ഇവയെല്ലാം തന്നെ ആരോഗ്യകരവും തടി കുറയ്ക്കാന്‍ സഹായിക്കുന്നവയുമാണ്. ആരോഗ്യത്തിന് ഏറെ ഗുണകരവും. വെളുത്തുള്ളി, നട്‌സ് എന്നിവയെല്ലാം ഇതില്‍ ചേര്‍ക്കാം. സാലഡുകള്‍ പെട്ടെന്ന് വയര്‍ നിറയാന്‍ സഹായിക്കും. ആരോഗ്യം നല്‍കും. അതേ സമയം തടി കൂടുകയുമല്ല. ചിക്കന്റെ ആരോഗ്യ മേന്മകള്‍ ദോഷം വരുത്താതെ ശരീരത്തിന് നല്‍കാന്‍ സഹായകമാണ് ചിക്കന്‍ സാലഡാക്കി കഴിയ്ക്കുന്നത്.ചിക്കന്‍ സാലഡ് പ്രോട്ടീന്‍, അയേണ്‍ എന്നിവയുടെ ഉറവിടമാണ്. പ്രോട്ടീന്‍ ഭക്ഷണം തടി കുറയ്ക്കാന്‍ ഏറെ സഹായകവുമാണ്. ഇത് വിശപ്പ് കുറയ്ക്കാന്‍ സഹായിക്കുന്നു.

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *