ഷാപ്പിലെ ചിക്കൻ തോരൻ
ചിക്കൻ കറിയും, പിരട്ടുമൊക്കെ വച്ച് തളർന്നൊ എങ്കിൽ ഇന്ന് നമുക്ക് നല്ല നാടൻ ചിക്കൻ തോരൻ ഒന്ന് ട്രൈ ചെയ്താലോ?
ചേരുവകൾ
എല്ലില്ലാത്ത ചിക്കൻ -400gm
വെള്ളം -1 കപ്പ്
വെളിച്ചെണ്ണ -3 ടേബിൾ സ്പൂൺ
ഇഞ്ചി ചെറുതായി അരിഞ്ഞത് -1ടേബിൾ സ്പൂൺ
പച്ചമുളക് -4
കാശ്മീരി ചില്ലി -1 1/4 ടി സ്പൂൺ
കുരുമുളക് പൊടി -1/2 ടി സ്പൂൺ
മഞ്ഞൾ പൊടി -1/2 ടി സ്പൂൺ
ഗരം മസാല -1/4 ടി സ്പൂൺ
വെളിച്ചെണ്ണ -3 ടേബിൾ സ്പൂൺ
ചിരകിയ തേങ്ങാ -4 ടേബിൾ സ്പൂൺ
ഉപ്പ്
കറിവേപ്പില
തയ്യാറാക്കുന്നവിധം
ചിക്കൻ ആവശ്യത്തിനുള്ള ഉപ്പും , വെള്ളവും ചേർത്തു വേവിച്ചു ഉടച്ചു മാറ്റി വെക്കാം . ശേഷം പാനിൽ 1ടേബിൾ സ്പൂൺ വെളിച്ചെണ്ണ ഒഴിച്ച് ഇഞ്ചി ,പച്ചമുളക് ചേർത്ത് വഴറ്റാം ശേഷം പൊടികളും ചേർത്ത് ഇളക്കിയ ശേഷം ചിക്കനും ,ചിരകിയ തേങ്ങയും, ഉപ്പും ചേർത്ത് ഇളക്കി എടുക്കാം .കറി വേപ്പില ചേർത്ത് വിളമ്പാം.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom