Flash News

‘വകുപ്പുകൾക്കെതിരെ ചീഫ് സെക്രട്ടറി’: വാർത്ത തെറ്റിദ്ധാരണാജനകം

വകുപ്പുകൾക്കെതിരെ ചീഫ് സെക്രട്ടറി എന്ന തലക്കെട്ടിൽ പ്രസിദ്ധീകരിച്ച വാർത്ത തെറ്റിദ്ധാരണാജനകമാണെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു. സർക്കാരിന്റെ നയപരമായ കാര്യങ്ങൾ സംബന്ധിച്ച് തീരുമാനം എടുക്കുന്ന മന്ത്രിസഭ മുൻപാകെ സമർപ്പിക്കേണ്ട പ്രൊപ്പോസലുകൾ സമയപരിധിക്കുള്ളിൽ എപ്രകാരം തയ്യാറാക്കി സമർപ്പിക്കണമെന്ന് സൂചിപ്പിച്ച് നിലവിലെ മാർഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന സർക്കുലർ ചീഫ് സെക്രട്ടറിമാർ പുറപ്പെടുവിക്കാറുണ്ട്. പുതിയ സർക്കുലറും അപ്രകാരമുള്ളതാണ്. വകുപ്പുകളുടെ പ്രവർത്തനം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വിവിധ വകുപ്പുകൾക്ക് നൽകുന്ന നിർദ്ദേശങ്ങളെ ‘വകുപ്പുകൾക്കെതിരെ’ എന്ന് ദുർവ്യാഖ്യാനം ചെയ്ത് പ്രസിദ്ധീകരിക്കുന്നത് ഉചിതമല്ലെന്ന് ചീഫ് സെക്രട്ടറി അറിയിച്ചു.

Comments: 0

Your email address will not be published. Required fields are marked with *