ബൊഹീമിയൻ റാപ്സൊഡി പാടുന്ന കുട്ടി ഗായിക ; വീഡിയോ വൈറല്‍

1975ൽ പുറത്തിറങ്ങിയ ബൊഹീമിയൻ റാപ്സൊഡി എന്ന ഗാനം ആലപിക്കുന്ന ഒരു കൊച്ചുപെൺകുട്ടിയുടെ വീഡിയോയാണ്‌ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. ട്വിറ്റർ ഉപയോക്താവ് ഡാനി ഡെറാനി പങ്കുവെച്ച 30 സെക്കൻഡ് ദൈർഘ്യമുള്ള വീഡിയോ ആരാധകർ ഏറ്റെടുത്തിരിക്കുകയാണ്.

വീഡിയോയിൽ പിങ്ക് വസ്ത്രം ധരിച്ച ഒരു പെൺകുട്ടി ഒരു കാറിന്റെ പിൻസീറ്റിലിരുന്ന് ബൊഹീമിയന്‍ റാപ്‍സൊഡി പാടുന്നത് കാണാം. ഇടയ്ക്ക് വരികൾ പറഞ്ഞുകൊടുത്ത് അമ്മ അവളെ പ്രേരിപ്പിക്കുന്നുമുണ്ട്. വളരെ ആസ്വദിച്ച്, ഉറച്ച ശബ്ദത്തിൽ ആണ് അവൾ പാട്ടുപാടുന്നത്.

ക്ലാസിക്ക് റോക്ക് സംഗീതത്തിലെ നിര്‍ണായക സ്വാധീനമാണ് ബൊഹീമിയന്‍ റാപ്‍സൊഡി. 1975ല്‍ ബ്രിട്ടീഷ്‍ റോക്ക് ബാൻഡായ ക്യൂനാണ് ബൊഹീമിയന്‍ റാപ്‍സൊഡി പുറത്തിറക്കിയത്. ഇരുപതാം നൂറ്റാണ്ടിൽ ഏറ്റവും അധികം ആളുകള്‍ കേട്ട പാട്ട് എന്ന ബഹുമതിയും ഇതിനുതന്നെയാണ്.
1975നും 2000 ജനുവരി 31നും ഇടയില്‍ 106 കോടി ആള്‍ക്കാരാണ് യുട്യൂബ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ ബൊഹീമിയന്‍ റാപ്‍സൊഡി കേട്ടത്.

വീഡിയോ കാണാം : https://twitter.com/i/status/1408835108899938307

Comments: 0

Your email address will not be published. Required fields are marked with *