Flash News

പൊട്ടികരഞ്ഞ് ചിമ്പു

തമിഴ് ചിത്രം മാനാടിന്റെ പ്രമോഷൻ പരിപാടിക്കിടെ പൊട്ടികരഞ്ഞ് നടൻ സിലമ്പരസൻ. ജീവിതത്തിൽ ഒരുപാട് പ്രശ്‌നങ്ങളാണ് താൻ നേരിട്ടുകൊണ്ടിരിക്കുന്നതെന്നും തനിക്ക് ആരാധകരുടെ സ്‌നേഹവും പിന്തുണയുമാണ് ആവിശ്യമെന്നും താരം പറഞ്ഞു.

പ്രശനങ്ങൾ പിന്നീട് വലിയ വിവാദങ്ങളിലേക്കും വഴി വെച്ചു. ചിത്രത്തിന്റെ റീലിസ് വൈകിയതും ചിമ്പുവിനെ അസ്വസ്ഥനാക്കിയിരുന്നു. ഈ വിഷയങ്ങളാകാം താരത്തെ സങ്കടത്തിലാക്കിയതെന്നാണ് ആരാധകർ കരുതുന്നത്.

‘ഞങ്ങൾ നിങ്ങളെ ഒരുപാട് ഇഷ്ടപ്പെടുന്നു തലൈവാ’ എന്ന പറഞ്ഞ് ആരാധകരും രംഗത്തെത്തി.മാനാട് ചിത്രത്തിന്റെ റീലിസുമായി ബന്ധപ്പെട്ട് ചില പ്രശ്‌നങ്ങൾ നിലനിന്നിരുന്നു. ചിമ്പുവിനേയും കല്ല്യാണി പ്രിയദർശനേയും കേന്ദ്ര കഥാപാത്രങ്ങളാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘മാനാട്. ചിത്രത്തിൽ അബ്ദുൽ ഖാലിക്ക് എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സുരേഷ് കാമാച്ചിയാണ് ചിത്രം നിർമ്മിക്കുന്നത്.

Comments: 0

Your email address will not be published. Required fields are marked with *