100 കോടി ഡോസ് കൊവിഡ് വാക്സിൻ കുത്തിവച്ച ലോകത്തിലെ ആദ്യ രാജ്യമായി ചൈന

ലോകത്താകെ നൽകിയ ആകെ വാക്‌സിന്റെ 40ശതമാനവും ചൈനയിലാണ് നൽകിയിട്ടുള്ളത്. അമേരിക്കയിലെ വാക്‌സിനേഷനേക്കാൾ മൂന്ന് മടങ്ങ് അധികമാണിത്. 140 കോടി ജനങ്ങളുള്ള രാജ്യത്ത്‌ 105 കോടി പേർക്ക് ഇതിനോടകം ചൈന സൗജന്യമായി വാക്സിൻ നൽകി. ഈ വർഷാവസാനത്തോടെ 70ശതമാനം പേർക്കും വാക്‌സിന്‍ നല്‍കാനാണ് ചൈന ലക്ഷ്യമിടുന്നത്‌.

ചൈനീസ്‌ തലസ്ഥാനമായ ബീജിങ്ങിൽ ജനസംഖ്യയുടെ 72.4ശതമാനം പേർക്കും കുത്തിവയ്‌പ് നല്‍കി. പ്രായപൂർത്തിയായവരിൽ 80ശതമാനത്തിനും ബീജിങ്ങിൽ വാക്സിൻ ലഭിച്ചു. ന്യൂയോർക്ക്‌ ജനസംഖ്യയുടെ 46.8ശതമാനം പേർക്കാണ്‌ വാക്‌സിൻ ലഭിച്ചത്‌. 18 വയസ്സിന് താഴെയുള്ളവർക്കും ചൈന കുത്തിവയ്പ് നൽകാൻ തുടങ്ങി. ഇതിന് പുറമെ ആഗോളതലത്തിൽ ചൈന ഇതിനോടകം 250 കോടി വാക്സിന്‍ ഡോസ് വിതരണവും ചെയ്തു. ഇന്ത്യയിൽ ഒരു ദിവസം കുത്തിവച്ച വാക്സിൻ റെക്കോർഡ് 83 ലക്ഷമാണെങ്കിൽ ചൈനയിൽ ഇത് 200 ലക്ഷത്തിന് മേലെയാണ്.

Comments: 0

Your email address will not be published. Required fields are marked with *