ചോക്ളേറ്റ് ബനാന കേക്ക്
ചേരുവകൾ
മൈദ – 2 കപ്പ്
പഞ്ചസാര – 1 കപ്പ്
മുട്ട – 2 റോബസ്റ്റ്
പഴം ഉടച്ചത് – 3
കൊക്കൊ പൗഡർ -31/2 ടേബിൾ സ്പൂൺ
പാൽ – 1 കപ്പ്
വെള്ളം – 1 കപ്പ്
ബേക്കിംഗ് പൗഡർ – 1 ടി സ്പൂൺ
ബേക്കിംഗ് സോഡ – 1/2 ടി സ്പൂൺ
ഉപ്പ് – 1/4 ടി സ്പൂൺ
തയ്യാറാക്കുന്ന വിധം
🍰മൈദ, കൊക്കൊ പൗഡർ,ബേക്കിംഗ് പൗഡർ, ബേക്കിംഗ് സോഡ, ഉപ്പ് ഇവ മൂന്ന് പ്രാവശ്യം അരിച്ച് വെക്കുക .
🍰ഒരു ബൗളിൽ രണ്ട് മുട്ടയിട്ട് നന്നായി ബീറ്റ് ചെയ്യുക.
🍰പഞ്ചസാര കുറെശ്ശെ ചേർത്ത് ബീറ്റ് ചെയ്യുക.
🍰മൈദ മിശ്രിതം, പാൽ ,വെള്ളം ഇവ ചേർത്ത് ലോ സ്പീഡ്ൽ ബിറ്റ് ചെയ്യുക. പഴം ഉടച്ചത് ചേർക്കുക.
🍰ബട്ടർ തടവിയ പാനിൽ ഒഴിച്ച് 180°യിൽ 40 മിനിറ്റ് ബേക്ക് ചെയ്തെടുക്കാം.
ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom