Flash News
മനുഷ്യശരീരത്തിന് ആവശ്യമായ ഒന്നാണ് കൊളസ്ട്രോൾ. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും തമ്മിലുള്ള ബാലൻസ് ഹൃദയാരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്.

കൊളസ്‌ട്രോളിനോട്‌ ഇനി ബൈ പറയാം !

മനുഷ്യശരീരത്തിന് ആവശ്യമായ ഒന്നാണ് കൊളസ്ട്രോൾ. നല്ല കൊളസ്ട്രോളും ചീത്ത കൊളസ്ട്രോളും തമ്മിലുള്ള ബാലൻസ് ഹൃദയാരോഗ്യത്തിന് വളരെ പ്രധാനപ്പെട്ടതാണ്. കോശസ്തരങ്ങളുടെ നിർമാണത്തിനു സഹായിക്കുന്ന രക്തത്തിലെ മെഴുകു പോലുള്ള ഒരു വസ്തുവാണ് കൊളസ്ട്രോൾ.കൊളസ്‌ട്രോള്‍ ഇന്നത്തെ കാലത്ത് പലരേയും അലട്ടുന്ന ഒരു പ്രശ്‌നമാണ്. പണ്ട് ചെറുപ്പക്കാര്‍ക്കിടയില്‍ കാണാത്ത ഈ രോഗം ഇപ്പോഴത്തെ ചെറുപ്പക്കാര്‍ക്കിടയില്‍ പോലും സ്ഥിരം കണ്ടു വരുന്ന പ്രശ്‌നമാണ്. കൃത്യമായ വ്യായാമവും ഭക്ഷണ നിയന്ത്രണവും. വീട്ടില്‍ തന്നെ ചെയ്യാവുന്ന ചില പൊടികൈയിലൂടെ കൊളസ്ട്രോളിനെ നേരിടാം.
മല്ലിയില ജ്യൂസ് കൊണ്ട് കൊളസ്‌ട്രോളിനെ നേരിടാം.

മല്ലിയില കൊണ്ടുണ്ടാക്കുന്ന സ്‌പെഷല്‍ ജ്യൂസ് അല്ലെങ്കില്‍ വെള്ളം. ഇതില്‍ മല്ലിയിലക്കൊപ്പം ഇഞ്ചി, വെളുത്തുള്ളി, ബ്ലാക് സാള്‍ട്ട് എന്നിവയെല്ലാം ചേര്‍ക്കാം.മല്ലിയിലയില്‍ തിയാമൈന്‍, വിറ്റാമിന്‍ സി, റിബോഫ്ലാവിന്‍, ഫോസ്ഫറസ്, കാല്‍സ്യം, ഇരുമ്പ്, നിയാസിന്‍, സോഡിയം കരോട്ടിന്‍, ഓക്സാലിക് ആസിഡ്, പൊട്ടാസ്യം, തുടങ്ങി ധാരാളം മിനറലുകളും വിറ്റാമിനുകളും അടങ്ങിയിരിക്കുന്നു. മല്ലിയിലയില്‍ ഒലേയിക് ആസിഡ്, ലിനോലിക് ആസിഡ്, സ്റ്റെയാറിക് ആസിഡ്, പാമിറ്റിക് ആസിഡ്, അസ്കോര്‍ബിക് ആസിഡ് തുടങ്ങിയവ അടങ്ങിയിരിക്കുന്നു. ഇവ രക്തത്തിലെ കൊളസ്ട്രോളിന്റെ അളവ് കുറയ്ക്കാന്‍ സഹായിക്കുന്നവയാണ്. കൂടാതെ ഇവ ധമനികളിലും, ഞരമ്പിലും അടിയുന്ന കൊളസ്ട്രോള്‍ നീക്കി ഹൃദയാഘാതത്തിനുള്ള സാധ്യത കുറയ്ക്കുന്നു.

എങ്ങനെ മല്ലിയില ജ്യൂസ് ഉണ്ടാക്കാം

ഒരു പിടി മല്ലിയില നല്ലതു പോലെ കഴുകി വൃത്തിയാക്കി എടുക്കുക. ഇതില്‍ ഒരു കഷ്ണം ഇഞ്ചി, വെളുത്തുള്ളി എന്നിവയും ചേര്‍ക്കുക. വെളുത്തുള്ളി അല്‍പനേരം ചതച്ച് വച്ച ശേഷം ഉപയോഗിച്ചാല്‍ ഗുണം വര്‍ദ്ധിയ്ക്കും. ഇതെല്ലാം ചേര്‍ത്തിളക്കി ജ്യൂസാക്കുക. ഇതില്‍ ആവശ്യത്തിന് വെള്ളം ചേര്‍ക്കാം. ഇതില്‍ ലേശം ബ്ലാക് സാള്‍ട്ട് കൂടി ചേര്‍ക്കുക. ഇതും ആരോഗ്യപരമായ ഗുണം നല്‍കുന്ന ഒന്നാണ്. ഇതെല്ലാം ചേര്‍ത്തിളക്കി രാവിലെ പ്രാതലിനൊപ്പം കുടിയ്ക്കാം. ഇത് കൊളസ്‌ട്രോള്‍ കുറയ്ക്കാന്‍, പ്രമേഹത്തിന്, രക്തപ്രവാഹം വര്‍ദ്ധിപ്പിയ്ക്കാന്‍, ടോക്‌സിനുകള്‍ നീക്കാന്‍ എല്ലാം ഏറെ നല്ലതാണ്.

 

 

 

ഇനി മുതൽ പുതിയ വാർത്തകൾ, എല്ലാ നേരവും. ഇപ്പോൾ തന്നെ ഡൗൺലോഡ് ചെയ്യൂ Download Now : http://bit.ly/Newscom

Comments: 0

Your email address will not be published. Required fields are marked with *