Flash News

തെറിവിളിയില്ലാത്ത ശാന്ത സുന്ദരമായ ചുരുളി;ജിസ് ജോയി വേര്‍ഷന്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്ത ചുരുളി സമ്മിശ്ര പ്രതികരണങ്ങളുമായി മുന്നേറുകയാണ്. ഒടിടിയിൽ പ്രദർശനത്തിനെത്തിയ ചിത്രത്തിലെ തെറികളുടെ അതിപ്രസരമാണ് വിമർശനത്തിന് കാരണമായത്. ഇപ്പോഴിതാ ചിത്രം ജിസ് ജോയ് സംവിധാനം ചെയ്തിരുന്നെങ്കില്‍ എങ്ങനെ ഉണ്ടാകുമായിരുന്നു എന്നതാണ് ഇപ്പോള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നത്.

തെറിവിളികളോ അടിപിടി ബഹളങ്ങളോ ഇല്ലാത്ത ഒരു ഗ്രാമം. നന്മ നിറഞ്ഞ കഥാപാത്രങ്ങളും അതിന് പറ്റിയ ബിജിഎം ഒക്കെ ചേര്‍ന്ന് ശാന്ത സുന്ദരമായ ഒരു സിനിമയായിരിക്കും ചുരുളി എന്നാണ് സോഷ്യല്‍ മീഡിയയയുടെ കണ്ടെത്തല്‍. ഈ വീഡിയോ ആളുകള്‍ ഇതിനോടകം ഏറ്റെടുത്തു കഴിഞ്ഞു.

വീഡിയോ കാണാം:https://www.instagram.com/tv/CWh8Ls4DOY1/?utm_source=ig_web_copy_link

കാടിന്റെ പശ്ചാത്തലത്തിലാണ് ചുരുളിയുടെ കഥ പറയുന്നത്. ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത് എസ് ഹരീഷാണ്. ജോജു ജോര്‍ജ്, ചെമ്പന്‍ വിനോദ്, വിനയ് ഫോര്‍ട്ട് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍. സൗബിന്‍ ഷാഹിര്‍, ജാഫര്‍ ഇടുക്കിവരും ചിത്രത്തില്‍ വേഷമിടുന്നു.

Comments: 0

Your email address will not be published. Required fields are marked with *