താലിബാനിൽ ആഭ്യന്തരകലഹം; സര്‍ക്കാര്‍ രൂപീകരണത്തെ ചൊല്ലി തർക്കം

അഫ്ഗാനിസ്ഥാനില്‍ പുതിയ സർക്കാർ രൂപീകരിക്കുന്നതിനെ ചൊല്ലി താലിബാൻ നേതൃത്വത്തിൽ തർക്കം. താലിബാൻ സ്ഥാപകരിൽ ഒരാളായ മുല്ല ബരാദറും ഹഖാനി ഭീകര സംഘത്തിന്റെ തലവൻ ഖലീലുൽ റഹ്മാൻ ഹഖാനിയും നേർക്കുനേർ വാക്‌പോര് ഉണ്ടായതായി താലിബാൻ വൃത്തങ്ങൾ തന്നെ ബിബിസിയോട് സമ്മതിച്ചു.

കാബൂളിലെ കൊട്ടാരത്തിൽ ഇരുവരുടെയും അനുയായികൾ ചേരിതിരിഞ്ഞു വാക്കേറ്റമുണ്ടായതായും റിപ്പോർട്ടുണ്ട്. ബരാദർ ആയിരിക്കും അഫ്ഗാൻ സർക്കാരിനെ നയിക്കുക എന്നായിരുന്നു ആദ്യ സൂചനകൾ. എന്നാൽ ഉപപ്രധാനമന്ത്രി പദം മാത്രമാണ് ബറാദറിന് ലഭിച്ചത്. സര്‍ക്കാര്‍ രൂപീകരണത്തില്‍ താലിബാൻ സ്ഥാപകൻ തന്നെ തഴയപ്പെട്ടതിൽ അണികൾ ക്ഷുഭിതരാണ്. അതേസമയം ഭിന്നതെയുണ്ടെന്ന വാർത്തകൾ താലിബാൻ നിഷേധിച്ചിട്ടുണ്ട്.

Comments: 0

Your email address will not be published. Required fields are marked with *